January Current Affairs 2025


1. CRPF – ൻ്റെ പുതിയ ഡയറക്‌ടർ ജനറൽ – വിതുൽ കുമാർ

2. ISRO യുടെ സ്പെയ്ഡെക്‌സ് ദൗത്യം വിക്ഷേപിച്ചത് – 2024 ഡിസംബർ 30 വിക്ഷേപണ വാഹനം – PSLV C60 സ്പെയ്ഡെക്സ് – സ്പെയ്‌സ് ഡോക്കിങ് എക്സ‌്‌പിരിമെന്റ്

3. സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം നടക്കുന്നത് – ആറന്മുള

4. 2025 – ൽ 25 -ാം വാർഷികം ആചരിക്കുന്ന തമിഴ്‌നാട്ടിലെ പ്രതിമ – തിരുവളളുവർ പ്രതിമ (കന്യാകുമാരി

5. അടുത്തിടെ ചൈന അവതരിപ്പിച്ച ഏറ്റവും വേഗമേറിയ ബുളളറ്റ് ട്രെയിൻ – CR450

6. 2025 ജനുവരിയിൽ അന്തരിച്ച കേരളത്തിലെ സസ്യശാസ്ത്രത്തിനേക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാരിക്കസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമായി ലഭ്യമാക്കിയ സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി? – കെ.എൻ. മണിലാൽ

7. സൗത്ത് ഇന്ത്യൻ എജ്യൂക്കേഷൻ സൊസൈറ്റിയുടെ പൊതു സെക്രട്ടറിയായിരുന്ന ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി നാഷണൽ എമിനൻസ് അവാർഡ് ലഭിച്ച വ്യക്തി? – എസ്. ജയശങ്കർ

8. വേൾഡ് ഓഡിയോ വിഷ്വൽ & എന്റർടെയ്ൻമെന്റ് സമ്മിറ്റ് (WAVES) 2025ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? – ഇന്ത്യ

9. 2024 ഡിസംബറിൽ നൊറോവൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യം? – യുണൈറ്റഡ് സ്റ്റേറ്റ്സ്

10. ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏറ്റവും ഉയർന്ന കൊടുമുടികൾ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡിന് അർഹയായത്? – കാമ്യ കാർത്തികേയൻ

11. സീനിയർ ദേശീയ പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 2024 കിരീടം നേടിയ സംസ്ഥാനം? – കേരളം

12. ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ? – ആർ. വൈശാലി

13. 2025 ജനുവരിയിൽ കലാപിത സർവകലാശാലയായി പ്രഖ്യാപിച്ച സ്ഥാപനം? – കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫോർമേഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (നിലിറ്റ്)

14. 2025 ജനുവരിയിൽ വിടവാങ്ങിയ പ്രസിദ്ധ പത്രാധിപരും ഗ്രന്ഥകാരനുമായ വ്യക്തി ? – എസ്. ജയചന്ദ്രൻ നായർ

15. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന കവിതാ സമാഹാരം ? – മനോരഥം

16. മണ്ണിലെ വിഷാംശം തിന്നുജീവിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി വിളവ് കൂട്ടാനുള്ള വിദ്യ വികസിപ്പിക്കുന്നത് ? – ഐ.ഐ.ടി. ബോംബെ.

17. പോഷകാധിഷ്ഠിത സബ്‌സിഡി (എൻ.ബി.എസ്.) പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന കേന്ദ്ര മന്ത്രാലയമേത് ? – രാസ-വള മന്ത്രാലയം

18. 2025 ദേശീയ സരസ് മേളയുടെ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ? – കേരളം

19. മീർകാറ്റ് റേഡിയോ ടെലിസ്കോപ്പ് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ? – ദക്ഷിണാഫ്രിക്ക

20. മണ്ണ് മലിനീകരണത്തെ ചെറുക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്തിടെ ബാക്ടീരിയ വികസിപ്പിച്ച സ്ഥാപനം? – IIT ബോംബൈ

21. 2025 ൽ സൂപ്പർ സൺ പ്രതിഭാസം കാണപ്പെട്ട ദിവസം? – ജനുവരി 4

22. കേരള മോട്ടോർ ട്രാൻസ്പോർട്ട് ക്ഷേമനിധി ബോർഡിൻ്റെ ഇടപാടുകാരെ സഹായിക്കാൻ തയ്യാറാക്കിയ AI റിസപ്ഷനിസ്റ്റ്? – കെല്ലി

23. 2030 ഓടുകൂടി ശൈശവ വിവാഹം നിർത്തലാക്കുന്നതിനായി കാമ്പയിൻ ആരംഭിച്ച രാജ്യം? – നേപ്പാൾ

24. 2025 ൽ നടക്കാനിരിക്കുന്ന 18-ാ മത് പ്രവാസി ഭാരതീയ ദിവസിൻ്റെ വേദി? – ഭുവനേശ്വർ

25. 2025ലെ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ജേതാക്കൾ ?
ഓസ്ട്രേലിയ

26. 2025 ൽ അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്‌കാരം ലഭിച്ച ഫുട്‌ബോൾ താരം? – ലയണൽ മെസ്സി

27. ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ്റെ പ്രസിഡൻ്റായി ചുമതലയേറ്റത് ?
ബഹാദൂർ സിംഗ് സാഗു

28. 2025 ജനുവരിയിൽ രാജിവെച്ച ജസ്റ്റിൻ ട്രൂഡോ ഏതു രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു ?
കാനഡ

29. 2025 ജനുവരിയിൽ ബ്രിക്‌സിൽ അംഗത്വം നേടിയ രാജ്യം ?
ഇന്തോനേഷ്യ

30. ഇന്ത്യയിൽ ആദ്യത്തെ വാണിജ്യയൂട്ടിലിറ്റി സ്കെയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥിതിചെയ്യുന്നത് ?
കിലോക്രി, സൗത്ത് ഡൽഹി

31. 2025 ജനുവരിയിൽ കാട്ടുതീ മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സ്ഥലം ?
കാലിഫോർണിയ

32. ഇന്ത്യ ഗവൺമെന്റ്റ് അവതരിപ്പിച്ച ഇ-ലേല പോർട്ടൽ ?
ബാങ്ക് നെറ്റ്

33. ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ ഹബ്ബിനു പ്രധാനമന്ത്രി തറക്കൽ ഇട്ടത് ?
വിശാഖപട്ടണം

34. ദേശീയ തലത്തിൽ ജനിതക ഡാറ്റാബേസ് തയ്യാറാക്കുന്ന പദ്ധതി ?
ജീനോം ഇന്ത്യ

35. ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷകർക്ക് ജീനോം ഡാറ്റ ലഭ്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ച പോർട്ടൽ ?
ഇന്ത്യൻ ബയോളജിക്കൽ ഡാറ്റ സെൻ്റർ (IBDC) പോർട്ടൽ

36. വയനാട്ടിലെ മാനന്തവാടി, തിരുനെല്ലി എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ അപൂർവ്വയിനം തുമ്പികൾ ? ഗ്ലീനോനോക്രിസസെയിലാനിക്ക, ഇൻഡോഫെയിൻസ് ബാർബാറ

37. 2025 ജനുവരിയിൽ കിഴക്കൻ ഇന്തോനേഷ്യയിൽ സ്ഫോടനം ഉണ്ടായ സജീവ അഗ്ന‌ിപർവ്വതം ? ഇബു

38. 2025ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത് ? . ജഗതി ശ്രീകുമാർ

39. ഇന്ത്യയിൽ ഗ്രീൻ ഗെയിംസ് (പരിസ്ഥിതി സൗഹൃദ മാതൃകയിൽ) ദേശിയ ഗെയിംസ് സംഘടിപ്പിച്ച സംസ്ഥാനം ?
ഉത്തരാഖണ്ഡ്

40. വേൾഡ് ഡെവലപ്മെൻ്റ് റിപ്പോർട്ട് (WDR) പുറത്തിറക്കിയ സംഘടന ?
ലോക ബാങ്ക്

41. നാഷണൽ അഗ്രികൾച്ചർ കോഡ് (NAC) രൂപീകരിച്ച സംഘടന ?
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS)

42. 2025 ജനുവരിയിൽ അന്തരിച്ച മലയാളിയായ മുൻ അഡിഷനൽ സോളിറ്റർ ജനറൽ ?
എം ചന്ദ്രശേഖരൻ

43. പ്രഥമ ഖോ-ഖോ ലോകകപ്പ് ഇന്ത്യൻ ടീം അറിയപ്പെടുന്നത് ?
ഭാരത് കി ടീം

44. ഫ്യൂച്ചർ ഓഫ് ജോബ്‌സ് റിപ്പോർട്ട് 2025 പുറത്തിറക്കിയ സ്ഥാപനം ?
വേൾഡ് ഇക്കണോമിക് ഫോറം (WEF)

45. 2025ലെ കണക്കനുസരിച്ച് ലോകത്തെ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനം നേടിയത് ?
സിംഗപ്പൂർ

46. ഫ്ലെമിംഗോ ഫെസ്റ്റിവൽ 2025 ആഘോഷിച്ച സംസ്ഥാനം ?
ആന്ധ്രാപ്രദേശ്

47. സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നുള്ള നൂറാമത്തെ ദൗത്യം ?
NVS 02

48. 2025ലെ സീനിയർ നാഷണൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ സിംഗിൾസ് കിരീടങ്ങൾ നേടിയത് ?
മനുഷ് ഷായും ദിയ ചിത്താലെയും

49. ആദ്യ ഇൻ്റർനാഷണൽ ഒളിമ്പിക് റിസർച്ച് കോൺഫറൻസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം ?
ഗുജറാത്ത്

50. കരുവന്നൂർ എന്ന ചെറുകഥാസമാഹാരം രചിച്ചത് ?
ടി പത്മനാഭൻ

51. 2025 ഫിഡെ വേൾഡ് ചെസ്സ് ലോകകപ്പ് വേദി ?
ഇന്ത്യ

52. നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് ആപ്പ് പുറത്തിറക്കിയ നഗരസഭ ?
തിരുവനന്തപുരം നഗരസഭ

53. സൈബർ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ബിംസ്റ്റെക് വിദഗ്‌ധ ഗ്രൂപ്പ് മീറ്റിംഗ് ഏത് നഗരത്തിലാണ് ഇന്ത്യ നടത്തിയത് ?
ന്യൂ ഡൽഹി

54. ആവശ്യമുള്ള എല്ലാ വീടുകളിലും വാട്ടർ അതോറിറ്റി കുടിവെള്ള ടാപ്പ് കണക്ഷനുള്ള സംസ്ഥാനത്തെ ആദ്യ നഗരസഭ ?
പരവൂർ

February Current Affairs 2025


1. ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പുറത്തിറക്കിയ കണക്ക് പ്രകാരം 2025ൽ ജലക്ഷാമം രൂക്ഷമായ രാജ്യങ്ങളുടെ എണ്ണം ?
27

2. 2025 ICC ചാമ്പ്യൻസ് ട്രോഫി വേദി ?
പാകിസ്ഥാൻ

3. 2025ൽ ബഹിരാകാശത്തു ക്യത്രിമ പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്‌സിജനും റോക്കറ്റ് ഇന്ധനവും ഉൽപാദിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് ?
ചൈന

4. സഹകരണ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാലയായ ത്രിഭുവൻ സഹകാരി സർവകലാശാല സ്ഥാപിക്കുന്നത് ?
ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് (ഗുജറാത്ത്)

5. പദവിയിൽ നിന്ന് നീക്കിയ റഷ്യൻ സ്പേസ് ഏജൻസി റോസ്കോസ്മോസ് തലവൻ ?
യൂറി ബോറിസോവ്

6. ഡോഗ്രി ഭാഷാ വിഭാഗത്തിൽ 2024ലെ സാഹിത്യ അക്കാദമി അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ചത് ?
ചമൻ അറോറ

7. ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ (IBCA) ഇന്ത്യയിലെ നോഡൽ ഏജൻസി ?
ദേശീയ കടുവ സംരക്ഷണ അതോറിറ്റി

8. ഇന്ത്യയുടെ ചന്ദ്രയാൻ-4 വിക്ഷേപണത്തിനായി ഒരുങ്ങുന്നത് ?
2027

9. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച ആരോഗ്യം ആനന്ദം, അകറ്റാം അർബുദം എന്ന കാമ്പയിനിന്റെ ഗുഡ്വിൽ അംബാസിഡർ
മഞ്ജു വാര്യർ

10. 2025 38-ാമത് ദേശീയ ഗെയിംസ് ഫുട്‌ബോളിൽ സ്വർണ്ണം നേടിയത് ?
കേരളം (ഉത്തരാഖണ്ഡിനെ 1-0 പരാജയപ്പെടുത്തി)

11. ഉത്തരേന്ത്യയിലെ ആദ്യത്തെ 1 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് നിലവിൽ വരുന്നത് ?
ഹിമാചൽ പ്രദേശ് (സോളൻ ജില്ല)

12. സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിലവിൽ വരുന്നത് ?
മൈലാട്ടി (കാസർകോട്)

13. ലോകത്തെ വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ മാതൃകയിൽ വരുന്ന അന്താരാഷ്ട്ര വേദി ?
ഇൻ്റർനാഷണൽ ബിഗ്‌ക്യാറ്റ് അലയൻസ് (ഇബ്ക)

14. 2025ൽ ന്യൂസിലാൻഡ് പാർലമെൻ്റ് വ്യക്തിത്വ പദവി നൽകിയ പർവ്വതം ?
മൗണ്ട് താരാനാകി

15. നെൽ കർഷകരുടെ പ്രയാസങ്ങളും സംഭരണ പ്രശ്‌നങ്ങളും പഠിക്കാനായി നിയോഗിച്ച കമ്മറ്റി ?
വി.കെ. ബേബി കമ്മിറ്റി

16. ഗുജറാത്തിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത് ?
ഗുണേരി ഗ്രാമത്തിലെ ഉൾനാടൻ കണ്ടൽക്കാടുകൾ (കച്ച് ജില്ല)

17. ഇന്ത്യയിലെ ആദ്യത്തെ ‘ഗ്രാമ കോടതി’ യുള്ള മണ്ഡലം ?
വാമനപുരം, തിരുവനന്തപുരം.

