LGS Previous Year Question Paper 2018 [ 64/18 ] | LGS Paper 64/18
1. “മിശ്രഭോജനം’ സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?
(A) സഹോദരൻ അയ്യപ്പൻ
(B) ശ്രീനാരായണ ഗുരു
(C) കുമാര ഗുരുദേവൻ
(D) അയ്യങ്കാളി
2. ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ
(A) ബാൻ കി മൂൺ
(B) കോഫി അന്നൻ
(C) അന്റോണിയോ ന്യൂട്ടറസ്
(D) യു. താന്റ്
3. 1933ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം
(A) തിരുവനന്തപുരം
(B) കോട്ടയം
(C) എറണാകുളം
(D) തൃശ്ശൂർ
4. ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?
(A) ഗുസ്തി
(B) കരാട്ടേ
(C) ക്രിക്കറ്റ്
(D) അമ്പെയ്ത്
5. കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
(A) കർണ്ണാടക
(B) ഗോവ
(C) ആന്ധ്രാ പ്രദേശ്
(D) തമിഴ്നാട്
6. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
(A) സിക്കിം
(B) നാഗാലാന്റ്
(C) കർണ്ണാടക
(D) കേരളം
7. “ധാന്യവിളകളുടെ രാജാവ്’ എന്നറിയപ്പെടുന്ന വിള ഏതാണ് ?
(A) ഗോതമ്പ്
(B) നെല്ല്
(C) ചോളം
(D) ബാർലി
8. ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരാണ് ?
(A) കരസേനാ മേധാവി
(B) പ്രധാന മന്ത്രി
(C) രാഷ്ട്രപതി
(D) പ്രതിരോധ മന്ത്രി
9. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
(A) ഇ. കെ. നായനാർ
(B) സി. അച്യുത മേനോൻ
(C) വി. എസ്. അച്യുതാനന്ദൻ
(D) കെ. കരുണാകരൻ
10. തമിഴ്നാടിൻ്റെ ഔദ്യോഗിക മൃഗം ഏത് ?
(A) ആന
(C) സിംഹം
(B) കടുവ
(D) വരയാട്
11. താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?
(A) ജല വൈദ്യുതി
(B) താപ വൈദ്യുതി
(C) ആണവ വൈദ്യുതി
(D) സൗരോർജ്ജം
12. ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
(A) പസഫിക് സമുദ്രം
(B) ഇന്ത്യൻ മഹാസമുദ്രം
(C) അറ്റ്ലാന്റിക് സമുദ്രം
(D) ആർട്ടിക് സമുദ്രം
13. ആര്യസമാജ സ്ഥാപകൻ ആരാണ് ?
(A) ശ്രീരാമകൃഷ്ണ പരമഹംസൻ
(B) ദയാനന്ദ സരസ്വതി
(C) വിവേകാനന്ദ സ്വാമികൾ
(D) രാമാനന്ദ സ്വാമികൾ
14. നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?
(A) ലാക്ടിക്കാസിഡ്
(B) ഹൈഡ്രോക്ലോറിക്കാസിഡ്
(C) അസറ്റിക് ആസിഡ്
(D) ഓക്സാലിക്ക് ആസിഡ്
15. “സമരം തന്നെ ജീവിതം’ ആരുടെ ആത്മകഥയാണ് ?
(A) വി. എസ്. അച്യുതാനന്ദൻ
(B) പി. കെ. വാസുദേവൻ നായർ
(C) ഇ. കെ. നായനാർ
(D) ഇ. എം. എസ്. നമ്പൂതിരിപ്പാട്
16. ത്രിഫലങ്ങളിൽ പെടാത്തത് ഏത് ?
(A) കുടുക്ക
(C) നെല്ലിക്ക
(B) ജാതിക്ക
(D) താനിക്ക
17. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?
(A) ലാറ്ററൈറ്റ് മണ്ണ്
(B) എക്കൽ മണ്ണ്
(C) വന മണ്ണ്
(D) പർവ്വത മണ്ണ്
18. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
(A) കേരളം
(B) കർണ്ണാടക
(C) ആസാം
(D) ജമ്മുകാശ്മീർ
19. കബനി ഏത് നദിയുടെ പോഷക നദിയാണ് ?
