Select Page
അച്ഛന്റെ പേര് – വാസുദേവൻ നമ്പൂതിരി

അമ്മയുടെ പേര് – നങ്ങമ പിള്ള

ചട്ടമ്പി സാമിയുടെ ഭവനം – ഉള്ളൂർക്കോട് വീട്

ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു – പേട്ടയിൽ രാമൻ പിള്ള ആശാൻ

രാമൻ പിള്ളയാശാന്റെ കുടിപളളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്, പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു.

ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം – 1882

ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം – 1892

ചട്ടമ്പി സ്വാമികളുടെ ഗുരു – തൈക്കാട് അയ്യ സ്വാമികൾ

സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു – സുബ്ബജടാപാഠികൾ

ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച് ഗുരു – സ്വാമിനാഥ ദേശികർ

ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത് – എട്ടരയോഗം

തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ – ചട്ടമ്പിസ്വാമികൾ 

ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം. – വടിവീശ്വരം

ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് – അയ്യപ്പൻ

ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം – കുഞ്ഞൻപിള്ള

ഷൺമുഖദാസൻ’ എന്ന പേരിൽ അറിയപ്പെട്ടത് – ചട്ടമ്പിസ്വാമികൾ

“സർവ്വ വിദ്യാധിരാജ’ എന്ന പേരിൽ അറിയപ്പെട്ടത് – ചട്ടമ്പി സ്വാമികൾ

ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരു കളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ – ചട്ടമ്പി സ്വാമികൾ

കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് – ചട്ടമ്പി സ്വാമികൾ

 ‘കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ – ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷ്കർത്താവ് – തൈക്കാട് അയ്യ 

“മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത് – ചട്ടമ്പി സ്വാമികളെ

ക്രിസ്തുമത നിരൂപണം (ക്രിസ്തുമതചേതനം) രചിച്ചത് – ചട്ടമ്പി സ്വാമി

ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി – നവമഞ്ജരി (PSC ഉത്തരസൂചിക പ്രകാരം)

ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ – അദ്വൈത ചിന്താ പദ്ധതി, കേരളത്തിലെ ദേശനാമങ്ങൾ, ആദിഭാഷ, അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം, ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം, നിജാനന്ദവിലാസം (സുന്ദരസ്വാമികളുടെ തമിഴ് കൃതിയുടെ പരിഭാഷ), വേദാധികാര നിരൂപണം, വേദാന്തസാരം, പ്രാചീന മലയാളം, അദ്വൈതപഞ്ചരം, സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം

പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിര ഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാ വരണം ചെയ്തുകൊണ്ട് ചട്ടമ്പി സ്വാമി രചിച്ച പുസ്തകം – പ്രാചീന മലയാളം

പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി – പ്രാചീന മലയാളം

ചട്ടമ്പിസ്വാമിയുടെ ഏറ്റവും വലിയ കൃതി – പ്രാചീന മലയാളം

ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ – ബോധേശ്വരൻ

ചട്ടമ്പി സ്വാമി സമാധിയായത് – 1924 മെയ് 5 

ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത് – പന്മന 

ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹ ത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം  – ബാലഭട്ടാരക ക്ഷേത്രം

ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്
 – 2014 ഏപ്രിൽ 30

ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ചട്ടമ്പി സ്വാമികൾ ജനിച്ചത് – 1853 ആഗസ്റ്റ് 25

ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം – കൊല്ലൂർ (കണ്ണമ്മൂല )

അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി – വേദാധികാര നിരൂപണം

ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത് – പന്മന (കൊല്ലം)


error: Content is protected !!