☛ ആനന്ദതീർത്ഥൻ ജനിച്ച വർഷം – 1905 ജനുവരി 2 ☛ ആനന്ദതീർത്ഥൻ ജനിച്ച സ്ഥലം തലശ്ശേരി ☛ ആനന്ദതീർത്ഥൻ യഥാർത്ഥ നാമം – ആനന്ദ ഷേണായി ☛ ജാതിപ്പേര് അർത്ഥശൂന്യമാണ്. അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകു, മനുഷ്യനെ സ്നേഹിക്കൂ എന്ന് പറഞ്ഞത് – സ്വാമി ആനന്ദതീർത്ഥൻ ☛ “ദൈവം സർവ്വ വ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല. ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം. ഇത് ആരുടെ വാക്കുകളാണ്. – സ്വാമി ആനന്ദതീർത്ഥൻ “ ☛ എന്റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ്’ എന്നഭിപ്രായപ്പെട്ടത് – സ്വാമി ആനന്ദതീർത്ഥൻ ☛ മാനവ സേവയാണ് ഈശ്വസേവ എന്ന മുദ്രാ വാക്യം മുഴക്കിയത് – സ്വാമി ആനന്ദതീർത്ഥൻ ☛ ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ – ആനന്ദതീർത്ഥൻ ☛ ആനന്ദതീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ച വർഷം – 1928 ☛ പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ആനന്ദതീർത്ഥൻ (1931 ൽ) ☛ തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത് – ആനന്ദതീർത്ഥൻ ☛ ജാതി വിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്ക് പദയാത്ര നടത്തിയത് – ആനന്ദതീർത്ഥൻ ☛ ജാതിനാശിനി സഭ രൂപീകരിച്ചത് ആനന്ദതീർത്ഥൻ (1933) ☛ ജാതിനാശിനി സഭയുടെ ആസ്ഥാനം – കണ്ണൂർ ☛ ആദ്യ പ്രസിഡന്റ് – കെ. കേളപ്പൻ ☛ ആദ്യ സെക്രട്ടറി – ആനന്ദതീർത്ഥൻ ☛ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള താമ്രപത്രം നൽകി രാജ്യം ആനന്ദതീർത്ഥനെ ആദരിച്ച വർഷം – 1972 ☛ 1930-ൽ സി.രാജഗോപാലാചാരിയോടൊപ്പം തമിഴ്നാട്ടിലെ വേദാരണ്യത്തിൽ വച്ച് ഉപ്പുകുറുക്കൽ സമരത്തിൽ പങ്കെടുത്ത കേരളീയ നവോത്ഥാന നായകൻ – ആനന്ദ തീർത്ഥൻ ☛ ഗുരുവായൂർ ഊട്ടുപുരയിൽ അബ്രാഹ്മണർക്കും സദ്യ നൽകണമെന്ന് വാദിച്ച് ക്ഷേത്രത്തിൽ സത്യാഗ്രഹം നടത്തിയത് – ആനന്ദ തീർത്ഥൻ ☛ നാമകരണ വിപ്ലവം നടത്തിയത് – ആനന്ദ തീർത്ഥൻ ☛ ജാതി നാശനം നവയുഗധർമ്മം എന്ന മുദ്രാവാക്യത്തോടെ മിശ്ര വിവാഹങ്ങൾക്ക് പ്രേരണ നൽകിയത് – ആനന്ദ തീർത്ഥൻ |