18. സംസ്കാരം, വിനോദസഞ്ചാരം, കൃത്രിമബുദ്ധിയിലെ പുരോഗതി എന്നിവ ആഘോഷിക്കുന്നതിനായി 2026 ഏതു രാജ്യങ്ങൾ തമ്മിലുള്ള ‘ദ്വിവർഷ’മായി ആചരിക്കുമെന്ന് തീരുമാനിച്ചിരിക്കുന്നത് ?
ഇന്ത്യ, സ്പെയിൻ

19. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യത്തിനു മുന്നോടിയായി ഉള്ള ഐഎസ്ആർഒയുടെ ആളില്ല ദൗത്യം ?
ഗഗൻയാൻ G1

20. 2025 ഫെബ്രുവരിയിൽ ഏതു ചിത്രത്തിന്റെ പ്രത്യേക പ്രദർശനമാണ് പാർലമെൻറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് ?
Ramayana: The Legend of Prince Rama

21. രാജ്യത്തെ ആദ്യത്തെ ഹണി പാർക്ക് ?
മഹാബലേശ്വർ (മഹാരാഷ്ട്ര)

22. വി ടി ഭട്ടതിരിപ്പാട് പുരസ്‌കാരത്തിന് അർഹയായത് ?
നിലമ്പൂർ ആയിഷ

23. ഈസ്റ്റേൺ കമാൻഡ് ആസ്ഥാനമായ കൊൽക്കത്തയിലെ ഫോർട്ട് വില്യം ഏത് പേരിലാണ് പുനർനാമകരണം ചെയ്ത് ?
വിജയ് ദുർഗ്

24. ഏതൊക്കെ ഇന്ത്യൻ സംസ്ഥാനത്തിലെ ഒരു പരമ്പരാഗത നാടോടി നാടക രൂപമാണ് ദശാവതാരം?
മഹാരാഷ്ട്രയും ഗോവയും

25. ഡോഗ്രി ഭാഷാ വിഭാഗത്തിൽ 2024ലെ സാഹിത്യ അക്കാദമി അവാർഡ് മരണാനന്തരം ലഭിച്ചത് ആർക്കാണ്?
ചമൻ അറോറ

26. നാഷണൽ യൂത്ത് പാർലമെൻ്റ് സ്ക‌ീം (NYPS) 2.0 ആരംഭിച്ച മന്ത്രാലയം?
പാർലമെൻ്ററി കാര്യ മന്ത്രാലയം

27. ഹൃദയസ്തംഭനം വന്നവരുടെ ഹൃദയങ്ങൾ അവയവമാറ്റം കൂടാതെ തന്നെ സുഖപ്പെടുത്താൻ കഴിയുന്ന ഇംപ്ലാൻ്റബിൾ പാച്ചുകൾ നിർമിച്ച യൂണിവേഴ്സിറ്റി?
ജർമനിയിലെ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്റർ ഗോട്ടിഗൻ

28. ബഹുഭാഷാ ഭരണത്തിനായി ഭാഷിണിയുമായി (ഇന്ത്യൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയിക്കുന്ന ഭാഷ വിവർത്തന പരിപാടി) ധാരണപത്രം ഒപ്പു വച്ച ആദ്യ വടക്കുകിഴക്കൻ സംസ്ഥാനം ?
ത്രിപുര

29. ഐഎസ്ആർഒയുടെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ വികസിപ്പിച്ചെടുത്ത തദ്ദേശീയ ഫിനൈറ്റ് എലമെൻ്റ് അനാലിസിസ് ഓഫ് സ്ട്രക്‌ചേഴ്‌സ് സോഫ്റ്റ്‌വെയർ?
FEAST

30. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മൾട്ടി ബാരൽ പിനാക റോക്കറ്റ് ലോഞ്ചർ വാങ്ങുന്നത് ?
ഫ്രാൻസ്

31. ഭക്ഷ്യ കാർഷിക സംഘടന ‘ഉഗബാദ്’ എന്ന പേരിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാർഷിക പദ്ധതി ആരംഭിച്ചത് ?
സോമാലിയ

32. ‘ഇനി ഞാനൊഴുകട്ടെ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായുള്ള പശ്ചിമഘട്ടത്തിലെ നീർച്ചാലുകളുടെ പുനരുജീവന പദ്ധതി?
സുരക്ഷിതമാക്കാം പശ്ചിമഘട്ടം

33. 2025 ലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ആക്ഷൻ ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഫ്രാൻസ്

34. അതിഥി തൊഴിലാളികൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകുന്നതിനായി അഗ്ന‌ിരക്ഷാസേന തയ്യാറാക്കിയ പദ്ധതി ?
മിലാപ്

35. 2024 ഫ്രാൻസിൽ സ്ഥാപിച്ച ഇന്ത്യയുടെ ആദ്യ കൗൺസിലേറ്റ് ജനറൽ സ്ഥിതി ചെയ്യുന്നത് ?
മാർസെയ്‌ൽ

36. വന്യമൃഗ ആക്രമണം തടയാൻ വനവകുപ്പ് ഏർപ്പെടുത്താൻ പോകുന്ന സംവിധാനം ?
വിസ്റ്റ ക്ലിയറൻസ്

37. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യ 2025 വേദി?
യലഹങ്ക എയർഫോഴ്‌സ് സ്റ്റേഷൻ (ബംഗളൂരു)

38. വനാതിർത്തികളിൽനിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്ന ആനകളെ ഒഴിവാക്കാൻ ഐ.ഐ.ഐ.ടി. കോട്ടയം വികസിപ്പിച്ച ഡ്രോൺ ?
Asthra V1

39. ഡൽഹിയിലെ ആദ്യ വനിത പ്രതിപക്ഷ നേതാവ് ?
അതിഷി മർലേന

40. ഇന്ത്യൻ ഓഷ്യൻ കോൺഫറൻസ് എട്ടാമത് എഡിഷൻ വേദി?
മസ്കറ്റ്

41. 2025 ഫെബ്രുവരിയിൽ പൊട്ടിത്തെറിച്ച മൗണ്ട് ഡുകോണോ സ്ഥിതി ചെയ്യുന്നത്?
ഇന്തോനേഷ്യ

42. ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനായി ഹെൽത്തി പ്ലേറ്റ് പദ്ധതി ആരംഭിച്ച ജില്ല?
മലപ്പുറം

43. പട്ടികവർഗ്ഗ മേഖലയിലെ ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു നൂതന തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതി?
കെ ടിക്ക്

44. നിലമ്പൂരിലെ ടൂറിസം വികസനത്തിനായി ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുമായി ചേർന്ന് നബാർഡ് നടപ്പിലാക്കുന്ന പദ്ധതി ?
ഗ്രാമവിഹാർ

45. പഞ്ച്മിഷൻ ഏത് ബഹിരാകാശ സംഘടനയുടെ സംരംഭമാണ് ?
നാസ

46. 2025ലെ ‘SARAS Aajeevika Mela 2025 ആതിഥേയത്വം വഹിക്കുന്ന നഗരം ?
നോയിഡ

47. ചന്ദ്രനിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കാൻ നാസ വിക്ഷേപിക്കുന്ന ദൗത്യം ?
ലൂണാർ ട്രെയിൽബ്ലേസർ

48. 2025 ഫെബ്രുവരിയിൽ അന്തരിച്ച ഒഡീസി ഡാൻസിന്റെ പിതാവ്?
മായാധാർ റൗട്ട്

49. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. ഏത് വർഷത്തോടെയാണ് കാർബൺ രഹിതമാക്കാൻ തീരുമാനിച്ചിരിക്കുന്നത് ?
2055

50. 2025ൽ തിരുവള്ളുവരുടെ പ്രതിമ സ്ഥാപിക്കപ്പെട്ട വിദേശ രാജ്യം ?
ഫിലിപ്പൈൻസ്

51. ഇന്ത്യയുടെ ധാതുലേല (മിനറൽ ഓക്ഷൻ മാപ്പ്) ഭൂപടത്തിൽ 2025 ഫെബ്രുവരിയിൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന സംസ്ഥാനങ്ങൾ ?
കേരളം, ജമ്മുകാശ്‌മീർ, അസം

52. 2025 ലെ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടൈൻമെൻ്റ് സമ്മിറ്റ് (WAVES നടത്തുന്ന മന്ത്രാലയം?
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

53. 2025 ലെ “Women Peacekeepers” സേനാംഗങ്ങൾക്കായുള്ള ആദ്യ സമ്മേളനം നടന്നത്?
ന്യൂഡൽഹി

54. ഇന്ത്യയിലെ ആദ്യത്തെ ബയോപോളിമർ പ്ലാൻ്റ് സ്ഥിതി ചെയ്യുന്ന ജില്ല?
ലഖിംപൂർ ഖേരി

55. നാഗാലാൻഡിൻ്റെ പതിനേഴാമത്തെ ജില്ല?
മേലൂരി

56. സത്യേന്ദ്രനാഥ ബോസ് അസ്ട്രോണമിക്കൽ ഒബ്‌സർവേറ്ററി നിലവിൽ വന്നത് ?
പശ്ചിമബംഗാൾ

March Current Affairs 2025


1. 2025 രഞ്ജിട്രോഫി ക്രിക്കറ്റ് ജേതാക്കൾ ?
വിദർഭ (റണ്ണറപ്പ് : കേരളം)

2. 2025ലെ ജി.ദേവരാജൻ മാസ്റ്റർ പുരസ്‌കാരത്തിന് അർഹനായത് ?
ചെങ്ങന്നൂർ ശ്രീകുമാർ

3. 2025 മാർച്ചിൽ യു.എസിൻ്റെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുത്തത് ?
ഇംഗ്ലീഷ്

4. നാസയുടെ പരീക്ഷണ ഉപകരണങ്ങളുമായി ചന്ദ്രൻ്റെ ദക്ഷിണധ്രുവ പര്യവേക്ഷണം ചെയ്യുന്നതിനായി സ്വകാര്യ കമ്പനിയായ ഇൻ്റ്റീവ് മെഷീൻസ് വിക്ഷേപിച്ച ചാന്ദ്ര ലാൻഡർ ?
അഥീന

5. ആമസോൺ കമ്പനി അവതരിപ്പിച്ച ആദ്യ ക്വണ്ടം കമ്പ്യൂട്ടിംഗ് ചിപ്പ് ?
Ocelot

6. ജീവിതശൈലി രോഗങ്ങൾക്കെതിരെ വ്യായാമത്തിൻ്റെയും സുരക്ഷിത ആഹാരത്തിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന മേള ?
ഈറ്റ് റൈറ്റ്

7. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനായി AI അധിഷ്‌ഠിത മോഡൽ വികസിപ്പിച്ചെടുത്ത സ്ഥാപനം ?
NIT റൂർക്കേല

8. ചന്ദ്രനിൽ ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡർ ?
ബ്ലൂ ഗോസ്റ്റ് (ഫയർഫ്ളൈ ഏയ്‌റോസ്പേസിൻ്റേതാണിത്)

9. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് ഡൊമസ്റ്റിക് കാർഗോ ടെർമിനൽ ആരംഭിച്ചത് ?
കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (ബംഗളുരു)

10. e-FIR രജിസ്റ്റർ ചെയ്‌ത ആദ്യ കേന്ദ്രഭരണ പ്രദേശം?
ജമ്മു കശ്മ‌ീർ ( ബാരാമുള്ള പോലീസ് സ്റ്റേഷൻ )

11. ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ‌് ട്രാക്ക് വികസിപ്പിച്ചത് ?
IIT മദ്രാസ് & ഇന്ത്യൻ റെയിൽവെ

12. സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) വികസിപ്പിച്ചെടുത്ത സ്ഥാപനം?
ഇന്റ്റർ യൂണിവേഴ്‌സിറ്റി സെൻ്റർ ഫോർ ആസ്ട്രോണമി & ആസ്ട്രോഫിസിക്സ്, പൂനെ

13. കോർപ്പറേറ്റ് ബോണ്ടുകൾക്കായി ‘ബോണ്ട് സെൻട്രൽ’ എന്ന പേരിൽ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് പോർട്ടൽ ആരംഭിച്ച സ്ഥാപനം?
SEBI

14. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?
പ്രതിരോധ മന്ത്രാലയം

15. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക പുരസ്‌കാരങ്ങളിൽ ഒന്നായ ലോറസ് പുരസ്കാരത്തിന് 2025ൽ പരിഗണിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ?
ഋഷഭ് പന്ത്

16. 2024-25ലെ സന്ദർശക സമ്മേളനം (Visitors Conference 2024-25) എവിടെയാണ് സംഘടിപ്പിച്ചത് ?
ന്യൂഡൽഹി

17. 2025ലെ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഡബിൾസ് കിരീടം നേടിയത് ?
Yuki Bhambri and Alexei Popyrin

18. റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി ?
കേരള ഹൈക്കോടതി

19. വന്യജീവികൾക്കായുള്ള ദേശീയ റഫറൽ കേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത് ?
ജുനഗഡ്

20. അടുത്തിടെ ഉദ്ഘാടനം ചെയ്‌ത വൻതാര മൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
ഗുജറാത്ത്

21. 2025 മാർച്ചിൽ ‘സംസ്ഥാന ജലവിവര കേന്ദ്രം’ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഒഡീഷ

22. 2025 മാർച്ചിൽ കേന്ദ്രസർക്കാരിൻ്റെ നവരത്ന പദവി ലഭിച്ച സ്ഥാപനങ്ങൾ ?
IRCTC, IRFC

23. സാങ്കേതിക തകരാർ മൂലം എട്ടാം പരീക്ഷണം റദ്ദാക്കിയ സ്പേസ് എക്‌സ് ദൗത്യം ?
സ്റ്റാർഷിപ്പ്

24. ഗാന്ധിജിയും ശ്രീനാരായണഗുരുവും ശിവഗിരിമഠത്തിൽ കണ്ടുമുട്ടിയതിന്റെ എത്രാമത്തെ വാർഷികമാണ് 2025 മാർച്ചിൽ തികയുന്നത് ?
100

25. പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് ഇന്തോനേഷ്യയുമായി ധാരണയിലെത്തിയ ഇന്ത്യൻ സ്ഥാപനം ?
RBI

26. 2025ലെ റുവാണ്ടൻ ചലഞ്ചർ ടെന്നീസ് ടൂർണമെൻ്റിൽ ഡബിൾസ് കിരീടം നേടിയത് ?
സിദ്ധാന്ത് ബാന്തിയ അലക്‌സാണ്ടർ ഡോൺസ്‌കി

27. സ്വന്തമായി ഉപഗ്രഹം നിർമ്മിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
അസം (അസം സാറ്റ് എന്നാണ് ഇതിന് പേരിടാൻ ഉദ്ദേശിക്കുന്നത്)

28. 2025 മാർച്ചിൽ അന്തരിച്ച. പാർലമെൻ്റിൻ്റെ ഇംപീച്ച് നടപടികൾക്ക് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്ജി ?
ജസ്റ്റിസ് വി. രാമസ്വാമി

29. മഹിളസമൃദ്ധി യോജന ആരംഭിച്ച ഇന്ത്യയിലെ പ്രദേശം ?
ന്യൂഡൽഹി

30. ഐ.എസ്.എൽ. ഫുട്ബോൾ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡിന് അർഹനായത് ?
Alaaeddine Ajaraie

31. ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ 2025ലെ ക്ഷീരസഹകാരി അവാർഡിനർഹനായത് ?
ജെ.എസ്. സജു

32. SIPRI റിപ്പോർട്ട് അനുസരിച്ച് 2020-24 കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായി മാറിയ രാജ്യം ?
ഉക്രെയ്ൻ

33. മുഖ്യമന്ത്രി ബാലികാ സമൃദ്ധി യോജന, മുഖ്യമന്ത്രി കന്യാ ആത്മനിർഭർ യോജന എന്നീ പദ്ധതികൾ ആരംഭിച്ച സംസ്ഥാനം ?
ത്രിപുര

34. പ്രധാനമന്ത്രിയുടെ ഇൻ്റേൺഷിപ്പ് പദ്ധതി 2025 ആരംഭിച്ച മന്ത്രാലയം ?
കോർപ്പറേറ്റ് കാര്യ മന്ത്രാലയം

35. മ്യാൻമർ അതിർത്തിക്ക് സമീപം ശക്തമായ ഒരു ലാർജ് ഫേസ്‌ഡ്‌ അറേ റഡാർ (LPAR) വിന്യസിച്ച രാജ്യം ?
ചൈന

36. യമുനാ നദിയിലെ ക്രൂയിസ്റ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി സർക്കാരുമായി കരാർ ഒപ്പുവെച്ച ഏജൻസി ?
ഉൾനാടൻ ജലപാത അതോറിറ്റി

37. സാമ്പത്തിക അവലോകന രേഖ പ്രകാരം ഇന്ത്യയിൽ സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ?
കേരളം

38. 2025 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റർ ?
സൈദ് ആബിദ് അലി

39. ലഹരി വിപണനത്തിനെതിരെ കേരളത്തിൽ അധ്യാപകർക്കായി കെ.എസ്.ടി.എ. ആരംഭിച്ച യജ്ഞം ?
ടീച്ചേഴ്‌സ് ബ്രിഗേഡ്

40. 2025ലെ വേൾഡ് പാരാ അത്ലറ്റിക്‌സ് ഗ്രാൻഡ് പ്രീയിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ?
ഇന്ത്യ

41. 2025ലെ ജല സുസ്ഥിരതാ സമ്മേളനം സംഘടിപ്പിച്ച നഗരം ?
ന്യൂഡൽഹി

42. ആസ്ട്ര ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈൽ (BVRAAM) രൂപകൽപ്പന ചെയ്ത് സംഘടന ?
DRDO

43. ‘കരുണയും പ്രാഥമികാരോഗ്യ സംരക്ഷണവും’ എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയത് ?
WHO

44. PM-YUVA പദ്ധതിയുടെ മൂന്നാം പതിപ്പ് ആരംഭിച്ച മന്ത്രാലയം ?
വിദ്യാഭ്യാസ മന്ത്രാലയം

45. ലോ-ലെവൽ ട്രാൻസ്പോർട്ടബിൾ റഡാർ, എൽ.എൽ.ടി.ആർ. (അശ്വിനി) സംയുക്തമായി വികസിപ്പിച്ചെടുത്ത സംഘടനകൾ ?
DRDO & BEL

46. ലോക കാലാവസ്ഥാ ദിനം – മാർച്ച് 23
(2025) : Closing the Early Warning Gap Together)

47. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA) പ്രവർത്തിക്കുന്ന മന്ത്രാലയം ?
ധനകാര്യമന്ത്രാലയം

48. പ്രതിവർഷം ഭൂഗർഭ ജലലഭ്യത കൂടിയ സംസ്ഥാനങ്ങൾ ?
യു.പി, മധ്യപ്രദേശ്, മഹാരാഷ്ട്ര

49. കേരളത്തിലെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ ?
കണ്ണപുരം (കണ്ണൂർ)

