Kerala Psc Hub LDC Sutdy Material 1 ● കേരള നവോത്ഥാനത്തിന്റെ പിതാവ് – ശ്രീനാരായണ ഗുരു ● ശ്രീനാരായണ ഗുരു ജനിച്ചത് – ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ് 20) ● ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവി താംകൂർ ഭരിച്ചിരുന്നത് – ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ● ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ – കുട്ടിയമ്മ, മാടൻ ആശാൻ ● ശ്രീനാരായണഗുരുവിന്റെ ഭവനം – വയൽവാരം വീട് ● ‘നാണു ആശാൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് – ശ്രീനാരായണ ഗുരു ● ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ – രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ ● ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസ്യപ്പിച്ചത് – തൈക്കാട് അയ്യ ● ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി – ജി. ശങ്കരക്കുറുപ്പ് ● ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം – തലശ്ശേരി (1927) ● ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപി ക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി – മൂർക്കോത്ത് കുമാരൻ ● ശ്രീനാരായണ ഗുരു വിന്റെ ആദ്യ പ്രതിമ രൂപകൽപ്പന ചെയ്ത ഇറ്റാലിയൻ ശിൽപി – സി. തവാർലി ● ശ്രീനാരായണഗുരുവിന്റെ ആദ്യ രചന ഗജേന്ദ്രമോക്ഷം – വഞ്ചിപ്പാട്ട് ● ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക് – ചട്ടമ്പിസ്വാമികൾക്ക് ● അർധനാരീശ്വര സ്തോത്രം എഴുതിയത് – ശ്രീനാരായണ ഗുരു ● 1881-ൽ ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം – അഞ്ചുതെങ്ങ് ● ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം – 1897 ● അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി – ശിവശതകം ● അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത് – അരുവിപ്പുറം ശിവപ്രതിഷ്ഠ ● ശ്രീനാരായണ ഗുരു രചിച്ച തമിഴ് കൃതി – തേവാരപ്പതികങ്ങൾ ● ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ – പിള്ളത്തടം ഗുഹ ● “ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത് – അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ ● ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം – 1913 ● ശ്രീനാരായണ ഗുരു സ്ഥാപിച്ച് ആലുവ അദ്വൈതാ ശ്രമത്തിന്റെ ആപ്തവാക്യം – ഓം സാഹോദര്യം സർവ്വത ● “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്’ എന്ന് പറഞ്ഞത് – ശ്രീനാരായണ ഗുരു ● “ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്’ എന്ന് പറഞ്ഞത് – ശ്രീനാരായണ ഗുരു (“നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ് എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽക്കുന്നുണ്ട്.) ● അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ് – ആത്മോപദേശശതകം ● “സംഘടിച്ചു ശക്തരാകുവിൻ”, “വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, “മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത് – ശ്രീനാരായണ ഗുരു ● ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം – 1887 ● ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം – 1888 (നെയ്യാറിൽ നിന്നെ ടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്) അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം – 1898 ● ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത് – ഡോ. പൽപ്പു ● എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം – അരുവിപ്പുറം ക്ഷേത്രയോഗം ● എസ്.എൻ.ഡി.പി യുടെ മുൻഗാമി എന്നറിയപ്പെടുന്നത് – വാവൂട്ടുയോഗം ● സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധ തിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദാ യങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ് – എസ്.എൻ.ഡി.പി ● S.N.D.P യുടെ ആജീവനാന്ത അധ്യക്ഷൻ – ശ്രീനാരായണ ഗുരു ● S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ – ഡോ. പൽപ്പു ● ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം – ജാതിമീമാംസ ● SNDP യുടെ ആദ്യ സെക്രട്ടറി – കുമാരനാശാൻ ● വിവേകോദയം മാസികയുടെ സ്ഥാപകൻ – കുമാരനാശാൻ ● ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം – 1924 ● S.N.D.P യുടെ മുഖപത്രം – വിവേകോദയം ● വിവേകോദയം ആരംഭിച്ച വർഷം – 1904 ● 1904-ൽ വിവേകോദയം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ – എം. ഗോവിന്ദൻ ● ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം – വിവേകോദയം ● എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം യോഗനാദം • SNDP യുടെ ആസ്ഥാനം – കൊല്ലം ● തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നട ത്തിയ വർഷം – 1908 ● ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം – 1904 ● ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയ വർഷം – 1912 ● അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം – ശിവഗിരി ശാരദ മഠം ● ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന സിലോൺ വിജ്ഞാനോദയം യോഗം ● 1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരു വിന് “നൂറ്റാണ്ടിലെ മലയാളി” എന്ന വിശേ ഷണം നൽകിയ ദിനപത്രം മലയാള മനോരമ ● കാഞ്ചിപുരത്ത് നാരായണ സേവാശ്രമം സ്ഥാപിച്ച ഗുരുവിന്റെ ശിഷ്യൻ – ഗോവിന്ദാനന്ദ സ്വാമി ● ടാഗോർ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം – ശിവഗിരി ● ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി – സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു) ● ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം – ശിവഗിരി ● ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് – ആലുവ സമ്മേളനം ● ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ – സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു. ● ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം – ശ്രീലങ്ക ● ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം – 1918 -ൽ ● ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ സന്ദർശനം – 1926 -ൽ ● ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ കളവൻ കോടം, ഉല്ലല ● ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് കളവൻകോടം ക്ഷേത്രത്തിൽ ● ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച ക്ഷേത്രം – ഉല്ലല (വെച്ചൂർ) (പ്രണവ മന്ത്രമെഴുതിയ കണ്ണാടിയാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്) ● ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം വിളക്കമ്പലം (കാരമുക്ക്, തൃശ്ശൂർ) ● ഗുരു ‘ഓം’ എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം മുരുക്കുംപുഴ ● കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരു വിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകൻ – ശ്രീനാരായണ ഗുരു ● ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം – കാവി വസ്ത്രം ● ശ്രീ നാരായണ ഗുരു സമാധി സമയത്ത് ധരിച്ചി രുന്ന വസ്ത്രത്തിന്റെ നിറം – വെള്ള ● ശ്രീനാരായണ ഗുരു’ എന്ന സിനിമ സംവിധാനം ചെയ്തത് – പി.എ. ബക്കർ ● ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷൻ’ എന്ന സിനിമ സംവിധാനം ചെയ്തത് – ആർ. സുകുമാരൻ ● ‘യുഗപുരുഷൻ’ എന്ന സിനിമയിൽ ശ്രീനാ രായണഗുരുവായി അഭിനയിച്ചത് – തലൈവാസൽ വിജയ് ● ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ് – കോട്ടയത്ത് വച്ച് നടന്ന എസ്.എൻ.ഡി.പി യോഗം (1927) ● ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത് – 1928 ജനുവരി 9 ● ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോ പ്യൻ – ഏണസ്റ്റ് കിർക് ● ശ്രീനാരായണ ഗുരു സമാധിയായത് – ശിവഗിരി (1928 സെപ്റ്റംബർ 20) ● ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് – കുന്നിൻ പുറം ● പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത് – ശശി തരൂർ ● ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ – കന്നേറ്റി കായൽ (കരുനാഗപ്പള്ളി) ● ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത് – നവിമുംബൈ (മഹാരാഷ്ട്ര) ● തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു ● ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം – 1967 ആഗസ്റ്റ് 21 ● മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു (2009) ● നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു ● ഗുരുവിനോടുള്ള ആദരസൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത് 5 രൂപ നാണയം പുറത്തിറക്കിയത് – 2006 സെപ്റ്റംബർ ● 2014 ൽ ശതാബ്ദി ആഘോഷിക്കപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി – ദൈവദശകം ● ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത് – ശ്രീനാരായണ ഗുരു ● ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് – കെ.പി. കറുപ്പൻ ● ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ – ഗുരു ● ഗുരുദേവനെപ്പറ്റി നാരായണം’ എന്ന നോവൽ എഴുതിയത് – പെരുമ്പടവം ശ്രീധരൻ ● ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഗുരുദേവ കർണ്ണാമൃതം’ എന്ന കൃതി രചിച്ചത് – കിളിമാനൂർ കേശവൻ ● “മഹർഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത് – ടി. ഭാസ്കരൻ ● നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത് – എം.കെ. സാനു |