☛ തൈക്കാട് അയ്യാ ജനിച്ച വർഷം. – 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം) ☛ പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്. – തൈക്കാട് അയ്യ ☛ അയ്യാവിന്റെ പത്നിയുടെ പേര് – കമലമ്മാൾ ☛ തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യന്മാർ, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി ☛ തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ – സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി ☛ തൈക്കാട് അയ്യാവിന്റെ ശിഷ്യനായിത്തീർന്ന തിരുവി താംകൂർ രാജാവ് – സ്വാതി തിരുനാൾ ☛ തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്. – സുബ്ബരായൻ ☛ ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ – തൈക്കാട് അയ്യ ☛ ഗുരുവിന്റെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ – തൈക്കാട് അയ്യ ☛ ഹഠയോഗോപദേഷ്ടാ’ എന്നറിയപ്പെടുന്നത്. – തൈക്കാട് അയ്യ ☛ അയ്യാവിനെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചി രുന്ന പേര് – സുപ്രണ്ട് അയ്യ ☛ ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത് – തൈക്കാട് അയ്യാ ഗുരുവിന്റെ ☛ “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ’ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത് – ശ്രീനാരായണ ഗുരു ☛ പ്രധാന രചനകൾ – രാമായണം പാട്ട്, രാമായണം, ബാലകാണും, പഴനി വൈഭവം, ബ്രഹ്മോത്തരകാണ്ഡം, ഉജ്ജയിനി മഹാ കാളി പഞ്ചരത്നം, ഹനുമാൻ പാമലൈ, എന്റെ കാശിയാത്ര ☛ തൈക്കാട് അയ്യയുടെ സ്മരണാർത്ഥം അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച സ്ഥലം – തിരുവനന്തപുരം (1943) ☛ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജറായി നിയോഗിച്ചത് – മഗ്രിഗർ ☛ തൈക്കാട് അയ്യ സമാധിയായ വർഷം – 1909 ജൂലൈ 20 ☛ തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം – 1984 ☛ തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി – ശിവൻ ☛ മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം – ശൈവപ്രകാശ സഭ (ചാല) ☛ തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രാറ്റ് ഡിഗ്രി എടുത്തത് – മനോൻമണിയം സുന്ദരൻപിള്ള ☛ തൈക്കാട് അയ്യ ചെന്നൈയിലെ അഷ്ടപ്രധാനസഭയിലാണ് പ്രഭാഷണങ്ങൾ നടത്തിയിരുന്നത്. |