Table of Contents
- January Current Affairs 2026
- February Current Affairs 2026
- March Current Affairs 2026
- April Current Affairs 2026
- May Current Affairs 2026
- June Current Affairs 2026
- July Current Affairs 2026
- August Current Affairs 2026
- September Current Affairs 2026
- October Current Affairs 2026
- November Current Affairs 2026
- December Current Affairs 2026
January Current Affairs 2026
| 1. 2026-ൽ നൃത്യ കലാനിധി പുരസ്‌കാരത്തിന് അർഹയായത് ഊർമിള സത്യനാരായണൻ (ഭരതനാട്യം കലാകാരി) 2. 2026 ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് തിരുവിഴ ജയശങ്കർ (നാദസ്വരം കലാകാരൻ) 3. കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി സിദ്ധരാമയ്യ 4. 2026-ൽ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ ‘വെയർ ദി ഫോറസ്‌റ്റ് മീറ്റ്സ് ദി സീ’ എന്ന ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചലച്ചിത്രം ഭ്രമയുഗം 5. 2025 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത് ഇ.പി. രാജഗോപാൽ (കൃതി : ഉൾക്കഥ) 6. മേഘാലയയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ജസ്റ്റിസ് രേവതി മൊഹിതെ ദേരെ 7. കേരളത്തിലെ ആദ്യത്തെ ബട്ടർഫ്ളൈ സാങ്ച്വറി ആറളം 8. അടുത്തിടെ ഗ്രോക്കിന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ മലേഷ്യ, ഇന്തോനേഷ്യ 9. 2026 ജനുവരിയിൽ മെറ്റയുടെ പ്രസിഡന്റും വൈസ് ചെയർമാനുമായി നിയമിതയായത് Dina Powell McCormick 10. The Outsider: A Memoir for Misfits ബുക്ക് എഴുതിയത് Vir Das 11. അടുത്തിടെ അഫ്ഗാനിസ്ഥാൻ എംബസിയിൽ നിയമിതനായ താലിബാൻ നയതന്ത്ര പ്രതിനിധി മുഫ്‌തി നൂർ അഹമ്മദ് നൂർ 12. ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഭൂമിയിലേക്ക് മടങ്ങുന്നു ബഹിരാകാശ ദൗത്യം SpaceX Crew-11 13. വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്‌റ്റിന്റെ പതിനെട്ടാമത് ബഷീർ പുരസ്‌കാരത്തിന് അർഹനായത് എസ് ഹരീഷ് 14. 2026 ലെ ടൈലർ പ്രൈസ് നേടിയ ശാസ്ത്രജ്ഞ Toby Kiers 15. വാലി ഓഫ് ഫ്ളവേഴ്സ്‌സ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഉത്തരാഖണ്ഡ് 16. 2026-ൽ പുറത്തുവിട്ട നീതി ആയോഗിന്റെ The Export Preparedness Index 2024 (۰ വലിയ സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം മഹാരാഷ്ട്ര 17. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായിക താരമെന്ന നേട്ടം തുടർച്ചയായ മൂന്നാം വർഷവും സ്വന്തമാക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ 18. ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരം വീനസ് വില്യംസ് (അമേരിക്കൻ താരം) 19. 2025–26 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടം നേടിയത് കണ്ണൂർ 20. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ 13-ാമത് സത്യജിത് റേ പുരസ്ക്‌കാരത്തിന് അർഹനായത് ടി വി ചന്ദ്രൻ 21. wpl-ൽ 50 വിക്കറ്റുകൾ നേടിയ ആദ്യ താരം അമേലിയ കെർ 22. wpl-ൽ 1000 റൺസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം ഹർമൻപ്രീത് കൗർ 23. വിജയ് ഹസാരെ ട്രോഫി 2025-26 ജേതാക്കളായത് വിദർഭ 24. 2026 ജനുവരിയിൽ രണ്ടാം ആഗോള ബുദ്ധമത ഉച്ചകോടിക്ക് വേദിയാകുന്നത് ന്യൂഡൽഹി 25. അടുത്തിടെ നാസയിൽ നിന്നും വിരമിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് 26. 2025-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന് അർഹയായത് Graca Machel 27. 2026 ജനുവരിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായത് ഡോ. പി. രവീന്ദ്രൻ 28. റിപ്പബ്ലിക് ദിന പരേഡിൽ സി.ആർ.പി.എഫിന്റെ പുരുഷ യൂണിറ്റിനെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥ സിമ്രാൻ ബാല 29. അന്താരാഷ്ട്ര വനിതാ ബാഡ്‌മിൻ്റൺ സിംഗിൾസിൽ 500 വിജയം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം പി.വി. സിന്ധു 30. രഞ്ജിട്രോഫി ക്രിക്കറ്റിൽ 6000 റൺസ് തികച്ച ആദ്യ കേരള താരം സച്ചിൻ ബേബി 31. ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകയായി നിയമിതയായത് അമേലിയ വാൽവെർദെ 32. സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി കണക്റ്റ് ടു വർക്ക് 33. പ്രഥമ ഷാഫി മെമ്മോറിയൽ പുരസ്‌കാരത്തിന് അർഹനായത് ജിതിൻ കെ. ജോസ് 34. കുട്ടികളുടെ മാനസിക സുസ്ഥിതിയ്ക്കും പഠന പുരോഗതിക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന പദ്ധതി സ്നേഹം 35. 2026 ജനുവരിയിൽ കാട്ടുതീ പടർന്ന പാൻഗോലാഖ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം സിക്കിം 36. കാൻസർ നേരത്തേ കണ്ടെത്തുന്നതിനും രോഗനിർണയത്തിനുമായി അടുത്തിടെ ഗുജറാത്ത് രൂപകൽപ്പന ചെയ്‌ത കാൻസർ സ്ക്രീനിംഗ് മൊബൈൽ യൂണിറ്റ് ആശ വാൻ 37. ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിൽ സെഞ്ച്വറി നേടിയ ആദ്യ താരം നാറ്റ് സ്കീവർ ബ്രെണ്ട് 38. ഗ്രാൻഡ്‌സ്ലാം സിംഗിൾസ് മത്സരങ്ങളിൽ 400 വിജയങ്ങൾ നേടുന്ന ആദ്യ താരം നൊവാക്ക് ജോക്കോവിച്ച് 39. 2026 ജനുവരിയിൽ വിമാനാപകടത്തിൽ മരണപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ 40. രാഷ്ട്രപതി ഭവനിൽ ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്‌ത പുതിയ ലൈബ്രറി ഗ്രന്ഥ കുടീർ 41. 2025-ലെ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് അരുന്ധതി റോയി 42. 79-ാമത് BAFTA പുരസ്‌കാരത്തിൽ ‘Best Children’s and Family Film’ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട മണിപ്പൂരി ചിത്രം Boong 43. ഇന്ത്യയിൽ ആദ്യമായി സർക്കാർ അധീനതയിൽ മെനോപോസ് (ആർത്തവ വിരാമം) ക്ലിനിക്കുകൾ ആരംഭിച്ച സംസ്ഥാനം മഹാരാഷ്ട്ര 44. 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത് മഹാരാഷ്ട്ര 45. അടുത്തിടെ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ചേമ്പിനം ജാമുനി ചേമ്പ് 46. അടുത്തിടെ ഗിഗ് വർക്കർ വെൽഫെയർ ഡെവലപ്പ്മെന്റ്റ് ബോർഡ് രൂപീകരിച്ച സംസ്ഥാനം കർണാടക |
February Current Affairs 2026
| 1. 2026 ജനുവരിയിൽ റാംസർ സൈറ്റിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള പ്രദേശങ്ങൾ പട്ന പക്ഷിസങ്കേതം (ഉത്തർപ്രദേശ്), ഛരിധണ്ട് (ഗുജറാത്ത്) 2. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി സുനേത്ര പവാർ 3. 2026-ലെ ക്രാഫോർഡ് പ്രൈസ് ജേതാവ് വീരഭദ്രൻ രാമനാഥൻ 4. The Unbecoming എന്ന പുസ്തകത്തിന്റെ രചയിതാവ് കാർത്തികേയ ബാജ്പേയി 5. ‘ഫോർ സ്‌റ്റാർസ് ഓഫ് ഡെസ്‌റ്റിനി’ എന്ന പുസ്‌തകം എഴുതിയത് ജനറൽ മനോജ് മുകുന്ദ് നരവനെ 6. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾ സർവീസ് നടത്തുന്ന ആദ്യത്തെ ഇന്ത്യൻ വിമാനത്താ വളമാകുന്നത് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം 7. അടുത്തിടെ കുടുംബശ്രീ മിഷൻ ആരംഭിച്ച ടേക്ക് എവേ കൗണ്ടറുകൾ മീറ്റ് പോയിന്റ് 8. അടുത്തിടെ ഉണ്ടായ പി.എസ്.എൽ.വി. പരാജയങ്ങളെ ക്കുറിച്ച് അന്വേഷിക്കാൻ വി.എസ്.എസ്.