kerala psc hub
  • Home
  • Our Library
  • Blog
Select Page
  • Home
  • Our Library
  • Blog

V.T Bhattathirppad  | വി.ടി. ഭട്ടതിരിപ്പാട് (1896-1982)

by Kannanvk | Jan 26, 2024 | ldc study materials

വി.ടി. ഭട്ടതിരിപ്പാട്
☛ വി.ടി. ഭട്ടതിരിപ്പാട് ജനിച്ചത് – 1896 മാർച്ച് 26 

☛ വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ നാടകം – അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്

☛ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം പുറത്തിറങ്ങിയ വർഷം – 1929

☛ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം ആദ്യമായി അവതരിപ്പിച്ചതെവിടെ – ഇടക്കുന്നി

☛ അമ്പലങ്ങൾക്ക് തീ കൊളുത്തുക’ എന്ന ചെറു ലേഖനത്തിന്റെ കർത്താവ് – വി.ടി. ഭട്ടതിരിപ്പാട് 

☛ ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും എന്നഭിപ്രായപ്പെട്ടത് – സി. കേശവൻ

☛ യോഗക്ഷേമസഭയുടെ പ്രധാന പ്രവർത്തകൻ – വി.ടി. ഭട്ടതിരിപ്പാട്

☛ യോഗക്ഷേമ സഭ രൂപംകൊണ്ടത് – 1908

☛ യോഗക്ഷേമ സഭയുടെ മുദ്രാവാക്യം.- നമ്പൂതിരിയെ മനുഷ്യനാക്കുക 

☛ യോഗക്ഷേമസഭയുടെ ആദ്യ അദ്ധ്യക്ഷൻ ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്

☛ യോഗക്ഷേമ സഭയുടെ മുഖപത്രം – മംഗളോദയം

☛ യോഗക്ഷേമ സഭ പുറത്തിറക്കിയ രണ്ട് മാസികകൾ – ഉണ്ണി നമ്പൂതിരി മാസിക, യോഗക്ഷേമ മാസിക

☛ യോഗക്ഷേമസഭ വിധവാ പുനർവിവാഹപ്രമേയം പാസ്സാക്കിയത് – പേരമംഗലം സമ്മേളനം (1933)

☛ അന്തർജ്ജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത് – വി.ടി. ഭട്ടതിരിപ്പാട്

☛ ബ്രാഹ്മണ സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന് നേതൃത്വം നൽകിയത് – വി.ടി. ഭട്ടതിരിപ്പാട് 

☛ യുവജന സംഘം എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ – വി.ടി. ഭട്ടതിരിപ്പാട്

☛ വി.ടി.ഭട്ടതിരിപ്പാട് പങ്കെടുത്ത ഏക ഐ.എൻ.സി. സമ്മേളനം – അഹമ്മദാബാദ് സമ്മേളനം (1921) 

☛ കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്കു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വി.ടി. ഭട്ട തിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗി രിപ്പുഴ വരെ 7 ദിവസം നടത്തിയ കാൽനട പ്രചരണ ജാഥ – യാചനയാത്ര (1931)

☛ കുടുമ മുറിക്കൽ, അന്തർജനങ്ങളുടെ വേഷപരിഷ്ക രണം, മിശ്രഭോജനം തുടങ്ങിയ സാമൂഹിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയത് – വി.ടി. ഭട്ടതിരിപ്പാട്

☛ 1968-ൽ മിശ്ര വിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത് – വി.ടി. ഭട്ടതിരിപ്പാട്

☛ വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ – കണ്ണീരും കിനാവും (1970)

☛ “എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും”  ആരുടെ വാക്കുകൾ – വി.ടി. ഭട്ടതിരിപ്പാട്

☛ വി.ടി. ഭട്ടതിരിപ്പാട് അന്തരിച്ച വർഷം – 1982 ഫെബ്രുവരി 12

☛ വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രമുഖ രചനകൾ – കണ്ണീരും കിനാവും, ദക്ഷിണായനം, പൊഴിഞ്ഞ പൂക്കൾ, കരിഞ്ചന്ത, കർമ്മവിപാകം, ചക്രവാളങ്ങൾ, വെടി വെട്ടം, രജനീരംഗം, പോംവഴി എന്റെ മണ്ണ്, കാലത്തിന്റെ സാക്ഷി,  സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്, വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK