☛ പണ്ഡിറ്റ് കറുപ്പൻ ജനിച്ചത് – 1885 മെയ് 24 ☛ പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം – ചേരാനല്ലൂർ (എറണാകുളം) ☛ പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം – ശങ്കരൻ ☛ പണ്ഡിറ്റ് കറുപ്പന്റെ ഗുരു – അഴീക്കൽ വേലു വൈദ്യൻ ☛ കൊച്ചി നാട്ടുരാജ്യത്തിനുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് – പണ്ഡിറ്റ് കറുപ്പൻ ☛ അരയസമുദായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ – പണ്ഡിറ്റ് കറുപ്പൻ ☛ അരയസമാജം സ്ഥാപിച്ചത് – പണ്ഡിറ്റ് കറുപ്പൻ (1907) ☛ “കൊച്ചിൻ പുലയ മഹാസഭ’ സ്ഥാപിച്ചത് – പണ്ഡിറ്റ് കറുപ്പൻ ☛ പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത് – മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ ☛ ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി – ജാതിക്കുമ്മി ☛ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന – ആചാരഭൂഷണം ☛ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ – ഉദ്യാനവിരുന്ന്, ബാലകലേശം ☛ “കേരളത്തിലെ എബ്രഹാം ലിങ്കൺ” എന്നറിയ പ്പെടുന്നത് പണ്ഡിറ്റ് കെ.പി. കറുപ്പൻ ☛ പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര്. – സാഹിത്യ കുടീരം ☛ ‘കവിതിലകൻ’ എന്നറിയപ്പെട്ടത് – പണ്ഡിറ്റ് കറുപ്പൻ ☛ പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത്. – കൊച്ചി മഹാരാജാവ് ☛ പണ്ഡിറ്റ് കറുപ്പനെ സാഹിത്യ നിപുണൻ എന്ന വിശേഷിപ്പിച്ചത് – കൊച്ചി മഹാരാജാവ് ☛ പണ്ഡിറ്റ് കറുപ്പന് “വിദ്വാൻ’ എന്ന സ്ഥാനപ്പേര് നൽകിയത് – കേരള വർമ്മ വലിയ കോയിത്തമ്പുരാൻ (1913) ☛ പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം – 1925 ☛ അരയ സമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ. – വാല സമുദായ പരിഷ്കാരിണി സഭ ☛ ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി – സമാധി സപ്താഹം ☛ പണ്ഡിറ്റ് കറുപ്പന്റെ പ്രധാന കൃതികൾ – ജാതിക്കുമ്മി, പഞ്ചവടി, സ്തോത്രമന്ദാരം, ലങ്കാമർദ്ദനം, ബാലാകലേശം, ചിത്രലേഖ, ആചാരഭൂഷണം, ധ്രുവചരിതം, അരയപ്രശസ്തി, ലളിതോപഹാരം ☛ 1913-ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ – പണ്ഡിറ്റ് കറുപ്പൻ ☛ 1922-ൽ അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത് – പണ്ഡിറ്റ് കറുപ്പൻ ☛ പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത് – സുഗതകുമാരി (2013) ☛ പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്. 1938 മാർച്ച് 23 ☛ കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത് – കൊടുങ്ങല്ലൂർ ☛ ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത് – ഇടക്കൊച്ചി ☛ സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത് – തേവര ☛ പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത് – വടക്കൻ പറവൂർ ☛ അരയ വംശോധരണി സഭ’ സ്ഥാപിക്കപ്പെട്ടത് – എങ്ങണ്ടിയൂർ ☛ സന്മാർഗ്ഗ പ്രദീപ സഭ സ്ഥാപിക്കപ്പെട്ടത് – കുമ്പളം |