January Current Affairs 2026

1. 2026-ൽ നൃത്യ കലാനിധി പുരസ്‌കാരത്തിന് അർഹയായത്
ഊർമിള സത്യനാരായണൻ (ഭരതനാട്യം കലാകാരി)

2. 2026 ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത്
തിരുവിഴ ജയശങ്കർ (നാദസ്വരം കലാകാരൻ)

3. കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി
സിദ്ധരാമയ്യ

4. 2026-ൽ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ ‘വെയർ ദി ഫോറസ്‌റ്റ് മീറ്റ്സ് ദി സീ’ എന്ന ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചലച്ചിത്രം
ഭ്രമയുഗം

5. 2025 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത്
ഇ.പി. രാജഗോപാൽ (കൃതി : ഉൾക്കഥ)

6. മേഘാലയയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്
ജസ്റ്റിസ് രേവതി മൊഹിതെ ദേരെ

7. കേരളത്തിലെ ആദ്യത്തെ ബട്ടർഫ്ളൈ സാങ്ച്വറി
ആറളം

8. അടുത്തിടെ ഗ്രോക്കിന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ
മലേഷ്യ, ഇന്തോനേഷ്യ

9. 2026 ജനുവരിയിൽ മെറ്റയുടെ പ്രസിഡന്റും വൈസ് ചെയർമാനുമായി നിയമിതയായത്
Dina Powell McCormick

10. The Outsider: A Memoir for Misfits ബുക്ക് എഴുതിയത്
Vir Das

11. അടുത്തിടെ അഫ്ഗാനിസ്ഥ‌ാൻ എംബസിയിൽ നിയമിതനായ താലിബാൻ നയതന്ത്ര പ്രതിനിധി
മുഫ്‌തി നൂർ അഹമ്മദ് നൂർ

12. ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്ന‌ത്തെ തുടർന്ന് ഭൂമിയിലേക്ക് മടങ്ങുന്നു ബഹിരാകാശ ദൗത്യം
SpaceX Crew-11

13. വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്‌റ്റിന്റെ പതിനെട്ടാമത് ബഷീർ പുരസ്‌കാരത്തിന് അർഹനായത്
എസ് ഹരീഷ്

14. 2026 ലെ ടൈലർ പ്രൈസ് നേടിയ ശാസ്ത്രജ്ഞ
Toby Kiers

15. വാലി ഓഫ് ഫ്ളവേഴ്സ്‌സ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്

16. 2026-ൽ പുറത്തുവിട്ട നീതി ആയോഗിന്റെ The Export Preparedness Index 2024 (۰ വലിയ സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം
മഹാരാഷ്ട്ര

17. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായിക താരമെന്ന നേട്ടം തുടർച്ചയായ മൂന്നാം വർഷവും സ്വന്തമാക്കിയത്
ക്രിസ്റ്റ്യാനോ റൊണാൾഡോ

18. ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരം
വീനസ് വില്യംസ് (അമേരിക്കൻ താരം)

19. 2025–26 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടം നേടിയത്
കണ്ണൂർ

20. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ 13-ാമത് സത്യജിത് റേ പുരസ്ക്‌കാരത്തിന് അർഹനായത്
ടി വി ചന്ദ്രൻ

21. wpl-ൽ 50 വിക്കറ്റുകൾ നേടിയ ആദ്യ താരം
അമേലിയ കെർ

22. wpl-ൽ 1000 റൺസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം
ഹർമൻപ്രീത് കൗർ

23. വിജയ് ഹസാരെ ട്രോഫി 2025-26 ജേതാക്കളായത്
വിദർഭ

24. 2026 ജനുവരിയിൽ രണ്ടാം ആഗോള ബുദ്ധമത ഉച്ചകോടിക്ക് വേദിയാകുന്നത്
ന്യൂഡൽഹി

25. അടുത്തിടെ നാസയിൽ നിന്നും വിരമിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി
സുനിത വില്യംസ്

26. 2025-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന് അർഹയായത്
Graca Machel

27. 2026 ജനുവരിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായത്
ഡോ. പി. രവീന്ദ്രൻ

28. റിപ്പബ്ലിക് ദിന പരേഡിൽ സി.ആർ.പി.എഫിന്റെ പുരുഷ യൂണിറ്റിനെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥ
സിമ്രാൻ ബാല

29. അന്താരാഷ്ട്ര വനിതാ ബാഡ്‌മിൻ്റൺ സിംഗിൾസിൽ 500 വിജയം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം
പി.വി. സിന്ധു

30. രഞ്ജിട്രോഫി ക്രിക്കറ്റിൽ 6000 റൺസ് തികച്ച ആദ്യ കേരള താരം
സച്ചിൻ ബേബി

31. ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകയായി നിയമിതയായത്
അമേലിയ വാൽവെർദെ

32. സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി
കണക്റ്റ് ടു വർക്ക്

33. പ്രഥമ ഷാഫി മെമ്മോറിയൽ പുരസ്‌കാരത്തിന് അർഹനായത്
ജിതിൻ കെ. ജോസ്

34. കുട്ടികളുടെ മാനസിക സുസ്ഥിതിയ്ക്കും പഠന പുരോഗതിക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന പദ്ധതി
സ്നേഹം

35. 2026 ജനുവരിയിൽ കാട്ടുതീ പടർന്ന പാൻഗോലാഖ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
സിക്കിം

36. കാൻസർ നേരത്തേ കണ്ടെത്തുന്നതിനും രോഗനിർണയത്തിനുമായി അടുത്തിടെ ഗുജറാത്ത് രൂപകൽപ്പന ചെയ്‌ത കാൻസർ സ്ക്രീനിംഗ് മൊബൈൽ യൂണിറ്റ്
ആശ വാൻ

37. ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിൽ സെഞ്ച്വറി നേടിയ ആദ്യ താരം
നാറ്റ് സ്ക‌ീവർ ബ്രെണ്ട്

38. ഗ്രാൻഡ്‌സ്ല‌ാം സിംഗിൾസ് മത്സരങ്ങളിൽ 400 വിജയങ്ങൾ നേടുന്ന ആദ്യ താരം
നൊവാക്ക് ജോക്കോവിച്ച്

39. 2026 ജനുവരിയിൽ വിമാനാപകടത്തിൽ മരണപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
അജിത് പവാർ

40. രാഷ്ട്രപതി ഭവനിൽ ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്‌ത പുതിയ ലൈബ്രറി
ഗ്രന്ഥ കുടീർ

41. 2025-ലെ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്ക‌ാരം നേടിയത്
അരുന്ധതി റോയി

42. 79-ാമത് BAFTA പുരസ്‌കാരത്തിൽ ‘Best Children’s and Family Film’ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട മണിപ്പൂരി ചിത്രം
Boong

43. ഇന്ത്യയിൽ ആദ്യമായി സർക്കാർ അധീനതയിൽ മെനോപോസ് (ആർത്തവ വിരാമം) ക്ലിനിക്കുകൾ ആരംഭിച്ച സംസ്ഥാനം
മഹാരാഷ്ട്ര

44. 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്
മഹാരാഷ്ട്ര

45. അടുത്തിടെ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ചേമ്പിനം
ജാമുനി ചേമ്പ്

46. അടുത്തിടെ ഗിഗ് വർക്കർ വെൽഫെയർ ഡെവലപ്പ്മെന്റ്റ് ബോർഡ് രൂപീകരിച്ച സംസ്ഥാനം
കർണാടക

February Current Affairs 2026

1. 2026 ജനുവരിയിൽ റാംസർ സൈറ്റിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള പ്രദേശങ്ങൾ
പട്ന പക്ഷിസങ്കേതം (ഉത്തർപ്രദേശ്), ഛരിധണ്ട് (ഗുജറാത്ത്)

2. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി
സുനേത്ര പവാർ

3. 2026-ലെ ക്രാഫോർഡ് പ്രൈസ് ജേതാവ്
വീരഭദ്രൻ രാമനാഥൻ

4. The Unbecoming എന്ന പുസ്തകത്തിന്റെ രചയിതാവ്
കാർത്തികേയ ബാജ്പേയി

5. ‘ഫോർ സ്‌റ്റാർസ് ഓഫ് ഡെസ്‌റ്റിനി’ എന്ന പുസ്‌തകം എഴുതിയത്
ജനറൽ മനോജ് മുകുന്ദ് നരവനെ

6. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾ സർവീസ് നടത്തുന്ന ആദ്യത്തെ ഇന്ത്യൻ വിമാനത്താ വളമാകുന്നത്
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം

7. അടുത്തിടെ കുടുംബശ്രീ മിഷൻ ആരംഭിച്ച ടേക്ക് എവേ കൗണ്ടറുകൾ
മീറ്റ് പോയിന്റ്

8. അടുത്തിടെ ഉണ്ടായ പി.എസ്.എൽ.വി. പരാജയങ്ങളെ ക്കുറിച്ച് അന്വേഷിക്കാൻ വി.എസ്.എസ്.സി. സന്ദർശിച്ചത്
അജിത് ഡോവൽ

9. മൃഗസംരക്ഷണ മേഖലയിൽ തൊഴിലെടുക്കുന്ന വനിതാ കർഷകരുടെ ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ
ജീവനം

10. ഫോർബ്സ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒന്നാം സ്ഥാനത്തുള്ളത്
ഉർസുല വോൺ ഡെർ ലെയെൻ

11. പോർച്ചുഗലിന്റെ പുതിയ പ്രസിഡന്റ്
അന്റോണിയോ ജോസ് സെഗുറോ

12. 2026 – ൽ 25 വർഷം പൂർത്തിയാക്കിയ മലയാള കവിത
കണ്ണട

13. പ്രഥമ കേരള ഇൻ്റർനാഷണൽ ഫോക്ക് ഫെസ്‌റ്റിവലിന്റെ (KIFF 2026) വേദി
തിരുവനന്തപുരം

14. കേരളത്തിൽ ആദ്യമായി കാഴ്‌ചവൈകല്യമുള്ള വനിതാ ജഡ്‌ജിയാകാൻ പോകുന്ന വ്യക്തി
താന്യ നാഥൻ സി

15. മലയാള വാർത്താ മാധ്യമ ചരിത്രത്തിലെ ആദ്യ വനിത ചീഫ് എഡിറ്ററായി ചുമതലയേറ്റ മാധ്യമപ്രവർത്തക
സുജയ പാർവതി

16. 2026 കേരളകാളിദാസ കേരളവർമ്മ സാഹിത്യപുരസ്‌കാരത്തിന് അർഹനായത്
കെ.എസ്. രതീഷ്

17. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകപ്പെട്ട നാലാമത്തെ സ്പ‌ീക്കർ
ഓം ബിർള

18. ഇന്ത്യൻ തപാൽ വകുപ്പ് ‘പപ്പറ്റ്സ് ഓഫ് ഇന്ത്യ’എന്ന പേരിൽ പുറത്തിറക്കിയ സ്‌മാരക സ്‌റ്റാമ്പ് പരമ്പരയിൽ കേരളത്തിൽ നിന്നും ഇടംപിടിച്ച കലാരൂപം
പാവക്കഥകളി

19. 2026 ഫെബ്രുവരിയിൽ ഗിഫ്റ്റ് സിറ്റി ചെയർമാനായി നിയമിതനായത്
ഉദയ് കൊട്ടക്

20. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിങ് ഫെസിലിറ്റി അസമിൽ ഉദ്ഘാടനം ചെയ്തത്
നരേന്ദ്രമോദി

21. രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ ട്വിൻ ട്യൂബ് റോഡ് കം റെയിൽ ടണൽ പദ്ധതി നിലവിൽ വരുന്ന നദി
ബ്രഹ്മപുത്ര

22. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) പരിശീലനം നൽകുന്ന പദ്ധതി
സർവം എ.ഐ മയം

23. സംസ്ഥാനത്തെ വ്യവസായ മേഖലയിൽ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കി ‘വിഷൻ സീറോ’ എന്ന ലക്ഷ്യം കൈവരിക്കാനായി തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി
കെ-സേഫ്

24. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്കോറർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്
സുനിൽ ഛേത്രി

25. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ക്ലബ്ബിൻ്റെ മുഴുവൻ സമയ മുഖ്യപരിശീലകനാകുന്ന ആദ്യ മലയാളി
ടി.ജി. പുരുഷോത്തമൻ

26. കായലിന് കുറുകെ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം
പെരുമ്പളം പാലം

27. 2026 BAFTA അവാർഡ് വേദിയിൽ അവതാരകയാകുന്ന ബോളിവുഡ് നടി
ആലിയ ഭട്ട്

28. ഗസ്സയിലെ കുട്ടികൾ എന്ന ബുക്ക് എഴുതിയത്
ടി. പത്മനാഭൻ

29. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെ-സ്മാർട്ട് വഴി ഏറ്റവും കൂടുതൽ സേവനങ്ങൾ നൽകിയ (2026 ജനുവരി വരെ) ജില്ലകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല
മലപ്പുറം

30. രാജ്യത്തെ ആദ്യത്തെ ഇ.എസ്.ഐ.സി ആയുർവേദ മെഡിക്കൽ കോളേജ് സ്‌ഥാപിതമാകുന്നത്
എഴുകോൺ

31. കേരളത്തിലെ ആദ്യത്തെ ഉഡാൻ യാത്രി കഫേ നിലവിൽ വന്ന വിമാനത്താവളം
തിരുവനന്തപുരം വിമാനത്താവളം

32. അടുത്തിടെ കേരളത്തിൽ സ്ഥാപിതമായ കാഴ്ചപരിമിത സൗഹൃദ മ്യൂസിയം
നിള ഹെറിറ്റേജ് മ്യൂസിയം, പൊന്നാനി

33. കേരള സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി രൂപീകരിച്ച 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ്റെ ചെയർമാനായി നിയമിതനായത്
ഡോ. വി. പി. ജോയി

34. ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് നീതി ആയോഗിന്റെ ഇടക്കാല സി.ഇ.ഒ ആയി അധിക ചുമതല നൽകപ്പെട്ടത്
നിധി ഛിബ്ബർ

35. സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
നരേന്ദ്രമോദി

36. നെതർലൻഡ്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
റോബ് ജെറ്റൻ

37. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ദേശീയ വട്ടമേശ സമ്മേളനം 2026 ന്റെ വേദി
ന്യൂഡൽഹി

March Current Affairs 2026

1. കേരളത്തിലെ ആദ്യത്തെ ഇരുനില പാലം
പടഹാരം പാലം

2. സംസ്ഥാനത്ത് കായലിന് കുറുകെ നിർമ്മിച്ച ഏറ്റവും വലിയ പാലം
പെരുമ്പളം പാലം

3. കുഷ്ഠരോഗം ഇല്ലാതാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട അമേരിക്കൻ ഭൂഖണ്ഡ‌ത്തിലെ ആദ്യത്തെ രാജ്യം
ചിലി

4. 2026 പുരുഷ T-20 ലോകകപ്പ് (10th എഡിഷൻ) ജേതാക്കൾ
ഇന്ത്യ

5. 2026 മാർച്ചിൽ ഇറാനിൻ്റെ പരമോന്നത നേതാവായി നിയമിതാനായത്
മൊജ്‌തബ ഖമേനി

6. സൈലന്റ് വാലി നാഷണൽ പാർക്കിൽ നടത്തിയ സമഗ്ര പക്ഷി സർവേയിൽ രേഖപ്പെടുത്തിയ പക്ഷി ഇനങ്ങൾ
192 ഇനം

7. ഇന്ത്യയിൽ പ്രവർത്തനക്ഷമമായ ഒരു ആണവനിലയത്തിന്റെ മേധാവിയാകുന്ന ആദ്യത്തെ വനിത
ആർ.എം. നാച്ചമ്മ

8. ഇന്ത്യൻ ബൈസൺ ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന്റെ വേദി
ഡെബ്രിഗഡ് വന്യജീവി സങ്കേതം

9. 2026-ൽ ഗുരുഗോപിനാഥ് നാട്യ പുരസ്‌കാരത്തിന് അർഹരായത്
വി.പി. ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ

10. പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്
കെ.ജി. സനൽകുമാർ

11. കെ.എസ്.ആർ.ടി.സിയുടെ സ്ഥിരം ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിതനായത്
പ്രമോജ് ശങ്കർ

12. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി ആയി ചുമതലയേൽക്കുന്നത്
ബാലേന്ദ്ര ഷാ

13. ഡോ. കെ.ജെ. യേശുദാസ് ഡിജിറ്റൽ ലൈബ്രറി സജ്ജമാകുന്നത്
ഭാരത് ഭവൻ, തൈക്കാട്

14. 2026-ൽ നീതി ആയോഗ് പുറത്തുവിട്ട 2023-24 ഫിസ്‌കൽ ഹെൽത്ത് ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
ഒഡീഷ

15. 2026 മാർച്ചിൽ ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ നാസയുടെ പേടകം
വാൻ അലൻ പ്രോബ്- എ

16. ഇന്ത്യയിൽ സുപ്രീംകോടതിയുടെ നേരിട്ടുള്ള ഉത്തരവിലൂടെ നിഷ്ക്രിയ ദയാവധത്തിന് വിധേയനാകുന്ന ആദ്യ വ്യക്തി
ഹരീഷ് റാണ

17. 2026-ൽ കുമാരനാശാൻ ദേശീയ കവി പുരസ്‌കാരത്തിന് അർഹനായത്
സീതാകാന്ത മഹാപത്ര

18. ആറാമത് അക്ഷരപുരസ്‌കാരത്തിന് അർഹനായത്
യു.കെ. കുമാരൻ

19. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിതനാകുന്നത്
വി.പി. സാനു

20. അടുത്തിടെ കൊച്ചി-മുസിരിസ് ബിനാലെയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്
ജിതീഷ് കല്ലാട്ട്