(A) ഭാരതപ്പുഴ
(B) പെരിയാർ
(C) കാവേരി
(D) കൃഷ്
20. ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട് ?
(A) 56
(B) 36
(C) 76
(D) 100000
21. കാക്രപ്പാറ ആണവ വൈദ്യത നിലയം ഏത് സംസ്ഥാനത്താണ് ?
(A) ഗുജറാത്ത്
(B) കർണ്ണാടക
(C) രാജസ്ഥാൻ
(D) തമിഴ്നാട്
22. താഴെ പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറുതീരത്തുള്ള തുറമുഖം ഏതാണ് ?
(A) ചെന്നെ
(B) മംഗലാപുരം
(C) കൊൽക്കത്തെ
(D) പാരദ്വീപ്
23. വയനാട്ടിലെ കുറിച്യകലാപം നയിച്ചതാര് ?
(A) കൈതേരി അമ്പു
(C) എടച്ചേന കുങ്കൻ
(B) തലയ്ക്കൽ ചന്തു
(D) രാമനമ്പി
24. പാർലമെന്റിൻ്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തിൽ അധ്യക്ഷം വഹിക്കുന്നത് ആരാണ് ?
(A) രാഷ്ട്രപതി
(B) ഉപരാഷ്ട്രപതി
(C) പ്രധാനമന്ത്രി
(D) ലോകസഭാ സ്പീക്കർ
25. ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത് ?
(A) ഉത്തരായന രേഖ
(B) ദക്ഷിണായന രേഖ
(C) ഭൂമധ്യ രേഖ
(D) ആർട്ടിക് വൃത്തം
26. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ് ?
(A) ചന്ദ്രൻ
(B) സൂര്യൻ
(C) ബുധൻ
(D) ശുക്രൻ
27. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ് ?
(A) പാലക്കാട്
(B) തിരുവനന്തപുരം
(C) കാസർഗോഡ്
(D) ഇടുക്കി
28. കേരളത്തിൽ വീടുകളിൽ ഉപയോഗിക്കുന്ന കറണ്ടിൻ്റെ വോൾട്ടേജ് എത്ര ?
(A) 240 വോൾട്ട്
(B) 200 വോൾട്ട്
(C) 400 വോൾട്ട്
(D) 230 വോൾട്ട്
29. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി
(A) രാംനാഥ് കോവിന്ദ്
(C) സുമിത്രാ മഹാജൻ
(B) ഹമീദ് അൻസാരി
(D) വെങ്കയ്യ നായിഡു
30. ഇന്ത്യയുടെ ദേശീയഗാനമായ “ജനഗണമന’ ഏതു ഭാഷയിലാണ് ?
(A) ഹിന്ദി
(B) സംസ്കൃതം
(C) ബംഗാളി
(D) ഉറുദു
31. ആനിബസന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ഏതാണ് ?
(A) അലിഗഡ് പ്രസ്ഥാനം
(B) സ്വാഭിമാന പ്രസ്ഥാനം
(C) ഹിതകാരിണി സമാജം
(D) തിയോസഫിക്കൽ സൊസൈറ്റി
32. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
(A) ജമ്മുകാശ്മീർ
(B) ഗോവ
(C) നാഗാലാന്റ്
(D) സിക്കിം
33. രാജ്യങ്ങൾ ഒന്നും ഇല്ലാത്ത ഭൂഖണ്ഡം ഏതാണ് ?
(A) അന്റാർട്ടിക്ക
(B) യൂറോപ്പ്
(C) ആഫ്രിക്ക
(D) ഏഷ്യ
34. ലോക ജലദിനം
(A) ജൂൺ 5
(C) ഫെബ്രുവരി 26
(B) മാർച്ച് 22
(D) ഡിസംബർ 10
35. വലിപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?
(A) 7ാം സ്ഥാനം
(B) 2ാം സ്ഥാനം
(C) 10ാം സ്ഥാനം
(D) 5ാം സ്ഥാനം
36. മഹാത്മാഗാന്ധിയെക്കുറിച്ച് ” എൻ്റെ ഗുരുനാഥൻ’ എന്ന കവിത എഴുതിയത് ആരാണ് ?
(A) കുമാരനാശാൻ
(B) വള്ളത്തോൾ നാരായണ മേനോൻ
(C) ഉള്ളൂർ എസ്. പരമേശ്വരയ്യർ
(D) അംശി നാരായണപ്പിള്ള
37. കേരളത്തിൽ കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഏത് ജില്ലയിൽ ?
(A) മലപ്പുറം
(B) തിരുവനന്തപുരം
(C) കോട്ടയം
(D) പത്തനംതിട്ട
38. 2016ലെ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് വിനായകന് ലഭിച്ചത് ഏത് സിനിമയിലെ അഭിനയത്തിനാണ് ?
(A) മാൻഹോൾ
(B) ഓലപ്പീലി
(C) ഒറ്റയാൾപ്പാത
(D) കമ്മട്ടിപ്പാടം
39. മൗണ്ട് അബു എന്ന സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
(A) ഹിമാചൽ പ്രദേശ്
(B) ജമ്മുകാശ്മീർ
(C) രാജസ്ഥാൻ
(D) മഹാരാഷ്ട്ര
40. ഇന്ത്യയുടെ സമുദ്രതീരം കാത്ത് സംരക്ഷിക്കുന്ന സേനാ വിഭാഗം ഏതാണ് ?
(A) കോസ്റ്റ് ഗാർഡ്
(B) ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
(C) ടെറിട്ടോറിയൽ ആർമി
(D) റാപ്പിഡ് ആക്ഷൻ ഫോഴ്സസ്
41. വടക്ക്കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്
(A) ഇടവപ്പാതി
(B) വേനൽ മഴ
(C) മാംഗോഷവർ
(D) തുലാവർഷം
42. താഴെ പറയുന്നതിൽ ഹരിതഗൃഹ വാതകം ഏതാണ് ?
(A) ഓക്സിജൻ
(B) നൈട്രജൻ
(C) കാർബൺഡൈ ഓക്സൈഡ്
(D) ഓസോൺ
43. “ജാതി വേണ്ട, മതം വേണ്ട മനുഷ്യന് ‘എന്ന് പറഞ്ഞതാര് ?
(A) ശ്രീനാരായണ ഗുരു
(B) വൈകുണ്ഠ സ്വാമികൾ
(C) കുമാര ഗുരുദേവൻ
(D) സഹോദരൻ അയ്യപ്പൻ
44. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
(A) ഡൽഹി
(B) കൊൽക്കത്തെ
(C) ആഗ്ര
(D) ഹൈദരാബാദ്
45. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഏത് സംസ്ഥാനത്തെ ഗവർണ്ണറായിരുന്നു ?
(A) ഉത്തർ പ്രദേശ്
(B) കേരളം
(C) ബീഹാർ
(D) തമിഴ്നാട്
46. സലിം അലി ഏത് മേഖലയിൽ പ്രശസ്തനാണ് ?
(A) സംഗീതജ്ഞൻ
(B) പക്ഷി നിരീക്ഷകൻ
(C) ബഹിരാകാശ ശാസ്ത്രജ്ഞൻ
(D) രാഷ്ട്രീയ പ്രവർത്തകൻ
47. വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്നതിന് സൗകര്യം നല്ലുന്നത് എത്ര വർഷത്തേക്ക് ?
(A) 5 വർഷം
(B) 10 വർഷം
(C) 15 വർഷം
(D) 20 വർഷം
48. കേരളത്തിൽ എത്ര നദികൾ ഉണ്ട് ?