സി. സന്ദർശിച്ചത് അജിത് ഡോവൽ 9. മൃഗസംരക്ഷണ മേഖലയിൽ തൊഴിലെടുക്കുന്ന വനിതാ കർഷകരുടെ ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ ജീവനം 10. ഫോർബ്സ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒന്നാം സ്ഥാനത്തുള്ളത് ഉർസുല വോൺ ഡെർ ലെയെൻ 11. പോർച്ചുഗലിന്റെ പുതിയ പ്രസിഡന്റ് അന്റോണിയോ ജോസ് സെഗുറോ 12. 2026 – ൽ 25 വർഷം പൂർത്തിയാക്കിയ മലയാള കവിത കണ്ണട 13. പ്രഥമ കേരള ഇൻ്റർനാഷണൽ ഫോക്ക് ഫെസ്‌റ്റിവലിന്റെ (KIFF 2026) വേദി തിരുവനന്തപുരം 14. കേരളത്തിൽ ആദ്യമായി കാഴ്‌ചവൈകല്യമുള്ള വനിതാ ജഡ്‌ജിയാകാൻ പോകുന്ന വ്യക്തി താന്യ നാഥൻ സി 15. മലയാള വാർത്താ മാധ്യമ ചരിത്രത്തിലെ ആദ്യ വനിത ചീഫ് എഡിറ്ററായി ചുമതലയേറ്റ മാധ്യമപ്രവർത്തക സുജയ പാർവതി 16. 2026 കേരളകാളിദാസ കേരളവർമ്മ സാഹിത്യപുരസ്‌കാരത്തിന് അർഹനായത് കെ.എസ്. രതീഷ് 17. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകപ്പെട്ട നാലാമത്തെ സ്പീക്കർ ഓം ബിർള 18. ഇന്ത്യൻ തപാൽ വകുപ്പ് ‘പപ്പറ്റ്സ് ഓഫ് ഇന്ത്യ’എന്ന പേരിൽ പുറത്തിറക്കിയ സ്‌മാരക സ്‌റ്റാമ്പ് പരമ്പരയിൽ കേരളത്തിൽ നിന്നും ഇടംപിടിച്ച കലാരൂപം പാവക്കഥകളി 19. 2026 ഫെബ്രുവരിയിൽ ഗിഫ്റ്റ് സിറ്റി ചെയർമാനായി നിയമിതനായത് ഉദയ് കൊട്ടക് 20. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിങ് ഫെസിലിറ്റി അസമിൽ ഉദ്ഘാടനം ചെയ്തത് നരേന്ദ്രമോദി 21. രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ ട്വിൻ ട്യൂബ് റോഡ് കം റെയിൽ ടണൽ പദ്ധതി നിലവിൽ വരുന്ന നദി ബ്രഹ്മപുത്ര 22. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) പരിശീലനം നൽകുന്ന പദ്ധതി സർവം എ.ഐ മയം 23. സംസ്ഥാനത്തെ വ്യവസായ മേഖലയിൽ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കി ‘വിഷൻ സീറോ’ എന്ന ലക്ഷ്യം കൈവരിക്കാനായി തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി കെ-സേഫ് 24. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്കോറർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് സുനിൽ ഛേത്രി 25. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ക്ലബ്ബിൻ്റെ മുഴുവൻ സമയ മുഖ്യപരിശീലകനാകുന്ന ആദ്യ മലയാളി ടി.ജി. പുരുഷോത്തമൻ 26. കായലിന് കുറുകെ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം പെരുമ്പളം പാലം 27. 2026 BAFTA അവാർഡ് വേദിയിൽ അവതാരകയാകുന്ന ബോളിവുഡ് നടി ആലിയ ഭട്ട് 28. ഗസ്സയിലെ കുട്ടികൾ എന്ന ബുക്ക് എഴുതിയത് ടി. പത്മനാഭൻ 29. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെ-സ്മാർട്ട് വഴി ഏറ്റവും കൂടുതൽ സേവനങ്ങൾ നൽകിയ (2026 ജനുവരി വരെ) ജില്ലകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല മലപ്പുറം 30. രാജ്യത്തെ ആദ്യത്തെ ഇ.എസ്.ഐ.സി ആയുർവേദ മെഡിക്കൽ കോളേജ് സ്‌ഥാപിതമാകുന്നത് എഴുകോൺ 31. കേരളത്തിലെ ആദ്യത്തെ ഉഡാൻ യാത്രി കഫേ നിലവിൽ വന്ന വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളം 32. അടുത്തിടെ കേരളത്തിൽ സ്ഥാപിതമായ കാഴ്ചപരിമിത സൗഹൃദ മ്യൂസിയം നിള ഹെറിറ്റേജ് മ്യൂസിയം, പൊന്നാനി 33. കേരള സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി രൂപീകരിച്ച 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ്റെ ചെയർമാനായി നിയമിതനായത് ഡോ. വി. പി. ജോയി 34. ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് നീതി ആയോഗിന്റെ ഇടക്കാല സി.ഇ.ഒ ആയി അധിക ചുമതല നൽകപ്പെട്ടത് നിധി ഛിബ്ബർ 35. സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 36. നെതർലൻഡ്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി റോബ് ജെറ്റൻ 37. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ദേശീയ വട്ടമേശ സമ്മേളനം 2026 ന്റെ വേദി ന്യൂഡൽഹി |
March Current Affairs 2026
| 1. കേരളത്തിലെ ആദ്യത്തെ ഇരുനില പാലം പടഹാരം പാലം 2. സംസ്ഥാനത്ത് കായലിന് കുറുകെ നിർമ്മിച്ച ഏറ്റവും വലിയ പാലം പെരുമ്പളം പാലം 3. കുഷ്ഠരോഗം ഇല്ലാതാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ രാജ്യം ചിലി 4. 2026 പുരുഷ T-20 ലോകകപ്പ് (10th എഡിഷൻ) ജേതാക്കൾ ഇന്ത്യ 5. 2026 മാർച്ചിൽ ഇറാനിൻ്റെ പരമോന്നത നേതാവായി നിയമിതാനായത് മൊജ്‌തബ ഖമേനി 6. സൈലന്റ് വാലി നാഷണൽ പാർക്കിൽ നടത്തിയ സമഗ്ര പക്ഷി സർവേയിൽ രേഖപ്പെടുത്തിയ പക്ഷി ഇനങ്ങൾ 192 ഇനം 7. ഇന്ത്യയിൽ പ്രവർത്തനക്ഷമമായ ഒരു ആണവനിലയത്തിന്റെ മേധാവിയാകുന്ന ആദ്യത്തെ വനിത ആർ.എം. നാച്ചമ്മ 8. ഇന്ത്യൻ ബൈസൺ ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന്റെ വേദി ഡെബ്രിഗഡ് വന്യജീവി സങ്കേതം 9. 2026-ൽ ഗുരുഗോപിനാഥ് നാട്യ പുരസ്‌കാരത്തിന് അർഹരായത് വി.പി. ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ 10. പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത് കെ.ജി. സനൽകുമാർ 11. കെ.എസ്.ആർ.ടി.സിയുടെ സ്ഥിരം ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിതനായത് പ്രമോജ് ശങ്കർ 12. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി ആയി ചുമതലയേൽക്കുന്നത് ബാലേന്ദ്ര ഷാ 13. ഡോ. കെ.ജെ. യേശുദാസ് ഡിജിറ്റൽ ലൈബ്രറി സജ്ജമാകുന്നത് ഭാരത് ഭവൻ, തൈക്കാട് 14. 2026-ൽ നീതി ആയോഗ് പുറത്തുവിട്ട 2023-24 ഫിസ്‌കൽ ഹെൽത്ത് ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഒഡീഷ 15. 2026 മാർച്ചിൽ ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ നാസയുടെ പേടകം വാൻ അലൻ പ്രോബ്- എ 16. ഇന്ത്യയിൽ സുപ്രീംകോടതിയുടെ നേരിട്ടുള്ള ഉത്തരവിലൂടെ നിഷ്ക്രിയ ദയാവധത്തിന് വിധേയനാകുന്ന ആദ്യ വ്യക്തി ഹരീഷ് റാണ 17. 2026-ൽ കുമാരനാശാൻ ദേശീയ കവി പുരസ്‌കാരത്തിന് അർഹനായത് സീതാകാന്ത മഹാപത്ര 18. ആറാമത് അക്ഷരപുരസ്‌കാരത്തിന് അർഹനായത് യു.കെ. കുമാരൻ 19. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിതനാകുന്നത് വി.പി. സാനു 20. അടുത്തിടെ കൊച്ചി-മുസിരിസ് ബിനാലെയുടെ പുതിയ പ്രസിഡന്റായി നിയമിതനായത് ജിതീഷ് കല്ലാട്ട് 21. 2026-ലെ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരത്തിന് അർഹനായത് ഏഴാച്ചേരി രാമചന്ദ്രൻ 22. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായത്തിന്റെ പുതുക്കിയ തുക 14 ലക്ഷം രൂപ 23. ലോകത്തിലെ ആദ്യ ഓട്ടോണമസ് മാരിടൈം ഷിപ്ബിൽഡിംഗ് ആൻഡ് സിസ്‌റ്റംസ് സെന്റർ നിലവിൽ വരുന്നത് ജുവ്വലദിന്നെ മത്സ്യബന്ധന തുറമുഖം 24. മൗറീഷ്യസിന്റെ 58-ാമത് ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേന കപ്പൽ ഐ.എൻ.എസ്. ത്രികാന്ത് 25. 2025-ലെ (60th) ജ്ഞാനപീഠ പുരസ്‌കാരം നേടിയത് ആർ. വൈരമുത്തു 26. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകൾ സിവാലിക്, നന്ദാ ദേവി 27. ഇന്ത്യയുടെ 94-ാമത് ഗ്രാൻഡ്മാസ്റ്റർ മായങ്ക് ചക്രവർത്തി 28. ‘ലിവിങ് തമിഴ് അവാർഡ്’ എന്ന സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചത് ജയമോഹൻ 29. മാതംഗലീല എന്ന നോവലിന്റെ രചയിതാവ് സന്തോഷ് ഏച്ചിക്കാനം 30. സിവോക്-റാങ്പോ റെയിൽവേ ലൈൻ ബന്ധിപ്പിക്കുന്ന സംസ്ഥാനങ്ങൾ സിക്കിം, പശ്ചിമ ബംഗാൾ 31. സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി നിയമിതനായത് കെ.എസ്. ഹംസ 32. ആരവല്ലി മലനിരകളെ നിർവചിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച 10 അംഗ ഉന്നതാധികാര വിദഗ്‌ധ സമിതിയുടെ അധ്യക്ഷ കാഞ്ചൻ ദേവി 33. 