21. 2026-ലെ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരത്തിന് അർഹനായത്
ഏഴാച്ചേരി രാമചന്ദ്രൻ

22. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായത്തിന്റെ പുതുക്കിയ തുക
14 ലക്ഷം രൂപ

23. ലോകത്തിലെ ആദ്യ ഓട്ടോണമസ് മാരിടൈം ഷിപ്ബിൽഡിംഗ് ആൻഡ് സിസ്‌റ്റംസ് സെന്റർ നിലവിൽ വരുന്നത്
ജുവ്വലദിന്നെ മത്സ്യബന്ധന തുറമുഖം

24. മൗറീഷ്യസിന്റെ 58-ാമത് ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേന കപ്പൽ
ഐ.എൻ.എസ്. ത്രികാന്ത്

25. 2025-ലെ (60th) ജ്ഞാനപീഠ പുരസ്‌കാരം നേടിയത്
ആർ. വൈരമുത്തു

26. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകൾ
സിവാലിക്, നന്ദാ ദേവി

27. ഇന്ത്യയുടെ 94-ാമത് ഗ്രാൻഡ്മാസ്റ്റർ
മായങ്ക് ചക്രവർത്തി

28. ‘ലിവിങ് തമിഴ് അവാർഡ്’ എന്ന സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചത്
ജയമോഹൻ

29. മാതംഗലീല എന്ന നോവലിന്റെ രചയിതാവ്
സന്തോഷ് ഏച്ചിക്കാനം

30. സിവോക്-റാങ്പോ റെയിൽവേ ലൈൻ ബന്ധിപ്പിക്കുന്ന സംസ്ഥാനങ്ങൾ
സിക്കിം, പശ്ചിമ ബംഗാൾ

31. സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി നിയമിതനായത്
കെ.എസ്. ഹംസ

32. ആരവല്ലി മലനിരകളെ നിർവചിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച 10 അംഗ ഉന്നതാധികാര വിദഗ്‌ധ സമിതിയുടെ അധ്യക്ഷ
കാഞ്ചൻ ദേവി

33. 2026 മാർച്ചിൽ ബാഴ്‌സലോണയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
ജോൺ ലപോർട്ട

34. 2026-ൽ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരത്തിന് അർഹനായത്
രാകേഷ് ശർമ്മ

35. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വത മായ നെവാഡോ ഒജോസ് ഡെൽ സലാഡോ കീഴടക്കിയ രണ്ടാമത്തെ ഇന്ത്യൻ വനിത
അർപ്പിത പത്ര

36. 2026 മാർച്ചിൽ ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി നിയമിതനായത്
Mohammad Baqer Zolqadr

37. 2026-ലെ ഗ്ലോബൽ ടെററിസം ഇൻഡകിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
പാകിസ്ഥാൻ

38. ഹാർട്ട് ഫെയിലിയർ രോഗികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച പ്രത്യേക ചികിത്സാ സംവിധാനം
ഹോപ്പ്

39. യൂണിഫോം സിവിൽ കോഡ് അംഗീകരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം
ഗുജറാത്ത്

40. 2026-ലെ സ്റ്റോക്ക്ഹോം വാട്ടർ പ്രൈസ് പുരസ്‌കാരം നേടിയത്
കവേ മദാനി

41. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഭരണത്തലവനായ വ്യക്തി
നരേന്ദ്ര മോദി

42. കേരള നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഇലക്ഷൻ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം
e-Vidya

43. പുതിയ ആദായനികുതി നിയമത്തെക്കുറിച്ച് പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിച്ച രാജ്യവ്യാപക ക്യാമ്പയിൻ
PRARAMBH 2026

April Current Affairs 2026

1. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ നടത്തി പ്പിൽ സുരക്ഷയും സുതാര്യതയും കൃത്യതയും വർദ്ധി പ്പിക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ പുറത്തിറക്കിയ ക്യു ആർ കോഡ് അടിസ്‌ഥാനമാക്കി പ്രവർത്തിക്കു
ന്ന മൊബൈൽ ആപ്പ് : കൈറ്റ് -ക്യൂ ട്രാക്ക്

2. നവോത്ഥാന മുന്നേറ്റത്തിന് അടുത്തറയിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയ്യാ വൈകുണ്ഠ‌സ്വാമി ശിലാസ്‌ഥാപനം നിർവഹിച്ചത് : തിരുവനന്തപുരം

3. ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ മൈക്രോൺ ടെക് നോളജിയുടെ, സെമി കണ്ടക്ടർ അസംബ്ലി,ടെസ്‌റ്റ് ആൻഡ് പാക്കേജിങ് (ATMP) യൂണിറ്റ് നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചത് : സാനന്ദ്, ഗുജറാത്ത്

4. 2026 ലെ മൊബൈൽ വേൾഡ് കോൺഗ്രസിന് വേദിയാകുന്നത് : ബാഴ്‌സലോണ, സ്പെയിൻ

5. ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ നിന്ന് 9 ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചതോടെ, ഇന്ത്യയിലുള്ള ആകെ ചീറ്റുകളുടെ എണ്ണം : 48

6. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ്റെ ഇടക്കാല ഭരണത്തി നുള്ള പരമോന്നത സമിതിയുടെ നേതൃസ്‌ഥാനത്തിലേക്ക് തിരഞ്ഞെടുത്തത് : അലിറേസ അറഫി

7. 2026ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ : യു.എസ്.എ, മെക്‌സിക്കോ, കാനഡ

8. ഇറ്റലിയിലെ മിലാനിലും കോർട്ടിനയിലുമായി നടന്ന 2026 വിൻ്റർ ഒളിമ്പിക്സ‌ിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം : നോർവേ

9. ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപണം നടന്ന, യൂറോപ്പിൻ്റെ ഏറ്റവും കരുത്തേറിയ റോക്കറ്റ് എന്നറിയപ്പെടുന്നത് : ഏരിയൻ 64 (Ariane 64)

10. എല്ലാ ബുധനാഴ്‌ചയും വാഹന നിരോധന ദിനമായി (No-Vehicle Day) ഉത്തരവിറ ക്കിയ പ്രദേശം : ലക്ഷദ്വീപ്

11. കുട്ടികളിലെ കാഴ്‌ചക്കുറവ് പരിഹരിക്കാ ൻ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് കൊല്ലം ജില്ലയിൽ ആരംഭിച്ച പദ്ധതി : ദൃഷ്ടി

12. കേരളത്തിലെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കണമെന്ന് വ്യവസ്‌ഥ ചെയ്യുന്ന ‘മലയാളഭാഷാബിൽ 2025’ന് അംഗീകാരം നൽകിയത് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ (2026 മാർച്ച് 4)

13. 2026 മാർച്ചിൽ അന്തരിച്ച, മതേതര ദേശീയതയുടെ അമരക്കാരനും, കറപുരളാത്ത സോഷ്യലിസ്റ്റു‌ം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വ്യക്തി : കെ പി ഉണ്ണികൃഷ്‌ണൻ

14. യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് (3 കോടി) തികയ്ക്കുന്ന ലോക നേതാവ് : നരേന്ദ്ര മോദി

15. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്‌ൽ) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്: ദീപക് ഗുപ്‌ത

16. നാവികസേനയ്ക്ക് കരയിൽ നിന്ന് ആകാശത്തേക്ക് പ്രഹരിക്കാ നുള്ള ഷിൽ ഹ്രസ്വദൂര മിസൈൽ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് വാങ്ങാൻ ഒരുങ്ങുന്നത് : റഷ്യ

17. 2026 ൽ നെതർലാൻഡിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌ : റോബ്‌ ജെറ്റൻ

18. 2026 ലെ ഫിഫ ലോകകപ്പിനായി അഡിഡാസ് (Adidas) പുറത്തിറക്കിയ ഔദ്യോഗിക പന്ത് : ട്രയോണ്ടാ (TRIONDA)

19. ഐസിസി വനിത ഏകദിന റാങ്കിങ്ങിൽ ബാറ്റർമാരിൽ ഒന്നാമത് എത്തിയത് : സ്‌മൃതി മന്ദാന(ഇന്ത്യ)

20. കേരളത്തിലെ ആദ്യ റൂറൽ ജില്ലാ ജയിൽ സ്‌ഥാപിതമാകുന്നത് : വടകര

21. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ലക്ഷ്യമിട്ട് മലപ്പുറം ജില്ലയിൽ പോലീസ് നടത്തിയ ഓപ്പറേഷൻ
ഓപ്പറേഷൻ സൈഹണ്ട്

22. കിഫ്ബിയുടെ ധനസഹായത്തോടെ സ്‌ഥാപിക്കുന്ന ‘കേരള ജിനോം ഡാറ്റ സെൻ്റർ ‘ ഉദ്ഘാടനം ചെയ്‌തത്‌ : തിരുവനന്തപുരം

23. ഉൾക്കടലിൽ ഉള്ള മീൻപിടുത്ത യാനങ്ങളിലെ തൊഴിലാളികൾക്ക് കരയിലേക്കും തിരിച്ചും ആശയവിനിമയം സാധ്യമാക്കുകയും മുന്നറിയിപ്പുകൾ ലഭ്യമാക്കുകയും ചെയ്യുന്നതിനായി ഫിഷറീസ് വകുപ്പ് ഒരുക്കിയ സംവിധാനം : നഭ്‌മിത്ര

24. 2026 മാർച്ചിൽ അന്തരിച്ച, മുതിർന്ന മാധ്യമപ്രവർത്തകനും നയതന്ത്രജ്ഞനും രാജ്യ സഭാംഗവുമായിരുന്ന വ്യക്തി : എച്ച് കെ ദുവ

25. അടുത്തിടെ ഏത് സംസ്‌ഥാനത്തെ ഗവർണർ സ്‌ഥാനത്തു നിന്നും രാജിവച്ച വ്യക്തിയാണ് ഡോ.സി വി ആനന്ദ ബോസ് : പശ്ചിമബംഗാൾ

26. മദ്രാസ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്‌റ്റിസ് ആയി നിയമിതനായ കേരള ഹൈക്കോടതി ജഡ്‌ജി : ജസ്‌റ്റിസ്‌ സുശ്രുത് അർവിന്ദ് ധർമ്മാധികാരി

27. ഇന്ത്യ ഏത് രാജ്യവുമായാണ് എഐ ക്വാണ്ടം കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയിൽ സഹ കരണം വർദ്ധിപ്പിക്കുന്നതിനും, 6G മൊബൈൽ നെറ്റ്‌വർക്ക് സജ്ജമാക്കുന്നത്തിനുമു ള്ള കരാറിൽ ഒപ്പുവെച്ചത് : ഫിൻലാൻഡ്

28. ഇന്ത്യൻ സമുദ്രത്തിൽ യുഎസ് മുങ്ങിക്കപ്പൽ നടത്തിയ ടോർപ്പിഡോ ആക്രമണത്തിൽ ശ്രീലങ്കൻ തീരത്ത് മുങ്ങിയ, ഇറാൻ നാവികസേനയുടെ മൾട്ടി റോൾ ഗൈഡഡ് മിസൈൽ വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പൽ : IRIS ദേന

29. ഇന്ത്യയുടെ 93 ആംമത് ചെസ്സ് ഗ്രാൻഡ് മാസ്‌റ്റർ : ആരവ് ഡെംഗ്ലാ

30. 2026 മാർച്ചിൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്ന സംസ്‌ഥാനം ആന്ധ്രപ്രദേശ്

31. 2026 മാർച്ചിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ സംസ്‌ഥാനം : കർണാടക

32. ഇന്ത്യയിലെ ആദ്യ റിംഗ് മെട്രോ നിലവിൽ വന്നത് : ഡൽഹി മെട്രോയുടെ പിങ്ക് ലയൺ

33. 2027 ലെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിനായി കേന്ദ്ര ആഭ്യ ന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങൾ : പ്രഗതി (സ്ത്രീ) & വികാസ് (പുരുഷൻ)

34. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാത നിലവിൽ വരുന്നത് : കോഴിക്കോട് – വയനാട്

35. കാശ്മ‌ീരിലെ ഷേർ -ഇ -കാശ്‌മീർ കാർഷിക ശാസ്ത്ര സാങ്കേതിക സർവ്വകശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഗോതമ്പ് ഇനങ്ങൾ : ഷാലിമാർ ഗോതമ്പ് 4 (SW 4), ഷാലിമാർ ഗോതമ്പ് 3 (SW 3)

36. ഒരു ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന
ഇന്ത്യൻ താരം : സഞ്ജു സാംസൺ

37. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാനിൻ്റെ ഏത് യുദ്ധക്കപ്പലിനാണ് കൊച്ചിയിൽ അഭയം നൽകിയത് : ഐ ആർ ഐ എസ് ലാവൻ

38. രാജസ്ഥ‌ാനിലെ മൗണ്ട് അബുവിൻ്റെ പുതിയ ഔദ്യോഗിക നാമം : അബു രാജ്

39. 2026 മാർച്ച് ൽ നടക്കുന്ന ആദ്യ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം : ഛത്തീസ്ഗഡ്

40. 2026 മാർച്ചിൽ, ഏത് സംസ്‌ഥാനത്ത് നിന്നാണ് ജിഐ ടാഗ് ചെയ്‌ത കർബി ആംഗ്ലോങ്ങ് ഇഞ്ചി ആദ്യമായി ലണ്ടനിലേക്ക് കയറ്റുമതി ചെയ്‌തത്‌ : അസം

41. അന്യസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിൽ ലഹരിവസ്‌തുക്കൾ കേരളത്തിലേക്ക് കടത്തുന്നുവെന്ന സൂചനയെ തുടർന്ന് റെയിൽവേ സ്‌റ്റേഷനുകളിൽ ആർ പി എഫ് നടപ്പാക്കിയ സംയുക്ത പരിശോധന : ഓപ്പറേഷൻ നാർക്കോസ്

42. കാൽസ്യം കുറവ് പരിഹരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷക ഔഷധങ്ങൾ വികസിപ്പിച്ചെടുത്ത കേരളത്തിലെ ഗവേഷണ കേന്ദ്രം :
സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്, തിരുവനന്തപുരം

43. 2026 മാർച്ചിൽ അന്തരിച്ച, പ്രശസ്‌ത ചരിത്രകാരനും ശ്രീ ശങ്കരചാര്യ സംസ്കൃത സർവ കലാശാല മുൻ വൈസ് ചാൻസലറും ആയിരുന്ന വ്യക്തി : പ്രൊഫ. കെ എൻ പണിക്കർ

44. സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 പ്രകാരം, തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന എ ഐ അധിഷ്‌ഠിത റോബോട്ടിക് സംവിധാനം : G-SPIDER

45. ടൂറിസം ഭൂപടത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ അധികൃതർ ലക്ഷ്യമിടുന്ന തിരു വനന്തപുരം ജില്ലയിലെ കിളിമാനൂരിന് സമീപം സ്‌ഥിതി ചെയ്യുന്ന 800 അടി ഉയര
മുള്ള പാറ : തമ്പുരാട്ടിപ്പാറ

46. ടോയ്‌ലറ്റ്, പാൻട്രി എന്നീ സൗകര്യമുള്ള കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ് ബസിൻ്റെ ആദ്യ സർവീസ് ആരംഭിക്കുന്നത് : കൊച്ചി – തിരുവനന്തപുരം

47. വിദ്യാർത്ഥികളെ മികച്ച പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകു പ്പ് ആവിഷ്‌കരിച്ച പദ്ധതി : ചുവട് 2026

48. വനിതാ ജീവനക്കാരെ ജോലിസ്‌ഥലത്ത് ലൈംഗിക പീഡനം റിപ്പോർട്ട് ചെയ്യാൻ സഹായിക്കുന്നതിനായി 2026 അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ ആപ്പ് : ഷൈൻ

49. 2026 മാർച്ചിൽ കൊച്ചി നഗരത്തിലെ കലാ-സാംസ്‌കാരിക ക്യൂറേറ്ററായി നിയമിതനായത് : കൃഷ്‌ണമാചാരി

50. ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ളിപ്‌കാർട്ടിൻ്റെ പുതിയ ആസ്‌ഥാനം : ഇന്ത്യ

51. ഉദങ്ങുടി സൂപ്പർ ക്രിട്ടിക്കൽ (udangudi super critical) താപവൈദ്യുത നിലയം സ്‌ഥിതി ചെയ്യുന്നത് : തമിഴ്‌നാട്

52. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിക്രം സാരാ ഭായ് വിജ്ഞാൻ പുരസ്‌കാരത്തിന് അർഹനായ ഇന്ത്യയുടെ ആദ്യ ബഹി രാകാശ സഞ്ചാരി : രാകേഷ് ശർമ

53. കോസ്‌റ്റുഗാർഡിൻ്റെ 50ആം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യയെ ചുറ്റി സഞ്ചരിച്ച് വിഴിഞ്ഞത്തെത്തിയ പായ്ക്കപ്പൽ : ‘അന്താരാ ‘

54. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യു.എസ് ബോംബിട്ട ‘ഇറാൻ്റെ കിരീടത്തിലെ രത്നം’ എന്നറിയപ്പെടുന്ന ദ്വീപ് : ഖാർഗ് ദ്വീപ്

55. നഗരപ്രദേശങ്ങളിലുടനീളം വായുവിൻ്റെ ഗുണനിലവാരവും തടാകങ്ങളുടെ ഗുണനിലവാ രവും നിരീക്ഷിക്കുന്നതിനായി’ലേക്ക് ആൻഡ് എയർ വാച്ച് സംരംഭം ആരംഭിച്ച സംസ്ഥാനം : ഗുജറാത്ത്