50. നമീബിയയുടെ ആദ്യ വനിത പ്രസിഡൻ്റായി ചുമതലയേറ്റത് ?
Netumbo Nandi-Ndaitwah

51. 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ?
വിനോദ് കുമാർ ശുക്ല

52. 2025 മാർച്ചിൽ പൊട്ടിത്തെറിച്ച ‘മൗണ്ട് ലവോടോബി ലാക്കിലാക്കി’ അഗ്നിപർവ്വതം സ്ഥിതി ചെയുന്നത് ?
ഇന്തോനേഷ്യ

53. ഡിജിറ്റൽ വിള സർവേ (DCS) സംവിധാനം ആരംഭിച്ച മന്ത്രാലയം ?
കൃഷി, കർഷകക്ഷേമ മന്ത്രാലയം

54. ‘GSAT18’ ഏത് തരം ഉപഗ്രഹമാണ് ?
ആശയവിനിമയ ഉപഗ്രഹം

55. ഒഡീഷയിലെ സിമിലിപാൽ ബയോസ്‌ഫിയർ റിസർവിൽ കണ്ടെത്തിയ പുതിയ ഇനം ഇഞ്ചി ?
സിംഗിബർ ജഗന്നാഥി സാഹു. പ്രിയദർശിനി

56. വയനാട് മാതൃക ടൗൺഷിപ്പിൻ്റെ ശിലാസ്ഥാപനം നടന്നത് ?
2025 മാർച്ച് 27

57. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത് ?
സഞ്ജയ് കുമാർ മിശ്ര

58. 2025 ക്ലബ് ഫുട്‌ബോൾ ലോകകപ്പ് വേദി ?
അമേരിക്ക

59. PM-WANI സ്കീം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇൻ്റർനെറ്റ് സേവനങ്ങൾ

60. കരാറുകാരുടെയും സപ്ലെയർമാരുടെയും ബില്ലുകൾ മാറി ബിൽത്തുക ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ?
കെഫ്റ്റ് (കേരള സ്‌മാർട്ട് ഇലക്ട്രോണിക്ക് ഫണ്ട് ട്രാൻസ്ഫർ)

April Current Affairs 2025


1. ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 വർഷ കിരീടം നേടിയത് ?
മോഹൻ ബഗാൻ

2. 2025 ഏപ്രിലിൽ അന്തരിച്ച ഈ വർഷത്തെ പത്മവിഭൂഷൻ ജേതാവും. കഥക്ക് നൃത്ത ലോകത്ത് മായാജാലം സൃഷ്ടിച്ച നർത്തകയുമായ വ്യക്തി ?
കുമുദിനി ലാഖിയ

3. അൻറാർട്ടിക്കയിൽ ചൈന നിർമ്മിച്ച റേഡിയോ ദൂരദർശനി ?
ത്രീ ഗോർജസ് അൻ്റാർട്ടിക് ഐ

4. സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസ് നിയമിതനായത് ?
ബി.ആർ. ഗവായ്

5. പൂർണ്ണമായും നിർമ്മിത ബുദ്ധിയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യ സിനിമ ?
ലവ് യു

6. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ പുതിയ ഇനം മഞ്ഞളിനം ?
IISR സൂര്യ

7. തദ്ദേശ വകുപ്പ് സംഘടിപ്പിച്ച ‘വ്യതി’ ദേശീയ കോൺക്ലേവിനു വേദിയായത് ?
തിരുവനന്തപുരം

8. 2025ലെ അംബേദ്‌കർ ജയന്തി ആചരിച്ച വിദേശ നഗരം ?
ന്യൂയോർക്ക്

9. വഖഫ് ഭേദഗതി നിയമത്തിനു നൽകിയ പുതിയ പേര് ?
UMEED (Unified Waqf Management, Empowerment, Efficiency and Development)

10. വനിതകൾക്കായി ‘സുഭദ്ര യോജന’ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഒഡീഷ

11. സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത് ?
ശാസ്താംപാറ, തിരുവനന്തപുരം

12. പോപ്പ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത് ?
2025 ഏപ്രിൽ 21

13. ലോകത്തിലെ ആദ്യത്തെ പൂർണമായും പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന നഗരമാകാൻ ഒരുങ്ങുന്നത് ?
അമരാവതി

14. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ‘Huajiang Grand Canyon Bridge’ ഏത് രാജ്യത്താണ് നിർമ്മിച്ചത് ?
ചൈന

15. 2025ലെ ആറാമത് ഏഷ്യൻ അണ്ടർ-18 (U18) അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് എവിടെയാണ് നടന്നത് ?
സൗദി അറേബ്യ

16. ഭൂമിയുടെ ഫലഭൂയിഷ്‌ഠത നഷ്ടപ്പെടുന്നതും ഭൂമിയുടെ നാശവും തടയുന്നതിനായി ബ്രിക്സ‌് രാജ്യങ്ങൾ അടുത്തിടെ ആരംഭിച്ച സംരംഭം ?
BRICS

17. എക്‌സർസൈസ് ഡെസേർട്ട് ഫ്ലാഗ് -10ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
UAE

18. കേരളത്തിലെ 50-ാമത് ചീഫ് സെക്രട്ടറിയായി നിയമിതനായത് ?
ജയാതിലക് ഐ.എ.എസ്.

19. ബാഹിരകാശത്തേക്കുള്ള ആക്‌സിയം 4 ദൗത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരി ?
ശുഭാശു ശുക്ല

20. 2025 ഏപ്രിലിൽ സ്ത്രീ ശാക്തീകരണത്തിനായി പിങ്ക് ഇ റിക്ഷ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
മഹാരാഷ്ട്ര

21. സൗദി അറേബ്യൻ ഗ്രാൻപ്രിയിൽ ജേതാവായത് ?
ഓസ്‌കർ പിയാസ്ട്രി

22. ബുൾസി ഗാലക്‌സി (LEDA 1313424) കണ്ടെത്തിയ ദൂരദർശിനി ?
ഹബിൾ ബഹിരാകാശ ദൂരദർശിനി

23. ദക്ഷിണേന്ത്യയിൽ ബോക്‌സ്‌ഗർഡർ മാതൃകയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലം സ്ഥിതി ചെയ്യുന്ന ജില്ല ?
കാസർഗോഡ്

24. സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഏത് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ?
പഹൽഗാം ഭീകരാക്രമണം

25. 2025ലെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം ?
Malaria Ends with Us:Reinvest, Reimagine, Reignite

26. ഐ.ടി. മേഖലയിൽ നൂതനമായ തൊഴിലുകൾ കണ്ടെത്താനുള്ള സൗജന്യ പ്ലാറ്റ്ഫോം ?
ലോഞ്ച് പാഡ്

27. ഒഡീഷയിലെ ഏത് സംരക്ഷിത പ്രദേശമാണ് ഇന്ത്യയിലെ 107-ാമത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ?
സിംലിപാൽ

28. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ സൈനികാഭ്യാസം ?
Exercise Aakraman

29. ഗ്രാമീണ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായി ‘രേഷാം സഖി യോജന’ ആരംഭിച്ച സംസ്ഥാനം ?
ഉത്തർപ്രദേശ്

30. 2025ലെ ലോക രോഗപ്രതിരോധ വാരത്തിൻ്റെ പ്രമേയം ?
Immunization for All is Humanly Possible

31. അതിർത്തി നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത റോബോട്ടുകൾ നിർമ്മിച്ചത് ?
ഐ.ഐ.ടി. ഗുവാഹത്തി

32. 2025ലെ ഭാരത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ?
തെലങ്കാന

33. നിർണായക ധാതുമേഖലയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനായി 2025ൽ സർക്കാർ ആരംഭിച്ച ദൗത്യം ?
നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ

34. ഇന്ത്യ ഏതു രാജ്യത്തു നിന്നാണ് റാഫേൽ-എം (മറൈൻ) യുദ്ധവിമാനങ്ങൾ വാങ്ങിയത് ?
ഫ്രാൻസ്

35. 2025ലെ ദേശീയ ഗോത്ര യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ?
മിസോറാം

36. സ്ത്രീ സുരക്ഷയും ശാക്തീകരണവും സംബന്ധിച്ച 2025ലെ STREE ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ?
ഹൈദരാബാദ്

37. DRDO വികസിപ്പിച്ചെടുത്ത ഒരു ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈൽ ?
BM-04

38. മേഘാലയിൽ നിന്നും ഭൗമസൂചികാ പദവി(GI) ലഭിച്ച പട്ടിനം ?
റിൻഡിയ സിൽക്സ്

39. 2025ലെ ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് (GTS)ൻറെ വേദി ?
ന്യൂഡൽഹി

40. വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത് ?
കിരൺ റിജിജു

41. 2025 മാർച്ചിൽ അന്തരിച്ച ‘വാൽ കിൽമർ’ ഏതു മേഖലയിൽ പ്രശസ്‌തനാണ് ?
ചലച്ചിത്രരംഗം

42. ലോക അത്ലറ്റിക് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്നത് ?
ഇന്ത്യ

43. 7th എഡിഷൻ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻറെ വേദി ?
ബീഹാർ

44. പശ്ചിമ ഘട്ടത്തിലെ വയനാട് പ്രദേശത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി ?
വയനാടൻ ടോറന്റ്റ് ഡാർട്ട്

45. 2027ൽ നടക്കാനിരിക്കുന്ന പ്രഥമ ബിംസ്റ്റക്ക് ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന
രാജ്യം ?
ഇന്ത്യ

46. വഖഫ് ഭേദഗതി ബില്ല് രാഷ്ട്രപതി അംഗീകാരം നൽകിയത് ?
05 ഏപ്രിൽ 2025

47. 2025ലെ മാർച്ചിൽ ഉദ്ഘാടനം ചെയ്‌ത കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജ് സ്ഥിതി ചെയുന്ന ജില്ല ?
ഇടുക്കി

48. പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025ൻറെ വേദി ?
തിരുവനന്തപുരം

49. 2025 ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കൗൺസിൽ പ്രകാരം RBIയുടെ പുതുക്കിയ റിപ്പോറേറ്റ് ?
6%

50. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്‌ണതരംഗ മാപ്പിൽ ഉൾപ്പെട്ട കേരളത്തിലെ ആദ്യ ജില്ല ?
പാലക്കാട്

51. സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ വേണ്ടി ആരംഭിക്കുന്ന പദ്ധതി ?
ProjectEX

52. കോമൺവെൽത്ത് സെക്രട്ടറി ജനറലായി ചുമതലയെൽക്കുന്ന ആദ്യ ആഫ്രിക്കൻ വനിത ?
Shirley Botchwey

53. രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെൻ്റർ രൂപീകരിച്ചത് ?
കർണാടക

54. ആദ്യ ഇന്ത്യൻ നിർമ്മിത ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച എത്രാം വാർഷികമാണ് 2025 ഏപ്രിൽ ആചരിക്കുന്നത് ?
50

May Current Affairs 2025


1. രാജ്യത്തെ ആദ്യ ഹരിത മറൈൻ ആംബുലൻസ് കം ഡിസ്പെൻസറി ‘ഹോപ് ഓൺ’ നീറ്റിലിറങ്ങുന്നത് ?
കൊച്ചി

2. ഓപ്പറേഷൻ സിന്ദുറിൻ്റെ ഭാഗമായി നടന്ന ആക്രമണങ്ങളുടെ യഥാർത്ഥ വിവരങ്ങൾ ഉപഗ്രഹചിത്രതെളിവുകളോടെ ലോകത്തിന് മുന്നിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച മലയാളി സ്റ്റാർട്ടപ്പ് കമ്പനി ?
കവ സ്പേസ്

3. കായിക്കര കുമാരനാശാൻ സ്‌മാരകം നൽകുന്ന കെ. സുധാകരൻ ആശാൻ യുവകവി പുരസ്ക്‌കാരം നേടിയത് ?
പി.എസ് ഉണ്ണികൃഷ്ണൻ

4. ഗോൾഡൻ ഡ്രാഗൺ മിലിട്ടറി എക്‌സർസൈസ്‌ ചൈനയും ഏത് രാജ്യവും തമ്മിലുള്ള ഒരു ഉഭയകക്ഷി അഭ്യാസമാണ് ?
കംബോഡിയ

5. സീക്യൂർ പ്രോജക്റ്റ് ഏത് രാജ്യത്തിൻ്റെ സംരംഭമാണ് ?
യുണൈറ്റഡ് കിങ്‌ഡം

6. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കപ്പെടും വരെ ഉപയോഗിക്കാവുന്ന പ്രത്യേക സ്റ്റാമ്പ് ?
സെഡേ വക്കാൻ്റെ

7. ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഗ്രീൻ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ നഗരം ?
ഗാസിയാബാദ്

8. കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസായ നാഷണൽ മെഡിക്കൽ രജിസ്റ്ററിന്റെ (NMR) നോഡൽ മന്ത്രാലയം ?
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

9. ഗ്രീൻ ഹൈഡ്രജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നോവൽ ഹെറ്ററോസ്ട്രക്‌ചർ കാറ്റലിസ്റ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (INST), മൊഹാലി

10. കോസ്റ്റൽ സ്റ്റേറ്റ്സ് ഫിഷറീസ് മീറ്റ് 2025 നടക്കുന്നത് ?
മുംബൈ

11. കേരളത്തിൽ ഹൈ ഓൾറ്റിറ്റ്യൂട് ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് ?
മൂന്നാർ

12. ഗ്രീൻ ഹൈഡ്രജൻ സർട്ടിഫിക്കേഷൻ സ്‌കീം ഓഫ് ഇന്ത്യ (GHCI) ആരംഭിച്ച മന്ത്രാലയം ?
പുനരുപയോഗ ഊർജ്ജ മന്ത്രാലയം

13. ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആരംഭിച്ച ആംഗ്യഭാഷയിലുള്ള ചാനൽ ?
പി.എം. ഇ-വിദ്യ ഡിടിഎച്ച്

14. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയ്ക്കുള്ള പുരസ്‌കാരം നേടിയത് ?
കൊല്ലം

15. 28-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിന് (NCeG) ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ?
ആന്ധ്രാപ്രദേശ്

16. ഏതൊക്കെ രണ്ട് മന്ത്രാലയങ്ങളാണ് ‘നമസ്തേ പദ്ധതി’ സംയുക്തമായി ആരംഭിച്ചത് ?
സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം, ഭവന നഗരകാര്യ മന്ത്രാലയം

17. 2025 മെയ് മാസത്തിൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ് ലഭിച്ച ബാഡ്‌മിൻ്റൺ താരങ്ങൾ ?
സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി. ചിരാഗ് ഷെട്ടി

18. 2025ലെ മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീട ജേതാവ് ?
ആര്യാനാ സൈബലെങ്ക

19. ധാന്യങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം. പ്രവർത്തനമാരംഭിച്ചത് ?
ഒഡീഷ

20. 2030ലെ ഫുട്ബോൾ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ ?
സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ

21. കാടിറങ്ങുന്ന മൃഗങ്ങളെ നിരീക്ഷിക്കാനും തുരത്താനും അസ്ത്ര വി.1 എന്ന ഡ്രോൺ വികസിപ്പിച്ചത് ?
ഐ.ഐ.ഐ.ടി കോട്ടയം

22. പ്രഥമ ഭാരതീയ വിദ്യാകീർത്തി പുരസ്‌കാരം ലഭിച്ചത് ?
ശ്രീകുമാരൻ തമ്പി

23. 2025ൽ ബംഗാൾ ഉൾക്കടലിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം ?
ബോംഗോസാഗർ

24. സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ച് ആദ്യ പരീക്ഷണ പറക്കൽ നടത്തിയത് ?
മധ്യപ്രദേശ്

25. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ?
ഓപ്പറേഷൻ സിന്ദൂർ

26. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഡാറ്റാ സെൻ്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഛത്തീസ്ഗഡ്

28. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ?
ECINET

29. 2025 മിയാമി ഗ്രാൻഡ് പ്രീ ഫോർമുല വൺ മത്സരത്തിൽ വിജയിച്ചത് ?
ഓസ്‌കർ പിയസ്ട്രി

30. പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് കേരളത്തിലെ നഗരങ്ങൾക്ക് ബ്രാൻഡിംഗ് നൽകണം എന്ന നിർദേശം സമർപ്പിച്ച കമ്മീഷൻ ?
കേരള നഗരനയ കമ്മീഷൻ

31. ലോകമാതൃദിനമായി ആചരിക്കുന്നത് ?
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച

32. ‘കൃഷ്ണ‌ാഷ്ടമി: ദ ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്’ എന്ന പേരിൽ സിനിമാറ്റിക് വ്യാഖ്യാനം ഒരുക്കുന്ന ‘കൃഷ്‌ണാഷ്ടമി’ എന്ന കവിത ആരുടേതാണ് ?
വൈലോപ്പിള്ളി ശ്രീധരമേനോൻ

33. ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് ?
ജസ്റ്റിസ് സൂര്യകാന്ത്

34. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ച മധ്യപൂർവ ദേശത്തെ ഏക രാജ്യം ?
തുർക്കി

35. രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന ആദ്യ യുഎസ് സർവ്വകലാശാല ആകാൻ പോകുന്നത് ?
ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈ

36. 2025 മെയിൽ കേരള വിജിലൻസ് മേധാവിയായി ചുമതലയേറ്റത് ?
മനോജ് എബ്രഹാം

37. ഓപ്പറേഷൻ സിന്ദുരിൽ കൊല്ലപ്പെട്ട കാണ്ഡഹാർ വിമാന റാഞ്ചലിൻ്റെ മുഖ്യ സൂത്രധാരകൻ ?
മുഹമ്മദ് യൂസഫ് അസ്‌ഹർ

38. സംസ്ഥാനത്ത് ഇനി മുതൽ ആൻ്റിബയോട്ടിക്കുകൾ ഏത് ഏതു നിറമുള്ള കവറിൽ നൽകാനാണ് തീരുമാനിച്ചത് ?
നീല

39. യു.കെ. ഏഷ്യൻ ഫിലിം ഫെസ്‌റ്റിവൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
മൈ മെൽബൺ

40. ദേശീയ നിയമ സേവന അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി രാഷ്ട്രപതി നാമനിർദേശം ചെയ്ത‌ വ്യക്തി ?
ജസ്റ്റിസ് സൂര്യകാന്ത്

41. കേരളത്തിലെ ആദ്യ ആനിമൽ ‘Hospice center’ സ്ഥാപിച്ചിരിക്കുന്നത് ?
കുപ്പാടി (മാനന്തവാടി)

42. കേരളത്തിൻ്റെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിതനായത് ?
ആർ.അജിത് കുമാർ

43. താപ്തി മെഗാ റീചാർജ് പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ച സംസ്ഥാനങ്ങൾ ?
മധ്യപ്രദേശ്, മഹാരാഷ്ട്ര

44. 2-ാമത് മിസ്സ് വേൾഡ് മത്സരങ്ങൾ നടക്കുന്ന ഇന്ത്യൻ നഗരം ?
ഹൈദരാബാദ്

45. തണ്ടർബോൾട്ട് -15 എന്നും അറിയപ്പെടുന്ന PL-15, എന്ന ദീർഘദൂര എയർ-ടു-എയർ മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം ?
ചൈന

46. രാജ്യത്തെ സൈനികനീക്കങ്ങളും അതിർത്തിയിലെ സേനാ ഓപ്പറേഷനും ആസൂത്രണം ചെയ്യുന്ന രാജ്യത്തിൻ്റെ DGMO പദവി വഹിക്കുന്നത് ?
ലഫ്. ജനറൽ രാജീവ് ഘയ്

47. സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഗോത്ര പരിജ്ഞാനം പര്യവേക്ഷണം ചെയ്യുന്നതിനായി വനം വകുപ്പ് ആരംഭിച്ചപദ്ധതി ?
ഗോത്രഭേരി

48. 2025ലെ മാധവിക്കുട്ടി പുരസ്‌കാരത്തിന് അർഹനായത് ?
സുഭാഷ് ചന്ദ്രൻ

49. പ്രോജക്ട് ലയൺ പ്രകാരം ഏഷ്യൻ സിംഹങ്ങളുടെ രണ്ടാമത്തെ ആവാസ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വന്യജീവി സങ്കേതം ?
ബർദ വന്യജീവി സങ്കേതം

50. ശ്രീനാരായണഗുരു – അപൂർവതകളുടെ ഋഷി എന്ന കൃതി എഴുതിയത് ?
എം. ചന്ദ്രബാബു

51. റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി ?
കേരള ഹൈക്കോടതി

52. ഇന്ത്യൻ സൈന്യം ടീസ്റ്റ പ്രഹാർ അഭ്യാസം നടത്തിയ സംസ്ഥാനം ?
പശ്ചിമബംഗാൾ

53. വെബ് ബ്രൗസർ ആയ ക്രോമിൽ കൊണ്ടുവന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്‌ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽ ?
നാനോ

54. മികച്ച പാർലമെൻ്റെറിയനുള്ള സൻ സദ് രത്നാ പുരസ്‌കാരത്തിനു അർഹനായത് ?
എൻ.കെ. പ്രേമചന്ദ്രൻ

55. ലിംഗ സംവേദനക്ഷമതയും വിദ്യാർത്ഥി സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി ‘കാമ്പസ് കോളിംഗ്’ പരിപാടി ആരംഭിച്ച സംഘടന ?
ദേശീയ വനിതാ കമ്മീഷൻ

56. 2025ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
കാർലോസ് അൽക്കാരസ്

57. 2025 സാഫ് അണ്ടർ 19 ഫുട്‌ബോൾ ജേതാക്കൾ ?
ഇന്ത്യ

58. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡൻ്റായി ചുമതലയേറ്റത് ?
ടി. കെ. മീരാഭായി

59. 2025ലെ ശ്രീ വേലുത്തമ്പി പുരസ്‌കാരം നേടിയത് ?
ശ്രീകുമാരൻ തമ്പി

60. സൗജന്യ ഫാറ്റിലിവർ ക്ലിനിക്കുകൾ നിലവിൽ വരുന്നത് ?
മലപ്പുറം, എറണാകുളം, തിരുവനന്തപുരം

June Current Affairs 2025


1. പുനർനാമകരണം ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ ഒസ്‌മാനാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ?
ധാരാശിവ് റെയിൽവേ സ്റ്റേഷൻ

2. 2025ലെ ഫ്രഞ്ച് ഓപ്പണിൽ നൂറാമത്തെ വിജയം നേടിയ പുരുഷ ടെന്നീസ് താരം ?
നോവാക്ക് ജോക്കോവിച്ച്

3. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ടെസ്റ്റ് റൺ നടത്തിയത് ?
ജപ്പാൻ

4. 2025 ഏഷ്യൻ അത്ല‌റ്റിക്‌സ് ചാമ്പ്യൻഷിപ്പ് 2025 ഇന്ത്യയുടെ സ്ഥാനം ?
2

5. 2024 ഉള്ളൂർ പുരസ്‌കാരം നേടിയത് ?
മഞ്ജു വെള്ളയാണി

6. 2024 മാതൃഭൂമി സാഹിത്യ പുരസ്ക്‌കാരം നേടിയത് ?
സാറാ ജോസഫ്

7. യു.എസിന്റെ പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിൻ്റെ പേര് ?
ഗോൾഡൻ ഡോം

8. കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത ഹാർമസിസ്റ്റുകൾ മരുന്ന് വിൽക്കുന്നത് തടയാൻ ആരംഭിച്ച ആപ്പ് ?
കോബൗണ്ടർ

9. 2025 IPL കിരീടം നേടിയത് ?
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

10. കാസ്‌പിയൻ ഗൾ (ലാറസ് കാച്ചിന്നൻസ്) എന്ന അപൂർവ ദേശാടന പക്ഷിയെ കണ്ടെത്തിയ സംസ്ഥാനം ?
കേരളം

11. ഭാരത് ജെൻ ഉച്ചകോടിയിൽ ഭാരത് ജെൻ മൾട്ടിമോഡൽ ലാർജ് ലാംഗ്വേജ് മോഡൽ (LLM) ആരംഭിച്ച മന്ത്രാലയം ?
ശാസ്ത്ര സാങ്കേതിക മന്ത്രാലയം

12. മലയാളം സർവകലാശാലയുടെ വൈസ് ചാൻസിലറായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഡോ സി.ആർ.പ്രസാദ്

13. യു.എൻ പൊതുസഭയുടെ പ്രസിഡൻ്റായി തിരഞ്ഞെടുത്തത് ?
അനലീന ബാർബോക്ക്

14. പോളണ്ടിന്റെ പുതിയ പ്രസിഡൻ്റായി നിയമിതനായത് ?
Karol Nawrocki

15. ഡൈനാമിക് റൂട്ട് പ്ലാനിംഗ് ഫോർ അർബൻ ഗ്രീൻ മൊബിലിറ്റി (DRUM) എന്ന വെബ് ആപ്പ് വികസിപ്പിച്ചെടുത്ത സ്ഥാപനം ?
ഐ.ഐ.ടി. ഖരക്പൂർ

16. നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) ഏത് മന്ത്രാലയത്തിൻ്റെ സംരംഭമാണ് ?
പാർലിമെൻ്ററികാര്യ മന്ത്രാലയം

17. ആയുഷ് മന്ത്രാലയം ആരംഭിച്ച നിക്ഷേപക കേന്ദ്രീകൃത പോർട്ടൽ ?
ആയുഷ് നിവേശ് സാരഥി

18. ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നട്ടുപിടിപ്പിച്ച ചെടി ?
സിന്ദൂർ

19. കാശ്മീർ താഴ്വ‌രയെയും ജമ്മുവിനെയും ബന്ധിപ്പിച്ചിട്ടുള്ള ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്സ് പ്രവർത്തനമാരംഭിച്ചത് ?
കത്ര – ശ്രീനഗർ

20. ഡിജിറ്റൽ പെയ്മെൻ്റ് സേവനങ്ങൾ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?
കചെഗുഡ് റെയിൽവേ സ്റ്റേഷൻ (തെലങ്കാന)

21. 2025 ജൂണിൽ അറബിക്കടലിൽ തീപിടുത്തത്തിനിരയായ കപ്പൽ ?
എം.വി.വാൻഹായ് 503

22. 2025 ജൂണിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കുരമിട്ട ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്ന‌ർ കപ്പൽ ?
എം.എസ്.സി. ഐറീന

23. വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്ക് തന്നെ പരിശോധിക്കാൻ സജ്ജമാക്കിയ അപ്ലിക്കേഷൻ ?
മെഡ് വാച്ച്

24. ഐ.സി.സി. ഹാൾ ഓഫ് ഫെയ്‌മിൽ അടുത്തിടെ ഉൾപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ?
മഹേന്ദ്ര സിംഗ് ധോണി

25. 2025ലെ നേഷൻസ് ലീഗ് കിരീട ജേതാക്കൾ ?
പോർച്ചുഗൽ

26. ഇന്ത്യയിലെ ഏറ്റവും വലിയ ഗതിശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനൽ നിലവിൽ വന്നത് ?
ഗുരുഗ്രാം

27. ഇന്ത്യയുടെ ആദ്യ അണ്ടർവാട്ടർ മ്യൂസിയവും കൃത്രിമ പവിഴപ്പുറ്റും നിലവിൽ വന്നത് ?
മഹാരാഷ്ട്ര

28. സ്കൂൾ വിദ്യാഭ്യാസം വിലയിരുത്തുന്നതിനായി പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (PGI) 2.0 റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?
വിദ്യാഭ്യാസ മന്ത്രാലയം

29. 2025ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
150

30. 2025 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ?
ദിലീപ് ദോഷി

31. 2025ൽ നടന്ന പ്രഥമ ഖോ-ഖോ ലോകകപ്പിൽ ഇടം നേടിയ മലയാളി?
ബി. നിഖിൽ

32. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2025 മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
അങ്കമ്മൽ

33. കൗമാരക്കാരായ പെൺകുട്ടികളുടെ നൈപുണ്യ വികസനത്തിനായി ഇന്ത്യാ ഗവൺമെന്റ്റ് ആരംഭിച്ച സംരംഭം?
നവ്യ

34. 2024 ലെ വിശിഷ്ട‌ാംഗത്വത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനർഹനായവർ ?
കെ.വി.രാമകൃഷ്‌ണൻ, എഴാച്ചേരി രാമചന്ദ്രൻ

35. 2025 ലെ നാറ്റോ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ?
ഹേഗ് (നെതർലൻഡ്‌സ്)

36. 2025 ജൂണിൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ?
സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരളാ ലിമിറ്റഡ്

37. ഏത് ദേശീയ സംരംഭത്തിന്റെ ബാനറിലാണ് പഞ്ചായത്തീരാജ് മന്ത്രാലയം പരിശീലകരുടെ പരിശീലന പരിപാടി ആരംഭിച്ചത് ?
ആസാദി കാ അമ്യത് മഹോത്സവ്

38. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായുള്ള എട്ട് എഫ്.‌പി.വി. പ്രോജക്ടിന് കീഴിൽ ഉൾപ്പെടുത്തിയ ആദ്യത്തെ ഫാസ്റ്റ് പട്രോൾ വെസൽ ?
ആദമ്യ ഫാസ്റ്റ് പട്രോൾ വെസ്സൽ

39. മുൻ ക്രിക്കറ്റ് താരം വി. വി. കുമാറിൻ്റെ ജീവിതത്തെയും കരിയറിനെയും അനുസ‌രിക്കുന്ന പുസ്‌തകം ?
V.V. Kumar @90

40. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ ?
ശുഭാൻശു ശുക്ല

41. 2025 ൽ ബീച്ചിലും പാർക്കിലും പുകവലി നിരോധിച്ച രാജ്യം ?
ഫ്രാൻസ്

42. 2025 ജൂണിലെ കണക്കുപ്രകാരം പുരുഷ ജാവലിൻത്രോയിൽ ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് ?
നീരജ് ചോപ്ര

43. രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനത്തിനുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ദേശീയോദ്യാനം ?
ഇരവികുളം ദേശീയോദ്യാനം

44. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻ്റെ ചെയർമാനായി നിയമിതനായത് ?
രവി അഗർവാൾ

45. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
സ്മൃതി മന്ദാന

46. കേരള സർവകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായ വ്യക്തി ?
ഡോ മോഹനൻ കുന്നുമ്മൽ

47. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം 2025 ന് അർഹനായ സുബ്രഹ്മണ്യൻ നമ്പൂതിരി ഏതു മേഖലയിൽ പ്രസിദ്ധനാണ് ?
കഥകളി സംഗീതജ്ഞൻ

48. ആണവകേന്ദ്രങ്ങളിൽ യു.എസ്. നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ പശ്ചിമേഷ്യയിലെ യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന ഓപ്പറേഷൻ ?
ഓപ്പറേഷൻ ബാഷാറത് അൽഫത്ത

49. 2025 ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ശശിധരൻ നടുവിലിനു നേടിക്കൊടുത്ത രചന ?
പിത്തളശലഭം

50. യു.എൻ. ചാർട്ടറിൻ്റെ എത്രാമത്തെ വാർഷികമാണ് 2025 ജൂണിൽ ആചരിച്ചത് ?
80

51. 2025 യുവേഫ നേഷൻസ് ലീഗ് ജേതാക്കൾ ?
പോർച്ചുഗൽ

52. 2025ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
കാർലോസ് അൽക്കാരസ്

53. 2025ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ?
കൊക്കോ ഗൗഫ്

54. 2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത് ?
എൻവിഡിയ

55. 2025 ജൂണിലെ കണക്കുപ്രകാരം ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം ?
91

56. 2025ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വന്ദേ ഗംഗ ജല സംരക്ഷണ കാമ്പയിൻ ആരംഭിച്ചത് ?
രാജസ്ഥാൻ

57. മഹാകവി ജി.ശങ്കരക്കുറുപ്പിൻ്റെ എത്രാമത്തെ ജയന്തി ആഘോഷമാണ് 2025 ജൂണിൽ ആഘോഷിച്ചത് ?
125

58. ആരവല്ലി പർവ്വതത്തിൽ വനവൽക്കരണത്തിനുള്ള സംരംഭമായ ‘Aravali green wall project’ നിലവിൽ വരുന്ന പ്രദേശങ്ങൾ ?
ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി

July Current Affairs 2025


1. തദ്ദേശീയ മേഖലയിൽ നിലവിലുള്ളതും അന്യം നിന്ന് പോകാത്തതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകാനുള്ള കുടുംബശ്രീ പദ്ധതി ?
ജൻഗൽസ

2. ഇന്ത്യൻ സൈന്യം ലഡാക്കിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം ?
ആകാശ് പ്രൈം

3. ലോകത്തെ ആദ്യ അണുബോംബ് പരീക്ഷണത്തിൻ്റെ എത്രാം വാർഷികമാണ് ?
80

4. യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തടാക വാസസ്ഥലം കണ്ടെത്തിയത് ?
അൽബേനിയ