2026 മാർച്ചിൽ ബാഴ്‌സലോണയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ജോൺ ലപോർട്ട 34. 2026-ൽ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരത്തിന് അർഹനായത് രാകേഷ് ശർമ്മ 35. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വത മായ നെവാഡോ ഒജോസ് ഡെൽ സലാഡോ കീഴടക്കിയ രണ്ടാമത്തെ ഇന്ത്യൻ വനിത അർപ്പിത പത്ര 36. 2026 മാർച്ചിൽ ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി നിയമിതനായത് Mohammad Baqer Zolqadr 37. 2026-ലെ ഗ്ലോബൽ ടെററിസം ഇൻഡകിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം പാകിസ്ഥാൻ 38. ഹാർട്ട് ഫെയിലിയർ രോഗികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച പ്രത്യേക ചികിത്സാ സംവിധാനം ഹോപ്പ് 39. യൂണിഫോം സിവിൽ കോഡ് അംഗീകരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഗുജറാത്ത് 40. 2026-ലെ സ്റ്റോക്ക്ഹോം വാട്ടർ പ്രൈസ് പുരസ്‌കാരം നേടിയത് കവേ മദാനി 41. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഭരണത്തലവനായ വ്യക്തി നരേന്ദ്ര മോദി 42. കേരള നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഇലക്ഷൻ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം e-Vidya 43. പുതിയ ആദായനികുതി നിയമത്തെക്കുറിച്ച് പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിച്ച രാജ്യവ്യാപക ക്യാമ്പയിൻ PRARAMBH 2026 |
April Current Affairs 2026
| 1. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ നടത്തി പ്പിൽ സുരക്ഷയും സുതാര്യതയും കൃത്യതയും വർദ്ധി പ്പിക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ പുറത്തിറക്കിയ ക്യു ആർ കോഡ് അടിസ്‌ഥാനമാക്കി പ്രവർത്തിക്കു ന്ന മൊബൈൽ ആപ്പ് : കൈറ്റ് -ക്യൂ ട്രാക്ക് 2. നവോത്ഥാന മുന്നേറ്റത്തിന് അടുത്തറയിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയ്യാ വൈകുണ്ഠസ്വാമി ശിലാസ്‌ഥാപനം നിർവഹിച്ചത് : തിരുവനന്തപുരം 3. ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ മൈക്രോൺ ടെക് നോളജിയുടെ, സെമി കണ്ടക്ടർ അസംബ്ലി,ടെസ്‌റ്റ് ആൻഡ് പാക്കേജിങ് (ATMP) യൂണിറ്റ് നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചത് : സാനന്ദ്, ഗുജറാത്ത് 4. 2026 ലെ മൊബൈൽ വേൾഡ് കോൺഗ്രസിന് വേദിയാകുന്നത് : ബാഴ്‌സലോണ, സ്പെയിൻ 5. ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ നിന്ന് 9 ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചതോടെ, ഇന്ത്യയിലുള്ള ആകെ ചീറ്റുകളുടെ എണ്ണം : 48 6. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ്റെ ഇടക്കാല ഭരണത്തി നുള്ള പരമോന്നത സമിതിയുടെ നേതൃസ്‌ഥാനത്തിലേക്ക് തിരഞ്ഞെടുത്തത് : അലിറേസ അറഫി 7. 2026ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ : യു.എസ്.എ, മെക്‌സിക്കോ, കാനഡ 8. ഇറ്റലിയിലെ മിലാനിലും കോർട്ടിനയിലുമായി നടന്ന 2026 വിൻ്റർ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം : നോർവേ 9. ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപണം നടന്ന, യൂറോപ്പിൻ്റെ ഏറ്റവും കരുത്തേറിയ റോക്കറ്റ് എന്നറിയപ്പെടുന്നത് : ഏരിയൻ 64 (Ariane 64) 10. എല്ലാ ബുധനാഴ്‌ചയും വാഹന നിരോധന ദിനമായി (No-Vehicle Day) ഉത്തരവിറ ക്കിയ പ്രദേശം : ലക്ഷദ്വീപ് 11. കുട്ടികളിലെ കാഴ്‌ചക്കുറവ് പരിഹരിക്കാ ൻ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് കൊല്ലം ജില്ലയിൽ ആരംഭിച്ച പദ്ധതി : ദൃഷ്ടി 12. കേരളത്തിലെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കണമെന്ന് വ്യവസ്‌ഥ ചെയ്യുന്ന ‘മലയാളഭാഷാബിൽ 2025’ന് അംഗീകാരം നൽകിയത് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ (2026 മാർച്ച് 4) 13. 2026 മാർച്ചിൽ അന്തരിച്ച, മതേതര ദേശീയതയുടെ അമരക്കാരനും, കറപുരളാത്ത സോഷ്യലിസ്റ്റും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വ്യക്തി : കെ പി ഉണ്ണികൃഷ്‌ണൻ 14. യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് (3 കോടി) തികയ്ക്കുന്ന ലോക നേതാവ് : നരേന്ദ്ര മോദി 15. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്‌ൽ) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്: ദീപക് ഗുപ്‌ത 16. നാവികസേനയ്ക്ക് കരയിൽ നിന്ന് ആകാശത്തേക്ക് പ്രഹരിക്കാ നുള്ള ഷിൽ ഹ്രസ്വദൂര മിസൈൽ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് വാങ്ങാൻ ഒരുങ്ങുന്നത് : റഷ്യ 17. 2026 ൽ നെതർലാൻഡിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത് : റോബ് ജെറ്റൻ 18. 2026 ലെ ഫിഫ ലോകകപ്പിനായി അഡിഡാസ് (Adidas) പുറത്തിറക്കിയ ഔദ്യോഗിക പന്ത് : ട്രയോണ്ടാ (TRIONDA) 19. ഐസിസി വനിത ഏകദിന റാങ്കിങ്ങിൽ ബാറ്റർമാരിൽ ഒന്നാമത് എത്തിയത് : സ്‌മൃതി മന്ദാന(ഇന്ത്യ) 20. കേരളത്തിലെ ആദ്യ റൂറൽ ജില്ലാ ജയിൽ സ്‌ഥാപിതമാകുന്നത് : വടകര 21. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ലക്ഷ്യമിട്ട് മലപ്പുറം ജില്ലയിൽ പോലീസ് നടത്തിയ ഓപ്പറേഷൻ ഓപ്പറേഷൻ സൈഹണ്ട് 22. കിഫ്ബിയുടെ ധനസഹായത്തോടെ സ്‌ഥാപിക്കുന്ന ‘കേരള ജിനോം ഡാറ്റ സെൻ്റർ ‘ ഉദ്ഘാടനം ചെയ്‌തത് : തിരുവനന്തപുരം 23. ഉൾക്കടലിൽ ഉള്ള മീൻപിടുത്ത യാനങ്ങളിലെ തൊഴിലാളികൾക്ക് കരയിലേക്കും തിരിച്ചും ആശയവിനിമയം സാധ്യമാക്കുകയും മുന്നറിയിപ്പുകൾ ലഭ്യമാക്കുകയും ചെയ്യുന്നതിനായി ഫിഷറീസ് വകുപ്പ് ഒരുക്കിയ സംവിധാനം : നഭ്‌മിത്ര 24. 2026 മാർച്ചിൽ അന്തരിച്ച, മുതിർന്ന മാധ്യമപ്രവർത്തകനും നയതന്ത്രജ്ഞനും രാജ്യ സഭാംഗവുമായിരുന്ന വ്യക്തി : എച്ച് കെ ദുവ 25. അടുത്തിടെ ഏത് സംസ്‌ഥാനത്തെ ഗവർണർ സ്‌ഥാനത്തു നിന്നും രാജിവച്ച വ്യക്തിയാണ് ഡോ.സി വി ആനന്ദ ബോസ് : പശ്ചിമബംഗാൾ 26. മദ്രാസ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്‌റ്റിസ് ആയി നിയമിതനായ കേരള ഹൈക്കോടതി ജഡ്‌ജി : ജസ്‌റ്റിസ് സുശ്രുത് അർവിന്ദ് ധർമ്മാധികാരി 27. ഇന്ത്യ ഏത് രാജ്യവുമായാണ് എഐ ക്വാണ്ടം കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയിൽ സഹ കരണം വർദ്ധിപ്പിക്കുന്നതിനും, 6G മൊബൈൽ നെറ്റ്‌വർക്ക് സജ്ജമാക്കുന്നത്തിനുമു ള്ള കരാറിൽ ഒപ്പുവെച്ചത് : ഫിൻലാൻഡ് 28. ഇന്ത്യൻ സമുദ്രത്തിൽ യുഎസ് മുങ്ങിക്കപ്പൽ നടത്തിയ ടോർപ്പിഡോ ആക്രമണത്തിൽ ശ്രീലങ്കൻ തീരത്ത് മുങ്ങിയ, ഇറാൻ നാവികസേനയുടെ മൾട്ടി റോൾ ഗൈഡഡ് മിസൈൽ വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പൽ : IRIS ദേന 29. ഇന്ത്യയുടെ 93 ആംമത് ചെസ്സ് ഗ്രാൻഡ് മാസ്‌റ്റർ : ആരവ് ഡെംഗ്ലാ 30. 2026 മാർച്ചിൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്ന സംസ്‌ഥാനം ആന്ധ്രപ്രദേശ് 31. 2026 മാർച്ചിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ സംസ്‌ഥാനം : കർണാടക 32. ഇന്ത്യയിലെ ആദ്യ റിംഗ് മെട്രോ നിലവിൽ വന്നത് : ഡൽഹി മെട്രോയുടെ പിങ്ക് ലയൺ 33. 2027 ലെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിനായി കേന്ദ്ര ആഭ്യ ന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങൾ : പ്രഗതി (സ്ത്രീ) & വികാസ് (പുരുഷൻ) 34. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാത നിലവിൽ വരുന്നത് : കോഴിക്കോട് – വയനാട് 35. കാശ്മീരിലെ ഷേർ -ഇ -കാശ്‌മീർ കാർഷിക ശാസ്ത്ര സാങ്കേതിക സർവ്വകശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഗോതമ്പ് ഇനങ്ങൾ : ഷാലിമാർ ഗോതമ്പ് 4 (SW 4), ഷാലിമാർ ഗോതമ്പ് 3 (SW 3) 36. ഒരു ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരം : സഞ്ജു സാംസൺ 37. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാനിൻ്റെ ഏത് യുദ്ധക്കപ്പലിനാണ് കൊച്ചിയിൽ അഭയം നൽകിയത് : ഐ ആർ ഐ എസ് ലാവൻ 38. രാജസ്ഥാനിലെ മൗണ്ട് അബുവിൻ്റെ പുതിയ ഔദ്യോഗിക നാമം : അബു രാജ് 39. 2026 മാർച്ച് ൽ നടക്കുന്ന ആദ്യ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം : ഛത്തീസ്ഗഡ് 40. 2026 മാർച്ചിൽ, ഏത് സംസ്‌ഥാനത്ത് നിന്നാണ് ജിഐ ടാഗ് ചെയ്‌ത കർബി ആംഗ്ലോങ്ങ് ഇഞ്ചി ആദ്യമായി ലണ്ടനിലേക്ക് കയറ്റുമതി ചെയ്‌തത് : അസം 41. അന്യസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിൽ ലഹരിവസ്‌തുക്കൾ കേരളത്തിലേക്ക് കടത്തുന്നുവെന്ന സൂചനയെ തുടർന്ന് റെയിൽവേ സ്‌റ്റേഷനുകളിൽ ആർ പി എഫ് നടപ്പാക്കിയ സംയുക്ത പരിശോധന : ഓപ്പറേഷൻ നാർക്കോസ് 42. കാൽസ്യം കുറവ് പരിഹരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷക ഔഷധങ്ങൾ വികസിപ്പിച്ചെടുത്ത കേരളത്തിലെ ഗവേഷണ കേന്ദ്രം : സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്, തിരുവനന്തപുരം 43. 2026 മാർച്ചിൽ അന്തരിച്ച, പ്രശസ്‌ത ചരിത്രകാരനും ശ്രീ ശങ്കരചാര്യ സംസ്കൃത സർവ കലാശാല മുൻ വൈസ് ചാൻസലറും ആയിരുന്ന വ്യക്തി : പ്രൊഫ. കെ എൻ പണിക്കർ 44. സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 പ്രകാരം, തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന എ ഐ അധിഷ്‌ഠിത റോബോട്ടിക് സംവിധാനം : G-SPIDER 45. ടൂറിസം ഭൂപടത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ അധികൃതർ ലക്ഷ്യമിടുന്ന തിരു വനന്തപുരം ജില്ലയിലെ കിളിമാനൂരിന് സമീപം സ്‌ഥിതി ചെയ്യുന്ന 800 അടി ഉയര മുള്ള പാറ : തമ്പുരാട്ടിപ്പാറ 46. ടോയ്‌ലറ്റ്, പാൻട്രി എന്നീ സൗകര്യമുള്ള കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ് ബസിൻ്റെ ആദ്യ സർവീസ് ആരംഭിക്കുന്നത് : കൊച്ചി – തിരുവനന്തപുരം 47. വിദ്യാർത്ഥികളെ മികച്ച പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകു പ്പ് ആവിഷ്‌കരിച്ച പദ്ധതി : ചുവട് 2026 48. വനിതാ ജീവനക്കാരെ ജോലിസ്‌ഥലത്ത് ലൈംഗിക പീഡനം റിപ്പോർട്ട് ചെയ്യാൻ സഹായിക്കുന്നതിനായി 2026 അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ ആപ്പ് : ഷൈൻ 49. 2026 മാർച്ചിൽ കൊച്ചി നഗരത്തിലെ കലാ-സാംസ്‌കാരിക ക്യൂറേറ്ററായി നിയമിതനായത് : കൃഷ്‌ണമാചാരി 50. ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ളിപ്‌കാർട്ടിൻ്റെ പുതിയ ആസ്‌ഥാനം : ഇന്ത്യ 51. ഉദങ്ങുടി സൂപ്പർ ക്രിട്ടിക്കൽ (udangudi super critical) താപവൈദ്യുത നിലയം സ്‌ഥിതി ചെയ്യുന്നത് : തമിഴ്‌നാട് 52. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിക്രം സാരാ ഭായ് വിജ്ഞാൻ പുരസ്‌കാരത്തിന് അർഹനായ ഇന്ത്യയുടെ ആദ്യ ബഹി രാകാശ സഞ്ചാരി : രാകേഷ് ശർമ 53. കോസ്‌റ്റുഗാർഡിൻ്റെ 50ആം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യയെ ചുറ്റി സഞ്ചരിച്ച് വിഴിഞ്ഞത്തെത്തിയ പായ്ക്കപ്പൽ : ‘അന്താരാ ‘ 54. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യു.എസ് ബോംബിട്ട ‘ഇറാൻ്റെ കിരീടത്തിലെ രത്നം’ എന്നറിയപ്പെടുന്ന ദ്വീപ് : ഖാർഗ് ദ്വീപ് 55. നഗരപ്രദേശങ്ങളിലുടനീളം വായുവിൻ്റെ ഗുണനിലവാരവും തടാകങ്ങളുടെ ഗുണനിലവാ രവും നിരീക്ഷിക്കുന്നതിനായി’ലേക്ക് ആൻഡ് എയർ വാച്ച് സംരംഭം ആരംഭിച്ച സംസ്ഥാനം : ഗുജറാത്ത് 56. 2026 ൽ ഇന്ത്യയിൽ മൺസൂൺ മഴ സാധാരണയിലേതിനേക്കാൾ കുറയുന്നതിന് കാരണ മാകുന്ന പ്രതിഭാസം : ‘എൽ നിനോ’ 57. 2026 മാർച്ചിൽ ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ നാസയുടെ പേടകം : വാൻ അലൻ പ്രോബ് എ 58. 2026 ൽ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം : ഫിൻലാൻഡ് 59. 2026 മാർച്ചിൽ അന്തരിച്ച, ദൃശ്യ ഭാഷയിൽ നവോന്മേഷം നിറച്ച പ്രശസ്‌ത ഛായാഗ്രാഹകൻ മെല്ലി ഇറാനി 60. ഇറാൻ ആക്രമിച്ച, ‘ലിറ്റിൽ ഇന്ത്യ’ എന്ന് വിളിപ്പേരുള്ള ഇസ്രായേലിൻ്റെ ഹൃദയം എന്നറി യപ്പെടുന്ന ആണവ നിലയം : ഡിമോണ 61. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ 2026 ഫെബ്രുവരിലെ മികച്ച വനിതാ താരത്തിനു ള്ള പുരസ്‌കാരം ലഭിച്ച ഇന്ത്യൻ താരം : അരുന്ധതി റെഡ്ഡി 62. കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടിയ മലയാളി നീന്തൽ താരം: സജൻ പ്രകാശ് |
May Current Affairs 2026
| 1. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘മലയാളി മെമ്മോറിയൽ’ എന്ന പുസ്തകത്തിന്റെ രചയിതാവ് : പ്രശാന്ത് നായർ (മുൻ കൃഷി സ്പെഷ്യൽ സെക്രട്ടറി) 2. സുകുമാർ അഴീക്കോട് ട്രസ്റ്റ് നൽകുന്ന സുകുമാർ അഴീക്കോട് ജന്മശതാബ്ദി പുരസ്കാരത്തിന് അർഹരായവർ : മേധാ പട്ക്കർ (സാമൂഹിക പ്രവർത്തക), പെരുമാൾ മുരുകൻ (എഴുത്തുകാരൻ) 3. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയുടെ അടിസ്ഥാനത്തിൽ മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം : ത്രിപുര (രണ്ടാം സ്ഥാനം : കേരളം) 4. മാലിന്യത്തിൽ നിന്ന് ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി, ബയോഗ്യാസിന് വായ്പ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി : ഗോബർധൻ ഐ സി യു രോഗികൾക്കായി ഇന്ത്യയിലെ ആദ്യത്തെ പോർട്ടബിൾ എം ആർ ഐ സിസ്റ്റം (മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് സിസ്റ്റം) അവതരിപ്പിച്ചത് : ഡൽഹി എയിംസ് 5. നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി (Full time members) കേന്ദ്രസർക്കാർ നിയമിച്ചത് : ജോറം അനിയ, ആർ ബാലസുബ്രഹ്മണ്യം 6. നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമാകുന്ന വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തി : ജോറം അനിയ (അരുണാചൽ പ്രദേശ്) 7. ദുരന്ത പ്രതികരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ‘ഖുവാരൽ’ (Khuarel) മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം : മിസോറാം 8. 2026 മേയിൽ വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ ഒപ്റ്റോസാർ ഇമേജിംഗ് (OptoSAR) സാറ്റലൈറ്റ് : ദൃഷ്ടി (Drishti) 9. 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന പുരസ്കാരത്തിനുള്ള ശുപാർശ പട്ടികയിൽ ഇടം നേടിയ, ‘പാഡ് മാൻ’ എന്ന പേരിൽ അറിയപ്പെടുന്ന അരുണാചലം സാനിറ്ററി നാപ്കിൻ വിപ്ലവത്തിന് തുടക്കം കുറിച്ച വ്യക്തി : അരുണാചലം മുരുകാനന്ദം 10. 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് (കോൺഗ്രസ്) എത്ര സീറ്റുകൾ നേടിയാണ് അധികാരത്തിൽ എത്തുന്നത് : 102 സീറ്റുകൾ (ആകെ സീറ്റുകൾ: 140, എൽഡിഎഫ്: 35, ബിജെപി: 3) 11. കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിന്നും നിയമസഭയിലേക്ക് എത്തുന്ന വനിതകളുടെ എണ്ണം : 11 12. പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് : പി കെ കുഞ്ഞാലിക്കുട്ടി (മണ്ഡലം: മലപ്പുറം, ആകെ നേടിയ വോട്ടുകൾ: 85,327) 13. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് : സി രവീന്ദ്രനാഥ് (മണ്ഡലം: മണലൂർ നിയോജക മണ്ഡലം, തൃശ്ശൂർ) 14. തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി : പിണറായി വിജയൻ (മണ്ഡലം: ധർമ്മടം നിയോജക മണ്ഡലം, കണ്ണൂർ) 15. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കിയ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി : തമിഴക വെട്രി കഴകം 16. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ ‘അഗ്നിസുരക്ഷാ വാരം’ ആചരിക്കുന്നത് : 2026 മെയ് 4 മുതൽ 10 വരെ 17. ഏപ്രിൽ 13ന് യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പൽ : എം ഡി സർവ്വ ശക്തി 18. അടുത്തിടെ അറ്റ്ലാൻഡിക് സമുദ്രത്തിൽ ധ്രുവ പര്യവേക്ഷണ ‘എം വി ഹോണ്ടിയസ്’ കപ്പലിലെ യാത്രക്കാർക്കിടയിൽ എലിപ്പനി പകർത്തിയ വൈറസ് : ഹാന്റാ വൈറസ് 19. തുടർച്ചയായി അഞ്ച് ടെന്നീസ് മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റുകളിൽ ജേതാവാകുന്ന ആദ്യ പുരുഷതാരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് : യാനിക് സിന്നർ 20. 2026 ൽ നടന്ന ഇറ്റാലിയൻ ലീഗ് ഫുട്ബോൾ കിരീടം നേടിയത് : ഇന്റർ മിലാൻ 21. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ രചിച്ച പുസ്തകം : നാം നമ്മെ കൊള്ളയടിക്കുമ്പോൾ 22. ഗോവയിൽ നടക്കുന്ന 57-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഫെസ്റ്റിവൽ ഡയറക്ടറായി ചുമതലയേറ്റത് : അശുതോഷ് ഗവാരിക്കർ 23. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2026 ഏപ്രിലിൽ ലൈസൻസ് റദ്ദാക്കിയ പെയ്മെന്റ് ബാങ്ക് : പേടിഎം പെയ്മെന്റ്സ് ബാങ്ക് (Paytm Payments Bank) 24. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച ബരാസിംഘ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ഉത്തർപ്രദേശ് 25. ഗിഗ് ജീവനക്കാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക പരാതി പരിഹാര സംവിധാനം ആരംഭിച്ച സംസ്ഥാനം : കർണാടക 26. ഉടമസ്ഥാവകാശത്തെ ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മിൽ തർക്കം രൂക്ഷമാകുന്ന, ഉത്തരാഖണ്ഡിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം : ലിപുലേഖ് 27. മാധ്യമ രംഗത്തെ മികവിനുള്ള ഏറ്റവും ഉയർന്ന പുരസ്കാരമായ പുലിസ്റ്റർ സമ്മാനത്തിന് അർഹത നേടിയ ഇന്ത്യൻ മാധ്യമപ്രവർത്തകർ : ആനന്ദ് ആർ കെ, സപുർണാ ശർമ 28. 2026 ലെ ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡിന് അർഹനായത് : കൈലാഷ് സത്യാർത്ഥി 29. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസിന്റെ (NASSCOM) ചെയർമാനായി നിയമിതനായത് : ശ്രീകാന്ത് വെലമകണ്ണി 30. ഓക്സ്ഫോർഡ് സർവകലാശാലയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ലൈസൻസ് ചെയ്ത അടുത്ത തലമുറയിലേക്കുള്ള മലേറിയ വാക്സിൻ : R78C 31. ചൈനയിലെ ഇന്ത്യയുടെ പുതിയ ചൈനീസ് സ്ഥാനപതിയായി ചുമതലയേറ്റത് : വിക്രം ദൊറൈ സ്വാമി 32. ലോകത്തിലെ ആദ്യ സ്ഥിര ആണവ മാലിന്യ സംഭരണി പ്രവർത്തന സജ്ജമാക്കുന്ന രാജ്യം : ഫിൻലാൻഡ് 33. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 20-20 (T20) റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ടീം : ഇന്ത്യ 34. വനിതകളുടെ ഊബർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് : ദക്ഷിണ കൊറിയ 35. പുരുഷന്മാരുടെ തോമസ് ബാഡ്മിന്റൺ കപ്പിൽ കിരീടം നേടിയത് : ചൈന 36. 2026 ജൂൺ 1 ന് പ്രവർത്തനം ആരംഭിക്കുന്ന ഇന്ത്യയുടെ പതിനെട്ടാമത്തെ റെയിൽവേ സോണായ സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം : വിശാഖപട്ടണം (ആന്ധ്ര പ്രദേശ്) 37. പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങൾക്ക് തൽക്ഷണം മുന്നറിയിപ്പ് നൽകുന്നതിനായി രാജ്യത്തുടനീളം ആരംഭിച്ച മൊബൈൽ അധിഷ്ഠിത ദുരന്ത ആശയവിനിമയ സംവിധാനം : സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റം (Cell Broadcast Alert System) 38. ലോകത്തിലെ ഏറ്റവും വീതിയുള്ള ഭൂഗർഭ റോഡ് തുരങ്കമായി ഗി Guinness വേൾഡ് റെക്കോർഡിൽ ഔദ്യോഗികമായി അംഗീകരിച്ചത് : ഇന്ത്യയിലെ മുംബൈ – പൂനെ എക്സ്പ്രസ് വേ മിസ്സിംഗ് ലിങ്ക് പ്രോജക്ട് (വീതി: 22.33 മീറ്റർ) 39. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിലൈൻ ഫ്രീ ഫ്ലോ (MLFF) ബാരിയർ ലെസ് (തടസ്സ രഹിത) ടോളിംഗ് സംവിധാനം ആരംഭിച്ചത് : ഗുജറാത്ത് 40. (ഗുജറാത്തിലെ എൻഎച്ച് 48 ലെ സൂറത്ത് – ബറൂച്ച് സ്ട്രെച്ചിലെ ചേര്യാസി ടോൾ പ്ലാസയിലാണ് ആരംഭിച്ചത്) സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചെയർമാനായി നിയമിതനായത് : ശശി ശേഖർ വെമ്പതി 41. ഹോർമോസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആരംഭിച്ച നാവിക ദൗത്യം : പ്രോജക്ട് ഫ്രീഡം 42. 2026 മെയ് മാസത്തിൽ അന്തരിച്ച, പ്രമുഖ അന്താരാഷ്ട്ര വാർത്താചാനലായ സി എൻ എൻ (CNN)-ന്റെ സ്ഥാപകൻ : ടെഡ് ടേണർ 43. 2026 മെയിൽ അടിയന്തര വൈദ്യ സഹായം നൽകുന്നതിനായി 10 ‘ഭീഷ്മ ക്യൂബ്’ (BHISHM) മൊബൈൽ ആശുപത്രി യൂണിറ്റുകൾ ഇന്ത്യ സമ്മാനിച്ച രാജ്യം : ജമൈക്ക 44. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ മെഥനോൾ ഉൽപാദന പ്ലാന്റ് സ്ഥാപിക്കുന്നത്: ദീൻ ദയാൽ പോർട്ട് അതോറിറ്റി, കണ്ട്ല, ഗുജറാത്ത്. 45. റേറ്റിംഗ് ഏജൻസിയായ മുഡീസ് റിപ്പോർട്ട് പ്രകാരം വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ മുന്നിലെത്തിയത്: ഇന്ത്യ (രണ്ടാം സ്ഥാനം: തായ്‌ലൻഡ്). 46. ദി ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ (IUCN) സംഘടന, വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ‘റെഡ് ലിസ്റ്റി’ൽ ഉൾപ്പെടുത്തിയ പ്രശസ്ത ദേശാടനശലഭം: മൊണാർക്ക് ശലഭങ്ങൾ (ഇവ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്നു). 47. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (IOC) അടുത്തിടെ വിലക്ക് പിൻവലിച്ച രാജ്യം: ബെലറൂസ്. 48. 2026 മേയിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവെച്ച വ്യക്തി: കെ സച്ചിദാനന്ദൻ (വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്: അശോകൻ ചെരുവിൽ). 49. കൊച്ചി ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററാകുന്ന ആദ്യ വിദേശ കലാകാരൻ: കാദർ അത്തിയ (ഫ്രഞ്ച് – അൾജീരിയൻ കലാകാരൻ). 50. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ ക്രോഡീകരിച്ച് പുറത്തിറക്കുന്ന പുതിയ പുസ്തകം: ‘ആദം നീ എവിടെ ആകുന്നു?’. 51. നാഷണൽ ക്രൈംസ് റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം സൈബർ കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത് എത്തിയത്: ബംഗളൂരു (രണ്ടാം സ്ഥാനം: മുംബൈ). 52. 2026 മേയിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രശസ്ത ചലച്ചിത്രതാരം: സി ജോസഫ് വിജയ്. 53. 2026 മേയിൽ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്: സുവേന്ദു അധികാരി. 54. പുതിയ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്: ലെഫ്. ജനറൽ എൻ എസ് രാജ സുബ്രഹ്മണി. 55. തപാൽ ഉരുപ്പടികൾ അയക്കുന്നതിനുള്ള പൂർണമായ മേൽവിലാസത്തിന് പകരം തപാൽ വകുപ്പ് ആവിഷ്കരിച്ച, യുപിഐ ഐഡിക്ക് സമാനമായ ഡിജിറ്റൽ മേൽവിലാസം ഉപയോഗിക്കുന്നതിനുള്ള പുതിയ പദ്ധതി: ധ്രുവ (DHRUVA – Digital Hub for Reference and Unique Virtual Address). 56. യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആലപിക്കാൻ ഒരുങ്ങുന്നത്: ഷക്കീറ. 57. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്: എൻ രംഗസ്വാമി. 58. ഒഡീഷ തീരത്ത് ഇന്ത്യ വിജയകരമായി പരീക്ഷിച്ച, ഒന്നിലധികം ലക്ഷ്യങ്ങൾ ഭേദിക്കാൻ രൂപകൽപ്പന ചെയ്ത അഗ്നി 5 മിസൈലിന്റെ അത്യാധുനിക വകഭേദം: അഗ്നി 5 ദിവ്യാസ്ത്ര. 59. 2025-ലെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ‘നാനാജി ദേശ്‌മുഖ് സർവോത്തം Panchayat സതത് വികാസ് പുരസ്കാരം’ നേടിയത്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് (ആലപ്പുഴ). 60. കൊച്ചിയിൽ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന, ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ഹൈഡ്രോഗ്രാഫിക് സർവ്വേ യാനം: ഐ എൻ എസ് സംശോധക്. 61. രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി’ മഹാകവി ജി ശങ്കരക്കുറുപ്പ് വിവർത്തനം ചെയ്തതിലെ 157 ഗീതങ്ങൾക്ക് ലളിതാഗാന ശൈലിയിൽ സംഗീതാവിഷ്കാരം നൽകുന്നത്: കാവാലം ശ്രീകുമാർ. 62. പുതിയ നാവികസേനാ മേധാവിയായി ചുമതലയേൽക്കുന്നത്: കൃഷ്ണ സ്വാമിനാഥൻ (അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി വിരമിക്കുന്ന സാഹചര്യത്തിൽ). 63. ഇലക്ട്രോണിക് ഗോൾഡ് രസീതുകൾ വ്യാപാരം ആരംഭിച്ച ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ച്: NSE (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്). 64. വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2026 പ്രകാരം ആഗോള കുടിയേറ്റത്തിൽ മുന്നിലെത്തിയത്: ഇന്ത്യ (പ്രധാന ഇടനാഴികൾ: ഇന്ത്യ-യുഎഇ, ഇന്ത്യ-യുഎസ്). 65. ടീസ്റ്റ നദി പുനഃസ്ഥാപന പദ്ധതിക്ക് ബംഗ്ലാദേശ് സർക്കാർ പിന്തുണ ആവശ്യപ്പെട്ട രാജ്യം: ചൈന. 66. 2026 മേയിൽ അന്തരിച്ച പ്രമുഖ ചലച്ചിത്ര നിർമ്മാതാവ്: ആർ ബി ചൗധരി. 67. ഇന്ത്യയുടെ യുപിഐ (UPI) സേവനങ്ങൾ ഏത് രാജ്യത്തിന്റെ ഫാസ്റ്റ് പെയ്മെന്റുമായി ബന്ധിപ്പിക്കാനാണ് കരാറൊപ്പിട്ടത്: വിയറ്റ്നാം (പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാമീസ് പ്രസിഡന്റ് ടോം ലാമും തമ്മിൽ). 68. 2026 മേയിൽ ഇൻഡോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം: ഡുകോനൊ അഗ്നിപർവ്വതം (ഹൽമഹോര ദ്വീപ്). 69. അസാമിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്: ഹിമാന്ത ബിശ്വ ശർമ. 70. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ‘കവചം’ (Kerala Warnings Crisis and Hazards Management System) സംവിധാനത്തിന് സമാനമായ രീതി നടപ്പാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം: ഒഡീഷ. 71. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൾ പുരസ്കാരത്തിന് അർഹത നേടിയ മലയാളികൾ: ജനറൽ പി വി ലിസമ്മ, ദീപ ബിജു, വി എസ് മഞ്ജുമോൾ. 72. 2026 മേയിൽ അന്തരിച്ച കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വ്യക്തി: സുധാകർ. 73. ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ച, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഗ്ലൈഡ് ആയുധ സംവിധാനം: ടാറ (TARA – Tactical Advanced Range Augmentation). 74. സമാധാന നോബൽ സമ്മാന ജേതാവായ നർഗീസ് മുഹമ്മദി രചിച്ച പുതിയ പുസ്തകം: ‘എ വുമൺ നെവർ സ്റ്റോപ്സ് ഫൈറ്റിംഗ്’. 75. 2026 മേയിൽ അന്തരിച്ച മുൻ ക്രിക്കറ്റ് താരം: അമൻ പ്രീത് സിംഗ് ഗിൽ (വിരാട് കോലിക്കൊപ്പം അണ്ടർ 19 ഇന്ത്യൻ ടീമിൽ അംഗമായിരുന്ന പഞ്ചാബ് താരം). 76. മേജർ ലീഗ് സോക്കറിൽ ഏറ്റവും വേഗത്തിൽ 100 ഗോൾ പങ്കാളിത്തം നേടിയ താരം എന്ന നേട്ടം കൈവരിച്ചത്: ലയണൽ മെസ്സി. |
June Current Affairs 2026
| 1. പുതിയ എക്സൈസ് കമ്മീഷണർ: കേരളത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി ശ്രീറാം സാംബശിവ റാവു നിയമിതനായി. 2. ഫോബ്‌സ് പട്ടികയിൽ മലയാളി: ‘ഫോബ്‌സ് 30 അണ്ടർ 30 ഏഷ്യ’ സംരംഭക പട്ടികയിൽ കേരളത്തിന്റെ ‘ഡ്രോൺമാൻ’ എന്നറിയപ്പെടുന്ന ഫ്യൂസലേജ് ഇന്നവേഷൻസ് സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ ഇടം നേടി. 3. ഇന്ത്യയിലെ ധനികനായ മുഖ്യമന്ത്രി: അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (ADR) കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിലെ ധനികനായ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നത് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ്. 4. പുതിയ നാവികസേനാ മേധാവി: അഡ്മിറൽ കൃഷ്ണസ്വാമി നാഥൻ ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവിയായി ചുമതലയേറ്റു. 5. മൂന്നാമത്തെ സംയുക്ത സേനാ മേധാവി (CDS): ജനറൽ എൻ എസ് രാജസുബ്രഹ്മണി ഇന്ത്യയുടെ മൂന്നാമത്തെ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു 6. പത്മ അണക്കെട്ട് പദ്ധതി: ഇന്ത്യയിലെ ഫറാക്ക അണക്കെട്ടുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സീസണൽ ഒഴുക്ക് കുറയുന്നത് മൂലമുണ്ടാകുന്ന ജലക്ഷാമം ലഘൂകരിക്കാൻ ബംഗ്ലാദേശ് രൂപകൽപ്പന ചെയ്ത പദ്ധതി. 7. സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ: സിംഗപ്പൂർ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം കിരീടം നേടി. 8. ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ്: ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം (10 സ്വർണ്ണം ഉൾപ്പെടെ 19 മെഡലുകൾ). ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. 9. യുവേഫ ചാമ്പ്യൻസ് ലീഗ് 2026: പാരീസ് സെന്റ് ജെർമെയ്ൻ (PSG) കിരീടം സ്വന്തമാക്കി (പരിശീലകൻ: ലൂയി എൻറീകെ). 10. ഡെപ്യൂട്ടി സ്പീക്കർ: പതിനാറാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. 11. സമുദ്രോല്പന്ന കയറ്റുമതി: 2025-26 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സമുദ്രോല്പന്ന കയറ്റുമതിയിൽ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ് (ഒന്നാം സ്ഥാനം: ആന്ധ്രപ്രദേശ്, രണ്ടാം സ്ഥാനം: മഹാരാഷ്ട്ര). 12. സുപ്രീംകോടതിയിലെ വനിതാ ജഡ്ജി: ബാറിൽ നിന്ന് (അഭിഭാഷകരിൽ നിന്ന്) നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി നിയമിതയാകുന്ന രണ്ടാമത്തെ വനിതയായി ജസ്റ്റിസ് വെങ്കിട സുബ്രമണി മോഹന ചുമതലയേറ്റു (2018-ൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് ആദ്യമായി ഇത്തരത്തിൽ നിയമിതയായത്). ഇവർ സുപ്രീംകോടതിയിലെ 12-ാമത്തെ വനിതാ ജഡ്ജിയാണ്. 13. ഫോബ്‌സ് പട്ടികയിൽ ഇന്ത്യൻ പെൺകുട്ടി: ഫോബ്‌സ് 30 അണ്ടർ 30 ഏഷ്യ 2026 പട്ടികയിൽ ‘സോഷ്യൽ ഇംപാക്ട്’ വിഭാഗത്തിൽ ഇടം നേടിയ ബാംഗ്ലൂർ സ്വദേശിനിയായ 17 വയസ്സുകാരി: ദിവാ ഉത്കർഷ. 14. ഭാരത ഒമാൻ കരാർ (CEPA): ഭാരത ഒമാൻ സാമ്പത്തിക പങ്കാളിത്ത കരാർ 2026 ജനുവരി 1-ന് പ്രാബല്യത്തിൽ വന്നു. 2025 ഡിസംബർ 18-ന് മസ്കറ്റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദും ചേർന്നാണ് ഇതിൽ ഒപ്പുവെച്ചത്. 15. AI നിയന്ത്രണ ചാക്രിക ലേഖനം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ എന്ന പേരിൽ ചാക്രിക ലേഖനം എഴുതിയത് ലിയോ പതിനാലാമൻ മാർപാപ്പയാണ്. 