56. 2026 ൽ ഇന്ത്യയിൽ മൺസൂൺ മഴ സാധാരണയിലേതിനേക്കാൾ കുറയുന്നതിന് കാരണ മാകുന്ന പ്രതിഭാസം : ‘എൽ നിനോ’

57. 2026 മാർച്ചിൽ ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ നാസയുടെ പേടകം : വാൻ അലൻ പ്രോബ് എ

58. 2026 ൽ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ഒന്നാം സ്‌ഥാനത്തുള്ള രാജ്യം : ഫിൻലാൻഡ്

59. 2026 മാർച്ചിൽ അന്തരിച്ച, ദൃശ്യ ഭാഷയിൽ നവോന്മേഷം നിറച്ച പ്രശസ്‌ത ഛായാഗ്രാഹകൻ മെല്ലി ഇറാനി

60. ഇറാൻ ആക്രമിച്ച, ‘ലിറ്റിൽ ഇന്ത്യ’ എന്ന് വിളിപ്പേരുള്ള ഇസ്രായേലിൻ്റെ ഹൃദയം എന്നറി യപ്പെടുന്ന ആണവ നിലയം : ഡിമോണ

61. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ 2026 ഫെബ്രുവരിലെ മികച്ച വനിതാ താരത്തിനു ള്ള പുരസ്‌കാരം ലഭിച്ച ഇന്ത്യൻ താരം : അരുന്ധതി റെഡ്ഡി

62. കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടിയ മലയാളി നീന്തൽ താരം: സജൻ പ്രകാശ്

May Current Affairs 2026

1. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘മലയാളി മെമ്മോറിയൽ’ എന്ന പുസ്തകത്തിന്റെ രചയിതാവ് : പ്രശാന്ത് നായർ (മുൻ കൃഷി സ്പെഷ്യൽ സെക്രട്ടറി)

2. സുകുമാർ അഴീക്കോട് ട്രസ്റ്റ് നൽകുന്ന സുകുമാർ അഴീക്കോട് ജന്മശതാബ്ദി പുരസ്കാരത്തിന് അർഹരായവർ : മേധാ പട്ക്കർ (സാമൂഹിക പ്രവർത്തക), പെരുമാൾ മുരുകൻ (എഴുത്തുകാരൻ)

3. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയുടെ അടിസ്ഥാനത്തിൽ മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം : ത്രിപുര (രണ്ടാം സ്ഥാനം : കേരളം)

4. മാലിന്യത്തിൽ നിന്ന് ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി, ബയോഗ്യാസിന് വായ്പ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി : ഗോബർധൻ
ഐ സി യു രോഗികൾക്കായി ഇന്ത്യയിലെ ആദ്യത്തെ പോർട്ടബിൾ എം ആർ ഐ സിസ്റ്റം (മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് സിസ്റ്റം) അവതരിപ്പിച്ചത് : ഡൽഹി എയിംസ്

5. നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി (Full time members) കേന്ദ്രസർക്കാർ നിയമിച്ചത് : ജോറം അനിയ, ആർ ബാലസുബ്രഹ്മണ്യം

6. നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമാകുന്ന വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തി : ജോറം അനിയ (അരുണാചൽ പ്രദേശ്)

7. ദുരന്ത പ്രതികരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ‘ഖുവാരൽ’ (Khuarel) മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം : മിസോറാം

8. 2026 മേയിൽ വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ ഒപ്റ്റോസാർ ഇമേജിംഗ് (OptoSAR) സാറ്റലൈറ്റ് : ദൃഷ്ടി (Drishti)

9. 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന പുരസ്കാരത്തിനുള്ള ശുപാർശ പട്ടികയിൽ ഇടം നേടിയ, ‘പാഡ് മാൻ’ എന്ന പേരിൽ അറിയപ്പെടുന്ന അരുണാചലം സാനിറ്ററി നാപ്കിൻ വിപ്ലവത്തിന് തുടക്കം കുറിച്ച വ്യക്തി : അരുണാചലം മുരുകാനന്ദം

10. 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് (കോൺഗ്രസ്) എത്ര സീറ്റുകൾ നേടിയാണ് അധികാരത്തിൽ എത്തുന്നത് : 102 സീറ്റുകൾ (ആകെ സീറ്റുകൾ: 140, എൽഡിഎഫ്: 35, ബിജെപി: 3)

11. കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിന്നും നിയമസഭയിലേക്ക് എത്തുന്ന വനിതകളുടെ എണ്ണം : 11

12. പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് : പി കെ കുഞ്ഞാലിക്കുട്ടി (മണ്ഡലം: മലപ്പുറം, ആകെ നേടിയ വോട്ടുകൾ: 85,327)

13. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് : സി രവീന്ദ്രനാഥ് (മണ്ഡലം: മണലൂർ നിയോജക മണ്ഡലം, തൃശ്ശൂർ)

14. തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി : പിണറായി വിജയൻ (മണ്ഡലം: ധർമ്മടം നിയോജക മണ്ഡലം, കണ്ണൂർ)

15. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കിയ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി : തമിഴക വെട്രി കഴകം

16. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ ‘അഗ്നിസുരക്ഷാ വാരം’ ആചരിക്കുന്നത് : 2026 മെയ് 4 മുതൽ 10 വരെ

17. ഏപ്രിൽ 13ന് യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പൽ : എം ഡി സർവ്വ ശക്തി

18. അടുത്തിടെ അറ്റ്ലാൻഡിക് സമുദ്രത്തിൽ ധ്രുവ പര്യവേക്ഷണ ‘എം വി ഹോണ്ടിയസ്’ കപ്പലിലെ യാത്രക്കാർക്കിടയിൽ എലിപ്പനി പകർത്തിയ വൈറസ് : ഹാന്റാ വൈറസ്

19. തുടർച്ചയായി അഞ്ച് ടെന്നീസ് മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റുകളിൽ ജേതാവാകുന്ന ആദ്യ പുരുഷതാരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് : യാനിക് സിന്നർ

20. 2026 ൽ നടന്ന ഇറ്റാലിയൻ ലീഗ് ഫുട്ബോൾ കിരീടം നേടിയത് : ഇന്റർ മിലാൻ

21. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ രചിച്ച പുസ്തകം : നാം നമ്മെ കൊള്ളയടിക്കുമ്പോൾ

22. ഗോവയിൽ നടക്കുന്ന 57-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഫെസ്റ്റിവൽ ഡയറക്ടറായി ചുമതലയേറ്റത് : അശുതോഷ് ഗവാരിക്കർ

23. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2026 ഏപ്രിലിൽ ലൈസൻസ് റദ്ദാക്കിയ പെയ്മെന്റ് ബാങ്ക് : പേടിഎം പെയ്മെന്റ്സ് ബാങ്ക് (Paytm Payments Bank)

24. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച ബരാസിംഘ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ഉത്തർപ്രദേശ്

25. ഗിഗ് ജീവനക്കാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക പരാതി പരിഹാര സംവിധാനം ആരംഭിച്ച സംസ്ഥാനം : കർണാടക

26. ഉടമസ്ഥാവകാശത്തെ ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മിൽ തർക്കം രൂക്ഷമാകുന്ന, ഉത്തരാഖണ്ഡിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം : ലിപുലേഖ്

27. മാധ്യമ രംഗത്തെ മികവിനുള്ള ഏറ്റവും ഉയർന്ന പുരസ്കാരമായ പുലിസ്റ്റർ സമ്മാനത്തിന് അർഹത നേടിയ ഇന്ത്യൻ മാധ്യമപ്രവർത്തകർ : ആനന്ദ് ആർ കെ, സപുർണാ ശർമ

28. 2026 ലെ ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡിന് അർഹനായത് : കൈലാഷ് സത്യാർത്ഥി

29. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസിന്റെ (NASSCOM) ചെയർമാനായി നിയമിതനായത് : ശ്രീകാന്ത് വെലമകണ്ണി

30. ഓക്സ്ഫോർഡ് സർവകലാശാലയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ലൈസൻസ് ചെയ്ത അടുത്ത തലമുറയിലേക്കുള്ള മലേറിയ വാക്സിൻ : R78C

31. ചൈനയിലെ ഇന്ത്യയുടെ പുതിയ ചൈനീസ് സ്ഥാനപതിയായി ചുമതലയേറ്റത് : വിക്രം ദൊറൈ സ്വാമി

32. ലോകത്തിലെ ആദ്യ സ്ഥിര ആണവ മാലിന്യ സംഭരണി പ്രവർത്തന സജ്ജമാക്കുന്ന രാജ്യം : ഫിൻലാൻഡ്

33. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 20-20 (T20) റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ടീം : ഇന്ത്യ

34. വനിതകളുടെ ഊബർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് : ദക്ഷിണ കൊറിയ

35. പുരുഷന്മാരുടെ തോമസ് ബാഡ്മിന്റൺ കപ്പിൽ കിരീടം നേടിയത് : ചൈന

36. 2026 ജൂൺ 1 ന് പ്രവർത്തനം ആരംഭിക്കുന്ന ഇന്ത്യയുടെ പതിനെട്ടാമത്തെ റെയിൽവേ സോണായ സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം : വിശാഖപട്ടണം (ആന്ധ്ര പ്രദേശ്)

37. പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങൾക്ക് തൽക്ഷണം മുന്നറിയിപ്പ് നൽകുന്നതിനായി രാജ്യത്തുടനീളം ആരംഭിച്ച മൊബൈൽ അധിഷ്ഠിത ദുരന്ത ആശയവിനിമയ സംവിധാനം : സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റം (Cell Broadcast Alert System)

38. ലോകത്തിലെ ഏറ്റവും വീതിയുള്ള ഭൂഗർഭ റോഡ് തുരങ്കമായി ഗി Guinness വേൾഡ് റെക്കോർഡിൽ ഔദ്യോഗികമായി അംഗീകരിച്ചത് : ഇന്ത്യയിലെ മുംബൈ – പൂനെ എക്സ്പ്രസ് വേ മിസ്സിംഗ് ലിങ്ക് പ്രോജക്ട് (വീതി: 22.33 മീറ്റർ)

39. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിലൈൻ ഫ്രീ ഫ്ലോ (MLFF) ബാരിയർ ലെസ് (തടസ്സ രഹിത) ടോളിംഗ് സംവിധാനം ആരംഭിച്ചത് : ഗുജറാത്ത്

40. (ഗുജറാത്തിലെ എൻഎച്ച് 48 ലെ സൂറത്ത് – ബറൂച്ച് സ്ട്രെച്ചിലെ ചേര്യാസി ടോൾ പ്ലാസയിലാണ് ആരംഭിച്ചത്)
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചെയർമാനായി നിയമിതനായത് : ശശി ശേഖർ വെമ്പതി

41. ഹോർമോസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആരംഭിച്ച നാവിക ദൗത്യം : പ്രോജക്ട് ഫ്രീഡം

42. 2026 മെയ് മാസത്തിൽ അന്തരിച്ച, പ്രമുഖ അന്താരാഷ്ട്ര വാർത്താചാനലായ സി എൻ എൻ (CNN)-ന്റെ സ്ഥാപകൻ : ടെഡ് ടേണർ

43. 2026 മെയിൽ അടിയന്തര വൈദ്യ സഹായം നൽകുന്നതിനായി 10 ‘ഭീഷ്മ ക്യൂബ്’ (BHISHM) മൊബൈൽ ആശുപത്രി യൂണിറ്റുകൾ ഇന്ത്യ സമ്മാനിച്ച രാജ്യം : ജമൈക്ക

44. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ മെഥനോൾ ഉൽപാദന പ്ലാന്റ് സ്ഥാപിക്കുന്നത്:
ദീൻ ദയാൽ പോർട്ട് അതോറിറ്റി, കണ്ട്ല, ഗുജറാത്ത്.

45. റേറ്റിംഗ് ഏജൻസിയായ മുഡീസ് റിപ്പോർട്ട് പ്രകാരം വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ മുന്നിലെത്തിയത്: ഇന്ത്യ (രണ്ടാം സ്ഥാനം: തായ്‌ലൻഡ്).

46. ദി ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ (IUCN) സംഘടന, വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ‘റെഡ് ലിസ്റ്റി’ൽ ഉൾപ്പെടുത്തിയ പ്രശസ്ത ദേശാടനശലഭം: മൊണാർക്ക് ശലഭങ്ങൾ (ഇവ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്നു).

47. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (IOC) അടുത്തിടെ വിലക്ക് പിൻവലിച്ച രാജ്യം: ബെലറൂസ്.

48. 2026 മേയിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവെച്ച വ്യക്തി: കെ സച്ചിദാനന്ദൻ (വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്: അശോകൻ ചെരുവിൽ).

49. കൊച്ചി ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററാകുന്ന ആദ്യ വിദേശ കലാകാരൻ: കാദർ അത്തിയ (ഫ്രഞ്ച് – അൾജീരിയൻ കലാകാരൻ).

50. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ ക്രോഡീകരിച്ച് പുറത്തിറക്കുന്ന പുതിയ പുസ്തകം: ‘ആദം നീ എവിടെ ആകുന്നു?’.

51. നാഷണൽ ക്രൈംസ് റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം സൈബർ കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത് എത്തിയത്: ബംഗളൂരു (രണ്ടാം സ്ഥാനം: മുംബൈ).

52. 2026 മേയിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രശസ്ത ചലച്ചിത്രതാരം: സി ജോസഫ് വിജയ്.

53. 2026 മേയിൽ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്: സുവേന്ദു അധികാരി.

54. പുതിയ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്: ലെഫ്. ജനറൽ എൻ എസ് രാജ സുബ്രഹ്മണി.

55. തപാൽ ഉരുപ്പടികൾ അയക്കുന്നതിനുള്ള പൂർണമായ മേൽവിലാസത്തിന് പകരം തപാൽ വകുപ്പ് ആവിഷ്കരിച്ച, യുപിഐ ഐഡിക്ക് സമാനമായ ഡിജിറ്റൽ മേൽവിലാസം ഉപയോഗിക്കുന്നതിനുള്ള പുതിയ പദ്ധതി: ധ്രുവ (DHRUVA – Digital Hub for Reference and Unique Virtual Address).

56. യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആലപിക്കാൻ ഒരുങ്ങുന്നത്: ഷക്കീറ.

57. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്: എൻ രംഗസ്വാമി.

58. ഒഡീഷ തീരത്ത് ഇന്ത്യ വിജയകരമായി പരീക്ഷിച്ച, ഒന്നിലധികം ലക്ഷ്യങ്ങൾ ഭേദിക്കാൻ രൂപകൽപ്പന ചെയ്ത അഗ്നി 5 മിസൈലിന്റെ അത്യാധുനിക വകഭേദം: അഗ്നി 5 ദിവ്യാസ്ത്ര.

59. 2025-ലെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ‘നാനാജി ദേശ്‌മുഖ് സർവോത്തം Panchayat സതത് വികാസ് പുരസ്കാരം’ നേടിയത്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് (ആലപ്പുഴ).

60. കൊച്ചിയിൽ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന, ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ഹൈഡ്രോഗ്രാഫിക് സർവ്വേ യാനം: ഐ എൻ എസ് സംശോധക്.

61. രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി’ മഹാകവി ജി ശങ്കരക്കുറുപ്പ് വിവർത്തനം ചെയ്തതിലെ 157 ഗീതങ്ങൾക്ക് ലളിതാഗാന ശൈലിയിൽ സംഗീതാവിഷ്കാരം നൽകുന്നത്: കാവാലം ശ്രീകുമാർ.

62. പുതിയ നാവികസേനാ മേധാവിയായി ചുമതലയേൽക്കുന്നത്: കൃഷ്ണ സ്വാമിനാഥൻ (അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി വിരമിക്കുന്ന സാഹചര്യത്തിൽ).

63. ഇലക്ട്രോണിക് ഗോൾഡ് രസീതുകൾ വ്യാപാരം ആരംഭിച്ച ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ച്: NSE (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്).

64. വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2026 പ്രകാരം ആഗോള കുടിയേറ്റത്തിൽ മുന്നിലെത്തിയത്: ഇന്ത്യ (പ്രധാന ഇടനാഴികൾ: ഇന്ത്യ-യുഎഇ, ഇന്ത്യ-യുഎസ്).

65. ടീസ്റ്റ നദി പുനഃസ്ഥാപന പദ്ധതിക്ക് ബംഗ്ലാദേശ് സർക്കാർ പിന്തുണ ആവശ്യപ്പെട്ട രാജ്യം: ചൈന.

66. 2026 മേയിൽ അന്തരിച്ച പ്രമുഖ ചലച്ചിത്ര നിർമ്മാതാവ്: ആർ ബി ചൗധരി.

67. ഇന്ത്യയുടെ യുപിഐ (UPI) സേവനങ്ങൾ ഏത് രാജ്യത്തിന്റെ ഫാസ്റ്റ് പെയ്മെന്റുമായി ബന്ധിപ്പിക്കാനാണ് കരാറൊപ്പിട്ടത്: വിയറ്റ്നാം (പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാമീസ് പ്രസിഡന്റ് ടോം ലാമും തമ്മിൽ).

68. 2026 മേയിൽ ഇൻഡോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം: ഡുകോനൊ അഗ്നിപർവ്വതം (ഹൽമഹോര ദ്വീപ്).

69. അസാമിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്: ഹിമാന്ത ബിശ്വ ശർമ.

70. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ‘കവചം’ (Kerala Warnings Crisis and Hazards Management System) സംവിധാനത്തിന് സമാനമായ രീതി നടപ്പാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം: ഒഡീഷ.

71. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൾ പുരസ്കാരത്തിന് അർഹത നേടിയ മലയാളികൾ: ജനറൽ പി വി ലിസമ്മ, ദീപ ബിജു, വി എസ് മഞ്ജുമോൾ.

72. 2026 മേയിൽ അന്തരിച്ച കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വ്യക്തി: സുധാകർ.

73. ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ച, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഗ്ലൈഡ് ആയുധ സംവിധാനം: ടാറ (TARA – Tactical Advanced Range Augmentation).

74. സമാധാന നോബൽ സമ്മാന ജേതാവായ നർഗീസ് മുഹമ്മദി രചിച്ച പുതിയ പുസ്തകം: ‘എ വുമൺ നെവർ സ്റ്റോപ്സ് ഫൈറ്റിംഗ്’.

75. 2026 മേയിൽ അന്തരിച്ച മുൻ ക്രിക്കറ്റ് താരം: അമൻ പ്രീത് സിംഗ് ഗിൽ (വിരാട് കോലിക്കൊപ്പം അണ്ടർ 19 ഇന്ത്യൻ ടീമിൽ അംഗമായിരുന്ന പഞ്ചാബ് താരം).

76. മേജർ ലീഗ് സോക്കറിൽ ഏറ്റവും വേഗത്തിൽ 100 ഗോൾ പങ്കാളിത്തം നേടിയ താരം എന്ന നേട്ടം കൈവരിച്ചത്: ലയണൽ മെസ്സി.

June Current Affairs 2026

1. പുതിയ എക്സൈസ് കമ്മീഷണർ: കേരളത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി ശ്രീറാം സാംബശിവ റാവു നിയമിതനായി.

2. ഫോബ്‌സ് പട്ടികയിൽ മലയാളി: ‘ഫോബ്‌സ് 30 അണ്ടർ 30 ഏഷ്യ’ സംരംഭക പട്ടികയിൽ കേരളത്തിന്റെ ‘ഡ്രോൺമാൻ’ എന്നറിയപ്പെടുന്ന ഫ്യൂസലേജ് ഇന്നവേഷൻസ് സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ ഇടം നേടി.

3. ഇന്ത്യയിലെ ധനികനായ മുഖ്യമന്ത്രി: അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (ADR) കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിലെ ധനികനായ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നത് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ്.

4. പുതിയ നാവികസേനാ മേധാവി: അഡ്മിറൽ കൃഷ്ണസ്വാമി നാഥൻ ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവിയായി ചുമതലയേറ്റു.

5. മൂന്നാമത്തെ സംയുക്ത സേനാ മേധാവി (CDS): ജനറൽ എൻ എസ് രാജസുബ്രഹ്മണി ഇന്ത്യയുടെ മൂന്നാമത്തെ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു

6. പത്മ അണക്കെട്ട് പദ്ധതി: ഇന്ത്യയിലെ ഫറാക്ക അണക്കെട്ടുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സീസണൽ ഒഴുക്ക് കുറയുന്നത് മൂലമുണ്ടാകുന്ന ജലക്ഷാമം ലഘൂകരിക്കാൻ ബംഗ്ലാദേശ് രൂപകൽപ്പന ചെയ്ത പദ്ധതി.

7. സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ: സിംഗപ്പൂർ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം കിരീടം നേടി.

8. ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ്: ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം (10 സ്വർണ്ണം ഉൾപ്പെടെ 19 മെഡലുകൾ). ഒന്നാം സ്ഥാനം ചൈനയ്ക്കാണ്.

9. യുവേഫ ചാമ്പ്യൻസ് ലീഗ് 2026: പാരീസ് സെന്റ് ജെർമെയ്ൻ (PSG) കിരീടം സ്വന്തമാക്കി (പരിശീലകൻ: ലൂയി എൻറീകെ).

10. ഡെപ്യൂട്ടി സ്പീക്കർ: പതിനാറാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു.

11. സമുദ്രോല്പന്ന കയറ്റുമതി: 2025-26 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സമുദ്രോല്പന്ന കയറ്റുമതിയിൽ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ് (ഒന്നാം സ്ഥാനം: ആന്ധ്രപ്രദേശ്, രണ്ടാം സ്ഥാനം: മഹാരാഷ്ട്ര).

12. സുപ്രീംകോടതിയിലെ വനിതാ ജഡ്ജി: ബാറിൽ നിന്ന് (അഭിഭാഷകരിൽ നിന്ന്) നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി നിയമിതയാകുന്ന രണ്ടാമത്തെ വനിതയായി ജസ്റ്റിസ് വെങ്കിട സുബ്രമണി മോഹന ചുമതലയേറ്റു (2018-ൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് ആദ്യമായി ഇത്തരത്തിൽ നിയമിതയായത്). ഇവർ സുപ്രീംകോടതിയിലെ 12-ാമത്തെ വനിതാ ജഡ്ജിയാണ്.

13. ഫോബ്‌സ് പട്ടികയിൽ ഇന്ത്യൻ പെൺകുട്ടി: ഫോബ്‌സ് 30 അണ്ടർ 30 ഏഷ്യ 2026 പട്ടികയിൽ ‘സോഷ്യൽ ഇംപാക്ട്’ വിഭാഗത്തിൽ ഇടം നേടിയ ബാംഗ്ലൂർ സ്വദേശിനിയായ 17 വയസ്സുകാരി: ദിവാ ഉത്കർഷ.

14. ഭാരത ഒമാൻ കരാർ (CEPA): ഭാരത ഒമാൻ സാമ്പത്തിക പങ്കാളിത്ത കരാർ 2026 ജനുവരി 1-ന് പ്രാബല്യത്തിൽ വന്നു. 2025 ഡിസംബർ 18-ന് മസ്കറ്റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദും ചേർന്നാണ് ഇതിൽ ഒപ്പുവെച്ചത്.

15. AI നിയന്ത്രണ ചാക്രിക ലേഖനം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ എന്ന പേരിൽ ചാക്രിക ലേഖനം എഴുതിയത് ലിയോ പതിനാലാമൻ മാർപാപ്പയാണ്.

16. ദ് ഗാർഡിയൻ മികച്ച 100 നോവലുകൾ: ‘ദ് ഗാർഡിയൻ പത്രം’ പുറത്തിറക്കിയ എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയിൽ അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്മാൾ തിങ്സ്’ 32-ാം സ്ഥാനം നേടി (ഒന്നാം സ്ഥാനം: ജോർജ്ജ് എലിയറ്റിന്റെ ‘മിഡിൽ മാർച്ച്’). വിധികർത്താക്കളുടെ പട്ടികയിൽ മലയാളി കവിയും നോവലിസ്റ്റുമായ ജീത് തയ്യിൽ ഇടം നേടി.

17. യു എസ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ: 2026 ലെ യു എസ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം കൊറിയൻ മ്യൂസിക് ബാൻഡ് ആയ BTS (ബി ടി എസ്) സ്വന്തമാക്കി.

18. കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം 2026 ജൂൺ മാസം മുതൽ പ്രാബല്യത്തിൽ വരുത്തിയ രാജ്യം: മലേഷ്യ.

19. ഫിഫ ലോകകപ്പിലെ മലയാളി താരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ടീമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്ര നേട്ടം കണ്ണൂർ സ്വദേശിയായ മലയാളി താരം തഹ്സീൻ മുഹമ്മദ് ജംഷിദ് സ്വന്തമാക്കി (ലോകകപ്പിൽ ഖത്തർ ദേശീയ ടീമിന് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്).

20. കാർഷിക ക്ലബ്ബ് ‘കതിര്’: യുവതലമുറയിൽ കൃഷിയെക്കുറിച്ചും ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ചും അവബോധം വളർത്താൻ കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ ആരംഭിച്ച ക്ലബ്ബ്: കതിര് (Kerala Agriculture Technology Heritage and Innovation for Rural Understanding).

21. ആരവല്ലി സമിതി അധ്യക്ഷ: ആരവല്ലി മലനിരകളുടെ നിർവചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര വിദഗ്ദ്ധ സമിതി അധ്യക്ഷയായി കാഞ്ചൻ ദേവിയെ നിയമിച്ചു.

22. വിലക്കയറ്റതോത് സൂചിക: മൊത്തവിപണിയിലെ വിലക്കയറ്റതോത് കണക്കാക്കാനായി ആവിഷ്കരിക്കുന്ന പുതിയ സൂചിക: പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (Producer Price Index).

23. ദി എർത്ത് പ്രൈസ് (The Earth Prize 2026): വാളൻപുളിയുടെ കുരു ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച ഇന്ത്യയിൽ നിന്നുള്ള മൂന്നംഗ സംഘം (അരിയാന അഗർവാൾ, അവ്യാന മേത്ത, വിവാൻ ചൗച്ളാരിയ) ഈ പുരസ്കാരം സ്വന്തമാക്കി.

24. ഓഹരി വിപണി മൂല്യം: ആഗോള ഓഹരി വിപണി മൂല്യത്തിൽ ഇന്ത്യയുടെ സ്ഥാനം: 7.

25. മികച്ച നടി പുരസ്കാരം: ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ‘വിക്ടോറിയ’ എന്ന സിനിമയിലൂടെ മീനാക്ഷി ജയൻ മികച്ച മലയാളി നടിയായി തിരഞ്ഞെടുക്കപ്പെട്ടു (മികച്ച നടൻ: നിഖിൽ യാദവ് – സിനിമ: വിമുക്ത്, മികച്ച നവാഗത ചിത്രം: ബൂങ്).

26. ആഗോള കാലാവസ്ഥ വ്യതിയാനം: ഭൂമിയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ വർഷമായി ഗവേഷകർ കണ്ടെത്തിയത് 2025-നെയാണ്.

27. ഗൂഗിൾ AI-ക്ക് നിയന്ത്രണം: മാധ്യമങ്ങളുടെയും മറ്റും വെബ്‌സൈറ്റ് ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ, ഗൂഗിളിന്റെ ‘AI ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമ്മിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ രാജ്യം: ബ്രിട്ടൻ.

28. മിത്തോസ് (Mythos): സൈബർ സുരക്ഷ പരിശോധിക്കുന്നതിനുള്ള AI ടൂളായ ‘മിത്തോസ്’ പരീക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ നിർമ്മിത ബുദ്ധി കമ്പനി: ആന്ത്രോപിക് (Anthropic).

29. രുദ്ര 2 (Rudra 2): डीआरडीओ-യും (DRDO) ഇന്ത്യൻ വ്യോമസേനയും തദ്ദേശീയമായി നിർമ്മിച്ച് അടുത്തിടെ വിജയകരമായി പരീക്ഷിച്ച എയർ-ടു-സർഫസ് മിസൈൽ.

30. ഭിന്നശേഷിയുള്ള ആദ്യ ബഹിരാകാശ യാത്രികൻ: ശാരീരിക ഭിന്നശേഷിയുള്ള ആദ്യ ബഹിരാകാശ യാത്രികനാകാൻ ഒരുങ്ങുന്ന ബ്രിട്ടീഷ് പാരാലിമ്പ്യൻ: ജോൺ മക്ഫോൾ.

31. ഷാങ്ഹായ് ചലച്ചിത്രമേള: 28-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന, 1989-ൽ പുറത്തിറങ്ങിയ അരുന്ധതി റോയ് ചിത്രം: ‘ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്’.

32. ആദ്യ മോഡൽ അതിർത്തി ഗ്രാമം: ഇന്ത്യയുടെ വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് (VVP) കീഴിലുള്ള ആദ്യത്തെ മോഡൽ അതിർത്തി ഗ്രാമത്തിന് ലഡാക്കിലെ ‘ചുമൂർ’-ൽ തറക്കല്ലിട്ടു.

33. എൽപിജി വിതരണം: ഗൾഫ് രാജ്യങ്ങളെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ എൽപിജി (LPG) വിതരണക്കാരായി മാറിയ രാജ്യം: അമേരിക്ക.

34. മാവെൻ (MAVEN): ആറുമാസമായി ആശയവിനിമയം നഷ്ടമായ ചൊവ്വാ പര്യവേഷണ പേടകം.

35. UN ജനറൽ അസംബ്ലി പ്രസിഡന്റ്: 81-ാമത് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ പ്രസിഡന്റായി പുതുതായി തിരഞ്ഞെടുക്കപ്പെട്ടത് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാൻ ആണ്.

36. ഗ്രാമി പുരസ്‌കാരം: ദയയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ ഓഡിയോ ബുക്കിലൂടെ അവതരിപ്പിച്ചതിന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഗ്രാമി പുരസ്‌കാരം ലഭിച്ചു (‘മെഡിറ്റേഷൻസ്: ദി റിഫ്ളക്ഷൻസ് ഓഫ് ഹിസ് ഹോളിനെസ് ദലൈലാമ’ എന്ന ആൽബത്തിലൂടെയാണ് അർഹനായത്).

37. ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തൽ: ‘3I/ATLAS’ എന്ന ഇന്റർസ്റ്റെല്ലാർ ധൂമകേതുക്കളിൽ നിന്ന് ആദ്യമായി മീഥെൻ വാതകത്തിന്റെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തി.

38. പുതിയ സൂക്ഷ്മജീവി: ഒഡീഷ തീരത്ത് നിന്ന് കണ്ടെത്തിയ, ഭൂമിയിലെ ഏറ്റവും പ്രതിരോധശേഷിയുള്ള ജല കരടി (Water Bear) കുടുംബത്തിൽപ്പെട്ട പുതിയ സൂക്ഷ്മജീവി: ‘ആക്ടിനാർകുസ് ഒഡീസി’.

39. ആശ്വാസ് 2026: സഹകരണ സംഘങ്ങൾ, ബാങ്കുകൾ എന്നിവയിൽ നിന്ന് വായ്‌പ എടുത്ത് കുടിശിഖയായവർക്ക് ആശ്വാസമായി കേരള സർക്കാർ നടപ്പാക്കുന്ന ഒറ്റ തീർപ്പാക്കൽ പദ്ധതി.

40. റഫീക്ക് അഹമ്മദ്: 2026 ലെ കേരള സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവ ഗാനം രചിച്ച വ്യക്തി.

41. പ്രിയദർശിനി പദ്ധതി: കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ സർക്കാർ ആരംഭിക്കുന്ന പദ്ധതി.

42. കായകല്പം: ആരോഗ്യ സേവനങ്ങൾ പുനരുജീവിപ്പിക്കുന്നതിനായി കേരളം സംസ്‌ഥാന വ്യാപകമായി നടത്തുന്ന പൊതുജന സമ്പർക്ക സംരംഭം. (നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി: കെ മുരളീധരൻ).

43. ദേശാഭിമാനി സാഹിത്യ പുരസ്‌കാരം 2026: അർഹരായവർ – പി വി ഷാജികുമാർ (നോവൽ: ‘മരണവംശം’), എൻ പ്രഭാകരൻ (നോവൽ: ‘ഒരു പിടി ഉപ്പ്’), പി എൻ ഗോപീകൃഷ്‌ണൻ (കവിതാ സമാഹാരം: ‘തകർന്ന പള്ളിയാണ് വലിയ പള്ളി’).

44. ഡോ. കെ ശശികുമാർ: കേരളത്തിൽ ആദ്യമായി കോക്ലിയർ ഇംപ്ലാൻ്റ് ശസ്ത്രക്രിയ വിജയകരമായി നടത്തുകയും 2026 ജൂണിൽ അന്തരിക്കുകയും ചെയ്ത ഇ എൻ ടി വിദഗ്‌ധൻ.

45. തട്ടേക്കാട് പക്ഷി സങ്കേതം (എറണാകുളം): നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നടത്തിയ പഠനത്തിൽ വനമേഖലയോട് ചേർന്ന സ്ഥലങ്ങളിലെ ശുദ്ധവായു സൂചികയിൽ ഒന്നാമത് എത്തിയത്.

46. കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം: അർഹയായ പ്രശസ്‌ത സാഹിത്യകാരി സാറാ ജോസഫ്.

47. വയലാർ രാമവർമ്മ കർണാടക സംഗീതരത്ന പുരസ്‌കാരം: അർഹനായത് വൈക്കം വേണുഗോപാൽ.

48. ഷിഗെല്ലോസിസ് (ഷിഗല്ലേ ബാക്ടീരിയൽ രോഗം): അടുത്തിടെ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ജില്ല കോഴിക്കോട് (ഇത് ‘ബാസിലറി ഡിസൻ്ററി’ എന്നും അറിയപ്പെടുന്നു).

49. കാർബൺ ന്യൂട്രൽ ലക്ഷ്യം: കേരളത്തെ പൂർണ്ണമായും ‘കാർബൺ ന്യൂട്രൽ’ സംസ്ഥാനമാക്കാൻ ലക്ഷ്യമിടുന്ന വർഷം 2050.

50. പ്രോജക്ട് സീറോ: അഴിമതി നടക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് സർക്കാർ നൽകുന്ന പാരിതോഷിക തുക 5000 രൂപ.

51. സെൽഫ് എന്യൂമറേഷൻ: 2026 ജൂൺ 16 മുതൽ ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി, പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ ഓൺലൈനായി നൽകാൻ കഴിയുന്ന ആദ്യഘട്ട പ്രക്രിയ.

52. സേഹത് മിഷൻ (SEHAT): കൃഷി, പോഷകാഹാരം, പൊതുജനാരോഗ്യം എന്നിവ ശാസ്ത്രീയമായി സംയോജിപ്പിക്കാൻ 2026 ൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി.

53. ആന്ധ്ര പ്രദേശ്: ‘സ്‌റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെൻ്റ് 2026’ റിപ്പോർട്ട് പ്രകാരം, 2025 ൽ അതിതീവ്ര കാലാവസ്‌ഥ കാരണം രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്ന സംസ്‌ഥാനം.