(A) 24
(C) 44
(B) 34
(D) 54
49. കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം
(A) എറണാകുളം
(C) തിരുവനന്തപുരം
(B) കോഴിക്കോട്
(D) കണ്ണൂർ
50. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനം
(A) ജമ്മുകാശ്മീർ
(B) ഗുജറാത്ത്
(C) അരുണാചൽ പ്രദേശ്
(D) തമിഴ്നാട്
51. ഗാന്ധിജി ജനിച്ച സംസ്ഥാനം
(A) ഗുജറാത്ത്
(C) ഉത്തർ പ്രദേശ്
(B) പശ്ചിമ ബംഗാൾ
(D) ആന്ധ്രാ പ്രദേശ്
52. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ
(A) കോഴിക്കോട്
(C) വയനാട്
(B) കൊല്ലം
(D) ഇടുക്കി
53. 2017 ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടര് 17 വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയിച്ച രാജ്യം
(A) ഇംഗ്ലണ്ട്
(B) സ്പെയിൻ
(C) ബ്രസീൽ
(D) മാലി
54. ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷ
(A) മലയാളം
(B) അറബി
(C) തമിഴ്
(D) ഹിന്ദി
55. ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത് ?
(A) നെല്ല്
(B) ഗോതമ്പ്
(C) പയറുവർഗ്ഗങ്ങൾ
(D) ചോളം
56. മാഹി ഏത് രാജ്യത്തിൻ്റെ കോളനിയായിരുന്നു ?
(A) ബ്രിട്ടൻ
(B) പോർച്ചുഗീസ്
(C) നെതർലാൻഡ്
(D) ഫ്രാൻസ്
57. വാഗൺ ദുരന്തം നടന്നത് ഏത് വർഷം ?
(A) 1941
(C) 1921
(B) 1931
(D) 1911
58. കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷ
(A) കെ. സി. റോസക്കുട്ടി
(B) എം. കമലം
(C) ഡി. ശ്രീദേവി
(D) സുഗതകുമാരി
59. ചൈൽഡ് മേരീജ് ആക്ട് പ്രകാരം ഇന്ത്യയിൽ ആൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം
(A) 18
(B) 22
(C) 19
(D) 21
60. ഒരു ബിൽ പാസ്സാകുന്നതിന് പാർലമെന്റിൻ്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?
(A) 2 തവണ
(B) 3 തവണ
(C) 1 തവണ
(D) 4 തവണ
61. ഒരു സംഖ്യയുടെ 50% = 100 എങ്കിൽ സംഖ്യയേത് ?
(A) 200
(B) 100
(C) 300
(D) 500
62. 10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ് ?
(A) 10%
(B) 20%
(C) 1%
(D) 2%
63. 40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിൻ്റെ ചുറ്റളവ് എത്ര ?
(A) 70 മീറ്റർ
(B) 140 മീറ്റർ
(C) 100 മീറ്റർ
(D) 80 മീറ്റർ
64. കിച്ചു 4 പെൻസിൽ 11 രൂപയ്ക്ക് വാങ്ങുന്നു. എങ്കിൽ ഒരു ഡസൻ പെൻസിൽ വാങ്ങാൻ എത്ര രൂപ വേണം ?
(A) 30
(B) 22
(C) 40
(D) 33
65. അമ്മു ശനിയാഴ്ച 10.15 PM ന് ഉറങ്ങി അടുത്ത ദിവസം 6.30 AM ന് എഴുന്നേറ്റുവെങ്കിൽ അവൾ എത്ര മണിക്കൂർ ഉറങ്ങി ?
(A) 9 മണിക്കൂർ 15 മിനിറ്റ്
(B) 8 മണിക്കുർ 45 മിനിറ്റ്
(C) 8 മണിക്കുർ 15 മിനിറ്റ്
(D) 7 മണിക്കൂർ 15 മിനിറ്റ്
66. ഒരു കിലോമീറ്റർ എത്ര മീറ്റർ ?
(A) 100
(C) 10
(B) 1000
(D) 10000
67. 100 മില്ലിമീറ്റർ =____
(A) 10 സെ. മീ.
(C) 1 മീറ്റർ
(B) 1 സെ. മീ.
(D) 50 സെ. മീ.
68. 7 കിലോഗ്രാം = __ഗ്രാം
(A) 7
(C) 700
(B) 70
(D) 7000
69. ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട് ?
(A) 10
(C) 1000
(B) 100
(D) 10000
70.
10 x 10 ÷ 10 x 10 =____
(A) 1
(B) 100
(C) 10
(D) 1/100
71. 1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?