5. അടുത്തിടെ കമ്മീഷൻ ചെയ്‌ത തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഡൈവിംഗ് സപ്പോർട്ട് വെസ്സൽ ?
INS Nistar

6. സർക്കാർ ജോലിസ്ഥലങ്ങളിൽ സ്ത്രീകളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച Mahila Aarogyam Kaksh ഉദ്ഘാടനം ചെയ്‌തത് എവിടെ ?
ന്യൂഡൽഹി

7. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) ആരംഭിച്ച മന്ത്രാലയം?
വിദ്യാഭ്യാസ മന്ത്രാലയം

8. ഏത് മന്ത്രാലയമാണ് പോഷൻ ട്രാക്കർ ആപ്പ് ആരംഭിച്ചത് ?
വനിതാ-ശിശു വികസന മന്ത്രാലയം

9. നാലാമത്തെ BIMSTEC ദുരന്ത നിവാരണ വ്യായാമം 2025 വെർച്വലായി ആതിഥേയത്വം വഹിച്ച രാജ്യം?
ഇന്ത്യ

10. 2028 മുതൽ ഉപഗ്രഹാധിഷ്‌ഠിത ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഇൻ സ്പെയ്‌സിൻ്റെ അനുമതി കിട്ടിയ സ്വകാര്യ കമ്പനി ?
ആനന്ദ് ടെക്നോളജീസ്

11. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വികസിപ്പിക്കുന്ന ആദ്യത്തെ തദ്ദേശീയ മലേറിയ വാക്സിൻ ?
AdFalciVax

12. 2025 ജൂലൈയിൽ അന്തരിച്ച മുൻ കേരളാ മുഖ്യമന്ത്രി ?
വി.എസ്. അച്യുതാനന്ദൻ

13. കേരളത്തിലേ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ സ്‌പീഷീസ് ഇനം ഡ്രാഗൺ ഫ്ളൈ ?
ലിറിയോതെമിസ് അബ്രഹാമി

14. മാലിദ്വീപിന്റെ അറുപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗസ്റ്റ് ഓഫ് ഓണർ ആകുന്നത് ?
നരേന്ദ്ര മോദി

15. പോർച്ചുഗലിൽ നടന്ന ലോക അത്ലറ്റിക്സ‌് കോണ്ടിനെന്റൽ മീറ്റിൽ ജേതാവായ മലയാളി ലോങ്ങ് ജമ്പ് താരം ?
എം. ശ്രീശങ്കർ (7.75m)

16. ജോർജിയയിൽ നടക്കുന്ന വനിതാ ചെസ്സ് ലോകകപ്പിൽ സെമിഫൈനലിൽ എത്തി ചരിത്രം കുറിച്ച ഇന്ത്യൻ താരം ?
കോനെരു ഹംപി

17. സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ?
ഓപ്പറേഷൻ ക്ലീൻ വീൽസ

18. 2025 ഫിഡെ പുരുഷ ചെസ്സ് ലോകകപ്പ് വേദി ?
ഇന്ത്യ

19. ഹെൻലി പാസ്പോർട്ട് സൂചിക 2025 ജൂലൈ അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ?
സിംഗപ്പൂർ (ഇന്ത്യയുടെ സ്ഥാനം – 77)

20. മാലിദ്വീപിന്റെ 2025 സ്വാതന്ത്ര്യദിനത്തിൽ വിശിഷ്ടാതിഥി ?
നരേന്ദ്ര മോദി

21. ഏത് രാജ്യം വികസിപ്പിച്ചെടുത്ത ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണ് ടെയ്‌ഫൺ ബ്ലോക്ക് 4?
തുർക്കി

22. പുരാതന എട്രൂസ്ക്‌കൻ നാഗരികതയിലെ അപൂർവവും തൊട്ടുകൂടാത്തതുമായ ഒരു ശവകുടീരം അടുത്തിടെ ഏത് രാജ്യത്താണ് കണ്ടെത്തിയത്?
ഇറ്റലി

23. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാൻ്റ് നിലവിൽ വരുന്നത് ?
അരുണാചൽ പ്രദേശ്

24. 2025 ലെ IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന നഗരം?
അബുദാബി

25. വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം ?
ദിവ്യാ ദേശ്‌മുഖ്

26. ഇന്ത്യ സ്കിൽസ് ആക്‌സിലറേറ്റർ’ എന്നത് നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിൻ്റെയും ഏത് സംഘടനയുടെയും സംയുക്ത സംരംഭമാണ് ?
ലോക സാമ്പത്തിക ഫോറം

27. 2025 ലെ വേൾഡ് ഫുഡ് ഇന്ത്യയുടെ നാലാം പതിപ്പിൻ്റെ പ്രമേയം?
PROCESSING FOR PROSPERITY

28. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?
കെ. മധു (സംവിധായകൻ)

29. 2025 ജൂലൈയിൽ യുനെസ്കോയിൽ നിന്നും പിന്മാറിയ രാജ്യം ?
അമേരിക്ക

30. ബഹിരാകാശ നിലയത്തിൽനിന്നും ഓറിയോൺ നെബുലയുടെ ചിത്രം പകർത്തിയത് ?
ശുഭാംശു ശുക്ല

31. ഹ്യൂമൻ ലൈബ്രറി നിലവിൽ വരുന്നത് ?
ഐ.ഐ.ടി. പാലക്കാട്

32. ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഭാഷ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത് ?
മധ്യപ്രദേശ്

33. പഹൽഗാം ഭീകരരെ പിടിക്കാൻ നടത്തിയ സംയുക്ത സൈനിക നീക്കം ?
ഓപറേഷൻ മഹാദേവ്

34. വീരമൃത്യുവരിച്ച ധീര സൈനികർക്കു ആദരം അർപ്പിക്കാനുള്ള മൊബൈൽ ആപ്പ് ?
ഇ-ശ്രദ്ധാഞ്ജജലി

35. ‘കരോൾ നവ്റോസ്‌കി’ ഏതു രാജ്യത്തിൻ്റെ പുതിയ പ്രസിഡൻ്റായിട്ടാണ് ചുമതലയേറ്റത് ?
പോളണ്ട്

36. ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയ്‌ഡ് റോബോട്ട് കിക്ക്ബോക്‌സിങ് മാച്ച് നടന്ന രാജ്യം ?
ചൈന

37. 39-ാമത് നാഷണൽ ഗെയിംസിന് വേദി ?
മേഘാലയ

38. AI അധിഷ്ഠിത സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ ദിവ്യദൃഷ്ടി എക്സൈസ് 2025 ന് വേദിയായത് ?
സിക്കിം

39. കേരളാ എക്സൈസ് കമ്മീഷണറായി നിയമിതനായത് ?
എം.ആർ.അജിത്‌കുമാർ

40. രാജ്യത്തെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് ?
ആനമല ടൈഗർ റിസർവ്

41. ISROയും NASA യും ചേർന്ന് നടപ്പാക്കുന്ന പങ്കാളിത്ത ഉപഗ്രഹദൗത്യമായ NISAR വിക്ഷേപിക്കുന്ന റോക്കറ്റ് ?
GSLV F16

42. ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ ആർച്ചറി മിക്‌സഡ് കോംബൗണ്ടിൽ സ്വർണം നേടിയത് ?
പർനീത്ത് കൗർ – കുശൽ ദലാൽ

43. കരസേനയ്ക്കും വ്യോമസേനയ്ക്കും ഫയർ കൺട്രോൾ റഡാർ നിർമിക്കാനുള്ള കരാർ നൽകിയത് ?
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്

44. മൗണ്ട് എൽബ്രസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതാരോഹകൻ ?
തേജ്ബീർ സിങ്

45. ഇന്ത്യയിലുടനീളം തത്സമയ ദുരന്ത മുന്നറിയിപ്പുകൾ അയയ്ക്കുന്നതിനായി ‘SACHET’ സംവിധാനം വികസിപ്പിച്ചെടുത്ത സംഘടന ?
ടെലിമാറ്റിക്സ‌് വികസന കേന്ദ്രം (സി-ഡോട്ട്)

46. ഇന്ത്യയിലെ ആദ്യത്തെ പെയ്‌ഡ് ചിപ്പ് പ്രോട്ടോടൈപ്പ് അവതരിപ്പിക്കുന്നത്?
കെയ്ൻസ് സെമിക്കോൺ

47. 2023 ലെ കേരള സംസ്ഥാന ടെലിവിഷൻ സമഗ്ര സംഭാവന പുരസ്‌കാരം നേടിയത് ?
കെ. കുഞ്ഞികൃഷ്ണൻ

48. ഐ.എൻ.എസ് ടാബാർ ഏത് വിഭാഗത്തിലുള്ള ഫ്രിഗേറ്റുകളിൽപ്പെടുന്നു?
തൽവാർ ക്ലാസ്

49. ഇറാസ്മസ് പ്ലസ് പ്രോഗ്രാം ഏത് സംഘടനയുടെ സംരംഭമാണ്?
യൂറോപ്യൻ യൂണിയൻ

50. എക്സ്റ്റെൻഡഡ് റേഞ്ച് ആൻ്റി സബ്‌മറൈൻ റോക്കറ്റ് (ERASR) ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത്?
DRDO

51. 2025 ജൂലൈയിൽ ഏത് സംസ്ഥാന സർക്കാരാണ് മുഖ്യമന്ത്രി സേഹത് യോജന ആരംഭിച്ചത്?
പഞ്ചാബ്

52. നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് (NOS) പദ്ധതി നടപ്പിലാക്കുന്ന മന്ത്രാലയം ?
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം

53. ‘ബാരിലിയസ് ഇംഫാലെൻസിസ് എന്ന പുതിയ ശുദ്ധജല മത്സ്യ ഇനത്തെ അടുത്തിടെ കണ്ടെത്തിയ സംസ്ഥാനം ?
മണിപ്പൂർ

54. കേരളാ മീഡിയ അക്കാദമിയുടെ ഫോട്ടോഗ്രാഫി അവാർഡിന് അർഹനായത് ?
ജിതിൻ ജോയൽ ഹാരിം

55. വിക്ഷേപണത്തിന് ഒരുങ്ങുന്ന ‘ദുകം-2’ റോക്കറ്റ് നിർമ്മിച്ച രാജ്യം ?
ഒമാൻ

August Current Affairs 2025


1. ഓൺലൈൻ ലോട്ടറിയടക്കമുള്ള എല്ലാ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടങ്ങളും നിരോധിക്കുന്ന ബിൽ ലോക്‌സഭ പാസാക്കിയത് ?
2025 August 20

2. പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റിന് വേദിയാകുന്നത് ?
കൊച്ചി

3. ബാല സംസ്കാര കേന്ദ്രത്തിൻ്റെ 2025 ലെ ജന്മാഷ്ടമി പുരസ്‌കാരം നേടിയത് ?
സി. രാധാകൃഷ്ണ‌ൻ

4. ഉദ്യം സഖി പോർട്ടൽ ആരംഭിച്ചത് ഏത് മന്ത്രാലയമാണ് ?
സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം

5. 2025 ലെ സംസ്ഥാന ജൂനിയർ അത്ലറ്റിക്‌സ് ഓവറോൾ ചാമ്പ്യന്മാർ ?
പാലക്കാട്

6. ഇംഗ്ലീഷ് ഫുട്ബോളിലെ മികച്ച താരത്തിനുള്ള പ്രൊഫഷണൽ ഫുട്ബോളേഴ്‌സ് അസോസിയേഷൻ പുരസ്‌കാരം ലഭിച്ചത് ?
മുഹമ്മദ് സല

7. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ IOT [Internet Of Things] അധിഷ്ഠിത പഞ്ചായത്ത് ?
കാട്ടാക്കട, തിരുവനന്തപുരം

8. 2025 ഡയമണ്ട് ലീഗ് ജാവലിൻ ത്രോ മത്സരത്തിൽ വെള്ളിമെഡൽ നേടിയ താരം ?
നീരജ് ചോപ്ര

9. മൈക്രോസോഫ്ട‌് 2025 ൽ അവതരിപ്പിച്ച കാലാവസ്ഥാ പ്രവചന AI മോഡൽ ?
അറോറ

10. “റീതിങ്കിംഗ് ഹോംസ്റ്റേകൾ: നാവിഗേറ്റിങ് പോളിസി പാത്ത്‌വേസ്” എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം ?
നീതി ആയോഗ്

11. ഏത് രാജ്യം ആതിഥേയത്വം വഹിക്കുന്ന ബഹുമുഖ വ്യായാമമാണ് എക്സ‌ർസൈസ് ബ്രൈറ്റ് സ്റ്റാർ?
ഈജിപ്ത്

12. ഏത് മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിലാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (RGI) പ്രവർത്തിക്കുന്നത്?
ആഭ്യന്തര മന്ത്രാലയം

13. സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസൻ്റെ സ്‌മരണാർത്ഥമുള്ള അവാർഡിന് അർഹനായത് ?
അടൂർ ഗോപാലകൃഷ്‌ണൻ

14. കരസേന ഉപമേധാവിയായി നിയമിതനായത് ?
ലെഫ്റ്റനന്റ്റ് ജനറൽ പുഷ്‌പേന്ദ്ര സിങ്

15. ഇന്ത്യൻ നാവികസേനയ്ക്ക് അടുത്തിടെ കൈമാറിയ നീലഗിരി ക്ലാസിലെ (പ്രൊജക്റ്റ് 17A) മൂന്നാമത്തെ കപ്പൽ ?
ഹിമഗിരി

16. സർക്കാർ ജീവനക്കാർക്കായി സബാറ്റിക്കൽ ലീവ് പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
സിക്കിം

17. 2025 ലെ കുറ്റിപ്പുഴ കൃഷ്‌ണപിള്ള പുരസ്‌കാരത്തിന് അർഹനായത് ?
പി.എൻ.ഗോപീകൃഷ്ണൻ

18. പാക്ക് അധിനിവേശ കാശ്‌മീരിൽ പർവ്വതാരോഹണത്തിനിടെ മരണപെട്ട ശീതകാല ഒളിമ്പിക്‌സിലെ സ്വർണ്ണ മെഡൽ ജേതാവായ ജർമ്മൻ വനിതാ ബയാത്ത്‌ലോൺ താരം?
ലോറ ഡാൽമേയർ

19. നാട്യവേദ സെൻ്റർ ഫോർ പെർഫോമിങ് ആർട്ട്സിൻ്റെ പ്രഥമ നാട്യവേദ പുരസ്ക‌ാരത്തിനർഹയായത് ?
പദ്‌മാ സുബ്രമണ്യൻ

20. ‘അന്തകവള്ളികൾ’ എന്ന നോവൽ രചിച്ചത് ?
സേതു

21. രാജ്യത്തെ ആദ്യത്തെ അനലോഗ് ദൗത്യമായ ഹോപ്പ് ISRO ആരംഭിച്ചത് ?
ലഡാക്ക്

22. പെൺക്കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഫിഫ ടാലൻ്റ് അക്കാദമി നിലവിൽ വന്നത് ?
ഹൈദരാബാദ്

23. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവയവ ദാനം രേഖപ്പെടുത്തിയ സംസ്ഥാനം ?
തെലങ്കാന

24. 2025 ഓഗസ്റ്റിൽ മേഘവിസ്ഫോടനത്തിനെതുടർന്ന് മിന്നൽ പ്രളയമുണ്ടായ ഉത്തരാഖണ്ഡിലെ ഗ്രാമം ?
ധരാലി

25. 2025 വേൾഡ് ഗെയിംസ് ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത് ?
ഋഷഭ് യാദവ്

26. ഇന്ത്യയിൽ വിക്ഷേപണത്തിന് ഒരുങ്ങുന്ന ബ്ലൂബേർഡ്-2 എന്ന ഉപഗ്രഹം ഏതു രാജ്യത്തിന്റെതാണ് ?
അമേരിക്ക

27. ഡാർക്ക് ഈഗിൾ ഹൈപ്പർസോണിക് മിസൈൽ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യം?
യുണൈറ്റഡ് സ്റ്റേറ്റ്സ്

28. നോട്ടറി പോർട്ടൽ ആരംഭിച്ച മന്ത്രാലയം ?
നിയമ-നീതി മന്ത്രാലയം

29. യശോദ AI സാക്ഷരതാ പരിപാടി ഏത് സംഘടനയുടെ സംരംഭമാണ് ?
ദേശീയ വനിതാ കമ്മീഷൻ

30. 71-മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ?
വള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കതമ്പുരാട്ടി