54. സോജില തുരങ്കം: ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള നീളം കൂടിയ ട്യൂബ് ടണൽ. ഇത് കാശ്‌മീരിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു (പ്രധാന ടണലിൻ്റെ നീളം: 13.153km).

55. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ: ദേശീയ കുടുംബാരോഗ്യ സർവ്വേ 6 പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് രേഖപ്പെടുത്തിയത്.

56. സിങ്കപ്പെൻ ദൗത്യസേന: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി അടുത്തിടെ ഈ ദൗത്യസേന ആരംഭിച്ച സംസ്‌ഥാനം തമിഴ്‌നാട്.

57. ഡൽഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലാദ്യമായി E85 ഇന്ധനം (85% എഥനോൽ അടങ്ങിയ ഇന്ധനം) പുറത്തിറക്കിയ നഗരം.

58. ബാഹുബലി (എൽ വി എം 3): ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് കരുത്തേകുന്ന, നിർമ്മാണവും വിക്ഷേപണവും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഐഎസ്‌ആർഒ ഒരുങ്ങുന്ന തദ്ദേശീയ റോക്കറ്റ്.

59. മെറ്റയുടെ ആദ്യ ഡാറ്റാ സെൻ്റർ: റിലയൻസുമായി ചേർന്ന് ഇന്ത്യയിൽ ഇത് സ്ഥാപിക്കാൻ ഒരുങ്ങുന്നത് ജാംനഗർ, ഗുജറാത്ത്.

60. എപ്പി ക്ലോറോഹൈഡ്രിൻ: ആരോഗ്യത്തിന് ഹാനികരമായ ഈ രാസവസ്‌തു അടങ്ങിയ ടീബാഗുകൾക്ക് ബി ഐ എസ് (BIS) ഇന്ത്യയിൽ വിലക്കേർപ്പെടുത്തി.

61. സൗരോർജ്ജ പദ്ധതി (സീതാപൂർ, യു.പി): ബാറ്ററി എനർജി സ്‌റ്റോറേജ് സിസ്‌റ്റം പിന്തുണയോടെ 250 മെഗാവാട്ട് സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അടുത്തിടെ അംഗീകാരം നൽകി.

62. കീർത്തായി II ജലവൈദ്യുത പദ്ധതി: ജമ്മു കാശ്മീരിൽ ചെനാബ് നദിക്ക് കുറുകെ നിർമ്മിക്കുന്ന 930 മെഗാവാട്ട് ശേഷിയുള്ള, വർഷങ്ങൾക്ക് ശേഷം പുനരാരംഭിച്ച പദ്ധതി.

63. ഇന്ത്യ എ ഐ ഡാറ്റ ലാബ്: ഇന്റൽ ഇന്ത്യയുമായി സഹകരിച്ച് ഇത് സ്‌ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സർവകലാശാല ചണ്ഡീഗഡ് സർവകലാശാല.

64. സുഭാഷ് സി കശ്യപ്: 2026 ജൂൺ മാസം അന്തരിച്ച പ്രശസ്‌ത ഭരണഘടനാ വിദഗ്‌ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലും.

65. C-295: പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സൈനിക ചരക്ക് വിമാനം.

66. ടോക്കിയോ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി (ജപ്പാൻ): ചന്ദ്രന്റെ ഉപരിതലത്തിലുള്ള മൂലകങ്ങളെ കുറിച്ച് പഠിക്കാൻ ഭാരം കുറഞ്ഞ എക്സ്റേ ദൂരദർശിനി വികസിപ്പിച്ചെടുത്ത സർവ്വകലാശാല.

67. ഇസ്രായേൽ: ഛത്രപതി ശിവജിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ പ്രതിമ സ്‌ഥാപിക്കാൻ ഒരുങ്ങുന്ന രാജ്യം.

68. ആർട്ട്‌മിസ് 3 ദൗത്യം (2027): നാസയുടെ ഈ ചാന്ദ്ര ദൗത്യത്തിലെ യാത്രികർ – ആൻഡ്ര ഡഗ്ലസ്, ലൂക്കാ പാർമിറ്റാനോ (പൈലറ്റ്), റാൻഡി ബ്രസനിക് (മിഷൻ കമാൻഡർ), ഫ്രാങ്ക് റൂബിയോ.

69. ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്: ബാർസിലോണയിൽ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരം.

70. സ്കോട്ട്ലാൻഡ്: ഹാരപ്പൻ നാഗരികതയേക്കാൾ പഴക്കമുള്ള, ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ നിർമ്മിക്കപ്പെട്ട മനുഷ്യ നിർമ്മിത കൃത്രിമ ദ്വീപുകൾ അടുത്തിടെ കണ്ടെത്തിയത് ഇവിടെയാണ്.

71. മകൾക്കൊപ്പം: പോക്സോ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരള പോലീസ് ഒരുക്കുന്ന പദ്ധതി.

72. പി നാരായണക്കുറുപ്പ്: 2026 ജൂൺ മാസം അന്തരിച്ച കവിയും സാഹിത്യകാരനുമായ പത്മശ്രീ ജേതാവ്.

73. മെൻസ്ട്രൽ ഹൈജീൻ ഇനിഷ്യേറ്റീവ് ഫോർ എംപവറിങ് ഗേൾസ്: 2026 ജൂൺ 19-ന് അവതരിപ്പിച്ച കേരള ബഡ്‌ജറ്റിൽ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്കായി ആവിഷ്‌കരിച്ച പുതിയ ആർത്തവ ശുചിത്വ പദ്ധതി.

74. കെ പി ആതിര: ഇന്ത്യൻ വനിത റഗ്ബി ടീമിൽ എത്തുന്ന ആദ്യ മലയാളി താരം.

75. വിത്ത് (With): 6 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി പത്തനംതിട്ട ജില്ലയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപ്പാക്കുന്ന പദ്ധതി (“ഒരുമിച്ച് പഠിക്കൂ, ഒരുമിച്ച് വളരൂ, ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരരാകൂ” എന്നതാണ് സന്ദേശം).

76. സ്പൈലോമെന മലബാറിക്ക (Spilomena malabarica): ഇന്ത്യയിലെ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയ കടന്നലിന്റെ പുതിയ ഇനം.

77. ജൻ വിശ്വാസ് 2026 ആക്ട്: റെയിൽവേയിൽ പുതുതായി നടപ്പാക്കുന്ന ഈ നിയമപ്രകാരം ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് മിനിമം പിഴ 240 രൂപയിൽ നിന്ന് 500 രൂപയായി വർദ്ധിപ്പിച്ചു.

78. ഐഐടി ഡൽഹി: 2027 ലെ യു എസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യൻ സ്‌ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന സ്‌ഥാനത്ത് എത്തിയത്.

79. കിഷൗ അണക്കെട്ട് (Kishau Dam): ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയിൽ യമുനാ നദിയുടെ ഏറ്റവും വലിയ പോഷകനദിയായ ടോൺസ് നദിക്ക് കുറുകെ നിർമ്മിക്കുന്ന അണക്കെട്ട്.

80. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ: ഇന്ത്യ ഇൻ്റർനാショナル ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റ് (IIIDEM) സ്‌ഥാപിച്ച സംഘടന.

81. ഭാരത് ബിൽഡ്കോൺ 2026: നിർമ്മാണവും നിർമ്മാണ സാമഗ്രികളുമായി ബന്ധപ്പെട്ട് ‘ഒരു രാഷ്ട്രം, ഒരു എക്സ്പോ’ എന്ന പ്രമേയത്തിൽ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

82. ബിമൽ പട്ടേൽ: കടലുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ‘ഇന്റർനാഷണൽ ട്രിബ്യൂണൽ ഓഫ് ദ ലോ ഓഫ് ദ സീയിലെ’ (ITLOS) ജഡ്‌ജിയായി തെരഞ്ഞെടുത്ത ഇന്ത്യക്കാരൻ.

83. ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കൽ കമ്മീഷൻ: പുതിയ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് സൈബൽ ചതോപാധ്യായ.

84. ഒഡീഷ: സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും കിൻഡർ ഗാർഡൻ മുതൽ പോസ്‌റ്റ് ഗ്രാജുവേഷൻ വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയ സംസ്‌ഥാനം.

85. രാഹ് വീർ: റോഡ് അപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന സാധാരണക്കാരെ ആദരിക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി.

July Current Affairs 2026

കേരള സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച, റോഡപകടങ്ങളിൽ പെടുന്ന ഏതു വ്യക്തിക്കും അപകടം നടന്ന ദിവസം മുതൽ പരമാവധി ഏഴു ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി : പി എം റാഹത്ത് (Prime Minister – Road Accident Victims Hospitalisation and Assured Treatment)

അടുത്തിടെ വാർത്തകളിൽ ഇടം നേടിയ കാവസാക്കി രോഗം (Kawasaki Disease) ബാധിക്കുന്ന അവയവവ്യവസ്ഥ : രക്തക്കുഴലുകൾ
കാർഷിക ലേലങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി NAFED (National Agricultural Cooperative Marketing Federation of India) ആരംഭിച്ച പുതിയ പോർട്ടൽ : NAFEX.in

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് നിയമപാലകരെ പിന്തുണയ്ക്കുന്നതിനായി സൃഷ്ടിച്ച കേന്ദ്രീകൃത പ്ലാറ്റ്ഫോം : Abhigyan App

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി അടുത്തിടെ കടുവകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയ സത്കോസിയ (Satkosia) കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ഒഡീഷ

നീതി ആയോഗ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഗ്രാമസഭകളിൽ ഏറ്റവും കൂടുതൽ വനിതാ പങ്കാളിത്തമുള്ള സംസ്ഥാനം : കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന്, നടത്തിപ്പുകാരായ അദാനി ഗ്രൂപ്പുമായി പങ്കാളിത്തം സ്ഥാപിച്ച് 49% ഓഹരികൾ വാങ്ങിയ സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനി : എം എസ് സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കോർപ്പറേഷൻ)

വിബി – ജി റാം ജി ( വികസിത ഭാരത ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ – ഗ്രാമീൺ ) പദ്ധതി നിലവിൽ വരുന്നത് : 2026 ജൂലൈ 1

ഐഎസ്ആർഒയുടെ തദ്ദേശ നിർമ്മിത സെമി ക്രയോജനിക് എൻജിൻ പരീക്ഷണം നടന്നത് : മഹേന്ദ്ര ഗിരി (ഒഡീഷ)

2026 ജൂലൈയിൽ പൊട്ടിത്തെറി ഉണ്ടായ ഇറ്റലിയിലെ പ്രശസ്തവും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയതുമായ അഗ്നിപർവ്വതം : മൗണ്ട് എറ്റ്ന
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത് : ശേഷാദ്രിനാഥൻ

പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന ഇടുക്കിയിലെ മറയൂർ ചന്ദനക്കാടുകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം നിശാശലഭം : ചന്ദനത്തോഴി
ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ കണ്ടെത്തി സൗജന്യ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകുന്നതിനായി കേരള സർക്കാർ നടപ്പാക്കിയ പദ്ധതി : ഹൃദ്യം പദ്ധതി

അടുത്ത അഞ്ചുവർഷംകൊണ്ട് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് 2026 ലെ കേരള ബജറ്റിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച പദ്ധതി : മിഷൻ സമുദ്ര

ജൂലൈ ഒന്നു മുതൽ ഏഴ് വരെ ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്ന വൃക്ഷത്തൈ നടീൽ ഉത്സവം അറിയപ്പെടുന്നത് : വനമഹോത്സവ വാരം

ബഷീറിന്റെ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയ ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് അർഹനായ കഥാകൃത്തും നോവലിസ്റ്റും ആയ വ്യക്തി : കെ പി രാമനുണ്ണി

ഡൽഹി മുംബൈ എക്സ്പ്രസ് വേയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ എട്ടു വരി തുരങ്കപാത തുറന്നത് : രാജസ്ഥാൻ

പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റ് തങ്ങളുടെ സിലബസിന്റെ ഭാഗമാക്കി ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സും ആരംഭിക്കുന്ന സർവ്വകലാശാല : കണ്ണൂർ സർവ്വകലാശാല

2026 ജൂണിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ സ്വർണ്ണഖനി : ജോന്നഗിരി (ആന്ധ്രപ്രദേശ്)

കേന്ദ്ര പ്രത്യക്ഷ നികുതി ചെയർമാനായി കാലാവധി നീട്ടിയ വ്യക്തി : രവി അഗർവാൾ

വ്യോമസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത് : അശുതോഷ് ദീക്ഷിത്

എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദേശീയ അവാർഡിന് അർഹനായ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും ഐ എസ് ആർ ഒ മുൻ ചെയർമാനുമായ വ്യക്തി : എസ് സോമനാഥ്

യുഎഇയിലെ ആദ്യ യാത്രാ ട്രെയിൻ ആയ ‘എത്തിഹാദ്’ റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി നിയമിതനായ മലയാളി : നിഷാദ്

2026 ജൂലൈയിൽ നടക്കുന്ന ഇന്ത്യ – ജപ്പാൻ 16ആംമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യ സന്ദർശിച്ച ജപ്പാൻ പ്രധാനമന്ത്രി : സനേ തകൈചി

മെക്സിക്കോയിലെ കാംബെച്ചിയിലെ കലക്മുൽ ബയോസ്ഫിയർ റിസർവിനുള്ളിൽ നിന്ന് മെക്സിക്കൻ – സ്ലോവേനിയൻ സംയുക്ത ഗവേഷണ സംഘം പുതുതായി കണ്ടെത്തിയ പുരാതന മായൻ നഗരം : മിനാൻബെ

ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ 56ആം ജനറൽ അസംബ്ലിക്ക് വേദിയായത് : പനാമ

2026 ജൂലൈ മാസം അന്തരിച്ച ലോകമെമ്പാടുമുള്ള നൃത്ത വേദികളെ ഇളക്കിമറിച്ച പ്രശസ്ത അമേരിക്കൻ ‘വില്ലേജ് പീപ്പിളി’ന്റെ സഹസ്ഥാപകനും പ്രധാന ഗായകനും ആയിരുന്ന വ്യക്തി : വിക്ടർ വില്ലിസ്

കേന്ദ്ര ആരോഗ്യ മന്ത്രാലയം, കോവിഡ് വ്യാപനസമയത്ത് പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിന്റെ പുതിയ പതിപ്പ് : ആരോഗ്യ സേതു ആപ്പ് 2.0

വിബി ജി റാംജി പദ്ധതി പ്രകാരം കേരളത്തിന്റെ പുതുക്കിയ ദിവസ വേതന നിരക്ക് : 401 രൂപ

എച്ച് ഡി എഫ് സി ബാങ്കിന്റെ പാർട്ട് ടൈം നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ : രാജീവ് കുമാർ

ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടിയ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി : വിക്രം മിസ്രി

ദക്ഷിണ വ്യോമ കമാൻഡ് മേധാവിയായി ചുമതലയേറ്റ വ്യക്തി : ജസ്വീർ സിംഗ് മാൻ

ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേന കപ്പലുകളെ സഹായിക്കുന്നതിനായി ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കുന്ന റഡാർ സംവിധാനം : യൂണികോൺ (യൂണിഫൈഡ് കോംപ്ലക്സ് റേഡിയോ ആന്റിന)

ലിപ്പിഡുകൾ, കൃത്രിമ ഡിഎൻഎ, പ്രോട്ടീനുകൾ, എൻസൈമുകൾ തുടങ്ങി 150 ൽ ഏറെ രാസഘടകങ്ങളിൽ നിന്ന് ശാസ്ത്രലോകം നിർമ്മിച്ച കൃത്രിമകോശം അറിയപ്പെടുന്നത് : സ്പഡ്സെൽ

വിദേശത്ത് ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്രോസ് – ബോർഡർ പെയ്മെന്റ് പ്ലാറ്റ്ഫോം : സ്കൈഡോ (Skydo)

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ പുതിയ പുസ്തകം : Giorgia’s Vision

സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സൺ ആയി നിയമിതയായത് : ജസ്റ്റിസ് ബി. വി നാഗരത്ന

ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ അടിസ്ഥാനത്തിലുള്ള മാച്ചാ ടീ (Matcha tea) വിൽപ്പന നടത്തിയ സംസ്ഥാനം : ആസാം

ഇന്ത്യയിൽ സെമി കണ്ടക്ടറുകൾ, നിർമ്മിത ബുദ്ധി, ഹരിതോർജ്ജം, തുടങ്ങിയ മേഖലകളിലേക്കായി അടുത്തിടെ 10 ലക്ഷം കോടി ജാപ്പനീസ് യെൻ (ഏകദേശം അഞ്ചര ലക്ഷം കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ച രാജ്യം : ജപ്പാൻ

ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ റിം ഓഫ് പസഫിക് എക്സർസൈസിൽ (റിംപാക്) പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനയുടെ പട്രോൾ വിമാനം : പി 8 ഐ

ഇന്ത്യയിൽ സ്വകാര്യമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഓർബിറ്റൽ ക്ലാസ് റോക്കറ്റ് : വിക്രം-1

തനത് സെമി കണ്ടക്ടർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുവാനും, ചിപ്പുകളുടെ ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യ സെമി കണ്ടക്ടർ മിഷന് കീഴിലുള്ള സെമി കണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റിംഗ് കേന്ദ്രം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് : സാനന്ദ്, ഗുജറാത്ത്

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന സച്ചിന്റെ റെക്കോർഡ് തകർത്ത താരം : വൈഭവ് സൂര്യവംശി