16. ദ് ഗാർഡിയൻ മികച്ച 100 നോവലുകൾ: ‘ദ് ഗാർഡിയൻ പത്രം’ പുറത്തിറക്കിയ എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയിൽ അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്മാൾ തിങ്സ്’ 32-ാം സ്ഥാനം നേടി (ഒന്നാം സ്ഥാനം: ജോർജ്ജ് എലിയറ്റിന്റെ ‘മിഡിൽ മാർച്ച്’). വിധികർത്താക്കളുടെ പട്ടികയിൽ മലയാളി കവിയും നോവലിസ്റ്റുമായ ജീത് തയ്യിൽ ഇടം നേടി. 17. യു എസ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ: 2026 ലെ യു എസ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം കൊറിയൻ മ്യൂസിക് ബാൻഡ് ആയ BTS (ബി ടി എസ്) സ്വന്തമാക്കി. 18. കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം 2026 ജൂൺ മാസം മുതൽ പ്രാബല്യത്തിൽ വരുത്തിയ രാജ്യം: മലേഷ്യ. 19. ഫിഫ ലോകകപ്പിലെ മലയാളി താരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ടീമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്ര നേട്ടം കണ്ണൂർ സ്വദേശിയായ മലയാളി താരം തഹ്സീൻ മുഹമ്മദ് ജംഷിദ് സ്വന്തമാക്കി (ലോകകപ്പിൽ ഖത്തർ ദേശീയ ടീമിന് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്). 20. കാർഷിക ക്ലബ്ബ് ‘കതിര്’: യുവതലമുറയിൽ കൃഷിയെക്കുറിച്ചും ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ചും അവബോധം വളർത്താൻ കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ ആരംഭിച്ച ക്ലബ്ബ്: കതിര് (Kerala Agriculture Technology Heritage and Innovation for Rural Understanding). 21. ആരവല്ലി സമിതി അധ്യക്ഷ: ആരവല്ലി മലനിരകളുടെ നിർവചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര വിദഗ്ദ്ധ സമിതി അധ്യക്ഷയായി കാഞ്ചൻ ദേവിയെ നിയമിച്ചു. 22. വിലക്കയറ്റതോത് സൂചിക: മൊത്തവിപണിയിലെ വിലക്കയറ്റതോത് കണക്കാക്കാനായി ആവിഷ്കരിക്കുന്ന പുതിയ സൂചിക: പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (Producer Price Index). 23. ദി എർത്ത് പ്രൈസ് (The Earth Prize 2026): വാളൻപുളിയുടെ കുരു ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച ഇന്ത്യയിൽ നിന്നുള്ള മൂന്നംഗ സംഘം (അരിയാന അഗർവാൾ, അവ്യാന മേത്ത, വിവാൻ ചൗച്ളാരിയ) ഈ പുരസ്കാരം സ്വന്തമാക്കി. 24. ഓഹരി വിപണി മൂല്യം: ആഗോള ഓഹരി വിപണി മൂല്യത്തിൽ ഇന്ത്യയുടെ സ്ഥാനം: 7. 25. മികച്ച നടി പുരസ്കാരം: ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ‘വിക്ടോറിയ’ എന്ന സിനിമയിലൂടെ മീനാക്ഷി ജയൻ മികച്ച മലയാളി നടിയായി തിരഞ്ഞെടുക്കപ്പെട്ടു (മികച്ച നടൻ: നിഖിൽ യാദവ് – സിനിമ: വിമുക്ത്, മികച്ച നവാഗത ചിത്രം: ബൂങ്). 26. ആഗോള കാലാവസ്ഥ വ്യതിയാനം: ഭൂമിയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ വർഷമായി ഗവേഷകർ കണ്ടെത്തിയത് 2025-നെയാണ്. 27. ഗൂഗിൾ AI-ക്ക് നിയന്ത്രണം: മാധ്യമങ്ങളുടെയും മറ്റും വെബ്‌സൈറ്റ് ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ, ഗൂഗിളിന്റെ ‘AI ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമ്മിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ രാജ്യം: ബ്രിട്ടൻ. 28. മിത്തോസ് (Mythos): സൈബർ സുരക്ഷ പരിശോധിക്കുന്നതിനുള്ള AI ടൂളായ ‘മിത്തോസ്’ പരീക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ നിർമ്മിത ബുദ്ധി കമ്പനി: ആന്ത്രോപിക് (Anthropic). 29. രുദ്ര 2 (Rudra 2): डीआरडीओ-യും (DRDO) ഇന്ത്യൻ വ്യോമസേനയും തദ്ദേശീയമായി നിർമ്മിച്ച് അടുത്തിടെ വിജയകരമായി പരീക്ഷിച്ച എയർ-ടു-സർഫസ് മിസൈൽ. 30. ഭിന്നശേഷിയുള്ള ആദ്യ ബഹിരാകാശ യാത്രികൻ: ശാരീരിക ഭിന്നശേഷിയുള്ള ആദ്യ ബഹിരാകാശ യാത്രികനാകാൻ ഒരുങ്ങുന്ന ബ്രിട്ടീഷ് പാരാലിമ്പ്യൻ: ജോൺ മക്ഫോൾ. 31. ഷാങ്ഹായ് ചലച്ചിത്രമേള: 28-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന, 1989-ൽ പുറത്തിറങ്ങിയ അരുന്ധതി റോയ് ചിത്രം: ‘ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്’. 32. ആദ്യ മോഡൽ അതിർത്തി ഗ്രാമം: ഇന്ത്യയുടെ വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് (VVP) കീഴിലുള്ള ആദ്യത്തെ മോഡൽ അതിർത്തി ഗ്രാമത്തിന് ലഡാക്കിലെ ‘ചുമൂർ’-ൽ തറക്കല്ലിട്ടു. 33. എൽപിജി വിതരണം: ഗൾഫ് രാജ്യങ്ങളെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ എൽപിജി (LPG) വിതരണക്കാരായി മാറിയ രാജ്യം: അമേരിക്ക. 34. മാവെൻ (MAVEN): ആറുമാസമായി ആശയവിനിമയം നഷ്ടമായ ചൊവ്വാ പര്യവേഷണ പേടകം. 35. UN ജനറൽ അസംബ്ലി പ്രസിഡന്റ്: 81-ാമത് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ പ്രസിഡന്റായി പുതുതായി തിരഞ്ഞെടുക്കപ്പെട്ടത് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാൻ ആണ്. 36. ഗ്രാമി പുരസ്‌കാരം: ദയയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ ഓഡിയോ ബുക്കിലൂടെ അവതരിപ്പിച്ചതിന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഗ്രാമി പുരസ്‌കാരം ലഭിച്ചു (‘മെഡിറ്റേഷൻസ്: ദി റിഫ്ളക്ഷൻസ് ഓഫ് ഹിസ് ഹോളിനെസ് ദലൈലാമ’ എന്ന ആൽബത്തിലൂടെയാണ് അർഹനായത്). 37. ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തൽ: ‘3I/ATLAS’ എന്ന ഇന്റർസ്റ്റെല്ലാർ ധൂമകേതുക്കളിൽ നിന്ന് ആദ്യമായി മീഥെൻ വാതകത്തിന്റെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. 38. പുതിയ സൂക്ഷ്മജീവി: ഒഡീഷ തീരത്ത് നിന്ന് കണ്ടെത്തിയ, ഭൂമിയിലെ ഏറ്റവും പ്രതിരോധശേഷിയുള്ള ജല കരടി (Water Bear) കുടുംബത്തിൽപ്പെട്ട പുതിയ സൂക്ഷ്മജീവി: ‘ആക്ടിനാർകുസ് ഒഡീസി’. 39. ആശ്വാസ് 2026: സഹകരണ സംഘങ്ങൾ, ബാങ്കുകൾ എന്നിവയിൽ നിന്ന് വായ്‌പ എടുത്ത് കുടിശിഖയായവർക്ക് ആശ്വാസമായി കേരള സർക്കാർ നടപ്പാക്കുന്ന ഒറ്റ തീർപ്പാക്കൽ പദ്ധതി. 40. റഫീക്ക് അഹമ്മദ്: 2026 ലെ കേരള സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവ ഗാനം രചിച്ച വ്യക്തി. 41. പ്രിയദർശിനി പദ്ധതി: കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ സർക്കാർ ആരംഭിക്കുന്ന പദ്ധതി. 42. കായകല്പം: ആരോഗ്യ സേവനങ്ങൾ പുനരുജീവിപ്പിക്കുന്നതിനായി കേരളം സംസ്‌ഥാന വ്യാപകമായി നടത്തുന്ന പൊതുജന സമ്പർക്ക സംരംഭം. (നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി: കെ മുരളീധരൻ). 43. ദേശാഭിമാനി സാഹിത്യ പുരസ്‌കാരം 2026: അർഹരായവർ – പി വി ഷാജികുമാർ (നോവൽ: ‘മരണവംശം’), എൻ പ്രഭാകരൻ (നോവൽ: ‘ഒരു പിടി ഉപ്പ്’), പി എൻ ഗോപീകൃഷ്‌ണൻ (കവിതാ സമാഹാരം: ‘തകർന്ന പള്ളിയാണ് വലിയ പള്ളി’). 44. ഡോ. കെ ശശികുമാർ: കേരളത്തിൽ ആദ്യമായി കോക്ലിയർ ഇംപ്ലാൻ്റ് ശസ്ത്രക്രിയ വിജയകരമായി നടത്തുകയും 2026 ജൂണിൽ അന്തരിക്കുകയും ചെയ്ത ഇ എൻ ടി വിദഗ്‌ധൻ. 45. തട്ടേക്കാട് പക്ഷി സങ്കേതം (എറണാകുളം): നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നടത്തിയ പഠനത്തിൽ വനമേഖലയോട് ചേർന്ന സ്ഥലങ്ങളിലെ ശുദ്ധവായു സൂചികയിൽ ഒന്നാമത് എത്തിയത്. 46. കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം: അർഹയായ പ്രശസ്‌ത സാഹിത്യകാരി സാറാ ജോസഫ്. 47. വയലാർ രാമവർമ്മ കർണാടക സംഗീതരത്ന പുരസ്‌കാരം: അർഹനായത് വൈക്കം വേണുഗോപാൽ. 48. ഷിഗെല്ലോസിസ് (ഷിഗല്ലേ ബാക്ടീരിയൽ രോഗം): അടുത്തിടെ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ജില്ല കോഴിക്കോട് (ഇത് ‘ബാസിലറി ഡിസൻ്ററി’ എന്നും അറിയപ്പെടുന്നു). 