31. 2025 ഓഗസ്റ്റിൽ അന്തരിച്ച അന്താരാഷ്ട്ര ഫുട്‌ബാളിൽ ജപ്പാനുവേണ്ടി കൂടുതൽ ഗോൾ നേടി റെക്കോർഡിട്ട താരം ?
കുനിഷിഗെ കമാമോട്ടോ

32. 2025 ഓഗസ്റ്റിലെ കണക്ക് പ്രകാരം ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?
63

33. വിശാഖപ്പട്ടണത്ത് ഓഗസ്റ്റ് 26 ന് കമ്മീഷൻ ചെയ്യാൻ സജ്ജമാകുന്ന നാവികസേനയുടെ യുദ്ധകപ്പൽ ?
ഐ.എൻ.എസ്. ഹിമഗിരി

34. 2025 ൽ അന്തരിച്ച അപ്പോളോ 8 ദൗത്യത്തിൻ്റെ കമാൻഡറായിരുന്ന വ്യക്തി ?
ജെയിംസ് ലെവൽ

35. 2025 ഓഗസ്റ്റിൽ അന്തരിച്ച മുൻ രഞ്ജി ട്രോഫി താരം ?
വി. മണികണ്ഠ കുറുപ്പ്

36. നിപ്പാ വൈറസ് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന സസ്യ തന്മാത്രകൾ കണ്ടെത്തിയ ഗവേഷണ സ്ഥാപനം ?
ഐ.ഐ.ടി പാലക്കാട്

37. 2025 ലെ ലോക സ്‌കൂൾ ചെസ്സ് കിരീടം നേടിയത് ?
വേലമ്മാൾ വിദ്യാലയം, ചെന്നൈ

38. ശാസ്ത്രരംഗത്ത് കേരളത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരള ശാസ്ത്ര പുരസ്ക‌ാരം നേടിയത് ?
എസ്.സോമനാഥ്

39. സെക്രട്ടറിയേറ്റിൽ (മന്ത്രി പി.രാജീവിൻ്റെ ഓഫീസിൽ) അതിഥികളെ വരവേൽക്കാൻ കെൽട്രോൺ വികസിപ്പിച്ചെടുത്ത AI റിസെപ്ഷനിസ്റ്റ് ?
കെല്ലി

40. ‘ഗരുഡ് ദൃഷ്ടി’ സോഷ്യൽ മീഡിയ മോണിറ്ററിങ് ആൻഡ് സൈബർ ഇന്റലിജൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം?
മഹാരാഷ്ട്ര

41. ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ അധിഷ്ഠിത കൃത്രിമ മഴ പരീക്ഷണം ആരംഭിച്ച സംസ്ഥാനം ?
രാജസ്ഥാൻ

42. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജസ്ഥാൻ അതിർത്തിയിൽ, അതിർത്തി സുരക്ഷാസേന ആരംഭിച്ച ഓപ്പറേഷൻ ?
ഓപ്പറേഷൻ അലേർട്ട്

43. 2025 ലെ അന്താരാഷ്ട്ര യുവജന ദിനത്തിൻ്റെ പ്രമേയം ?
Local Youth Actions for the SDGs and Beyond

44. 2025 ഓഗസ്റ്റിൽ ഹ്യൂമൻ ആഫ്രിക്കൻ ട്രൈപനോസോമിയാസിസ് (HAT) ഇല്ലാതാക്കിയതായി WHO സാക്ഷ്യപ്പെടുത്തിയ രാജ്യം ?
കെനിയ

45. സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെറ്റ് സേവന ദാതാക്കളായ കെ.ഫോണിന്റെ ഭാഗ്യചിഹ്നം ?
ഫിബോ

46. BHU-NEER പോർട്ടൽ ആരംഭിച്ച സംഘടന ?
സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി

47. ഗ്രാമസഭാ യോഗങ്ങളുടെ ഘടനാപരമായ മിനിറ്റ്സ് സൃഷ്ടിക്കുന്നതിനായി സർക്കാർ ആരംഭിച്ച Alയിൽ പ്രവർത്തിക്കുന്ന ഉപകരണം ?
സഭസാർ

48. ജെ. പി. സേനാനി പെൻഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം?
ബീഹാർ

49. റോക്കറ്റ് ഫോഴ്‌സ്‌ എന്ന സൈനിക വിഭാഗം രൂപീകരിക്കുന്ന രാജ്യം ?
പാകിസ്ഥാൻ

50. റോഡുകളിലെ അപകടമേഖല കണ്ടെത്താനും അതനുസരിച്ച് ട്രാഫിക് ക്രമീകരണമടക്കം ഏർപ്പെടുത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചത് ?
നാറ്റ്പാക്ക്

51. കൃഷി വകുപ്പിൻ്റെ കാർഷിക പുരസ്‌കാരങ്ങളിൽ മികച്ച തദ്ദേശസ്ഥാപനത്തിനുള്ള സി.അച്യുതമേനോൻ സ്‌മാരക പുരസ്‌കാരം ലഭിച്ചത് ?
മീനങ്ങാടി ഗ്രാമപഞ്ചായത്ത്

52. കൃഷി വകുപ്പിൻ്റെ കാർഷിക പുരസ്‌കാരങ്ങളിൽ മികച്ച കൃഷിഭവനുള്ള വി.വി.രാഘവൻ സ്‌മാരക പുരസ്‌കാരം ലഭിച്ചത് ?
താനാളൂർ കൃഷിഭവൻ (മലപ്പുറം)

53. ടാറ്റോ-11 ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
അരുണാചൽ പ്രദേശ്

September Current Affairs 2025

1. NRE അക്കൗണ്ടുകൾ ആരംഭിക്കാൻ ‘ബോബ് ആസ്പെയർ’ സംവിധാനം ഏർപ്പെടുത്തിയ ബാങ്ക് ?
ബാങ്ക് ഓഫ് ബറോഡ

2. മഹാരാഷ്ട്രയിലെ നഗരമായ ഇസ്ലാംപുരി പുനർനാമകരണം ചെയ്ത‌ത് ?
ഈശ്വരപൂർ

3. സ്വദേശ് സമ്മാൻ ദേശീയ പുരസ്‌കാരം നേടിയ കേരള സർക്കാർ സ്ഥാപനം ?
KSFE

4. കേരളത്തിലെ ഏത് സർവകലാശാലയിലെ ഊർജ്ജ ശേഖരണ സാങ്കേതികവിദ്യക്കാണ് ഇന്ത്യൻ പേറ്റന്റ്റ് ലഭിച്ചത് ?
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല

5. 2025 ലെ ബ്ലുംബെർഗിൻ്റെ കണക്കുകൾ പ്രകാരം ഏറ്റവും വലിയ ലോക സമ്പന്നൻ ?
ലാറി എല്ലിസൺ

6. 2025 സെപ്തംബറിൽ നടന്ന ‘അഗീകാർ 2025 കാമ്പെയ്ൻ’ ഏത് മന്ത്രാലയമാണ് സംഘടിപ്പിച്ചത് ?
ഭവന, നഗരകാര്യ മന്ത്രാലയം

7. ഭരണത്തെയും ജനങ്ങളെയും കണക്ട് ചെയ്യാനുള്ള കേരള സർക്കാർ പദ്ധതി ?
സിറ്റിസൺ കണക്ട് സെന്റർ

8. ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (IDEX) ഏത് മന്ത്രാലയത്തിന്റെ പ്രധാന സംരംഭമാണ് ?
പ്രതിരോധ മന്ത്രാലയം

9. 2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്‌ത പരസ്യ കലാകാരൻ ?
എസ്. കെ. മുർത്തി

10. മൃഗസംരക്ഷണ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര ഓൺലൈൻ പ്ലാറ്റ്ഫോം ?
ഇ-സമൃദ്ധ

11. വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ സംഘടിപ്പിക്കുന്ന കേരള ബിസിനസ് സമ്മിറ്റ് 2025 വേദിയാകുന്നത് ?
ന്യൂഡൽഹി

12. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ ജീവിതകഥ ആസ്‌പദമാക്കി ‘ദി വിസാർഡ് ഓഫ് ക്രെംലിൻ’ എന്ന ചലച്ചിത്രം സംവിധാനം ചെയ്‌തത് ?
ഒലിവർ അസായസ്

13. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ആദ്യമായി ആരംഭിച്ച വിമാനത്താവളം ?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

14. ബെംഗളൂരുവിലെ ഏത് പ്രദേശമാണ് അടുത്തിടെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്?
കന്റോൺമെന്റ് റെയിൽവേ കോളനി

15. മിസോറാമിലെ ആദ്യ റെയിൽവേ ലൈൻ?
ബൈരാബി-സൈരംഗ്‌

16. 2025 സെപ്റ്റംബറിൽ ഒരു അപൂർവ സ്‌കാർലറ്റ് ഡ്രാഗൺഫ്ളൈയെ കണ്ടെത്തിയത്?
മൂന്നാർ

17. ഇന്ത്യയുടെ കൈയെഴുത്തുപ്രതി പൈതൃകം ഡിജിറ്റൈസ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമായി ഗ്യാൻ ഭാരതം അന്താരാഷ്ട്ര സമ്മേളനത്തിൽ ആരംഭിച്ച പോർട്ടൽ ?
ജ്ഞാന ഭാരതം പോർട്ടൽ

18. 2025 ലെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത് ?
മീനാക്ഷി ഹൂഡ

19. ഡിഫറെന്റ്റ് ബട്ട് നോ ലെസ് എന്ന പുസ്‌തകത്തിൻന്റെ രചയിതാവ് ?
അനുപം ഖേർ

20. 2025 ൽ പി.വി നരസിംഹ റാവു മെമ്മോറിയൽ അവാർഡ് ലഭിച്ച മുൻ പ്രധാനമന്ത്രി ?
ഡോ. മൻമോഹൻ സിങ്

21. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഗർഭിണികളിൽ എത്ര ശതമാനം പേർക്കാണ് വിളർച്ച കാണപ്പെടുന്നത് ?
27 %

22. ഇൻ്റർനാഷണൽ വേൾഡ് ടാലൻ്റ് റാങ്കിംഗ്(WTR) 2025ൽ ഇന്ത്യയുടെ റാങ്ക് ?
63

23. ‘എൻജിനീയേഴ്‌സ് ഡേ’ ആയി ആചരിക്കുന്നത് ?
സെപ്‌തംബർ 15

24. യുനസ്കോ ലോക പൈതൃക സാധ്യതാ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പ്രദേശം ?
വർക്കല കുന്നുകൾ

25. ഇന്ത്യയുടെ പുരുഷ – വനിതാ ക്രിക്കറ്റ് ടീമുകളുടെ പുതിയ ജേഴ്‌സി സ്പോൺസർ?
അപ്പോളോ ടയേഴ്സ്

26. 102-ാം വയസിൽ മൗണ്ട് ഫുജി കീഴടക്കിയതിലൂടെ ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ?
കൊക്കിച്ചി ആകുസാവ

27. കേരളാ അർബൻ കോൺക്ലേവിൻ്റെ വേദി ?
കൊച്ചി

28. ഇന്ത്യയിലെ ആദ്യ മുളയധിഷ്‌ഠിത ബയോ എഥനോൾ പ്ലാൻ്റ് സ്ഥാപിച്ചത് ?
ഗോലാഘട്ട് (അസം)

29. സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെയും ഭർത്താവ് ത്യാഗരാജൻ സദാശിവത്തിന്റെയും ജീവിതത്തെപ്പറ്റി കവി ബി.കെ. ഹരിനാരായണൻ രചിച്ച ജീവചരിത്രം ?
ശിവം ശുഭം – ദി ബയോഗ്രഫി ഓഫ് എ കപ്പിൾ

30. 2025 സെപ്റ്റംബറിലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ വനിതാ ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്?
സ്മൃതി മന്ദാന

31. രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടുന്നത്?
ധാർ ജില്ലാ, മധ്യപ്രദേശ്

32. രാജ്യത്ത് ആദ്യമായി മാർഗരേഖ തയ്യാറാക്കി അമീബിക് മസ്‌തിഷ്‌കജ്വരം ചികിത്സിക്കുന്ന സംസ്ഥാനം ?
കേരളം

33. പസഫിക് റീച്ച് 2025 എന്ന സൈനികാഭ്യാസം ഏത് രാജ്യത്താണ് നടക്കുന്നത് ?
സിംഗപ്പൂർ

34. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ INSPIRE അവാർഡ് പദ്ധതിയിൽ ഒന്നാം റാങ്ക് നേടിയ ബീഹാറിലെ ജില്ല ?
മുസാഫർപൂർ

35. 2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്‌ത ചരിത്രകാരൻ ?
ജിബി മെഹെൻഡേൽ

36. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻ്റിലിവർ ഗ്ലാസ് ബ്രിഡ്‌ജ് നിലവിൽ വന്നത്?
ആന്ധ്രപ്രദേശ്

37. 2025 സെപ്റ്റംബറിൽ കണക്കു പ്രകാരം വനിതാ ബാറ്റർമാരുടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് ?
സ്മൃതി മന്ദാന

38. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് തേക്ക് കോൺഫറൻസ് വേദി ?
കൊച്ചി

39. ഓൽ ഡോയിനോ ലെംഗായ് അഗ്‌നിപർവതം സ്ഥിതി ചെയ്യുന്നത് ?
ടാൻസാനിയ

40. 2025 യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ?
ആര്യാന സെബലങ്ക (ബെലറൂസ്)

41. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തോൽവിയുടെ ഉത്തരവാദിത്തമേറ്റ് ജപ്പാനിൽ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച വ്യക്തി ?
ഷിഗേരു ഇഷിബ

42. ഒറ്റക്കായ വയോധികർക്ക് സാന്ത്വനമേകാൻ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?
സല്ലാപം

43. എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും മുഴുവൻ ഇൻഷുറൻസ് പോളിസികളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന പദ്ധതി ?
ബീമ സുഗം ഡിജിറ്റൽ പ്ലാറ്റ്ഫോം

44. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇ. വി. എമ്മിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സംസ്ഥാനം?
കർണാടക

45. ഗർഭിണികൾക്കും പ്രസവനാന്തരം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ പരിചരണ പദ്ധതി ?
സൂതികാ മിത്രം

46. 2025 സെപ്റ്റംബറിൽ കണക്കു പ്രകാരം FIFA റാങ്കിങ് ഇന്ത്യയുടെ സ്ഥാനം ?
134

47. ചൈനയിൽ നടക്കുന്ന ലോക സ്‌പീഡ്‌ ‌സ്കേറ്റിങ്ങിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
ആനന്ദകുമാർ വേൽകുമാർ

48. 2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്‌ത അസമീസ് ഗായകനും സാംസ്‌കാരിക ഐക്കണുമായ വ്യക്തി?
സുബീൻ ഗാർഗ്

49. നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് (NMHC) നിലവിൽ വരുന്നത് ?
ലോത്തൽ

50. സ്പോർട്‌സ് ഗുഡ്‌സ് ആൻഡ് ടോയ്‌സ് എക്സ‌്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ പ്ലാറ്റിനം പുരസ്‌കാരം നേടിയത് ?
ഫൺ സ്‌കൂൾ

51. അഫ്ലാടോക്‌സിൻ ആശങ്കകൾ കാരണം 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്നുള്ള നിലക്കടല ഇറക്കുമതി നിർത്തിവച്ച രാജ്യം ?
ഇന്തോനേഷ്യ

52. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ റെക്കോർഡോടെ ജേതാവായത് ?
സിഡ്‌നി മക്ലാഫ്‌ലിൻ ലെവ്റോൺ

53. കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസിക പിന്തുണയും നൽകുന്ന വനിതാ ശിശു വികസന വകുപ്പിൻ്റെ പദ്ധതി ?
കാവൽ

54. 64-ാ മത് കേരള സ്‌കൂൾ കലോത്സവ വേദി ?
തൃശ്ശൂർ

55. 2025ലെ ആജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന അവാർഡുകൾ ലഭിച്ചത് ?
ഷീല, പി.കെ. മേദിനി

56. ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത് ?
സെപ്റ്റംബർ 27

57. 2025ലെ ലോക വിനോദസഞ്ചാര ദിനത്തിൻ്റെ പ്രമേയം ?
ടൂറിസവും സുസ്ഥിരമായ പരിവർത്തനവും

58. 2025 ലോക വിനോദസഞ്ചാര ദിന ആഘോഷവേദി ?
മെലാക്ക, മലേഷ്യ

59. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിടവാങ്ങിയ മിഗ് 21 ന് പകരമായി രാജ്യം ഉപയോഗിക്കാൻ തീരുമാനിച്ച യുദ്ധവിമാനം ?
തേജസ് എം.കെ 1 എ