ഇന്ത്യയിലെ സ്ത്രീ സ്വയം സഹായ സംഘങ്ങളെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിനായി ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ പുതുതായി പുറത്തിറക്കിയ പ്ലാറ്റ്ഫോം : SHE-LEAPS (Self-Help Entrepreneur-Livelihoods and Enterprise Application for Prosperity and Sustainability)

2026 ലെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം : 94 (167 രാജ്യങ്ങൾക്കിടയിൽ)

വൈക്കം മുഹമ്മദ് ബഷീറിന്റെ എത്രാമത് ചരമവാർഷികമാണ് 2026 ജൂലൈ 5 നു ആചരിക്കുന്നത് : 32ആം

ലൈബ്രറികളിലെ അക്ഷര സേനാ പ്രവർത്തകർ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരെ വീടുകളിൽ എത്തി സഹായിക്കുന്നതിനായി ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതി : അക്ഷര സാന്ത്വനം

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക എന്നീ കൊതുകുജന്യ രോഗങ്ങൾ ഒരേസമയം കണ്ടെത്താൻ കഴിയുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വികസിപ്പിച്ച പരിശോധന കിറ്റ് : സിംഗിൾ-ട്യൂബ് മൾട്ടിപ്ലക്സ് റിയൽ ടൈം ആർ ടി പി സി ആർ

പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഫ്ളെക്സ്-ഫ്യുവൽ പാസഞ്ചർ കാർ പുറത്തിറക്കിയത് : മാരുതി സുസുക്കി

ഓപ്പൺ എഐ കമ്പനിയുടെ ഏഷ്യ പസിഫിക്, ജപ്പാൻ മേഖലയുടെ എംഡി ആയി നിയമിതനായ മലയാളി : കിരൺ മണി

2026 ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന ത്രിരാഷ്ട്രങ്ങൾ : ഇൻഡോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്

2026 ലെ ആഗോള പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം : 125

2026 ജൂലൈ മാസം മെയ്സാക് ചുഴലിക്കാറ്റ് വീശിയ രാജ്യം : ചൈന

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ബ്രസീലിയൻ താരം : നെയ്മർ

വിമ്പിൾഡൻ ടെന്നീസ് പുരുഷ സിംഗിൾസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന താരം എന്ന നേട്ടം കൈവരിച്ച സെർബിയൻ താരം : നൊവാക് ജോക്കൊവിച്ച് (106 വിജയങ്ങൾ)

മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിലെ ‘തേജസ്വിനി ടൂറിസം പദ്ധതി’, കേരളത്തിലെ ഏതൊക്കെ ജില്ലയുമായി ബന്ധപ്പെട്ടിരിക്കുന്നു : കണ്ണൂർ-കാസർകോഡ്

ഗംഗാനദിയുടെ ബംഗ്ലാദേശിന്റെ ഭാഗമായ പത്മ നദിയിൽ നിർമ്മിക്കാൻ പുതുതായി അംഗീകരിച്ച വൻകിട നദീതട പദ്ധതി : പത്മ ബാരേജ്

2026 ജൂലൈ മാസം അന്തരിച്ച പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ എന്നിവയിൽ ജേതാവായ തീജൻ ബായി ഏത് മേഖലയിൽ പ്രശസ്തയായ കലാകാരിയാണ് : പാണ്ഡവാനി

ആദ്യമായി ഗ്രൗണ്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ, ഐ എസ് ആർ ഒ ഗഗൻയാൻ ദൗത്യത്തിന്റെ പരീക്ഷണങ്ങൾക്കായി വികസിപ്പിച്ചെടുത്ത സോളിഡ് മോട്ടോർ അധിഷ്ഠിത പ്ലാറ്റ്ഫോം : SOLVE (Sub-Orbital Launch Vehicle for Experiments)

യുഎസിന്റെ സ്വാതന്ത്ര്യത്തിന്റെ 250 ആം വാർഷികത്തോടനുബന്ധിച്ച് ഹഡ്സൺ നദിയിൽ നടന്ന പ്രമുഖ കപ്പൽ പ്രദർശനത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ : ഐ എൻ എസ് സുദർശിനി

അടുത്തിടെ പ്രാബല്യത്തിൽ വന്ന, സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയുമായി ഉഭയ കക്ഷി കരാറിൽ ചേർന്ന രാജ്യം : ഇസ്രയേൽ

നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി അടച്ചുപൂട്ടിയ ലോകത്തിലെ ഏറ്റവും വലുതും ശക്തമായ കണികാ പരീക്ഷണശാല : ലാർജ് ഹൈഡ്രോൺ കൊളൈഡർ, സ്വിറ്റ്സർലൻഡ്

ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനും ചലിപ്പിക്കാനും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് പ്രൊപ്പൻഷൻ സിസ്റ്റം (ഇ പി എസ്) ബഹിരാകാശത്ത് പരീക്ഷിക്കുന്നതിനായി ഐഎസ്ആർഒ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന ഉപഗ്രഹം : ടി ഡി എസ് 1 (ടെക്നോളജി ഡെമോൺസ്ട്രേഷൻ സാറ്റലൈറ്റ്)

ഭൂമിയിലെ ഏറ്റവും പഴക്കമേറിയ ഉൽക്കാ ഗർത്തമായ ‘നോർത്ത് പോൾ ഡോം’ അടുത്തിടെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത് : പിൽബാറ, ഓസ്ട്രേലിയ

പെറുവിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വനിത : കെയ്കോ ഭുജിമോറി

2026 ഫുട്ബോൾ ലോകകപ്പിൽ കളിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും, പരിശീലകർക്ക് തന്ത്രങ്ങൾ മാറ്റുന്നതിനും ഒപ്പം അധിക പരസ്യ വരുമാനം ലക്ഷ്യമിട്ടും ഫിഫ മത്സരങ്ങൾക്കിടയിൽ പുതുതായി അവതരിപ്പിച്ച ഇടവേള : ഹൈഡ്രേഷൻ ബ്രേക്ക്

വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ നിയന്ത്രിച്ച ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചത് : വൃന്ദ റാഠി

കേരളത്തിലെ പോലീസ് സ്റ്റേഷൻ വളപ്പിലും സമീപത്തും കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനുള്ള പദ്ധതി : സ്പെയ്സ് (Scrap Processing for Area Cleanup and Enhancement)

കേരളത്തിൽ വർദ്ധിച്ചുവരുന്ന ഏത് അപകടത്തെയാണ് ‘സംസ്ഥാന സവിശേഷ ദുരന്തമായി’ പ്രഖ്യാപിച്ച് ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തത് : മുങ്ങിമരണങ്ങൾ

29 ആമത് നാഷണൽ കോൺഫറൻസ് ഓൺ ഇ-ഗവേർണൻസിന് വേദിയാകുന്നത് : ജയ്പൂർ (രാജസ്ഥാൻ)

ഇന്ത്യയിലെ ആദ്യ എട്ടുവരി അതിവേഗ തുരങ്ക പാത കടന്നുപോകുന്ന കടുവാ സങ്കേതം : മുകുന്ദ്രാ ഹിൽസ് കടുവാ സങ്കേതം (രാജസ്ഥാൻ)

2026 ജൂലൈ 11ന് നാവികസേനയുടെ ഭാഗമാകുന്ന, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രോജക്ട് 17 എ വിഭാഗത്തിൽപ്പെട്ട അത്യാധുനിക യുദ്ധക്കപ്പൽ : ഐ എൻ എസ് മഹേന്ദ്ര ഗിരി

പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയ്ക്ക് നൽകാൻ ഒരുങ്ങുന്ന ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂസ് മിസൈൽ : ബ്രഹ്മോസ്

ഭാവിയിലെ സൈനിക പ്രവർത്തനങ്ങളിൽ ഡ്രോണുകളുടെ ഉപയോഗം വിപുലീകരിക്കാനും ആളില്ലാ യുദ്ധദൗത്യങ്ങൾ വ്യാപിപ്പിക്കാനും ഇന്ത്യൻ സൈന്യം വികസിപ്പിക്കാൻ ഒരുങ്ങുന്ന പ്രത്യേക ഡ്രോൺ യൂണിറ്റുകൾ : ബാസ് ബെറ്റാലിയനുകൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിൻതാങ് ആദിപൂർണ്ണ ബഹുമതി സമ്മാനിച്ച രാജ്യം : ഇന്തോനേഷ്യ

6 ലോകകപ്പുകളിൽ പോർച്ചുഗലിന്റെ പടനായകനായി പോർക്കളം വാണ് വിശ്വവേദിയിൽ നിന്നും വിരമിക്കുന്ന ഏഴാം നമ്പർ താരം : ക്രിസ്ത്യാനോ റൊണാൾഡോ

ലോകകപ്പ് ഫുട്ബോൾ നോക്കൗട്ടിൽ പത്ത് ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡിന് അർഹത നേടിയത് : കിലിയൻ എംബാപ്പെ (ഫ്രാൻസ്)

ലോകകപ്പിൽ 30 മത്സരം കളിക്കുന്ന ആദ്യ താരം എന്ന നേട്ടം കൈവരിച്ചത് : ലയണൽ മെസ്സി

ഏഷ്യയിലെ ആദ്യ ഗ്ലോബല്‍ കോംപിറ്റന്‍സി സെന്റര്‍ നിലവില്‍ വരുന്നത് : തിരുവനന്തപുരം

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറായി നിയമിതനായത് : ഡോ. എ പി അഹമ്മദുല്‍ കബീര്‍

2026 ജൂലൈ മാസം മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായ കേരളത്തിലെ പ്രദേശം : കള്ളാടി, വയനാട്

ആളോഹരി വരുമാനമനുസരിച്ചുള്ള (പ്രതിശീര്‍ഷ ദേശീയ വരുമാനം) ലോക ബാങ്കിന്റെ തരംതിരിവില്‍ ഉയര്‍ന്ന മധ്യവര്‍ഗ വിഭാഗങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം : 5 (ഡല്‍ഹി (1st), കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, ഗുജറാത്ത്)

ഒഡീഷയിലെ ചാന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് ഡി ആര്‍ ഡി ഒ വിജയകരമായി പരീക്ഷിച്ച ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ് : പിനാക

ഭാരതം ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിനു വേദിയാകുന്നത് : കൊച്ചി

സൗജന്യ റേഷന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാറിന്റെ അന്നപൂര്‍ണ്ണ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന ധാന്യ വിതരണ എ ടി എം അറിയപ്പെടുന്നത് : ഓട്ടോമേറ്റഡ് മള്‍ട്ടി – കമ്മോഡിറ്റീസ് ഡിസ്‌പെന്‍സിങ് മെഷീന്‍

അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) യുടെ ഉത്പാദനം വീണ്ടും ഉയര്‍ത്തുന്നതിനുള്ള എണ്ണയുല്പാദക രാജ്യങ്ങളുടെ കൂട്ടായ്മ : ഒപെക് പ്ലസ്

2026 ജൂലൈ മാസം അന്തരിച്ച, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചെലവ് കുറഞ്ഞ തൂക്കുപാലങ്ങള്‍ നിര്‍മ്മിച്ച ഇന്ത്യയുടെ ‘ബ്രിഡ്ജ് മാന്‍’ എന്നറിയപ്പെടുന്ന പത്മശ്രീ ജേതാവ് : ഗിരീഷ് ഭരദ്വാജ്

രക്ത വെള്ളച്ചാട്ടം (Blood Falls) എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസം കാണപ്പെടുന്നത് എവിടെ : അന്റാര്‍ട്ടിക്കയിലെ ടെയ്‌ലര്‍ ഹിമാനിയുടെ ഭാഗത്ത്

ഭൂമിയില്‍ നിന്ന് ഏകദേശം 49 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള കമോഓലവ ഛിന്നഗ്രഹത്തെ ‘ഓടിച്ചിട്ട് പിടിച്ച’ ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സി എന്‍ എസ് എ യുടെ പേടകം : തിയാന്‍വെന്‍ – 2

2026 ല്‍ നടന്ന വനിതാ 20-20 ക്രിക്കറ്റ് കിരീടം നേടിയത് : ഓസ്‌ട്രേലിയ

കേന്ദ്ര പട്ടികവര്‍ഗ്ഗ മന്ത്രാലയത്തിന്റെയും കേരളകലാമണ്ഡലത്തിന്റെയും സഹകരണത്തോടെ കേരളത്തില്‍ ആദ്യമായി ‘സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രൈബല്‍ ഡാന്‍സ്’ ആരംഭിച്ച സ്ഥാപനം : കിര്‍ടാഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്), കോഴിക്കോട്

കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്നതിനായി കബനി നദിക്ക് കുറുകെ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കിയ പാലം : ബൈരക്കുപ്പ പാലം

ഇന്ത്യയിലെ ആദ്യത്തെ ഓഫ്‌ഷോര്‍ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ച സംസ്ഥാനം : മഹാരാഷ്ട്ര

കേരളത്തിലെ ഏറ്റവും വലിയ ഗ്രീന്‍ ഡാറ്റാ സെന്റര്‍ കൊച്ചിയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ബാങ്ക് : ഫെഡറല്‍ ബാങ്ക്

സൗരജ്വാലകള്‍ക്കിടയില്‍ അയണ്‍ ഫ്ളൂറസെന്‍സ് എന്ന അപൂര്‍വ പ്രതിഭാസം കണ്ടെത്തിയ, സൂര്യനെ നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം : ആദിത്യ എല്‍ 1

അടുത്തിടെ സൂര്യനില്‍ നിന്നുള്ള ശക്തമായ ഭൂകാന്തിക സൗര കൊടുങ്കാറ്റ് കാരണം ബഹിരാകാശത്ത് നഷ്ടമായ, ബംഗളൂരുവിലെ സ്വകാര്യ സ്റ്റാര്‍ട്ടപ്പായ ഗാലക്‌സ് ഐ വിക്ഷേപിച്ച ലോകത്തെ ആദ്യ ഒപ്‌ടോസാര്‍ ഭൗമ നിരീക്ഷണ ഉപഗ്രഹം : ദൃഷ്ടി

2008 ജൂലൈയില്‍ അഹമ്മദാബാദ് സ്‌ഫോടന കേസില്‍ എത്ര പ്രതികളുടെ വധശിക്ഷയാണ് ഗുജറാത്ത് ഹൈക്കോടതി ശരിവച്ചത് : 38

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഏതു വ്യക്തിയുടെ പേരിലാണ് ജനറല്‍ ആശുപത്രി കേന്ദ്രമാക്കി തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത് : കെ കരുണാകരന്‍

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്കിന്റെ (കെ-ഫോണ്‍) മാനേജിംഗ് ഡയറക്ടറായി നിയമിതനായത് : സന്ദീപ് കുമാര്‍

സമഗ്ര ശിക്ഷ കേരളയുടെ (SSK) സംസ്ഥാന പ്രോജക്ട് ഡയറക്ടറായി നിയമിതനായത് : കെ മോഹനകുമാര്‍

നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനായുള്ള കേരള എക്‌സൈസ് വകുപ്പിന്റെ പദ്ധതി : ഓപ്പറേഷന്‍ തണ്ടര്‍

സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ച വാട്സ്ആപ്പ് ചാറ്റ് ബോട്ട് : നാളം എ ഐ

അടുത്തിടെ സിവില്‍ ആണവോര്‍ജ്ജം, സമുദ്ര സുരക്ഷ, അപൂര്‍വ ധാതു എന്നീ മേഖലകളില്‍ കൈകോര്‍ക്കാന്‍ ഇന്ത്യയുമായി ധാരണ പത്രത്തില്‍ ഒപ്പുവെച്ച രാജ്യം : ഓസ്‌ട്രേലിയ

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഇന്തോനേഷ്യയിലെ ഏത് ക്ഷേത്രത്തിന്റെ സംയുക്ത സംരക്ഷണ പദ്ധതിയാണ് 2026 ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത് : പ്രംബനന്‍ ക്ഷേത്രം

ഓപ്പണ്‍ എ ഐ പുറത്തിറക്കിയ പുതിയ എഐ മോഡലുകള്‍ : സോള്‍, ടെറ, ലൂണ

അനുമതിയില്ലാതെ മറ്റൊരാള്‍ക്ക് എഐ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമിലും വാട്സാപ്പിലും എല്ലാം മാറ്റം വരുത്താന്‍ അനുവദിക്കുന്ന മെറ്റയുടെ പുതിയ ഫീച്ചറിനെതിരെ ലഭ്യമാക്കിയിട്ടുള്ള സുരക്ഷിതമായ പുതിയ എ ഐ ടൂള്‍ : മ്യൂസ് ഇമേജ്

അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത് : ഷിയാ പുണ്യകേന്ദ്രമായ മഷ്ഹദിലെ ഇമാം റിസാ പള്ളി

2026 ജൂലൈ മാസം അന്തരിച്ച ‘ടോട്ടല്‍ എക്ലിപ്‌സ് ഓഫ് ദി ഹാര്‍ട്ട്’ എന്ന ഒറ്റ ഗാനം കൊണ്ട് തലമുറകളുടെ ശബ്ദമായി മാറിയ പോപ്പ് ഗായിക : ബോണി ടൈലര്‍

ഇന്ത്യയിലെ മികച്ച ഗോത്ര ഗവേഷണ കേന്ദ്രത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹത നേടിയത് : കിര്‍താഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്)
കേരള ഓണം ബമ്പറിന്റെ ഒന്നാം സമ്മാനത്തുക 25 കോടിയില്‍ നിന്ന് എത്ര കോടി രൂപയായാണ് ഉയര്‍ത്തിയത് : 30 കോടി