49. കാർബൺ ന്യൂട്രൽ ലക്ഷ്യം: കേരളത്തെ പൂർണ്ണമായും ‘കാർബൺ ന്യൂട്രൽ’ സംസ്ഥാനമാക്കാൻ ലക്ഷ്യമിടുന്ന വർഷം 2050. 50. പ്രോജക്ട് സീറോ: അഴിമതി നടക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് സർക്കാർ നൽകുന്ന പാരിതോഷിക തുക 5000 രൂപ. 51. സെൽഫ് എന്യൂമറേഷൻ: 2026 ജൂൺ 16 മുതൽ ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി, പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ ഓൺലൈനായി നൽകാൻ കഴിയുന്ന ആദ്യഘട്ട പ്രക്രിയ. 52. സേഹത് മിഷൻ (SEHAT): കൃഷി, പോഷകാഹാരം, പൊതുജനാരോഗ്യം എന്നിവ ശാസ്ത്രീയമായി സംയോജിപ്പിക്കാൻ 2026 ൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി. 53. ആന്ധ്ര പ്രദേശ്: ‘സ്‌റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെൻ്റ് 2026’ റിപ്പോർട്ട് പ്രകാരം, 2025 ൽ അതിതീവ്ര കാലാവസ്‌ഥ കാരണം രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്ന സംസ്‌ഥാനം. 54. സോജില തുരങ്കം: ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള നീളം കൂടിയ ട്യൂബ് ടണൽ. ഇത് കാശ്‌മീരിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു (പ്രധാന ടണലിൻ്റെ നീളം: 13.153km). 55. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ: ദേശീയ കുടുംബാരോഗ്യ സർവ്വേ 6 പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 56. സിങ്കപ്പെൻ ദൗത്യസേന: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി അടുത്തിടെ ഈ ദൗത്യസേന ആരംഭിച്ച സംസ്‌ഥാനം തമിഴ്‌നാട്. 57. ഡൽഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലാദ്യമായി E85 ഇന്ധനം (85% എഥനോൽ അടങ്ങിയ ഇന്ധനം) പുറത്തിറക്കിയ നഗരം. 58. ബാഹുബലി (എൽ വി എം 3): ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് കരുത്തേകുന്ന, നിർമ്മാണവും വിക്ഷേപണവും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഐഎസ്‌ആർഒ ഒരുങ്ങുന്ന തദ്ദേശീയ റോക്കറ്റ്. 59. മെറ്റയുടെ ആദ്യ ഡാറ്റാ സെൻ്റർ: റിലയൻസുമായി ചേർന്ന് ഇന്ത്യയിൽ ഇത് സ്ഥാപിക്കാൻ ഒരുങ്ങുന്നത് ജാംനഗർ, ഗുജറാത്ത്. 60. എപ്പി ക്ലോറോഹൈഡ്രിൻ: ആരോഗ്യത്തിന് ഹാനികരമായ ഈ രാസവസ്‌തു അടങ്ങിയ ടീബാഗുകൾക്ക് ബി ഐ എസ് (BIS) ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. 61. സൗരോർജ്ജ പദ്ധതി (സീതാപൂർ, യു.പി): ബാറ്ററി എനർജി സ്‌റ്റോറേജ് സിസ്‌റ്റം പിന്തുണയോടെ 250 മെഗാവാട്ട് സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അടുത്തിടെ അംഗീകാരം നൽകി. 62. കീർത്തായി II ജലവൈദ്യുത പദ്ധതി: ജമ്മു കാശ്മീരിൽ ചെനാബ് നദിക്ക് കുറുകെ നിർമ്മിക്കുന്ന 930 മെഗാവാട്ട് ശേഷിയുള്ള, വർഷങ്ങൾക്ക് ശേഷം പുനരാരംഭിച്ച പദ്ധതി. 63. ഇന്ത്യ എ ഐ ഡാറ്റ ലാബ്: ഇന്റൽ ഇന്ത്യയുമായി സഹകരിച്ച് ഇത് സ്‌ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സർവകലാശാല ചണ്ഡീഗഡ് സർവകലാശാല. 64. സുഭാഷ് സി കശ്യപ്: 2026 ജൂൺ മാസം അന്തരിച്ച പ്രശസ്‌ത ഭരണഘടനാ വിദഗ്‌ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലും. 65. C-295: പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സൈനിക ചരക്ക് വിമാനം. 66. ടോക്കിയോ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി (ജപ്പാൻ): ചന്ദ്രന്റെ ഉപരിതലത്തിലുള്ള മൂലകങ്ങളെ കുറിച്ച് പഠിക്കാൻ ഭാരം കുറഞ്ഞ എക്സ്റേ ദൂരദർശിനി വികസിപ്പിച്ചെടുത്ത സർവ്വകലാശാല. 67. ഇസ്രായേൽ: ഛത്രപതി ശിവജിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ പ്രതിമ സ്‌ഥാപിക്കാൻ ഒരുങ്ങുന്ന രാജ്യം. 68. ആർട്ട്‌മിസ് 3 ദൗത്യം (2027): നാസയുടെ ഈ ചാന്ദ്ര ദൗത്യത്തിലെ യാത്രികർ – ആൻഡ്ര ഡഗ്ലസ്, ലൂക്കാ പാർമിറ്റാനോ (പൈലറ്റ്), റാൻഡി ബ്രസനിക് (മിഷൻ കമാൻഡർ), ഫ്രാങ്ക് റൂബിയോ. 69. ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്: ബാർസിലോണയിൽ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരം. 70. സ്കോട്ട്ലാൻഡ്: ഹാരപ്പൻ നാഗരികതയേക്കാൾ പഴക്കമുള്ള, ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ നിർമ്മിക്കപ്പെട്ട മനുഷ്യ നിർമ്മിത കൃത്രിമ ദ്വീപുകൾ അടുത്തിടെ കണ്ടെത്തിയത് ഇവിടെയാണ്. 71. മകൾക്കൊപ്പം: പോക്സോ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരള പോലീസ് ഒരുക്കുന്ന പദ്ധതി. 72. പി നാരായണക്കുറുപ്പ്: 2026 ജൂൺ മാസം അന്തരിച്ച കവിയും സാഹിത്യകാരനുമായ പത്മശ്രീ ജേതാവ്. 73. മെൻസ്ട്രൽ ഹൈജീൻ ഇനിഷ്യേറ്റീവ് ഫോർ എംപവറിങ് ഗേൾസ്: 2026 ജൂൺ 19-ന് അവതരിപ്പിച്ച കേരള ബഡ്‌ജറ്റിൽ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്കായി ആവിഷ്‌കരിച്ച പുതിയ ആർത്തവ ശുചിത്വ പദ്ധതി. 74. കെ പി ആതിര: ഇന്ത്യൻ വനിത റഗ്ബി ടീമിൽ എത്തുന്ന ആദ്യ മലയാളി താരം. 75. വിത്ത് (With): 6 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി പത്തനംതിട്ട ജില്ലയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപ്പാക്കുന്ന പദ്ധതി (“ഒരുമിച്ച് പഠിക്കൂ, ഒരുമിച്ച് വളരൂ, ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരരാകൂ” എന്നതാണ് സന്ദേശം). 76. സ്പൈലോമെന മലബാറിക്ക (Spilomena malabarica): ഇന്ത്യയിലെ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയ കടന്നലിന്റെ പുതിയ ഇനം. 77. ജൻ വിശ്വാസ് 2026 ആക്ട്: റെയിൽവേയിൽ പുതുതായി നടപ്പാക്കുന്ന ഈ നിയമപ്രകാരം ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് മിനിമം പിഴ 240 രൂപയിൽ നിന്ന് 500 രൂപയായി വർദ്ധിപ്പിച്ചു. 78. ഐഐടി ഡൽഹി: 2027 ലെ യു എസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യൻ സ്‌ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന സ്‌ഥാനത്ത് എത്തിയത്. 79. കിഷൗ അണക്കെട്ട് (Kishau Dam): ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയിൽ യമുനാ നദിയുടെ ഏറ്റവും വലിയ പോഷകനദിയായ ടോൺസ് നദിക്ക് കുറുകെ നിർമ്മിക്കുന്ന അണക്കെട്ട്. 80. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ: ഇന്ത്യ ഇൻ്റർനാショナル ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റ് (IIIDEM) സ്‌ഥാപിച്ച സംഘടന. 81. ഭാരത് ബിൽഡ്കോൺ 2026: നിർമ്മാണവും നിർമ്മാണ സാമഗ്രികളുമായി ബന്ധപ്പെട്ട് ‘ഒരു രാഷ്ട്രം, ഒരു എക്സ്പോ’ എന്ന പ്രമേയത്തിൽ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. 82. ബിമൽ പട്ടേൽ: കടലുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ‘ഇന്റർനാഷണൽ ട്രിബ്യൂണൽ ഓഫ് ദ ലോ ഓഫ് ദ സീയിലെ’ (ITLOS) ജഡ്‌ജിയായി തെരഞ്ഞെടുത്ത ഇന്ത്യക്കാരൻ. 83. ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കൽ കമ്മീഷൻ: പുതിയ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് സൈബൽ ചതോപാധ്യായ. 84. ഒഡീഷ: സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും കിൻഡർ ഗാർഡൻ മുതൽ പോസ്‌റ്റ് ഗ്രാജുവേഷൻ വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയ സംസ്‌ഥാനം. 85. രാഹ് വീർ: റോഡ് അപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന സാധാരണക്കാരെ ആദരിക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി. |