☛ കുമാരനാശാൻ ജനിച്ചത് – 1873 ഏപ്രിൽ 12 ☛ കുമാരനാശാൻ ജനിച്ച സ്ഥലം – കായിക്കര (തിരുവനന്തപുരം) ☛ അച്ഛന്റെ പേര് – നാരായണൻ ☛ അമ്മയുടെ പേര് – കാളി ☛ കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര് – കുമാരു ☛ “സ്നേഹഗായകൻ’, ‘ആശയഗംഭീരൻ’ എന്നിങ്ങനെ അറിയപ്പെടുന്നത് – കുമാരനാശാൻ ☛ ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെട്ടിരുന്നത് – കുമാരനാശാൻ ☛ കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത് – വെയിൽസ് രാജകുമാരൻ ☛ കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത് – 1913 ☛ തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി – കുമാരനാശാൻ ☛ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി – കുമാരനാശാൻ (1973) ☛ മഹാകാവ്യം എഴുതാതെ മഹാകവി’ എന്ന പദവി ലഭിച്ച കവി – കുമാരനാശാൻ കുമാരനാശാന് “മഹാകവി’ എന്ന പദവി നൽകി യത് – മദ്രാസ് യൂണിവേഴ്സിറ്റി (1922) ☛ ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (SNDP) ആദ്യ സെക്രട്ടറി – കുമാരനാശാൻ ☛ കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം – വിവേകോദയം ☛ കുമാരനാശാന്റെ പത്രാധിപത്യത്തിൽ “വിവേകോദയം’ ആരംഭിച്ച വർഷം – 1904 ☛ പ്രതിഭ എന്ന മാസികയുടെ പ്രതാധിപർ – കുമാരനാശാൻ ☛ കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല – ശാരദാ ബുക്ക് ഡിപ്പോ ☛ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം – വീണപൂവ് ☛ കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം – ജൈനിമേട് (പാലക്കാട്) ☛ വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക – മിതവാദി ☛ വീണപൂവ് പുനഃപ്രസിദ്ധീകരിച്ചത് – ഭാഷാപോഷിണിയിൽ ☛ കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത് – എ.ആർ. രാജരാജവർമ്മ ☛ എഡ്വിൻ അർണോൾഡിന്റെ “ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി മലയാളത്തിൽ ശ്രീ ബുദ്ധചരിതം എന്ന പേരിൽ തർജ്ജമ ചെയ്തത് – കുമാരനാശാൻ ☛ കുമാരനാശാന്റെ അവസാന കൃതി – കരുണ ☛ വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം – കരുണ ☛ മാതംഗിയുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി – ചണ്ഡാലഭിക്ഷുകി ☛ ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് കവിതയിലൂടെ ഉദ്ബോധിപ്പിച്ച കവി -കുമാരനാശാൻ ☛ “സ്നേഹമാണഖിലസാരമൂഴിയിൽ’ എന്ന് പാടിയ നവോത്ഥാന നായകൻ – കുമാരനാശാൻ ☛ എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിച്ച വിലാപകാവ്യം – പ്രരോദനം ☛ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതി ചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം – ദുരവസ്ഥ ☛ ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി – ദിവ്യകോകിലം ☛ 1922-ൽ രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരു വിനെ സന്ദർശിച്ചപ്പോൾ വിവർത്തകനായിരുന്നത് – കുമാരനാശാൻ ☛ റെഡിമീർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി. – കുമാരനാശാൻ (1924 ജനുവരി 16) ☛ റെഡിമീർ ബോട്ടപകടം നടന്ന ജലാശയം – പല്ലനയാർ ☛ കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത് – തോന്നയ്ക്കൽ (തിരുവനന്തപുരം) ☛ കുമാരനാശാനെ “ദിവ്യകോകിലം’ എന്നു വിളി – ഡോ. ലീലാവതി ☛ കുമാരനാശാനെ “വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് വിളിച്ചത് – ജോസഫ് മുണ്ടശ്ശേരി ☛ കുമാരനാശാനെ “വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച കൃതി – മനുഷ്യ കഥാനുഗായികൾ ☛ കുമാരനാശാനെ ‘ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത് – ഡോ. പൽപ്പു ☛ “വിപ്ലവത്തിന്റെ കവി’, ‘നവോത്ഥാനത്തിന്റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിളിച്ചത് – തായാട്ട് ശങ്കരൻ ☛ പ്രധാന കൃതികൾ – വിണപൂവ്, വനമാല, മണിമാല, പുഷ്പവാടി, ശങ്കരശതകം, ഭക്തവിലാപം, കളകണ്ഠഗിതം, നളിനി, ലീല, ശ്രീബുദ്ധചരിതം, സിംഹപ്രസവം, ഗ്രാമവൃക്ഷത്തിലെ കുയിൽ പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ ☛ നാടകങ്ങൾ – വിചിത്രവിജയം, മൃത്യുഞ്ജയം ☛ എം.കെ. സാനുവിന്റെ “മൃത്യുഞ്ജയം കാവ്യ ഗീതം എന്നത് ആരുടെ ജീവചരിത്രമാണ് – കുമാരനാശാൻ ☛ കുമാരനാശാൻ’ എന്ന ജീവിതചരിത്രം എഴുതിയത് – കെ. സുരേന്ദ്രൻ. ☛ കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം – ആശാൻ വേൾഡ് പ്രൈസ് |