18 മീറ്റര്‍ ഡ്രാഫ്റ്റ് ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മേജര്‍ തുറമുഖം : കാമരാജര്‍ തുറമുഖം (തമിഴ്‌നാട്)

സാധാരണ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കാത്ത സ്ഥലങ്ങളില്‍ വോയിസ്, മെസ്സേജ് സേവനങ്ങള്‍ക്കായി ഉപഗ്രഹ ഫോണുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കിയ പൊതുമേഖല ടെലികോം കമ്പനി : ബി എസ് എന്‍ എല്‍

1986 ല്‍ രാജീവ് ഗാന്ധിക്ക് ശേഷം ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി : നരേന്ദ്ര മോദി
2026 ജൂലൈയില്‍ അന്താരാഷ്ട്ര നാണയനിധിയുടെ (ഐ എം എഫ്) സാമ്പത്തിക കൗണ്‍സിലറായും ഗവേഷണ വകുപ്പ് മേധാവിയായും നിയമിതയായത് : സില്‍വാന ടെന്‍റെയ്‌റോ

E-20 ഇന്ധനം ഉപയോഗിക്കുന്നത് ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനുകളെ ദോഷകരമായി ബാധിക്കും എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് : ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ

ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിക്കാന്‍ ഒരുങ്ങുന്ന യുഎസ്സിലെ നാസ ശാസ്ത്രജ്ഞന്‍ : ഡോ അനില്‍ മേനോന്‍

പ്രമേഹരോഗികള്‍ക്ക് ദിവസവും ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നതിന് പകരം ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കുത്തിവെപ്പെടുക്കാനായി ഡാനിഷ് മരുന്ന് നിര്‍മാതാക്കളായ നൊവൊ നോര്‍ഡിസ്ക് അവതരിപ്പിച്ച ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ : അവിക്വലി

അടുത്തിടെ ഏത് രാജ്യത്തിലെ കായികതാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇളവ് നല്‍കിയത് : റഷ്യ

ഏഷ്യന്‍ അണ്ടര്‍ 23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ സ്വര്‍ണ്ണം നേടിയത് : ഇന്ത്യന്‍ ടീം (സാന്ദ്രമോള്‍ സാബു (മലയാളി), ആസ്തിക പ്രധാന്‍, സേതു മിശ്ര, ശ്രാവണി സച്ചിന്‍ സാംഗ്‌ളെ)

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ്ഗ മ്യൂസിയമായ സുഗന്ധഗിരി ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം നിര്‍മ്മിക്കുന്നത് : വയനാട്

കാരുണ്യത്തിന്റെ പ്രതീകമായ ബോധിസത്വനായ അവലോകിതേശ്വരന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ബുദ്ധമതപാരമ്പര്യത്തില്‍ ‘പൊട്ടല’ അഥവാ ‘പൊതിയില്‍’ മലയാണെന്ന് വിശ്വസിക്കുന്ന കൊടുമുടി : അഗസ്ത്യാര്‍കൂടം

റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ഒ ടി ടി പ്ലാറ്റ്‌ഫോം ആയ സീ 5 ല്‍ നിന്നും നീക്കം ചെയ്ത നടനും ഗായകനുമായ ദില്‍ജിത്ത് ദോസഞ്ച് നായകനായ ചിത്രം : സത്‌ലജ്

കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഉടമയായ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം : ക്രിസ് ഗെയില്‍

2026 ലെ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയത് : ലിന്‍ഡ നോസ്‌കോവ (ചെക്ക് റിപ്പബ്ലിക്)

കുടുംബശ്രീ അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍ഐസിയുമായി ചേര്‍ന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി : ജീവന്‍ ദീപം ഒരുമ

കേരളത്തിലെ ലോഡ്ജുകളില്‍ മയക്കുമരുന്ന് ഇടപാടുകളും പായ്ക്കിങ്ങും നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധന : ഓപ്പറേഷന്‍ ഹൈഡ് ഔട്ട്

2030 ഓടെ 35,000 കോടി രൂപയുടെ വ്യാപാരം ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി കരാറിന് അടുത്തിടെ ഇന്ത്യയുമായി ധാരണയില്‍ എത്തിയ രാജ്യം : ന്യൂസിലാന്‍ഡ്

തുര്‍ക്കിയില്‍ നടന്ന ‘NATO’ ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെല്ലാം തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിബ് നല്‍കിയ സമ്മാനം : വിന്റേജ് തോക്ക്

ലോകമെമ്പാടുമുള്ള വ്യോമസേനകളുടെ ശേഷിയും കരുത്തും വിലയിരുത്തുന്ന സ്വതന്ത്ര പ്രതിരോധ ഡേറ്റബേസായ ഡബ്ല്യു ഡി എം എം എ യുടെ (വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിറ്ററി എയര്‍ ക്രാഫ്റ്റ്) 2026 ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം : 6

2028-2029 കാലയളവിലെ ഐക്യരാഷ്ട്ര രക്ഷാ സമിതി താത്കാലിക അംഗത്വത്തിനുള്ള തിരഞ്ഞെടുപ്പില്‍ ഏഷ്യ-പസഫിക് ഗ്രൂപ്പില്‍ ഇന്ത്യയുടെ എതിരാളിയായ രാജ്യം : താജിക്കിസ്ഥാന്‍

ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സുപ്രധാന വഴിത്തിരിവേകി ആദ്യമായി വിജയകരമായി വിക്ഷേപിച്ച ചൈനയുടെ പുനരുപയുക്ത റോക്കറ്റ് : ലോങ് മാര്‍ച്ച് 10-ബി

കരീബിയന്‍ സമുദ്ര മേഖലയില്‍ കണ്ടെത്തിയ ചുവപ്പു നിറമുള്ള കടലൊച്ചിന് ശാസ്ത്രജ്ഞന്‍ നല്‍കിയ പേര് : വൊസിന്‍ഹ

കുറ്റകൃത്യങ്ങളുടെ ഇരുണ്ടലോകത്ത് അകപ്പെട്ടു പോകുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികള്‍ : കാവല്‍, കാവല്‍ പ്ലസ്

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി പുറത്തിറക്കുന്ന പുതിയ പുസ്തകം : ‘India and I : A Hundred Memories, Not a Memoir’

ഇന്ത്യയില്‍ ആംഫിബിയന്‍ (വെള്ളത്തിലും കരയിലും ഇറങ്ങാന്‍ കഴിയുന്ന) വിമാനം പറത്താന്‍ ലൈസന്‍സ് ഉള്ള ഏക ഇന്ത്യക്കാരനായ മലയാളി : അരുണ്‍ ഗോപ്

മൃഗങ്ങള്‍ക്ക് ഹാനികരമെന്ന് കരുതുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ വിഭാഗമായ എന്‍ എസ് ഇ ഇന്‍ഡൈസസ് ലിമിറ്റഡ് ആരംഭിച്ച പുതിയ സൂചിക : നിഫ്റ്റി 500 അഹിംസ സൂചിക

ഇന്ത്യയില്‍ ആദ്യമായി സ്വകാര്യ കമ്പനികള്‍ക്ക് നിര്‍മ്മാണ ചുമതല കൈമാറാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ച തദ്ദേശീയ മിസൈല്‍ : അസ്ത്ര മാര്‍ക്ക് 2

അടുത്തിടെ ഉഷ്ണതരംഗം രൂക്ഷമായ സാഹചര്യത്തില്‍ മൂന്ന് ആണവ റിയാക്ടറുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയ രാജ്യം : ഫ്രാന്‍സ്

2026 ജൂലൈ മാസം അന്തരിച്ച ആധുനിക ഖത്തറിന്റെ ശില്‍പി എന്നറിയപ്പെടുന്ന മുന്‍ ഭരണാധികാരി : ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി

2026 ജൂലൈ മാസം അന്തരിച്ച, യുഎസ് സെനറ്റ് അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ വ്യക്തി : ലിന്‍ഡ് സീ ഗ്രഹാം

2026 ജൂലൈ മാസം അന്തരിച്ച, ഫുട്‌ബോളില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ കാരണക്കാരനായ മുന്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ : അന്റോണിയോ റാറ്റിന്‍
 
പുന്നമട കായലിൽ നടക്കുന്ന 72 ആംമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം : വള്ളം തുഴയുന്ന വേഴാമ്പൽ

കൊട്ടാരക്കര ഭരത് മുരളി കൾച്ചറൽ സെന്ററിന്റെ 2026 ലെ ചലച്ചിത്ര പുരസ്കാരത്തിന് അർഹനായത് : അടൂർ ഗോപാലകൃഷ്ണൻ

കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര അനുവദിച്ചത് വഴി സ്വകാര്യ ബസ് മേഖലയിൽ ഉണ്ടായ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച 5 അംഗ സമിതിയിലെ അധ്യക്ഷനായ മുൻ ഗതാഗത കമ്മീഷണർ : കെ പത്മകുമാർ

പി ആർ എസ് ലെജിസ്ലേറ്റീവ് റിസർച്ച് പുറത്തിറക്കിയ 2025 ലെ സംസ്ഥാന നിയമങ്ങളുടെ വാർഷിക അവലോകന പ്രകാരം ഇന്ത്യയിൽ ഏറ്റവും സജീവമായ നിയമസഭ ഉള്ളത് : കേരളം

ഇന്ത്യയിലെ ആദ്യത്തെ സർക്കാർ നിയന്ത്രിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവകലാശാല സ്ഥാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം : കർണാടക

അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച പ്രശസ്തമായ ഉഞ്ച ജീരകം (Unjha Cumin), ഉഞ്ച പെരുംജീരകം എന്നിവ ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ് : ഗുജറാത്ത്

വി ബി ജി റാം ജി പദ്ധതിയിൽ സമൂഹത്തിൽ കരുതൽ നൽകേണ്ട വിഭാഗങ്ങൾക്ക് നൽകുന്ന പ്രത്യേക തൊഴിൽ കാർഡ് : ഗ്രാമീൺ റോസ്ഗാർ ഗ്യാരണ്ടി കാർഡ്

തായ്‌വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ടെക്നോപാർക്ക് ആസ്ഥാനമായുള്ള സ്പേസ്ടെക് സ്റ്റാർട്ടപ്പ് HEX20 വിജയകരമായി വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹം : കോയോ (കൈനടറ്റിക് ഒപ്റ്റിക്കൽ യാ ഒബ്സർവർ)

2026 ലെ ബ്രിക്‌സ് രാജ്യങ്ങളിലെ തൊഴിലാളി സംഘടന സമ്മേളനത്തിന് വേദിയാകുന്നത് : ഹൈദരാബാദ്

ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ മലയാളിയായ അനിൽ സഞ്ചരിക്കുന്ന പേടകം : സോയൂസ് എം എസ് 29

2026 ലെ ആഗോള പരിസ്ഥിതി പ്രകടന സൂചിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 177 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം : 176

2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ താൽക്കാലിക അംഗത്വത്തിനായി ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ച ക്യാമ്പയിൻ : ശാന്തി

അടുത്തിടെ ജപ്പാന്റെ തെക്കൻ ദ്വീപുകളിലും തായ്‌വാനിലും കനത്ത നാശനഷ്ടം വിതച്ച ശേഷം കിഴക്കൻ ചൈനയെ ലക്ഷ്യമാക്കി വീശിയ അതിശക്തമായ ചുഴലിക്കാറ്റ് : ബാവി

2026 ജൂലൈ മാസം അന്തരിച്ച, ജുറാസിക് പാർക്ക് ഉൾപ്പെടെയുള്ള ബ്ലോക്ക് ബസ്റ്റർ സിനിമകളിൽ തിളങ്ങിയ ന്യൂസിലൻഡ് നടൻ : സാം നീൽ

ലണ്ടനിലെ ലോർഡ്സിൽ നടന്ന ചരിത്രത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വിജയം നേടിയത് : ഇന്ത്യ

ക്രിക്കറ്റ് ചരിത്രത്തിൽ ലോർഡ്സിലെ ഐക്കണിക് ടെസ്റ്റ് ഓണേഴ്സ് ബോർഡിൽ പേര് ഇടം പിടിക്കുന്ന ആദ്യ വനിതാ താരം : ക്രാന്തി ഗൗഡ്

അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ നെയ്പുല്ലിന്റെ സ്പീഷീസിൽപ്പെടുന്ന പുതിയ ഇനം സസ്യം : ഡൈമേറിയ രാജനിയാന

വിബിജി റാംജി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് : മുക്കവരിപ്പള്ളി (തിരുപ്പതി, ആന്ധ്രപ്രദേശ്)

ഡൽഹിയിലെ സെൻട്രൽ വിസ്ത ഏരിയയുടെ പുനർനാമകരണം ചെയ്ത പേര് : കർത്തവ്യ ഭവൻ ഏരിയ

സ്ത്രീ സുരക്ഷയ്ക്കായി ദുർഗാ സ്ക്വാഡ് ആരംഭിച്ച സംസ്ഥാനം : പശ്ചിമബംഗാൾ

2026 ജൂലായിൽ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ച ബോർജുലി തണ്ണീർത്തടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം : അസം

ഉത്തര കൊറിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് : സഞ്ജീവ് ജെയിൻ

ഫോർച്യൂൺ ഇന്ത്യയുടെ ‘Most Powerful Women in Business 2026’ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ വനിത : നിത അംബാനി

2027 ജൂണിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ എ ഐ ഉച്ചകോടിക്ക് വേദിയാകുന്നത് : ജനീവ, സ്വിറ്റ്‌സർലൻഡ്

യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റിന്റെ ഉപഭോക്തൃ സുരക്ഷാ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്ന രാജ്യം : ഇന്ത്യ

2026 ലെ 56ആംമത് ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം : കൊളംബിയ

ഇന്ത്യയുടെ 98 ആം മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആയത് : എസ് അശ്വത് (തമിഴ്നാട്)

2026 ലെ ബ്രിട്ടീഷ് ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീട ജേതാവായത് : ചാൾസ് ലെക്ലർക്ക്

2026 ജൂലൈ മാസം അന്തരിച്ച പത്മശ്രീ ജേതാവായ മൂഴിക്കൽ പങ്കജാക്ഷി ഏത് മേഖലയിൽ പ്രശസ്തയാണ് : നോക്കുവിദ്യ പാവകളി കലാകാരി

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ വിമാനത്താവളം : ഖജുരാഹോ വിമാനത്താവളം, ഭോപ്പാൽ

കർണാടകയിലെ കാർവാറിന് സമീപം ഷിരൂരിൽ ഗംഗാവലി പുഴയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎൽഎ, എ കെ എം അഷ്റഫിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന പുതിയ പുസ്തകം : 72 ഷിരൂർ ദിനങ്ങൾ

98 ആം വയസ്സിൽ മഹാഭാരതേതിഹാസത്തിലൂടെ മലയാളത്തിന്റെ എഴുത്തമ്മ ഡോ. എം ലീലാവതി പുറത്തിറക്കുന്ന പുതിയ രചന : ഭാരതാലോകം

ചിതാ പ്രക്ഷോഭം നടക്കുന്ന സംസ്ഥാനം : മധ്യപ്രദേശ്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി : ഇൻറോഡ് (ഇന്ത്യൻ നാച്ചുറൽ റബ്ബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡെവലപ്മെന്റ്)

ഇന്ത്യയിലെ സെമി കണ്ടക്ടർ ഡിസൈൻ, നിർമ്മാണ മേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ പുതിയ പദ്ധതി : സെമികോൺ 2.0

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ)യുടെ പുതിയ ചെയർമാനായി നിയമിതനായത് : വി ഡി സതീശൻ

വിദ്യാലയങ്ങളിൽ ഫല വൃക്ഷ തോട്ടങ്ങൾ വളർത്തി വിദ്യാർത്ഥികളെ കൃഷിയിലേക്ക് അടുപ്പിക്കാനും പോഷക സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന കാർഷിക വികസനം-കർഷകക്ഷേമം വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതി : കനിപ്പന്തൽ

നീതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ കേരളത്തിന്റെ സ്ഥാനം : 17

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചത് : 2026 ജൂലൈ 17

ഇന്ത്യൻ നാവികസേനയ്ക്ക് അമേരിക്കയിൽ നിന്ന് ലഭിച്ച മൾട്ടി റോൾ നേവൽ ഹെലികോപ്റ്റർ : MH-60R സീഹോക്ക്

ആദ്യ ശ്രമത്തിൽ തന്നെ റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ കമ്പനിയായി മാറിയത് : സ്കൈറൂട്ട് എയ്റോ സ്പേസ്

ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ കോസ്മോസെർവ് സ്പെയ്സ് വികസിപ്പിച്ചെടുത്ത നൂതന ഇൻ ഓർബിറ്റ് സ്പേസ് റോബോട്ടിക് സാങ്കേതികവിദ്യ : എംബ്രേസ് റോബോട്ടിക് കൈ

അഫ്ഗാനിസ്ഥാനിലെ പുതിയ പ്രത്യേക പ്രതിനിധിയായും ഐക്യരാഷ്ട്രസഭയുടെ സഹായ മിഷന്റെ തലവനായും നിയമിതയായത് : റബാബ് ഫാത്തിമ