October Current Affairs 2025

1. ഇന്ത്യയുടെ 53-ാ മത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാനൊരുങ്ങുന്നത് ?
ജസ്റ്റിസ് സൂര്യകാന്ത്

2. ഉത്തർപ്രദേശിലെ മുസ്‌തഫാബാദിന് പുനർനാമകരണം ചെയ്‌തത് ?
കബീർ ധാം

3. 2025 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ സു ?
പുത്തൂർ സുവോളജിക്കൽ പാർക്ക്, തൃശൂർ

4. ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റായ പോൾ ബിയ (92) ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ് ?
കാമറൂൺ

5. 2025 ൽ നടന്ന 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേള അത്ലറ്റിക്സ് ജേതാക്കൾ ?
മലപ്പുറം

6. 2025 നവംബർ 6 ന് കൊച്ചി നാവികതാവളത്തിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച സർവേ വെസൽ ?
ഇക്ഷാക്

7. 2025 ൽ നടന്ന 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേള ഓവറോൾ കിരീടം നേടിയത്?
തിരുവനന്തപുരം

8. 2026 സംസ്ഥാന സ്‌കൂൾ കായികമേള വേദിയാകുന്നത് ?
കണ്ണൂർ

9. റഫാൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ രാഷ്ട്രപതി ആകാൻ ഒരുങ്ങുന്നത് ?
ദ്രൗപദി മുർമു

10. കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനാവുന്നത് ?
റസൂൽ പൂക്കുട്ടി

11. 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഉൾപ്പെടുത്തിയ ഗ്രീസിൽ നിന്നുള്ള കായിക വിനോദം ?
ബോസി/ബോ്ബോൾ (ഭിന്നശേഷി കുട്ടികൾക്കായാണ് മേളയിൽ ഉൾപ്പെടുത്തിയിരുന്നത് )

12. ലോകത്തെ ആദ്യ റോബോട്ടിക് ബ്രയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തിയത് ?
സൗദി അറേബ്യ

13. ലോകത്തിലെ ആദ്യത്തെ യെൻ-പെഗ്‌ഡ് സ്റ്റേബിൾകോയിൻ JPYC പുറത്തിറക്കിയ രാജ്യം ?
ജപ്പാൻ

14. കേരള രാജ്ഭവൻ വിശേഷങ്ങളുമായി ഇറങ്ങുന്ന മാസിക ?
രാജഹംസം

15. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി സഹമിത്ര അപ്ലിക്കേഷൻ പുറത്തിറക്കുന്ന ജില്ലാ ഭരണകൂടം ?
കോഴിക്കോട്

16. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ?
ഹുവാജിയങ്

17. ഇന്തോ – ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറലായി നിയമിതനായത് ?
പ്രവീൺകുമാർ

18. കേരളത്തിന്റെ വനമേഖലയിൽ നിന്നും കണ്ടെത്തിയ കിഴങ്ങ് ഇനത്തിൽപ്പെട്ട പുതിയ സസ്യ വർഗ്ഗം ?
ക്ലോറോഫൈറ്റം വനപുഷ്‌പം

19. രാജ്യത്തെ പണം ഇടപാട് സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി പെയ്മെന്റ്റ്സ് റെഗുലേറ്ററി ബോർഡ് രൂപീകരിച്ചത് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

20. ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത് ?
റിങ്കു സിങ്

21. 2024ലെ മുണ്ടശ്ശേരി സ്‌മാരക പുരസ്‌കാരത്തിന് അർഹനായത് ?
എൻ.എസ്.മാധവൻ

22. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ്?
സുരേഖാ യാദവ്

23. 2025 ഒക്ടോബറിൽ അന്തരിച്ച ലോകപ്രശസ്‌ത പ്രൈമറ്റോളജിസ്റ്റ് ?
ജെയ്ൻ ഗുഡാൾ

24. 62-ാ മത് നാഷണൽ ചാമ്പ്യൻഷിപ് കിരീടം നേടിയത് ?
പി. ഇനിയൻ

25. 2025 ലെ പതിനൊന്നാമത് ലോക ഹരിത സാമ്പത്തിക ഉച്ചകോടി (WGES) എവിടെയാണ് നടന്നത്?
ദുബായ്

26. ശാസ്ത്രീയ ഗവേഷണം കൂടുതൽ പ്രാപ്യമാക്കുന്നതിനായി ‘SARAL എന്ന ഉപകരണം ആരംഭിച്ച സ്ഥാപനം ?
അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന

27. ഹഹിമപുലികളുടെ കണക്കെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
ഹിമാചൽ പ്രദേശ്

28. 2025 സെപ്റ്റംബറിൽ വിയറ്റ്നാമിൽ വീശിയ ചുഴലിക്കാറ്റ് ?
ബുവാലോയ് ചുഴലിക്കാറ്റ്

27. ഗോവയിൽ വച്ച് നടത്തപ്പെടുന്ന ചെസ്സ് ലോകകപ്പിൽ ചീഫ് ഫെയർപ്ലെയ് ഓഫീസറായി നിയമിതനായത് ?
എം.എസ്. ഗോപകുമാർ

28. കാനഡയിൽ നടന്ന രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസഷന്റെ ഏത് സെഷണിലാണ് ഇന്ത്യയെ ഗവേർണിങ് കൗൺസിലിലേക്കു തിരഞ്ഞെടുത്തത് ?
42nd സെഷൻ

29. 2026 ഫിഫ ഫുട്ബോൾ ലോകകപ്പിൻ്റെ ഔദ്യോഗിക പന്ത് ?
ട്രിയോൻഡ

30. 2025 ഒക്ടോബറിൽ അന്തരിച്ച പ്രശസ്‌ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ ?
ചന്നുലാൽ മിശ്ര

31. വാട്‌സ്ആപ്പിന് ബദലായി ഇന്ത്യൻ ആപ്പ് ?
ARATTAI

32. വി.എസ്. അച്യുതാനന്ദൻ – കേരള പുരസ്‌കാരം 2025 ന് അർഹനായത് ?
എസ്. രാമചന്ദ്രൻ പിള്ള

33. 2025-2026 ഇറാനി കപ്പ് കിരീടം നേടിയത് ?
വിദർഭ

34. കൊങ്കൺ 2025 ഏതു രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് ?
ഇന്ത്യ – യു കെ

35. കേരളത്തിലെ ആദ്യത്തെ സമഗ്രമായ ഹീമോഫീലിയ പരിചരണ കേന്ദ്രം ?
കോട്ടയം മെഡിക്കൽ കോളേജ്

36. ഗവൺമെന്റ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ഐടിഐ) നവീകരിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച പദ്ധതി ?
PM-SETU

37. 2025 ഒക്ടോബറിൽ പത്താമത്തെ ദേശീയതല മലിനീകരണ പ്രതികരണ വ്യായാമം (NATPOLREX-X) നടന്നത് ?
ചെന്നൈ

38. IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസ്സ് 2025 നടക്കുന്നത് ?
അബുദാബി

39. ഇന്ത്യൻ സൈന്യം തദ്ദേശീയമായി നിർമിച്ച പുതിയ ഡ്രോൺ പ്രതിരോധ സംവിധാനം ?
Saksham Counter-UAS grid system

40. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത് ?
സഞ്ജു സാംസൺ

41. ഫോബ്‌സ് പുറത്തിറക്കിയ 2025 ലെ ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ വ്യക്തിഗത സമ്പന്നരിൽ ഒന്നാമത് എത്തിയത് ?
മുകേഷ് അംബാനി

42. ചെനാബ് നദിയിൽ നിലവിൽ വരാൻ പോകുന്ന ജലവൈദ്യുത പദ്ധതി ?
സാവാൽകോട്ട് പദ്ധതി

43. സമുദ്ര അവബോധം വർദ്ധിപ്പിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ തത്സമയ അണ്ടർവാട്ടർ അഭിമുഖത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?
പലാവു

44. ഏത് സംസ്ഥാനത്താണ് ബ്രിഡ്‌ജിപോറസ് കനാഡി എന്ന പുതിയ സസ്യ ഇനം കണ്ടെത്തിയത് ?
അരുണാചൽ പ്രദേശ്

45. നെസോലിങ്ക്സ് ബനാബിറ്റാന എന്ന പുതിയ കടന്നൽ ഇനത്തെ ഏത് സംസ്ഥാനത്താണ് കണ്ടെത്തിയത് ?
പശ്ചിമബംഗാൾ

46. രാജ്യത്തെ ആദ്യ മാനസികാരോഗ്യ അംബാസഡറായി നിയമിതയായത് ?
ദീപിക പദുക്കോൺ

47. ‘സ്റ്റെഡ്‌ഫാസ്റ്റ് നൂൺ 2025’ എന്ന് വിളിക്കപ്പെടുന്ന നാറ്റോയുടെ ആണവ പ്രതിരോധ വ്യായാമത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
നെതർലാൻഡ്

48. ദുരന്ത മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്ഫോമായ SACHET വികസിപ്പിച്ചെടുത്ത ഇന്ത്യൻ ഏജൻസി ?
സി-ഡോട്ട്

49. 2025 ഒക്ടോബറിൽ അന്തരിച്ച, ഗോവ മുൻ മുഖ്യമന്ത്രിയും നിലവിൽ കൃഷി മന്ത്രിയുമായിരുന്ന വ്യക്തി ?
രവി നായിക്

50. പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ സമഗ്ര കായിക പരിപോഷണം, കായിക സാക്ഷരത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി?
ഹെൽത്തി കിഡ്‌സ്

51. 2025 ലെ മുണ്ടശ്ശേരി സ്‌മാരക പുരസ്ക്‌കാരം ലഭിച്ചത് ?
എൻ.എസ്. മാധവൻ

52. ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2024ൽ അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിൻ്റെ അളവ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ നിലയിൽ രേഖപ്പെടുത്തിയത് ?
423.9 ppm

53. ഫോർമുല വൺ യുഎസ് ഗ്രാൻപ്രീ കാറോട്ട മത്സര ജേതാവ് ?
മാക്‌സ് വെർസ്റ്റപ്പൻ

54. 2025 ഒക്ടോബറിലെ കണക്കു പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
136

55. ഫെങ്ഷെൻ കൊടുങ്കാറ്റ് നാശനഷ്ടം വിതച്ച രാജ്യം ?
ഫിലിപ്പീൻസ്

56. ഓസ്ട്രേലിയൻ സർക്കാരിൻ്റെ ഗ്ലോബൽ ഹാർമണി അവാർഡ് കരസ്ഥമാക്കിയ സംഘടന ?
ശിവഗിരി മഠം

November Current Affairs 2025

1. റഷ്യ വികസിപ്പിച്ച കാൻസർ പ്രതിരോധ വാക്‌സിൻ?
Pembrori

2. 20-ാ മത് G20 ഉച്ചകോടിക്ക് വേദിയാകുന്നത്?
ജോഹന്നാസ്ബർഗ് (ദക്ഷിണാഫ്രിക്ക)

3. 2025 നവംബറിലെ കണക്ക് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?
142

4. സുപ്രീംകോടതി റദ്ദാക്കിയ വിവിധ ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനവും കാലാവധിയും സർവീസ് വ്യവസ്ഥകളും നിഷ്‌കർഷിക്കുന്ന നിയമം?
Tribunal Reforms Act, 2021

5. 2025 നവംബറിൽ ഇന്ത്യൻ സായുധസേനകൾ സംയുക്തമായി നടത്തുന്ന പൂർവി പ്രചണ്ഡ് പ്രഹാർ സൈനികാഭ്യാസത്തിന്റെ വേദി ?
മേചുകാ

6. കേരളത്തിൽ BPCL സ്‌കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്ന സ്ഥലം ?
കളമശ്ശേരി

7. 2025 നവംബറിൽ ഭൗമസൂചിക പദവി ലഭിച്ച മധ്യപ്രദേശിലെ ഉത്പന്നം ?
പന്നാ വജ്രം

8. ആഫ്രിക്കയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള വാർഷിക പുരസ്‌കാരത്തിന് അർഹനായത് ?
അഷറഫ് ഹക്കീമി

9. 2025 നവംബറിൽ, ദുബായ് എയർ ഷോയിൽ തകർന്നുവീണ ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം ?
തേജസ്

10. അടുത്തിടെ 300 കിലോഗ്രാം ഭാരമുള്ള ഭീമൻ മരതകം കണ്ടെത്തിയ രാജ്യം ?
മഡഗാസ്ക‌ർ

11. കേസന്വേഷണ ഘട്ടത്തിലും വിചാരണവേളയിലും പോലീസിനെയും കോടതിയെയും സഹായിക്കാനായി വികസിപ്പിച്ച ആപ്പ് ?
ഇ-സാക്ഷ്യ ആപ്പ്

12. ജാവലിൻ മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം ?
അമേരിക്ക

13. 2024 ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാഗാന്ധി സമ്മാനം ലഭിച്ചത് ?
മിഷേൽ ബാച്ചലെറ്റ്

14. റീജിയണൽ ഓപ്പൺ ഡിജിറ്റൽ ഹെൽത്ത് സമ്മിറ്റ് 2025 നടന്നത് ?
ന്യൂഡൽഹി

15. 2025 മിസ് യൂണിവേഴ്‌സ്‌ കിരീടം നേടിയത് ?
ഫാത്തിമ ബോഷ് (മെക്‌സിക്കോ)

16. 2024 ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാഗാന്ധി സമ്മാനം ലഭിച്ചത് ?
മിഷേൽ ബാച്ചലെറ്റ്

17. നാസംസ് (നാഷണൽ അഡ്വാൻസ്‌ഡ് സർഫസ് ‌ടു എയർ മിസൈൽ സിസ്റ്റം) ഏതൊക്കെ രാജ്യങ്ങളാണ് സംയുക്തമായി വികസിപ്പിച്ചെടുത്തത്?
യുണൈറ്റഡ് സ്റ്റേറ്റ്സ് നോർവേ

18. 2025ലെ G20 ഉച്ചകോടിയുടെ വേദി?
ജോഹന്നസ്ബർഗ് (ദക്ഷിണാഫ്രിക്ക)

19. 2025 നവംബറിൽ ഇന്ത്യ സന്ദർശിച്ച അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി?
അൽഹാജ്നൂറുദ്ദീൻ അസീസി

20. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഒരു ഉഭയകക്ഷി അഭ്യാസമാണ് ഓസിൻഡെക്സ് 2025?
ഓസ്ട്രേലിയ

21. 2025 നവംബറിൽ, കേന്ദ്രജ്ഞാനഭാരതം മിഷൻ്റെ സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരം ലഭിച്ച സേവാധി മ്യൂസിയത്തിൻ്റെ ഭാഗമായ ക്ഷേത്രം ?
കുമാരനല്ലൂർ ദേവീക്ഷേത്രം, കോട്ടയം

22. ഭാരത് ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാമിൻ്റെ (ഭാരത് NCAP) പുതുക്കിയ കരട് പുറത്തിറക്കിയ മന്ത്രാലയം ?
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

23. പാഠപുസ്ത‌കങ്ങളിലെ വിഷയങ്ങളിൽ തൊഴിൽ പരിശീലനം കൂടി നൽകുന്ന പദ്ധതി?
ക്രിയേറ്റീവ് കോർണർ പദ്ധതി

24. ‘ആപ്‌കി യോജന – ആപ്‌കി സർക്കാർ – ആപ്‌കെ ദ്വാർ’ എന്ന വാർഷിക പൊതു സേവന പ്രചാരണ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
ജാർഖണ്ഡ്

25. ജോയിന്റ് ക്രെഡിറ്റിംഗ് മെക്കാനിസം (ജെസിഎം) ഏത് രാജ്യം ആരംഭിച്ച ഒരു ഉഭയകക്ഷി സംരംഭമാണ് ?
ജപ്പാൻ

26. 2025 നവംബറിൽ, ലോക പ്രശസ്‌ത മെക്‌സിക്കൻ ചിത്രകാരി ഫ്രിഡ കഹ്ലോയുടെ 487 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ കലാസൃഷ്ടി?
എൽ സുവേനോദ ഫ്രീഡം

27. 2025 നവംബറിൽ അന്തരിച്ച പ്രശസ്‌ത ഐറിഷ് ഫാഷൻ ഡിസൈനർ?
പോൾ കോസ്റ്റെല്ലോ

28. കാഴ്ചപരിമിതരുടെ പ്രഥമ വനിതാ ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്?
ഇന്ത്യ

