☛ ആറാട്ടുപുഴവേലായുധപണിക്കരുടെജന്മസ്ഥലം – കാർത്തികപ്പള്ളി ☛ വേലായുധപണിക്കരുടെ യഥാർത്ഥ പേര് – കല്ലിശ്ശേരിൽ വേലായുധ ചേകവർ ☛ കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സവർണമേധാവിത്വം ഇല്ലാതാക്കാൻ കഥകളിയോഗം സ്ഥാപിച്ചത് – ആറാട്ടുപുഴ വേലായുധ പണിക്കർ ☛ വേലായുധ പണിക്കർ കൊല്ലപ്പെട്ട വർഷം – 1874 (കായംകുളത്ത് ഒരു ബോട്ട് യാത്രയ്ക്കിടയിൽ ഒരു സംഘം ഉന്നത ജാതിക്കാർ ചേർന്ന് വേലായുധപണിക്കരെ ആക്രമിച്ച് കൊല്ലുകയായിരുന്നു.) ☛ വേലായുധപണിക്കരുടെ അന്ത്യവിശ്രമസ്ഥലം – പെരുമ്പള്ളി ☛ കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് – ആറാട്ടുപുഴ വേലായുധ പണിക്കർ ☛ എല്ലാ ജാതിയിൽപ്പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നൽകിക്കൊണ്ട് വേലായുധ പണിക്കർ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ – മംഗലത്ത് ഗ്രാമം (1854), ചെറുവരണം (1855) ☛ താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി വേലായുധ പണിക്കർ നടത്തിയ സമരം – മൂക്കുത്തി സമരം (പന്തളം) ☛ അച്ചിപ്പുടവ സമരത്തിന്റെ നേതാവ് – ആറാട്ടുപുഴ വേലായുധ പണിക്കർ |