Select Page
Kerala Psc Hub LDC Sutdy Material 1

കേരള നവോത്ഥാനത്തിന്റെ പിതാവ് – ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരു ജനിച്ചത് – ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ് 20)

ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവി താംകൂർ ഭരിച്ചിരുന്നത് – ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ – കുട്ടിയമ്മ, മാടൻ ആശാൻ

ശ്രീനാരായണഗുരുവിന്റെ ഭവനം – വയൽവാരം വീട്

നാണു ആശാൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് – ശ്രീനാരായണ ഗുരു

● ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ – രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ

ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസ്യപ്പിച്ചത് – തൈക്കാട് അയ്യ

ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി – ജി. ശങ്കരക്കുറുപ്പ്

ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം – തലശ്ശേരി (1927)

ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപി ക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി – മൂർക്കോത്ത് കുമാരൻ

ശ്രീനാരായണ ഗുരു വിന്റെ ആദ്യ പ്രതിമ രൂപകൽപ്പന ചെയ്ത ഇറ്റാലിയൻ ശിൽപി – സി. തവാർലി

ശ്രീനാരായണഗുരുവിന്റെ ആദ്യ രചന ഗജേന്ദ്രമോക്ഷം – വഞ്ചിപ്പാട്ട്

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക് – ചട്ടമ്പിസ്വാമികൾക്ക്

അർധനാരീശ്വര സ്തോത്രം എഴുതിയത് – ശ്രീനാരായണ ഗുരു 

1881-ൽ ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം – അഞ്ചുതെങ്ങ്

ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം – 1897

അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി – ശിവശതകം 

അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത് – അരുവിപ്പുറം ശിവപ്രതിഷ്ഠ

ശ്രീനാരായണ ഗുരു രചിച്ച തമിഴ് കൃതി – തേവാരപ്പതികങ്ങൾ

ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ – പിള്ളത്തടം ഗുഹ

“ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത് – അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ 

ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം – 1913

ശ്രീനാരായണ ഗുരു സ്ഥാപിച്ച് ആലുവ അദ്വൈതാ ശ്രമത്തിന്റെ ആപ്തവാക്യം – ഓം സാഹോദര്യം സർവ്വത 

“മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്’ എന്ന് പറഞ്ഞത് – ശ്രീനാരായണ ഗുരു

“ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്’ എന്ന് പറഞ്ഞത് – ശ്രീനാരായണ ഗുരു (“നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ് എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽക്കുന്നുണ്ട്.)

അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ് – ആത്മോപദേശശതകം

“സംഘടിച്ചു ശക്തരാകുവിൻ”, “വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, “മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത് – ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം – 1887

ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം – 1888 (നെയ്യാറിൽ നിന്നെ ടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്) അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം – 1898

ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത് – ഡോ. പൽപ്പു

എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം – അരുവിപ്പുറം ക്ഷേത്രയോഗം

എസ്.എൻ.ഡി.പി യുടെ മുൻഗാമി എന്നറിയപ്പെടുന്നത് – വാവൂട്ടുയോഗം

സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധ തിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദാ യങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ് – എസ്.എൻ.ഡി.പി

S.N.D.P യുടെ ആജീവനാന്ത അധ്യക്ഷൻ – ശ്രീനാരായണ ഗുരു

S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ – ഡോ. പൽപ്പു

ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം – ജാതിമീമാംസ

SNDP യുടെ ആദ്യ സെക്രട്ടറി – കുമാരനാശാൻ

വിവേകോദയം മാസികയുടെ സ്ഥാപകൻ – കുമാരനാശാൻ

ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം – 1924

S.N.D.P യുടെ മുഖപത്രം – വിവേകോദയം 

വിവേകോദയം ആരംഭിച്ച വർഷം – 1904 

1904-ൽ വിവേകോദയം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ – എം. ഗോവിന്ദൻ

ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം – വിവേകോദയം

എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം യോഗനാദം • SNDP യുടെ ആസ്ഥാനം – കൊല്ലം

തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നട ത്തിയ വർഷം – 1908

ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം – 1904

ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയ വർഷം – 1912

അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം – ശിവഗിരി ശാരദ മഠം

ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന
സിലോൺ വിജ്ഞാനോദയം യോഗം

1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരു വിന് “നൂറ്റാണ്ടിലെ മലയാളി” എന്ന വിശേ ഷണം നൽകിയ ദിനപത്രം
മലയാള മനോരമ

കാഞ്ചിപുരത്ത് നാരായണ സേവാശ്രമം സ്ഥാപിച്ച ഗുരുവിന്റെ ശിഷ്യൻ – ഗോവിന്ദാനന്ദ സ്വാമി

ടാഗോർ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം – ശിവഗിരി

ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി – സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു)

ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം – ശിവഗിരി

ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് – ആലുവ സമ്മേളനം

ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ – സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു. 

ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം – ശ്രീലങ്ക

ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം – 1918 -ൽ

ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ സന്ദർശനം – 1926 -ൽ



ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ
കളവൻ കോടം, ഉല്ലല

ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്
കളവൻകോടം ക്ഷേത്രത്തിൽ

ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച ക്ഷേത്രം – ഉല്ലല (വെച്ചൂർ) (പ്രണവ മന്ത്രമെഴുതിയ കണ്ണാടിയാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്)

ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം വിളക്കമ്പലം (കാരമുക്ക്, തൃശ്ശൂർ) 

ഗുരു ‘ഓം’ എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
മുരുക്കുംപുഴ

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരു വിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകൻ – ശ്രീനാരായണ ഗുരു

ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം – കാവി വസ്ത്രം 

ശ്രീ നാരായണ ഗുരു സമാധി സമയത്ത് ധരിച്ചി രുന്ന വസ്ത്രത്തിന്റെ നിറം – വെള്ള

ശ്രീനാരായണ ഗുരു’ എന്ന സിനിമ സംവിധാനം ചെയ്തത് – പി.എ. ബക്കർ 

ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷൻ’ എന്ന സിനിമ സംവിധാനം ചെയ്തത് – ആർ. സുകുമാരൻ

 
‘യുഗപുരുഷൻ’ എന്ന സിനിമയിൽ ശ്രീനാ രായണഗുരുവായി അഭിനയിച്ചത് – തലൈവാസൽ വിജയ്

ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ് – കോട്ടയത്ത് വച്ച് നടന്ന എസ്.എൻ.ഡി.പി യോഗം (1927)

ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത് – 1928 ജനുവരി 9

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോ പ്യൻ – ഏണസ്റ്റ് കിർക്

ശ്രീനാരായണ ഗുരു സമാധിയായത് – ശിവഗിരി (1928 സെപ്റ്റംബർ 20)

ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് – കുന്നിൻ പുറം

പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത് – ശശി തരൂർ

ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ – കന്നേറ്റി കായൽ (കരുനാഗപ്പള്ളി)

ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത് – നവിമുംബൈ (മഹാരാഷ്ട്ര)

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു

ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം – 1967 ആഗസ്റ്റ് 21

മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു (2009) 

നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണ ഗുരു

ഗുരുവിനോടുള്ള ആദരസൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത് 5 രൂപ നാണയം പുറത്തിറക്കിയത് – 2006 സെപ്റ്റംബർ

2014 ൽ ശതാബ്ദി ആഘോഷിക്കപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി – ദൈവദശകം

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത് – ശ്രീനാരായണ ഗുരു

ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് – കെ.പി. കറുപ്പൻ

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ – ഗുരു

ഗുരുദേവനെപ്പറ്റി നാരായണം’ എന്ന നോവൽ എഴുതിയത് – പെരുമ്പടവം ശ്രീധരൻ

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഗുരുദേവ കർണ്ണാമൃതം’ എന്ന കൃതി രചിച്ചത് – കിളിമാനൂർ കേശവൻ

“മഹർഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത് – ടി. ഭാസ്കരൻ

നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത് – എം.കെ. സാനു

error: Content is protected !!