(A) 4,800 രൂപ
(B) 4,000 രൂപ
(C) 6,700 രൂപ
(D) 7,600 രൂപ
72. 12 പേർ ചേർന്ന ഒരു സംഘം ഒരു യാത്രയ്ക്ക് പോയി. ആകെ 5,940 രൂപ ചെലവായി. ചെലവ് 12 പേർക്കും തുല്യമായി വീതിക്കുകയാണെങ്കിൽ ഓരോരുത്തർക്കും എത്ര രൂപ ചെലവ് വരും ?
(A) 945
(B) 940
(C) 495
(D) 594
73. ഒരു സ്കൂളിൽ 8, 9, 10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികൾ ഉണ്ട്. 10ാം ക്ലാസ്സിൽ ആകെ 292 കുട്ടികളാണ് ഉള്ളത്. എങ്കിൽ 8, 9 ക്ലാസ്സുകളിലായി ആകെ എത്ര കുട്ടികൾ ഉണ്ട് ?
(A) 584
(B) 624
(C) 458
(D) 426
74. അപ്പുവിൻ്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കൂടുതലാണ് അവൻ്റെ അമ്മയുടെ വയസ്സ്. അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
(A) 35
(B) 53
(C) 39
(D) 26
75. 7 കുപ്പികളിലായി 1/4 ലിറ്റർ വീതം പാൽ ഉണ്ട്. ഇത് എല്ലാം ഒരു പാത്രത്തിൽ ഒഴിച്ചാൽ ആകെ എത്ര
ലിറ്റർ പാൽ ഉണ്ടാകും ?
(A) 7
(B) 2
(C) 2 ¼
(D) 1
76. ഒരു ത്രികോണത്തിൻ്റെ ചുറ്റളവ് 40 സെ. മീ. ഇതിൻ്റെ 2 വശങ്ങൾ 18 സെ. മീ., 12 സെ. മീ. ആണെങ്കിൽ മൂന്നാമത്തെ വശം എത്ര സെ. മീ. ?
(A) 18
(B) 10
(C) 12
(D) 6
77. ഒരു ചതുരത്തിൻ്റെ നീളവും വീതിയും കൂട്ടിയാൽ 10 സെ. മീ. കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ. മീ. ?
(A) 20
(B) 10
(C) 100
(D) 40
78. രാമു കിലോഗ്രാമിന് 32 രൂപ വിലയുള്ള 5 കിലോഗ്രാം അരിയും 45 രൂപയ്ക്ക് ഒരു കിലോഗ്രാം പഞ്ചസാരയും 98 രൂപയ്ക്ക് വെളിച്ചെണ്ണയും വാങ്ങി. 500 രൂപ കൊടുത്താൽ രാമുവിന് എത്ര രൂപ തിരിച്ചു കിട്ടും ?
(A) 297
(B) 303
(C) 197
(D) 97
79. മധു ബാങ്കിൽ നിന്ന് 2,000 രൂപ പിൻവലിച്ചപ്പോൾ മുഴുവനും 10 രൂപ നോട്ടുകളായാണ് കിട്ടിയത്. ആകെ നോട്ടുകളുടെ എണ്ണം
(A) 10
(B) 100
(C) 20
(D) 200
80. ലൈല ദിവസേന 6 ലിറ്റർ പാൽ മിൽക്ക് സൊസൈറ്റിയിൽ കൊടുക്കുന്നു. ഒരു ലിറ്റർ പാലിന് 50 രൂപ കിട്ടുമെങ്കിൽ ഓരാഴ്ചയിൽ ലൈലക്ക് എത്ര രൂപ അവിടെ നിന്ന് ലഭിക്കും ?
(A) 3000
(B) 2100
(C) 4200
(D) 1000
81. നിശ്ശിത ആകൃതിയുണ്ട്, സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ട്, ഭാരമുണ്ട് ഇത് ഏത് അവസ്ഥയാണ് ?
(A) വാതകം
(B) ഖരം
(C) ദ്രാവകം
(D) പ്ലാസ്മ
82. ഒരു ഭൂപടത്തിൻ്റെ മുകൾ ഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത് ?