2026ൽ നടന്ന ഫിഫ ഫുട്ബോൾ ലോകകപ്പിൽ ചാമ്പ്യന്മാരായത് : സ്പെയിൻ
റണ്ണേഴ്സ് അപ്പ് : അർജന്റീന
മൂന്നാം സ്ഥാനം : ഇംഗ്ലണ്ട്
നാലാം സ്ഥാനം : ഫ്രാൻസ്
ഫൈനൽ മത്സരത്തിന് വേദിയായത് : മെറ്റ് ലൈഫ് സ്റ്റേഡിയം, ന്യൂയോർക്ക്
സ്പെയിനിന്റെ രണ്ടാം ലോകകപ്പ് കിരീടമാണിത്
ഒരു ലോകകപ്പ് ജേതാവ് വഴങ്ങിയ ഏറ്റവും കുറവ് ഗോൾ : സ്പെയിൻ (1)
106 ആം മിനിറ്റിൽ സ്പെയിനിനായി ഗോൾ അടിച്ചത് : ഫെറാൻ ടോറസ്
സ്പെയിൻ ആദ്യ ലോകകപ്പ് നേടിയത് : 2010
ഗോൾഡൻ ബോൾ (മികച്ച താരം) : റോഡ്രിഗോ ഫെർണാണ്ടസ് (സ്പെയിൻ)
ഗോൾഡൻ ഗ്ലൗ (മികച്ച ഗോൾകീപ്പർ) : ഉന്നായ് സിമോൻ (സ്പെയിൻ)
ഗോൾഡൻ ബൂട്ട് : കിലിയൻ എംബാപ്പെ (ഫ്രാൻസ്)
മികച്ച യുവതാരം : പൗ കുബാർസി (സ്പെയിൻ)
ഫെയർ പ്ലേ അവാർഡ് : നെതർലാൻഡ്സ്
ടൂർണമെന്റിലെ താരം : ഫെറാൻ ടോറസ്
മത്സരങ്ങൾ : 104 (ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ)
പങ്കെടുത്ത ടീമുകൾ : 48
ആകെ ഗോളുകൾ : 308
ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം : ഇംഗ്ലണ്ട് (20)
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമായി മാറിയത് : ലയണൽ മെസ്സി
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് എന്ന റെക്കോർഡ് സ്വന്തമാക്കിയത് : ലയണൽ മെസ്സി (12 അസിസ്റ്റ്)

2026ൽ നടന്ന ജപ്പാൻ ഓപ്പൺ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരം : പി. വി സിന്ധു

കൊള്ള പലിശക്കാരുടെ ഭീഷണിയും ചൂഷണവും ഇല്ലാതാക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി : ഓപ്പറേഷൻ കുബേര

ഇന്ത്യ-യുഎസ് ബഹിരാകാശ ഗ്രൂപ്പ് മീറ്റിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം : ബംഗളൂരു

ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് എത്ര വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഭേദഗതി ബില്ലാണ് പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത് : 3 വർഷം

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്സർസൈസ് പിച്ച് ബ്ലാക്ക് 2026 ന് വേദിയാകുന്നത് : ഓസ്ട്രേലിയ

മൈക്രോസോഫ്റ്റ് പിന്തുണയുള്ള ആഗോള എ ഐ കമ്പനിയായ ഓപ്പൺ എ ഐയുടെ കമ്പ്യൂട്ട് വിഭാഗത്തിന്റെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ : ഉദയ് രുദ്രരാജു

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഉപാധ്യക്ഷനായി നിയമനായത് : കെ എം ചന്ദ്രശേഖർ

അടുത്തിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ : ദിയ ബിനു പുളിക്കകണ്ടം (പാലാ നഗരസഭ)

അടുത്തിടെ മീഥെയ്ൻ വാതക സ്ഫോടനം ഉണ്ടായ സിക്കിമിലെ തുരങ്കം : സമര്‍ദംഗ് തുരങ്കം

മഹാരാഷ്ട്രയില്‍ യൂണിഫോം സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷ : ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി

ബ്രിക്സ് മയക്കുമരുന്ന് വിരുദ്ധ ഏജന്‍സികളുടെ തലവന്മാരുടെ യോഗത്തിന് ആതിഥേയത്വം വഹിച്ച ഇന്ത്യന്‍ നഗരം : ഗുവാഹത്തി

എഫ് എസ് എസ് എ ഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) സര്‍ട്ടിഫൈഡ് ‘ഈസ്റ്റ് റൈറ്റ് ക്യാമ്പസ്’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം : ചൌധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം, ലക്നൗ

ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക് (Renewable Energy Park) സ്ഥിതി ചെയ്യുന്നത് : ഖവ്ദ (ഗുജറാത്ത്)

നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹമിന്റെ മന്ത്രിസഭയില്‍ എ ഐ മന്ത്രിയായ ഇന്ത്യന്‍ വംശജന്‍ : കനിഷ്കാ നാരായണന്‍

2026ല്‍ നടക്കുന്ന എഫ് ഐ എച്ച് പുരുഷ ഹോക്കി ലോകകപ്പ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് : ഹര്‍മന്‍ പ്രീത് സിംഗ്

ഇന്ത്യയില്‍ ആദ്യമായി എക്സൈസ് വകുപ്പിന് കീഴില്‍ ഒരു സംസ്ഥാന നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രൂപീകരിക്കാന്‍ അനുമതി നല്‍കിയ സംസ്ഥാനം : കേരളം

2030 ആകുമ്പോഴേക്കും പാമ്പ് കടിയേറ്റ മരണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ‘വണ്‍ ഹെല്‍ത്ത്’ എന്ന പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച കര്‍മ്മ പദ്ധതി പുറത്തിറക്കിയ സംസ്ഥാനം : കേരളം

അമൃത് ഭാരത് പദ്ധതിയിലൂടെ അടുത്തിടെ നവീകരിച്ച ഏത് റെയില്‍വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിലാണ് ലക്ഷണമൊത്ത ആദ്യ മലയാള നോവലായ ഇന്ദുലേഖയിലെ നായികയായ ഇന്ദുലേഖയും രചയിതാവ് ഓ ചന്തുമേനോനും ചുമര്‍ചിത്രങ്ങളായി പുനര്‍ജനിച്ചത് : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍, മലപ്പുറം

ഇന്ത്യയിലെ ആദ്യത്തെ ഇമ്മേഴ്സീവ് ലാംഗ്വേജ് മ്യൂസിയമായ ‘ശബ്ദലോക്’ അടുത്തിടെ ഉദ്ഘാടനം ചെയ്തത് : കൊല്‍ക്കത്ത

ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പക്ഷി സങ്കേതം സ്ഥാപിക്കുന്നത് : താനെ ക്രീക്ക് ഫ്ളമിംഗോ സങ്കേതം, മഹാരാഷ്ട്ര

സുപ്രീംകോടതിയിലെ ഏറ്റവും പഴക്കമുള്ള സിവില്‍, ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എത്ര പ്രത്യേക ബെഞ്ചുകള്‍ ആണ് സ്ഥാപിച്ചത് : 4 ഡിവിഷന്‍ ബെഞ്ചുകള്‍

2026 ജൂലൈയില്‍ ഗ്രാവിറ്റി 1 ബഹിരാകാശ ദൌത്യം വിജയകരമായി വിക്ഷേപിച്ച രാജ്യം : ചൈന
 
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 നിന്നും 37 ആയി വര്‍ദ്ധിപ്പിക്കുന്ന ഭേദഗതി ബില്‍ അവതരിപ്പിച്ച നിയമമന്ത്രി : അര്‍ജുന്‍ റാം മേഘ് വാള്‍

CRISIL-NITI ആരോഗ്യനിക്ഷേപ സൌഹൃദ സൂചിക അനുസരിച്ച്, ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം : ഛത്തീസ്ഗഢ്

2026 ഓഗസ്റ്റ് 1 നു നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഭോഗപുരം വിമാനത്താവളം (അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം) സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ്

ചൈനയുടെ മൂണ്‍ഷോട്ട് അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ എ ഐ മോഡല്‍ : Kimi K3

ഭിന്നശേഷിക്കാര്‍ക്കായി കേരളത്തിലെ ആദ്യത്തെ സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആയ ‘എം സഹജീവനം’ ആരംഭിച്ചത് : മലപ്പുറം

അടുത്ത സീസണ്‍ മുതല്‍ സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ നടപ്പിലാക്കുന്ന പുതിയ പോയിന്റ് സംവിധാനം ഏത് പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗിന്റെ മാതൃകയിലാണ് : ജപ്പാന്‍ പ്രൊഫഷണല്‍ ഫുട്ബോളിലെ ഒന്നാം നമ്പര്‍ ലീഗായ ജെ വണ്‍ ലീഗ്

ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ശുദ്ധജല തടാകമായ മനസ്ബല്‍ തടാകം സ്ഥിതി ചെയ്യുന്നത് : ജമ്മു കാശ്മീര്‍

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യനിക്ഷേപം, മോശ ശുചിത്വം, സന്ദര്‍ശകരുടെ അച്ചടക്കം ഇല്ലായ്മ തുടങ്ങിയ ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച സംരംഭം : ഗ്രീന്‍ മാര്‍ഷല്‍

2026 ജൂലൈയില്‍ ഇന്ത്യ- ആസിയാന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് വേദിയായത് : മനില

ഇന്ത്യയുടെ 99 മത് ഗ്രാന്‍ഡ്മാസ്റ്റര്‍ ആയ താരം : രത്തന്‍വേല്‍

2026 ല്‍ നടക്കുന്ന 23 ആമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത് : ഗ്ലാസ്ഗോ

ഡോ എന്‍ ആര്‍ മാധവമേനോന്‍ സ്മാരക പുരസ്കാരത്തിന് അര്‍ഹനായ അറ്റോണി ജനറല്‍ : ആര്‍ വെങ്കിടരമണി

യാത്രക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി കെഎസ്ആര്‍ടിസി സജ്ജമാക്കിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ : 149

കേരള സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി കെഎസ്ആര്‍ടിസി ആരംഭിച്ച ലേഡീസ് ഒണ്‍ലി സര്‍വീസ് ബസ് : പിങ്ക് ബസ്

നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ ട്രസ്റ്റ്, പ്രവാസികള്‍, സ്വകാര്യ മേഖല എന്നിവയെ സഹകരിപ്പിച്ച് കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന പുതിയ പദ്ധതി : വണ്‍ കേരള കരുതല്‍ മിഷന്‍

കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയത്തിന്റെ ‘ഡീപ് ഓഷ്യന്‍ മിഷന്‍’ പദ്ധതിയുടെ ഭാഗമായി ആഴക്കടല്‍ മത്സ്യങ്ങളുടെ വിവരങ്ങള്‍ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനും പഠിക്കുന്നതിനും ആയി കൊച്ചിയിലെ സി എം എഫ് ആര്‍ ഐ (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) പുറത്തിറക്കിയ ആപ്ലിക്കേഷന്‍ : DeepDATA App

കവാല്‍ (Kawal) കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം : തെലങ്കാന

2026 ലെ അന്താരാഷ്ട്ര ടൈപ്പ് 1 പ്രമേഹ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ നഗരം : ജോധ്പൂര്‍

ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആയി ചുമതലയേറ്റത് : ആശിഷ് കുമാര്‍ ഡാഷ്

2026 ജൂലൈ മാസം രാജിവെച്ച കേന്ദ്ര റെയില്‍വേ, ഭക്ഷ്യ പൊതു വിതരണ സഹമന്ത്രി : രവ്‌നീത് സിംഗ് ബിട്ടു

ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയ ഗീതമായ വന്ദേമാതരത്തിനും നല്‍കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ആഭ്യന്തരസഹമന്ത്രി : നിത്യാനന്ദ റായി

2026 ജൂലൈയില്‍ അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത് : വിശ്വനാഥന്‍ ആനന്ദ്

ചലച്ചിത്രതാരം ഇന്ദ്രന്‍സിന്റെ ആത്മകഥ : ഇന്ദ്രധനുസ്

നവജാതശിശുക്കളുടെ ആരോഗ്യവും വളര്‍ച്ചയും നിരീക്ഷിക്കുന്നതിനായി AI അധിഷ്ഠിത സംവിധാനം അവതരിപ്പിച്ച സംസ്ഥാനം : ആന്ധ്രപ്രദേശ്

2026 ജൂലൈയില്‍ രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി : ധര്‍മ്മേന്ദ്ര പ്രധാന്‍

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ മന്ത്രി : പ്രഹ്ലാദ് ജോഷി

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയല്‍ നടപടികളുടെ തുടര്‍ച്ചയായി പരീക്ഷ സമ്പ്രദായം സുതാര്യമാക്കാനും പരിഷ്കരിക്കാനും ഉള്ള ശുപാര്‍ശകള്‍ നല്‍കാന്‍ നരേന്ദ്രമോദി പ്രഖ്യാപിച്ച ടാസ്ക് ഫോഴ്സ് സംഘത്തിന് നേതൃത്വം നല്‍കുന്നത് : നന്ദന്‍ നിലെകനി

2026 ജൂലൈ മാസം അന്തരിച്ച സീനിയര്‍ കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി : ഹീരാ സിംഗ് ബിഷ്ത്

അടുത്തിടെ ചൈനയിലും ഹോങ്കോങ്ങിലും കനത്ത മഴയും നാശനഷ്ടങ്ങളും സൃഷ്ടിച്ച ചുഴലിക്കാറ്റ് : നൗള്‍

2026 ജൂലൈ മാസം 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം പാസാക്കിയ രാജ്യം : ഫ്രാന്‍സ്

2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണം നേടിയത് : മാര്‍ക്ക് സ്വാന്‍ (ഇംഗ്ലണ്ട്)

പരിശോധന ഏജന്‍സിക്ക് വ്യക്തിഗത വിവരങ്ങള്‍ നല്‍കാത്തതിനാല്‍ വിലക്കിലാകുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള രണ്ടാമത്തെ ഇന്ത്യന്‍ ജൂഡോ താരം : തൂലിക മണ്‍

2026 ജൂലൈ മാസം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച അര്‍ജന്റീനന്‍ താരം : നിക്കോളാസ് ഓട്ടമെന്‍ഡി

കാനഡയില്‍ നടന്ന ലോക ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യന്‍ ആകുന്ന ആദ്യ ഇന്ത്യന്‍ താരം : അനാഹത് സിംഗ്
 
കേരളത്തിലെ ആദ്യ ഭിന്നശേഷി പുനരധിവാസ മാതൃകാ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത് : ആതവനാട് (മലപ്പുറം)

വനമേഖലയിലെ ആദിവാസി സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേരള വനം വകുപ്പ് ആരംഭിച്ച പദ്ധതി : ഊരുണര്‍വ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്‍ കീ ബാത്’ പരിപാടിയില്‍ ആദരവ് ലഭിച്ച കേരളത്തില്‍ നിന്നുള്ള സംസ്കൃത അധ്യാപകന്‍ : അഭിലാഷ്

സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യ വിമാന കമ്പനി : കേരള സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് സഹകരണ സംഘം ലിമിറ്റഡ്

തമിഴ്നാട്ടിലെ ആദ്യത്തെ കാലാവസ്ഥ പ്രതിരോധശേഷിയുള്ള ഗ്രാമമായി അടുത്തിടെ അംഗീകരിക്കപ്പെട്ടത് : കില്ലായി (തമിഴ്നാട്)

അടുത്തിടെ റൊമാനിയയിലെ ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് എക്കണോമിക്സ് സ്റ്റഡീസ് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച ഇന്ത്യന്‍ പ്രസിഡന്റ് : ദ്രൌപതി മുര്‍മു

യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ പുരാതന ബുദ്ധമത കേന്ദ്രം : സാരാനാഥ് (ഉത്തര്‍പ്രദേശ്)

അടുത്തിടെ കൊടുംചൂട്, കാട്ടുതീ എന്നിവ പടരുന്ന സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം : സ്പെയിന്‍

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് എത്ര വര്‍ഷം തടവും എത്ര രൂപ വരെ പിഴയുമാണ് ‘പൊതുപരീക്ഷ നിയമം, 2024’ ഭേദഗതി ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത് : 10 വര്‍ഷം വരെ തടവും 10 കോടി വരെ പിഴയും

കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ പുരുഷ അത്‌ലറ്റിക്കായ ദക്ഷിണാഫ്രിക്കന്‍ നീന്തല്‍ താരം : ചാഡ് ലെ ക്ലോ

ശബരിമല തീര്‍ത്ഥാടന മേഖല വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതി : പുണ്യം പൂങ്കാവനം

2026 ജൂലൈയില്‍ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അന്തിമ കസ്റ്റംസ് അനുമതി ലഭിച്ച കേരളത്തിലെ തുറമുഖം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ : വി-ടു-വി (വെഹിക്കിള്‍-ടു-വെഹിക്കിള്‍)

കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയുടെ ഭാഗമായി റേഷന്‍ അരിയും ഗോതമ്പും എ ടി എം മെഷീന്‍ വഴി ലഭ്യമാക്കുന്ന പദ്ധതി : ധാന്യ എടിഎം (Grain ATM)

മത്സര പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ട് 2026 ജൂലൈയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ : പബ്ലിക് എക്സാമിനേഷന്‍ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍, 2026

ഇന്റഗ്രേറ്റഡ് ലകാഡോംഗ് മഞ്ഞള്‍ മൂല്യ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി മേഘാലയ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി : മിഷന്‍ ഗോള്‍ഡന്‍ സ്പൈസ്

16 ആംമത് ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് : ചണ്ഡീഗഢ്

2026 ജൂലൈ മാസം അന്തരിച്ച പ്രശസ്ത ജാപ്പനീസ് മിസ്റ്ററി നോവലിസ്റ്റ് : കെയ്ഗോ ഹിഗാഷിനോ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 53 കിലോയില്‍ താഴെയുള്ള വനിതകളുടെ വെയിറ്റ് ലിഫ്റ്റിംഗില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം : ഗ്യാനേശ്വരി യാദവ്
 

August Current Affairs 2026

September Current Affairs 2026

October Current Affairs 2026

November Current Affairs 2026

December Current Affairs 2026