29. ഫോർമുല വൺ ലാസ് വെഗാസ് ഗ്രാൻ്റ് പ്രീ കാറോട്ട മത്സരത്തിൽ ജേതാവായത്?
മാക്‌സ് വെസ്റ്റപ്പൻ

30. രാജ്യത്തിന്റെ 53-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്നത് ?
ജസ്റ്റിസ് സൂര്യകാന്ത്

31. 2025 നവംബറിൽ, H5N5 പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്ത‌ അമേരിക്കൻ സംസ്ഥാനം ?
വാഷിംഗ്‌ടൺ

32. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി ഫ്രഞ്ച് തപാൽ സർവീസ് ഇറക്കിയ സ്റ്റാമ്പിൽ ഇടം പിടിച്ച ഏക ഇന്ത്യൻ വംശജ ?
നൂർ ഇനായത്ത് ഖാൻ

33. റേസിംഗ് ഡ്രൈവറും സംരംഭകനും ആയിരുന്ന ഫിലിപ്പ് ഷാരിയോളിനോടുള്ള ആദരസൂചകമായി ഫ്രഞ്ച് സർക്കാർ നൽകുന്ന പുരസ്‌കാരമായ ജെന്റിൽമാൻ ഡ്രൈവർ ഒഫ് ദ ഇയർ 2025 പുരസ്‌കാരം നേടിയ തമിഴ് താരം ?
അജിത്ത്

34. പിജി സംസ്കൃതി കേന്ദ്രത്തിൻ്റെ പി ഗോവിന്ദപിള്ള സ്മാരക ദേശീയ പുരസ്ക‌ാരം ലഭിച്ചത് ?
ടി. എം. കൃഷ്ണ‌

35. റീജിയണൽ ഓപ്പൺ ഡിജിറ്റൽ ഹെൽത്ത് സമ്മിറ്റ് 2025 നടന്നത് ?
ന്യൂഡൽഹി

36. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ആദ്യമായി സ്ഥാപിക്കുന്ന നാവിഗേഷൻ സെൻറർ ഓഫ് എക്സ‌ലൻസ് ഉദ്ഘാടനം ചെയ്തത് ?
കേരളം

37. 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൻ്റെ ടൂർണമെൻ്റ് അംബാസഡർ ?
രോഹിത് ശർമ്മ

38. 2025 ലെ ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെൻ്റ് ജേതാക്കൾ ?
ഇറ്റലി

39. 2025 ൽ ഏക ടാഗ് ലഭിച്ച ‘യാക്ക് ചുർപി’ ഏതു സംസ്ഥാനത്തിന്റെ പാരമ്പര്യ ഉത്പന്നമാണ് ?
അരുണാചൽ പ്രദേശ്

40. 2025 ൽ നടന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത് ?
പോർച്ചുഗൽ

41. WHATSAPP അധിഷ്‌ഠിത ഇ-ഗവർണൻസ് സംവിധാനം സ്വീകരിക്കാൻ പദ്ധതിയിടുന്നത് ?
ന്യൂഡൽഹി

42. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള 2025 ലെ ദേശീയ പുരസ്‌കാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം ?
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

43. 2025 നവംബറിൽ ഏഷ്യയിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ?
ഗോവ

44. ഗവർണറുടെ ആസ്ഥാനമായ രാജ്ഭവൻ്റെ പുതിയ പേര് ?
ലോക്ഭവൻ

45. റായ്‌പൂരിൽ നടന്ന അഖിലേന്ത്യാ പോലീസ് കോൺഫറൻസിൽ, രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് ?
ഗാസിപുർ പോലീസ് സ്റ്റേഷൻ (ഡൽഹി)

46. ഉഷ്ണതരംഗങ്ങൾ കാരണം, യുനെസ്‌കോയുടെ പട്ടികയിലുള്ള ഏത് സ്ഥലത്തിനാണ് ഏകദേശം മൂന്നിൽ രണ്ട് ഭാഗം പവിഴപ്പുറ്റുകൾ നഷ്ടമായത് ?
Ningaloo Reef

47. രാജ്യത്തെ ഏറ്റവും നീളമുള്ള സ്മാർട്ട് റോഡ് ?
തിരുവനന്തപുരം

48. 2025 നവംബറിൽ ഇന്ത്യ 7995 കോടിയുടെ പ്രതിരോധ കരാറിൽ ഒപ്പുവെച്ച രാജ്യം ?
അമേരിക്ക

49. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖലയെന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത് ?
റിയാദ് മെട്രോ

50. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി പ്രഖ്യാപിച്ചത് ?
ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം

51. 2025ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിനർഹനായത് ?
കെ.ജി ശങ്കരപ്പിള്ള

52. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ടെന്നീസ് താരം ?
രോഹൻ ബൊപ്പണ്ണ

53. 2025 നവംബറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ അംഗമായ മന്ത്രിസഭ ?
തെലങ്കാന

54. കേരളത്തെ അതിദാരിദ്ര വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ?
2025 നവംബർ 1

55. കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാർക്കായി സർക്കാർ രൂപീകരിക്കുന്ന സ്വയം സഹായക സംഘം ?
സുശക്തി

December Current Affairs 2025

1. സംസ്ഥാനത്ത് കടലാസ് രഹിത കടുവ കണക്കെടുപ്പിന് ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് ?
M stripes

2. 2025 ലെ നാവികസേന ദിനാഘോഷത്തിനു വേദിയാകുന്നത് ?
ശംഖുമുഖം തിരുവനന്തപുരം ( രാഷ്ട്രപതി ദ്രൗപതി മുർമുവാണ് മുഖ്യ അതിഥി.)

3. സംസ്ഥാന ഭക്ഷ്യ സുരക്ഷാ പരിശോധനകളിൽ ഉൽപന്നങ്ങളിൽ വീണ്ടും കണ്ടെത്തിയ നിരോധിത വ്യാവസായിക മഞ്ഞച്ചായം ?
Auramine O

4. ഇന്ത്യയിലെ ആദ്യത്തെ ‘നാഷണൽ കോറൽ റീഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NCRRI) സ്ഥാപിക്കുന്നത് ?
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

5. 79-ാ മത് സന്തോഷ് ട്രോഫി ഫുട്ബോൾ (2025-26) ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ?
അസം

6. പ്രഥമ മാർഗ്ഗി സതി സ്‌മൃതി പുരസ്‌കാരം ലഭിച്ചത് ?
കലാമണ്ഡലം ഗോപി

7. പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസിഡറായ കിക്കറ്റ് താരം ?
ഹർമൻ പ്രീത് കൗർ

8. 2026-ലെ ICC പുരുഷ T20 ലോകകപ്പ് ടൂർണമെൻ്റിൻ്റെ അംബാസിഡറായി തിരഞ്ഞെടുത്തത് ?
രോഹിത് ശർമ്മ

9. കേരളത്തിലെ ഏതൊക്കെ പ്രധാന സ്ഥലങ്ങളുടെ പേരാണ് ചൊവ്വയിലെ ശാസ്ത്രപ്രധാനമായ ഗർത്തങ്ങൾക്കു നൽകിയത് ?
വർക്കല, തുമ്പ, വലിയമല, ബേക്കൽ

10. പൂനെ ആസ്ട്രോഫിസിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രപഞ്ചത്തിൻ്റെ താരാപഥത്തിന് നൽകിയ പേര് ?
അളകനന്ദ

11. ദുർബലരായ ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനായുള്ള ഇന്ത്യയിലെ ഒരു സാമൂഹിക പദ്ധതി ?
പിഎം ജൻമൻ

12. മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്‌കാർ അവാർഡിനുള്ള പ്രാഥമിക പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ ആനിമേറ്റഡ് ചിത്രം ?
മഹാവതാർ നരസിംഹ

13. 2025 ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് ഓവറോൾ കിരീട ജേതാക്കൾ ?
ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റി

14. ഇന്ത്യയുടെ നേതൃത്വത്തിലുള്ള ‘ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അല്ലൈൻസിൽ’ പുതിയതായി അംഗമാക്കുന്ന രാജ്യം ?
റഷ്യ

15. 2025 ൽ ആർബിഐയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത് ?
ഉഷ ജാനകിരാമൻ

16. ഇന്ത്യൻ ആർമി അരുണാചൽ പ്രദേശിലെ ദിരാംഗിൽ ആരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ
റേഡിയോ ദിരാംഗ് (88.4 FM)

17. 2025 ഡിസംബറിലെ RBIയുടെ പുതുക്കിയ റിപ്പോ നിരക്ക് ?
5.25%

18. നോട്ടക്ക് പകരമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയ ബട്ടൺ ?
എൻഡ് ബട്ടൻ

19. 2025 ഡിസംബറിൽ, ഇന്ത്യയുമായി വിവിധ മേഖലകളിലെ സഹകരണത്തിനായി 16 കരാറുകൾ ഒപ്പുവച്ച രാജ്യം ?
റഷ്യ

20. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ ഭാഗമായി വിതരണം ചെയ്തു തിരിച്ചുകിട്ടിയ ഫോമുകൾ മുഴുവൻ ഡിജിറ്റൈസ് ചെയ്‌ത ആദ്യ ജില്ല ?
കാസർഗോഡ്

21. ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ചെഫ് ഡി മിഷനായി നിയമിതനായത് ?
സഹദേവ് യാദവ്

22. ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാനിൽ നിർമിച്ച ജലവൈദ്യുത പദ്ധതി ?
പുനത്സാങ് ചു II

23. 30-ാ മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്ത സിനിമ ?
പലസ്റ്റീൻ 36

24. 2025 ഡിസംബറിൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക ടി.വി ചാനൽ ?
റഷ്യ ടുഡേ

25. അതിർത്തികളിലേക്ക് മയക്കുമരുന്നെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ യു.എസ്. പ്രഖ്യാപിച്ച സൈനിക ദൗത്യം ?
ഓപ്പറേഷൻ സതേൺ സ്‌പിയർ

26. ഫോർമുല വൺ കാറോട്ട മത്സരത്തിൽ ലോകകിരീടം നേടിയതാര് ?
ലാൻഡോ നോറിസ്

27. ദേശീയ ഊർജ്ജ സംരക്ഷണദിനം ?
ഡിസംബർ 14

28. 2026 നടക്കാനിരിക്കുന്ന പ്രഥമ കോമൺവെൽത്ത് ഖോ ഖോ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ

29. പ്രോജക്ട് സൺകാച്ചർ ഏത് സംഘടനയുടെ സംരംഭമാണ് ?
ഗൂഗിൾ

30. കേസുകളും ആയി ബന്ധപ്പെട്ട് സ്ത്രീകളെയും ട്രാൻസ്ജെൻഡറുകളെയും എങ്ങനെ പരിഗണിക്കണം എന്നത് സംബന്ധിച്ച് പോലീസിന് പരിശീലനത്തിനായി സംസ്ഥാന വനിതാ വികസന കോർപറേഷൻ ആരംഭിച്ച പദ്ധതി ?
ബോദ്ധ്യം

31. യുദ്ധവിമാന പൈലറ്റ്മാരുടെ സുരക്ഷ ഒരുക്കാനുള്ള റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡ് ഒരുക്കാനുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ രാജ്യം ?
ഇന്ത്യ

32. 2025 ഡിസംബറിൽ നടന്ന സാൻഡ് ആർട്ട് ഫെസ്റ്റിവലിന്റെ വേദി ?
ചന്ദ്രഭാഗ ബീച്ച് (ഒഡീഷ)

33. ഇന്ത്യ 2025-2029 കാലയളവിലേക്ക് ഏത് അന്താരാഷ്ട്ര സമിതിയിലേക്കാണ് വീണ്ടും തിരഞ്ഞെടുത്തത് ?
യുനെസ്കോ എക്‌സിക്യൂട്ടീവ് ബോർഡ്

34. എത്യോപ്പിയുടെ പരമോന്നത ബഹുമതിയായ ‘ദി ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ’ ലഭിക്കുന്ന ആദ്യ രാഷ്ട്ര നേതാവ് ?
നരേന്ദ്ര മോദി

35. കേരളത്തിലെ ആദ്യത്തെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി നിലവിൽ വരുന്നത് ?
മേൽതോന്നയ്ക്കൽ (തിരുവനന്തപുരം)

36. 98-ാ മത് ഓസ്‌കറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം ?
ഹോംബൗണ്ട്

37. സയ്യിദ് മുസ്താക്കലി ക്രിക്കറ്റ് കിരീടം 2025 നേടിയത് ?
ജാർഖണ്ഡ്

38. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രക്ക് ഇടനാഴി നിലവിൽ വരുന്ന സംസ്ഥാനം ?
കേരളം [PM E- ഡ്രൈവ് പദ്ധതിയുടെ ഭാഗമായി NH-66 ലാണ് പുതിയ ഇടനാഴി യാഥാർഥ്യമാകുന്നത്.]

39. 2025 ഡിസംബറിൽ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്രമോദി സന്ദർശിക്കുന്ന രാജ്യങ്ങൾ ?
ജോർദാൻ. എത്യോപ്യ, ഒമാൻ

40. 2025 ഡിസംബറിൽ SBI യുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത് ?
രവി രഞ്ജൻ

41. 2025 ഡിസംബറിൽ അന്തരിച്ച പ്രശസ്‌ത മലയാളി സാഹിത്യകാരൻ ?
എം. രാഘവൻ

42. സ്‌റ്റാൻഫോർഡ് സർവകലാശാലയുടെ 2024ലെ AI വൈബ്രൻസി സൂചകത്തിൽ ഇന്ത്യയുടെ സ്ഥാനം ?
3

43. ‘ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ’ എന്ന ആത്മകഥ ?
ശിഖർ ധവാൻ

44. ഇന്ത്യ തദ്ദേശീയമായി രൂപകല്‌പന ചെയ്‌ത ആദ്യത്തെ 1.0 GHz,64 ബിറ്റ് ഡ്യൂവൽ കോർ മൈക്രോപ്രോസസ്സർ ?
DHRUV64

45. ഇന്ത്യൻ ചരിത്ര കോൺഗ്രസ്സ് (IHC) 2025 ൻ്റെ ലൈഫ്ടൈം അച്ചീവ്മെന്റ്റ് അവാർഡ് നേടിയത് ?
ഇർഫാൻ ഹബീബ്

46. 2025 ഡിസംബറിൽ അന്തരിച്ച ത്രിപുര നിയമസഭാ സ്പീക്കർ ?
ബിശ്വബന്ധു സെൻ

47. പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർപേഴ്‌സൺ ?
പി.വിശ്വനാഥൻ (കൽപറ്റ നഗരസഭ)

48. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ 2026 2029 വർഷത്തെ അത്ലറ്റിക്സ് കമ്മീഷൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?
പി.വി.സിന്ധു

49. വന്യജീവി സംഘർഷം ലഘൂകരിക്കാൻ തേനീച്ച കൂടുകൾ സ്ഥാപിക്കുന്ന വനംവകുപ്പിന്റെ പദ്ധതി ?
മധുവനം

50. ജമ്മുകശ്മീരിലെ 260MW ശേഷിയുള്ള ദുൽഹസ്‌തി സ്റ്റേജ് II ജലവൈദ്യുത പദ്ധതി സ്ഥാപിതമാകുന്ന നദി ?
ചിനാബ് നദി

51. മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സ്വകാര്യ മേഖലയുടെ പിന്തുണയോടെ കേരള പോലീസ് നടപ്പാക്കുന്ന കർമപദ്ധതി ?
PODA (Prevention of Drug Abuse)

52. 2025 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ വേദി ?
മൊറോക്കോ

53. ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ പൗരന്മാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി മേരി യോജന’ പോർട്ടൽ ആരംഭിച്ച സംസ്ഥാനം ?
ഉത്തരാഖണ്ഡ്

54. 2025 ഡിസംബറിൽ ICC വനിതാ ട്വൻ്റി-20 ബൗളിങ് റാങ്കിൽ ഒന്നാമതെത്തിയ ഇന്ത്യൻ സ്പിന്നർ ?
ദീപ്‌തി ശർമ്മ

55. WPL 2026 സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിൻ്റെ ക്യാപ്റ്റനായി നിയമിതനായത് ?
ജമീമ റോഡ്രിഗസ്

56. 2025 ഡിസംബറിൽ 84-ാ മത് ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന് വേദിയാകുന്നത് ?
തലശ്ശേരി

57. ഇന്ത്യൻ കോസ്റ്റ്ഗാർഡ് തദ്ദേശീയമായി നിർമിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പൽ ?
സമുദ്ര പ്രതാപ് [രൂപകൽപന ചെയ്‌തത്‌ – ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ്]