(A) കിഴക്ക്
(B) പടിഞ്ഞാറ്
(C) തെക്ക്
(D) വടക്ക്
83. ചിത്രങ്ങളും സന്ദേശങ്ങളും ഫോൺ സന്ദേശവും കൈമാറാൻ പറ്റുന്ന ഉപകരണം
(A) ഫാക്സ്
(B) ടെലിവിഷൻ
(C) റേഡിയോ
(D) കമ്പ്യൂട്ടർ
84. സാർവികലായകം എന്നറിയപ്പെടുന്നത് ഏത് ?
(A) ഉപ്പുവെള്ളം
(B) പഞ്ചസാര വെള്ളം
(C) വെള്ളം
(D) വെളിച്ചെണ്ണ
85. വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
(A) സാന്ദ്രീകരണം
(B) ബാഷ്പീകരണം
(C) ദ്രവികരണം
(D) ഘനീഭവിക്കൽ
86. പ്രകാശം പൂർണ്ണമായും കടത്തിവിടുന്ന വസ്തുക്കൾ
(A) അതാര്യ വസ്തുക്കൾ
(B) സുതാര്യ വസ്തുക്കൾ
(C) അർദ്ധതാര്യ വസ്തുക്കൾ
(D) നിഴലുകൾ
87. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ആൾ
(A) കല്പന ചൗള
(B) രാകേഷ് ശർമ്മ
(C) മൈക്കിൾ കോളിൻസ്
(D) നീൽ ആംസ്ട്രോംഗ്
88. ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം
(A) യത്നം
(B) രോധം
(C) ധാരം
(D) ഉത്തോലകം
89. ടെലിഫോൺ കണ്ടുപിടിച്ചതാര്
(A) ഫാരഡെ
(B) മാർക്കോണി
(C) അലക്സാണ്ടർ ഗ്രഹാംബെൽ
(D) ആൽബർട്ട് ഐൻസ്റ്റീൻ
90. നാടിൻ്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം
(A) പോലിസ് സ്റ്റേഷൻ
(B) വില്ലേജ് ഓഫീസ്
(C) ഗ്രാമ പഞ്ചായത്ത്
(D) കുടുംബശ്രീ
91. ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത് ?
(A) സ്കർവി
(B) കണ
(C) ബെറിബെറി
(D) നിശാന്ധത
92. സസ്യങ്ങൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു ഏത്?
(A) ഹരിതകം
(B) സാന്തോഫിൽ
(C) കരോട്ടിൻ
(D) ആന്തോസയാനിൻ
93. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
(A) 208
(B) 206
(C) 209
(D) 210
94. ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ ആരാണ് ?
(A) ജന്തുക്കൾ
(B) കൂണുകൾ
(C) ഹരിത സസ്യങ്ങൾ
(D) ബാക്ടീരിയകൾ
95. കാറ്റിലൂടെ പരാഗണം നടത്തുന്ന സസ്യം ഏത് ?
(A) സൂര്യകാന്തി
(B) ആമ്പൽ
(C) നെല്ല്
(D) ചെണ്ടുമല്ലി
96. മൂന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ് ?
(A) വരയാട്
(B) ആന
(C) കടുവ
(D) കാട്ടുപോത്ത്
97. മനുഷ്യ കോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര ?
(A) 22 ജോഡി
(B) 23 ജോഡി
(C) 24 ജോഡി
(D) 21 ജോഡി
98. ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത് ?
(A) മന്ത്
(B) മലമ്പനി
(C) ഡെങ്കിപ്പനി
(D) ചിക്കുൻഗുനിയ
99. മനുഷ്യനിൽ ദഹനം എവിടെവച്ച് ആരംഭിക്കുന്നു ?
(A) കുടൽ
(B) ആമാശയം
(C) പക്വാശയം
(D) വായ
100. പയർ ചെടിയുടെ വേരുകളിൽ കാണുന്ന ബാക്ടീരിയ ഏത് ?
(A) റൈസോബിയം
(B) അസറ്റോബാക്ടർ
(C) റൈബോസോം
(D) അസോസൈറില്ലം